വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്‍റെ ഇഷ്ടം എന്താണ്‌?

ദൈവ​ത്തി​ന്‍റെ ഇഷ്ടം എന്താണ്‌?

പറുദീ​സ​യാ​യി​ത്തീ​രുന്ന ഭൂമി​യിൽ നമ്മളെ​ല്ലാം സന്തോ​ഷ​ത്തോ​ടെ​യും സമാധാ​ന​ത്തോ​ടെ​യും എന്നെന്നും ജീവി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു!

‘ഇതു വല്ലതും നടക്കു​മോ’ എന്നായി​രി​ക്കാം നിങ്ങൾ ഇപ്പോൾ ചിന്തി​ക്കു​ന്നത്‌. എന്നാൽ ദൈവ​ത്തി​ന്‍റെ രാജ്യം ഇതു സാധ്യ​മാ​ക്കു​മെന്നു ബൈബിൾ പറയുന്നു. ആ രാജ്യ​ത്തെ​യും നമ്മളെ​പ്പ​റ്റി​യുള്ള ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തെ​യും കുറിച്ച് എല്ലാവ​രും മനസ്സി​ലാ​ക്ക​ണ​മെ​ന്ന​താ​ണു ദൈവ​ത്തി​ന്‍റെ ഇഷ്ടം.​—സങ്കീർത്തനം 37:11, 29; യശയ്യ 9:7.

ദൈവം നമ്മുടെ നന്മ ആഗ്രഹി​ക്കു​ന്നു.

ഒരു നല്ല അപ്പൻ മക്കൾക്ക് ഏറ്റവും നല്ലതു വന്നുകാ​ണാൻ ആഗ്രഹി​ക്കും. അതു​പോ​ലെ, നമ്മൾ എന്നെന്നും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കണം എന്നാണ്‌ നമ്മുടെ സ്വർഗീയ പിതാ​വി​ന്‍റെ​യും ആഗ്രഹം. (യശയ്യ 48:17, 18) “ദൈവ​ത്തി​ന്‍റെ ഇഷ്ടം ചെയ്യു​ന്ന​യാൾ എന്നും ജീവി​ക്കും” എന്നു ദൈവം ഉറപ്പു​ത​രു​ന്നു.​—1 യോഹ​ന്നാൻ 2:17.

നമ്മൾ ദൈവ​ത്തി​ന്‍റെ വഴിക​ളിൽ നടക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.

‘നമ്മൾ ദൈവ​ത്തി​ന്‍റെ പാതക​ളിൽ നടക്കാൻവേണ്ടി’ സ്രഷ്ടാവ്‌ “തന്‍റെ വഴികൾ നമുക്കു പഠിപ്പി​ച്ചു​ത​രും.” (യശയ്യ 2:2, 3) തന്‍റെ ഇഷ്ടം ഭൂമി​യി​ലെ​ങ്ങും അറിയി​ക്കാൻ ദൈവം “തന്‍റെ പേരി​നാ​യി ഒരു ജനത്തെ” കൂട്ടി​വ​രു​ത്തി​യി​ട്ടുണ്ട്.​—പ്രവൃ​ത്തി​കൾ 15:14.

നമ്മൾ ഐക്യ​ത്തിൽ ദൈവത്തെ ആരാധി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.

യഹോ​വയെ ആരാധി​ക്കു​ന്നത്‌ ആളുകളെ ഭിന്നി​പ്പി​ക്കു​ന്ന​തി​നു പകരം ഒന്നിപ്പി​ക്കു​ന്നു. അവർ യഥാർഥ​സ്‌നേ​ഹ​ത്തിൽ ഐക്യ​ത്തോ​ടെ കഴിയു​ന്നു. (യോഹ​ന്നാൻ 13:35) ഒരേ മനസ്സോ​ടെ ദൈവത്തെ ആരാധി​ക്കാൻ ലോക​മെ​ങ്ങു​മുള്ള ആളുകളെ ഇന്ന് ആരാണ്‌ പഠിപ്പി​ക്കു​ന്നത്‌? ഈ ലഘുപ​ത്രി​ക​യിൽനിന്ന് അതിനുള്ള ഉത്തരം കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു.