വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 പാഠം 3

ബൈബിൾസ​ത്യം മറനീ​ക്കി​യെ​ടു​ത്തത്‌ എങ്ങനെ?

ബൈബിൾസ​ത്യം മറനീ​ക്കി​യെ​ടു​ത്തത്‌ എങ്ങനെ?

ബൈബിൾവിദ്യാർഥികൾ, 1870-കളിൽ

വീക്ഷാഗോപുരത്തിന്‍റെ ഒന്നാം ലക്കം, 1879

വീക്ഷാഗോപുരം ഇന്ന്

ക്രിസ്‌തു​വി​ന്‍റെ മരണ​ശേഷം ആദിമ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഇടയിൽനിന്ന് വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൾ എഴു​ന്നേൽക്കു​മെ​ന്നും അവർ ബൈബിൾസ​ത്യ​ത്തെ ദുഷി​പ്പി​ക്കു​മെ​ന്നും ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (പ്രവൃ​ത്തി​കൾ 20:29, 30) ക്രമേണ, അതുത​ന്നെ​യാ​ണു സംഭവി​ച്ച​തും. അവർ യേശു​വി​ന്‍റെ ഉപദേ​ശ​ങ്ങളെ മറ്റു മതങ്ങളു​ടെ പഠിപ്പി​ക്ക​ലു​ക​ളു​മാ​യി കൂട്ടി​ക്കു​ഴച്ചു. അങ്ങനെ വ്യാജ​ക്രി​സ്‌ത്യാ​നി​ത്വം ഉടലെ​ടു​ത്തു. (2 തിമൊ​ഥെ​യൊസ്‌ 4:3, 4) ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളാണ്‌ ഇന്നു നമ്മൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്ന​തെന്നു നമുക്ക് എങ്ങനെ ഉറപ്പു​വ​രു​ത്താം?

സത്യം വെളി​പ്പെ​ടു​ത്താ​നുള്ള യഹോ​വ​യു​ടെ സമയം വന്നു. ‘അവസാ​ന​കാ​ലത്ത്‌’ സത്യ​ത്തെ​ക്കു​റി​ച്ചുള്ള “ശരിയായ അറിവ്‌ സമൃദ്ധ​മാ​കും” എന്നു ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (ദാനി​യേൽ 12:4) ക്രൈ​സ്‌ത​വസഭ പഠിപ്പി​ക്കുന്ന പലതും ബൈബി​ളി​ലു​ള്ള​ത​ല്ലെന്ന് 1870-ൽ സത്യാ​ന്വേ​ഷി​ക​ളു​ടെ ഒരു ചെറിയ കൂട്ടം തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട് ബൈബിൾ ശരിക്കും എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ അവർ അന്വേ​ഷണം ആരംഭി​ച്ചു; അതിന്‌ യഹോവ അവരെ സഹായി​ക്കു​ക​യും ചെയ്‌തു.

ആത്മാർഥ​ഹൃ​ദ​യ​മു​ള്ളവർ ശ്രദ്ധ​യോ​ടെ ബൈബിൾ പഠിച്ചു. ഞങ്ങളുടെ മുൻഗാ​മി​ക​ളായ ആ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ അതേ പഠനരീ​തി​യാണ്‌ ഇന്നു ഞങ്ങളും പിൻപ​റ്റി​പ്പോ​രു​ന്നത്‌. ഉത്സാഹി​ക​ളായ അവർ ബൈബിൾ വിഷയം​വി​ഷ​യ​മാ​യി ചർച്ച ചെയ്‌തു. ഏതെങ്കി​ലും ബൈബിൾഭാ​ഗം മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​താ​യി കണ്ടാൽ, അതെക്കു​റിച്ച് വിശദീ​ക​രി​ക്കുന്ന മറ്റു ബൈബിൾഭാ​ഗങ്ങൾ അവർ പരി​ശോ​ധി​ക്കും. ബൈബി​ളി​ന്‍റെ മറ്റു ഭാഗങ്ങ​ളു​മാ​യി യോജി​ക്കുന്ന ഒരു നിഗമ​ന​ത്തിൽ എത്തി​ച്ചേ​രു​മ്പോൾ അതു കുറി​ച്ചു​വെ​ക്കും. ഇങ്ങനെ, ബൈബി​ളി​നെ വ്യാഖ്യാ​നി​ക്കാൻ ബൈബി​ളി​നെ​ത്തന്നെ അനുവ​ദി​ക്കു​ക​വഴി ദൈവ​ത്തി​ന്‍റെ പേര്‌, ദൈവ​രാ​ജ്യം, മനുഷ്യ​രെ​യും ഭൂമി​യെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യം, മരിച്ച​വ​രു​ടെ അവസ്ഥ, പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ എന്നിവ​യെ​ക്കു​റി​ച്ചുള്ള സത്യം അവർ മറനീ​ക്കി​യെ​ടു​ത്തു. അവരുടെ ഈ അന്വേ​ഷണം പല വ്യാജ​വി​ശ്വാ​സ​ങ്ങ​ളു​ടെ​യും ആചാര​ങ്ങ​ളു​ടെ​യും പിടി​യിൽനിന്ന് അവരെ സ്വത​ന്ത്ര​രാ​ക്കി.​—യോഹ​ന്നാൻ 8:31, 32.

ബൈബി​ളി​ലെ സത്യം ലോക​മെ​ങ്ങും അറിയി​ക്കേണ്ട സമയമാ​യെന്ന് 1879 ആയപ്പോ​ഴേ​ക്കും ബൈബിൾവി​ദ്യാർഥി​കൾ മനസ്സി​ലാ​ക്കി. അതു​കൊണ്ട് അവർ ആ വർഷം വീക്ഷാ​ഗോ​പു​രം യഹോ​വ​യു​ടെ രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കു​ന്നു എന്ന മാസിക പ്രസി​ദ്ധീ​ക​രി​ക്കാൻ തുടങ്ങി; അത്‌ ഇന്നോളം ഞങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചു​വ​രു​ന്നു. 240 ദേശങ്ങ​ളി​ലും 750-ലധികം ഭാഷക​ളി​ലും ആയി ഞങ്ങൾ ഇന്നു ബൈബിൾസ​ത്യം മറ്റുള്ള​വരെ അറിയി​ക്കു​ന്നു. സത്യ​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌ ഇത്ര സമൃദ്ധ​മാ​യി മുമ്പ് ഒരിക്ക​ലും ലഭ്യമാ​യി​രു​ന്നി​ട്ടില്ല.

  • ക്രിസ്‌തു​വി​ന്‍റെ മരണ​ശേഷം ബൈബിൾസ​ത്യ​ത്തിന്‌ എന്തു സംഭവി​ച്ചു?

  • ദൈവ​വ​ച​ന​ത്തി​ലെ സത്യം മറനീ​ക്കി​യെ​ടു​ക്കാൻ ഞങ്ങൾക്കു സാധി​ച്ചത്‌ എങ്ങനെ?