വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​മോ?

നിങ്ങൾ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​മോ?

ഇതു വായി​ക്കാൻ നിങ്ങൾ കാണിച്ച മനസ്സൊ​രു​ക്ക​ത്തി​നു നന്ദി. യഹോ​വ​യു​ടെ സാക്ഷി​കളെ അടുത്ത്‌ അറിയാ​നും അവരുടെ പ്രവർത്ത​ന​ത്തെ​യും സംഘട​ന​യെ​യും കുറിച്ച് മനസ്സി​ലാ​ക്കാ​നും ഇതു നിങ്ങളെ സഹായി​ച്ചി​ട്ടു​ണ്ടാ​കും. ഇന്ന് യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്നതു ഞങ്ങളാ​ണെന്നു നിങ്ങൾക്ക് ഇപ്പോൾ തോന്നു​ന്നി​ല്ലേ? ദൈവത്തെക്കുറിച്ച് തുടർന്നു പഠിക്കുക. പഠിക്കുന്ന കാര്യ​ങ്ങ​ളെ​പ്പറ്റി കുടും​ബാം​ഗ​ങ്ങ​ളോ​ടും സ്‌നേ​ഹി​ത​രോ​ടും പറയുക. ഞങ്ങളു​ടെ​കൂ​ടെ ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു പതിവാ​യി കൂടി​വ​രുക.​—എബ്രായർ 10:23-25.

യഹോ​വ​യെ​ക്കു​റിച്ച് അറിയു​ന്തോ​റും ദൈവ​ത്തി​നു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ ആഴം നിങ്ങൾക്കു കൂടു​തൽക്കൂ​ടു​തൽ വ്യക്തമാ​കും. അപ്പോൾ, ആ സ്‌നേഹം തിരി​ച്ചു​കൊ​ടു​ക്കാൻവേണ്ടി എന്തും ചെയ്യാൻ നിങ്ങൾ തയ്യാറാ​കും. (1 യോഹ​ന്നാൻ 4:8-10, 19) എന്നാൽ, ദൈവ​ത്തോ​ടു സ്‌നേ​ഹ​മു​ണ്ടെന്നു സ്വന്തം ജീവി​തം​കൊണ്ട് നിങ്ങൾക്ക് എങ്ങനെ തെളി​യി​ക്കാം? ദൈവ​ത്തി​ന്‍റെ ധാർമി​ക​നി​ല​വാ​രങ്ങൾ അനുസ​രി​ക്കു​ന്നതു നിങ്ങൾക്ക് എങ്ങനെ ഗുണം ചെയ്യും? ഞങ്ങളു​ടെ​കൂ​ടെ ദൈത്തി​ന്‍റെ ഇഷ്ടം ചെയ്യാൻ നിങ്ങളെ എന്തു സഹായി​ക്കും? ഇവയ്‌ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായി​ക്കു​ന്ന​തിന്‌ നിങ്ങളെ ബൈബിൾ പഠിപ്പി​ക്കുന്ന വ്യക്തിക്ക് സന്തോ​ഷ​മാ​യി​രി​ക്കും. അങ്ങനെ നിങ്ങൾക്കും കുടും​ബ​ത്തി​നും, ‘നിത്യ​ജീ​വന്‍റെ പ്രത്യാ​ശ​യോ​ടെ എന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ’ കഴിയും.​—യൂദ 20, 21.

“എന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക” പ്രസി​ദ്ധീ​ക​രണം അടുത്ത​താ​യി പഠിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌. അങ്ങനെ സത്യത്തി​ന്‍റെ വഴിയിൽ തുടർന്നു നടക്കാൻ നിങ്ങൾക്കു കഴിയും!