വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംത്തിന്‍റെ കത്ത്‌

ഭരണസംത്തിന്‍റെ കത്ത്‌

ഞങ്ങളുടെ പ്രിയ സഹോരീഹോന്മാർക്ക്,

വീക്ഷാഗോപുരം പൊതുതിപ്പിന്‍റെ ആദ്യലക്കം മുതൽ, അതായത്‌ 2008 ജനുവരി 1 ലക്കം മുതൽ, അതീവഹൃദ്യമായ ഒരു ലേഖനരമ്പര ആരംഭിച്ചു. “അവരുടെ വിശ്വാസം അനുകരിക്കുക” എന്നായിരുന്നു അതിന്‍റെ പേര്‌. അന്നുമുതൽ ഈ പരമ്പരയിൽ പല ലേഖനങ്ങൾ വന്നു. അത്‌ വായിക്കാൻ നമുക്കെല്ലാം അതിയായ ഉത്സാഹമായിരുന്നു.

ഈ ലേഖനങ്ങളെക്കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങൾ എന്താണെന്ന് അറിയാമോ? മാർത്തയെക്കുറിച്ചുള്ള ലേഖനം വായിച്ച ഒരാൾ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഇത്‌ വായിച്ചപ്പോൾ എനിക്ക് ശരിക്കും ചിരി വന്നു. കാരണം, ഞാൻ അതുപോലെയാണ്‌. അതിഥികളെ സത്‌കരിക്കാൻ എനിക്കു ഭയങ്കര ഉത്സാഹമാണ്‌. ഞാൻ അതിൽ മുഴുകിപ്പോകും. ജോലി നിറുത്തി, വീട്ടിൽ വന്നവരുമൊത്ത്‌ സംസാരിക്കാനും സമയം ചെലവിടാനും ഞാൻ ചിലപ്പോൾ മറന്നുപോകും.” എസ്ഥേരിന്‍റെ ജീവിതകഥ വായിച്ച ഒരു കൗമാക്കാരിയുടെ അഭിപ്രായം കേൾക്കൂ: “വസ്‌ത്രങ്ങളെയും ഏറ്റവും പുതിയ ഫാഷനെയും കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനുള്ള ഒരു ചായ്‌വുണ്ട് നമുക്ക്. എനിക്കത്‌ ശരിക്കും മനസ്സിലാകും. നമ്മൾ നന്നായി ഒരുങ്ങി ഭംഗിയിൽ നടക്കണം, പക്ഷേ അങ്ങേയറ്റം പോകരുത്‌. നമ്മൾ അകമേ ആരാണ്‌ എന്നതാണ്‌ യഹോവ നോക്കുന്നത്‌.” പത്രോസ്‌ അപ്പൊസ്‌തനെക്കുറിച്ചുള്ള ലേഖനം വായിച്ച ഒരു സഹോദരി ആവേശരിയായി പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഞാൻ അത്‌ ഒന്നാകെ കോരിക്കുടിക്കുയായിരുന്നു! ആ കാലത്തേക്കു പോയ ഞാൻ, കേവലമൊരു സൂചന മാത്രം തന്നുപോയ വിവരങ്ങളിലൂടെ ഊളിയിട്ടിറങ്ങി അതിലെ വികാരങ്ങൾ കോരിയെടുത്ത്‌ എന്‍റേതാക്കി.”

ഇവരും, ഈ പരമ്പര വായിച്ച് വിലമതിപ്പും സന്തോവും എഴുതിറിയിച്ച എണ്ണമറ്റ മറ്റ്‌ വായനക്കാരും കാലങ്ങൾക്കുമുമ്പേ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതിയ വസ്‌തുത എത്ര സത്യമാണെന്ന് തെളിയിക്കുന്നു: “മുമ്പ് എഴുതപ്പെട്ടയെല്ലാം നമ്മുടെ പ്രബോത്തിനുവേണ്ടിയുള്ളതാണ്‌.” (റോമ. 15:4) നമ്മളെ വിലപ്പെട്ട ചില ജീവിപാഠങ്ങൾ പഠിപ്പിക്കാനാണ്‌ യഹോവ ഈ ജീവിഥകൾ ബൈബിളിൽ എഴുതിച്ചേർത്തിരിക്കുന്നത്‌. നമ്മൾ യഹോവയെ ആരാധിക്കാൻ തുടങ്ങിയിട്ട് നിരവധി വർഷങ്ങളായെങ്കിൽപ്പോലും ഈ ജീവിതാനുങ്ങളിൽനിന്ന് നമുക്ക് പലതും പഠിക്കാനുണ്ടാകും.

ഈ പുസ്‌തകം എത്രയും പെട്ടെന്ന് വായിച്ചുതുങ്ങാൻ ഞങ്ങൾ നിങ്ങളെ ഹൃദയപൂർവം പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ കുടുംബാരായിലും ഇത്‌ ഉൾപ്പെടുത്തുക. കുട്ടികൾക്ക് ഇത്‌ ഏറെ ഇഷ്ടമാകും. സഭയിൽ, സഭാ ബൈബിധ്യത്തിന്‍റെ ഭാഗമായി ഈ പുസ്‌തകം പഠിക്കുമ്പോൾ ഒരൊറ്റ ആഴ്‌ചപോലും മുടക്കരുത്‌! സമയമെടുത്ത്‌ പതിയെ മനസ്സിരുത്തി വായിക്കുക. നിങ്ങളുടെ ഭാവന വേണ്ടുവോളം ഉപയോപ്പെടുത്തുക. വരികളിൽ അലിഞ്ഞുകിക്കുന്ന വികാരങ്ങൾ സ്വന്തം ഹൃദയത്തിലേക്ക് കോരിയെടുക്കാൻ ശ്രമിക്കുക. ആ ബൈബിൾകഥാപാത്രങ്ങളുടെ ചിന്തകളും തോന്നലുളും തൊട്ടറിയുക. അവർ കാണുന്ന കാഴ്‌ചകൾ സ്വന്തകണ്ണാൽ കാണുക. കടന്നുപോയ സാഹചര്യങ്ങളിൽ അവർ പ്രതിരിച്ചതും നിങ്ങൾ ആ സാഹചര്യത്തിലായിരുന്നെങ്കിൽ എങ്ങനെ പ്രതിരിക്കുമെന്നതും ഒന്നു താരതമ്യപ്പെടുത്തി നോക്കുക.

വളരെ സന്തോത്തോടെയാണ്‌ ഞങ്ങൾ ഈ പുസ്‌തകം നിങ്ങൾക്ക് തരുന്നത്‌. നിങ്ങൾക്കും കുടുംത്തിനും ഇതൊരു അനുഗ്രമായിത്തീരട്ടെ! ഞങ്ങളുടെ പ്രിയരായ നിങ്ങൾക്ക് ഞങ്ങളുടെ സ്‌നേവും ആശംസളും,

യഹോവയുടെ സാക്ഷിളുടെ ഭരണസംഘം