വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അനുബന്ധം

യേശുക്രിസ്‌തു—വാഗ്‌ദത്ത മിശിഹാ

യേശുക്രിസ്‌തു—വാഗ്‌ദത്ത മിശിഹാ

മിശിഹായെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നതിനായി, ഈ വാഗ്‌ദത്ത രക്ഷകന്‍റെ ജനനം, ശുശ്രൂഷ, മരണം എന്നിവ സംബന്ധിച്ച വിശദാംങ്ങൾ പ്രദാനം ചെയ്യാൻ യഹോയാം ദൈവം ബൈബിളെഴുത്തുകാരായ നിരവധി പ്രവാന്മാരെ നിശ്വസ്‌തരാക്കി. ഈ പ്രവചങ്ങളെല്ലാം യേശുക്രിസ്‌തുവിൽ നിറവേറി. അവ അത്ഭുതമാംവിധം കൃത്യവും സൂക്ഷ്മ വിശദാംങ്ങൾ ഉൾക്കൊള്ളുന്നയും ആണ്‌. ഉദാഹമെന്ന നിലയിൽ, മിശിഹായുടെ ജനനത്തോടും കുട്ടിക്കാത്തോടും ബന്ധപ്പെട്ട സംഭവങ്ങൾ മുൻകൂട്ടിപ്പറഞ്ഞ ഏതാനും പ്രവചങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം.

 മിശിഹാ ദാവീദ്‌രാജാവിന്‍റെ വംശത്തിൽ ജനിക്കുമെന്ന് യെശയ്യാപ്രവാകൻ മുൻകൂട്ടിപ്പഞ്ഞു. (യെശയ്യാവു 9:7) ദാവീദിന്‍റെ വംശത്തിൽത്തന്നെയാണ്‌ യേശു ജനിച്ചത്‌.—മത്തായി 1:1, 6-17.

ഈ ശിശുവിന്‍റെ ജനനം ‘ബേത്ത്‌ലേഹെം എഫ്രാത്തിൽ’ ആയിരിക്കുമെന്നും അവൻ ഒടുവിൽ ഒരു ഭരണാധികാരി ആയിത്തീരുമെന്നും ദൈവത്തിന്‍റെ മറ്റൊരു പ്രവാനായ മീഖാ മുൻകൂട്ടിപ്പഞ്ഞു. (മീഖാ 5:2) യേശു ജനിച്ച  സമയത്ത്‌ ഇസ്രായേലിൽ ബേത്ത്‌ലേഹെം എന്ന പേരിൽ രണ്ടു പട്ടണങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്ന്, രാജ്യത്തിന്‍റെ വടക്കുഭാത്തായി നസറെത്തിന്‌ അടുത്താണു സ്ഥിതിചെയ്‌തിരുന്നത്‌. മറ്റേത്‌, യെഹൂദായിലെ യെരൂലേമിടുത്തും. യെരൂലേമിടുത്തുള്ള ബേത്ത്‌ലേഹെം മുമ്പ് എഫ്രാത്ത്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. പ്രവചത്തിൽ പറഞ്ഞിരുന്നതുപോലെ, യേശുവിന്‍റെ ജനനം ആ പട്ടണത്തിൽത്തന്നെയായിരുന്നു!—മത്തായി 2:1.

ദൈവപുത്രനെ “മിസ്രയീമിൽനിന്നു” അഥവാ ഈജിപ്‌തിൽനിന്നു വിളിക്കുന്നതിനെക്കുറിച്ചു ബൈബിളിലെ മറ്റൊരു പ്രവചനം മുൻകൂട്ടിപ്പഞ്ഞിരുന്നു. ശിശുവായിരിക്കെ യേശുവിനെ അവന്‍റെ മാതാപിതാക്കൾ ഈജിപ്‌തിലേക്കു കൊണ്ടുപോയി. ഹെരോദാവ്‌ മരിച്ചശേഷം അവനെ അവിടെനിന്നു കൊണ്ടുപോന്നു. അങ്ങനെ ആ പ്രവചനം നിറവേറി.—ഹോശേയ 11:1; മത്തായി 2:15.

 200-‍ാ‍ം പേജിലെ ചാർട്ടിൽ “പ്രവചനം” എന്ന തലക്കെട്ടിനു കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്തുളിൽ മിശിഹായെ സംബന്ധിച്ച വിശദാംങ്ങളുണ്ട്. “നിവൃത്തി” എന്നതിനു കീഴിലുള്ള തിരുവെഴുത്തുളുമായി ദയവായി ഇവ ഒത്തുനോക്കുക. അങ്ങനെ ചെയ്യുന്നത്‌ ദൈവത്തിന്‍റെ സത്യതയിലുള്ള നിങ്ങളുടെ വിശ്വാസം ഒന്നുകൂടെ ബലിഷ്‌ഠമാക്കും.

ഈ തിരുവെഴുത്തുകൾ പരിശോധിക്കുമ്പോൾ, ഇവയിൽ പ്രാവനിക സ്വഭാമുള്ളവ യേശു ജനിക്കുന്നതിന്‌ നൂറുക്കിനു വർഷങ്ങൾക്കുമുമ്പ് രേഖപ്പെടുത്തപ്പെട്ടയാണെന്നു മനസ്സിൽപ്പിടിക്കുക. യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “മോശെയുടെ ന്യായപ്രമാത്തിലും പ്രവാപുസ്‌തങ്ങളിലും സങ്കീർത്തങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം.” (ലൂക്കൊസ്‌ 24:44) നിങ്ങളുടെ സ്വന്തം ബൈബിളുയോഗിച്ച് ഉറപ്പാക്കാനാകുന്നതുപോലെ, അവ സകല വിശദാംങ്ങളും സഹിതം നിറവേറുന്നെ ചെയ്‌തു!