വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം അഞ്ച്

മറുവില—ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം

മറുവില—ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം
  • എന്താണ്‌ മറുവില?

  • അതു പ്രദാനം ചെയ്യപ്പെട്ടത്‌ എങ്ങനെ?

  • അതു നിങ്ങൾക്ക് എന്തെല്ലാം പ്രയോങ്ങൾ കൈവരുത്തുന്നു?

  • അതിനോടുള്ള വിലമതിപ്പ് നിങ്ങൾക്ക് എങ്ങനെ പ്രകടമാക്കാം?

1, 2. (എ) ഒരു സമ്മാനം നിങ്ങൾക്ക് ഏറെ മൂല്യത്തായിത്തീരുന്നത്‌ എപ്പോൾ? (ബി) നിങ്ങൾക്കു ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വിലയേറിയ ദാനമാണു മറുവിയെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്?

നിങ്ങൾക്കു ലഭിച്ചിട്ടുള്ള ഏറ്റവും നല്ല സമ്മാനം എന്താണ്‌? ഒരു സമ്മാനം വിശേപ്പെട്ടതായിരിക്കാൻ അതു വിലപിടിപ്പുള്ളത്‌ ആയിരിക്കമെന്നില്ല. ഒരു സമ്മാനത്തിന്‍റെ യഥാർഥ മൂല്യം നിർണയിക്കുന്നത്‌ അവശ്യം അതിന്‍റെ വിലയല്ല. ഒരു സമ്മാനം നിങ്ങളെ സന്തോഷിപ്പിക്കുയോ ജീവിത്തിലെ ഒരു യഥാർഥ ആവശ്യം നിറവേറ്റുയോ ചെയ്യുന്നതാണെങ്കിൽ നിങ്ങൾ അതിനു വളരെയേറെ മൂല്യം കൽപ്പിക്കും.

2 ലഭിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാവുന്ന ഏതൊരു സമ്മാനത്തെക്കാളും മുന്തിനിൽക്കുന്ന ഒന്നുണ്ട്. അതു മനുഷ്യവർഗത്തിനുള്ള ദൈവത്തിന്‍റെ സമ്മാനമാണ്‌. യഹോവ നമുക്കു പലതും നൽകിയിട്ടുണ്ടെങ്കിലും അവയിലെല്ലാംവെച്ച് ഏറ്റവും വലിയ സമ്മാനം അഥവാ ദാനം തന്‍റെ പുത്രനായ യേശുക്രിസ്‌തുവിന്‍റെ മറുവിയാമാണ്‌. (മത്തായി 20:28) ഈ അധ്യാത്തിൽ നാം കാണാൻപോകുന്നതുപോലെ, നിങ്ങൾക്കു ലഭിക്കാവുന്നതിലേക്കും ഏറ്റവും വിലയേറിയ സമ്മാനമാണ്‌ മറുവില. കാരണം, അതു നിങ്ങൾക്ക് അളവറ്റ സന്തോഷം കൈവരുത്തുയും നിങ്ങളുടെ സുപ്രധാന ആവശ്യങ്ങൾ നിറവേറ്റുയും ചെയ്യും. വാസ്‌തത്തിൽ, യഹോയ്‌ക്കു നിങ്ങളോടുള്ള സ്‌നേത്തിന്‍റെ ഏറ്റവും വലിയ പ്രകടമാണു മറുവിയെന്ന ക്രമീണം.

 എന്താണ്‌ മറുവില?

3. എന്താണ്‌ മറുവില, വിലപ്പെട്ട ഈ സമ്മാനത്തിന്‍റെ മൂല്യം വിലമതിക്കാൻ നാം എന്തു മനസ്സിലാക്കേണ്ടതുണ്ട്?

3 ലളിതമായി പറഞ്ഞാൽ, പാപത്തിൽനിന്നും മരണത്തിൽനിന്നും മനുഷ്യവർഗത്തെ വിടുവിക്കാൻ അഥവാ രക്ഷിക്കാൻ ഉള്ള യഹോയുടെ ക്രമീമാണ്‌ മറുവില. (എഫെസ്യർ 1:7) ഈ ബൈബിൾ പഠിപ്പിക്കലിന്‍റെ അർഥം മനസ്സിലാക്കുന്നതിന്‌, ഏദെൻതോട്ടത്തിൽ സംഭവിച്ചതിനെക്കുറിച്ചു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പാപം ചെയ്‌തപ്പോൾ ആദാം എന്താണു നഷ്ടപ്പെടുത്തിതെന്നു മനസ്സിലാക്കിയാൽ മാത്രമേ, മറുവില ഇത്രത്തോളം വിലയേറിയ ഒരു ദാനമായിരിക്കുന്നതിന്‍റെ കാരണം നമുക്കു തിരിച്ചറിയാനാകൂ.

4. ആദാം ഒരു പൂർണനുഷ്യനായിരുന്നുവെന്നത്‌ എന്ത് അർഥമാക്കി?

4 ആദാമിനെ സൃഷ്ടിച്ചപ്പോൾ യഹോവ അവനു തികച്ചും വിലപ്പെട്ട ഒന്ന് അതായത്‌ പൂർണയുള്ള മനുഷ്യജീവൻ നൽകി. അത്‌ അവനെ സംബന്ധിച്ചിത്തോളം എന്ത് അർഥമാക്കിയെന്നു ചിന്തിക്കുക. ശാരീരിവും മാനസിവുമായി പൂർണയുള്ള ഒരു വ്യക്തിയെന്ന നിലയിൽ സൃഷ്ടിക്കപ്പെട്ടതിനാൽ അവൻ ഒരിക്കലും രോഗിയായിത്തീരുയോ വാർധക്യം പ്രാപിക്കുയോ മരിക്കുയോ ചെയ്യില്ലായിരുന്നു. ഒരു പൂർണ മനുഷ്യനായ അവന്‌ യഹോയുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. ആദാമിനെ “ദൈവത്തിന്‍റെ മകൻ” എന്നു ബൈബിൾ വിളിക്കുന്നു. (ലൂക്കൊസ്‌ 3:38) അക്കാരത്താൽ, സ്‌നേവാനായ ഒരു പിതാവും പുത്രനും എന്നപോലെ, ആദാം യഹോയാം ദൈവവുമായി ഒരു അടുത്ത ബന്ധം ആസ്വദിച്ചിരുന്നു. യഹോവ തന്‍റെ ഭൗമിക പുത്രനുമായി ആശയവിനിയം നടത്തുയും അവനു സംതൃപ്‌തിമായ ജോലികൾ നിയമിച്ചു കൊടുക്കുയും ചെയ്‌തു. കൂടാതെ, അവനിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നും അവനെ അറിയിച്ചു.—ഉല്‌പത്തി 1:28-30; 2:16, 17.

5. ആദാം “ദൈവത്തിന്‍റെ സ്വരൂപ”ത്തിൽ സൃഷ്ടിക്കപ്പെട്ടുവെന്നു പറയുമ്പോൾ ബൈബിൾ എന്താണ്‌ അർഥമാക്കുന്നത്‌?

5 ആദാം “ദൈവത്തിന്‍റെ സ്വരൂപ”ത്തിലാണു സൃഷ്ടിക്കപ്പെട്ടത്‌. (ഉല്‌പത്തി 1:27) കാഴ്‌ചയ്‌ക്ക് ആദാം ദൈവത്തെപ്പോലെ ആയിരുന്നുവെന്ന് ഇതിനർഥമില്ല. ഈ പുസ്‌തത്തിന്‍റെ ഒന്നാം അധ്യാത്തിൽ നാം മനസ്സിലാക്കിതുപോലെ, യഹോവ അദൃശ്യനായ ഒരു ആത്മവ്യക്തിയാണ്‌. (യോഹന്നാൻ 4:24) അതുകൊണ്ട് യഹോയ്‌ക്ക് നമ്മെപ്പോലെ മാംസവും രക്തവും ഉള്ള ഒരു ശരീരമില്ല. ദൈവത്തിന്‍റെ സ്വരൂത്തിൽ ഉണ്ടാക്കി എന്നതിനർഥം, സ്‌നേഹം, ജ്ഞാനം, നീതി, ശക്തി എന്നിവ ഉൾപ്പെടെയുള്ള ദൈവിക ഗുണങ്ങൾ സഹിതം  ആദാം സൃഷ്ടിക്കപ്പെട്ടുവെന്നാണ്‌. സുപ്രധാമായ മറ്റൊരു വിധത്തിലും ആദാം സ്വന്തം പിതാവിനെപ്പോലെ ആയിരുന്നു. അവന്‌ സ്വതന്ത്ര ഇച്ഛാശക്തി ഉണ്ടായിരുന്നു. അതായത്‌, ഒരു പ്രത്യേക വിധത്തിൽ മാത്രം പ്രവർത്തിക്കാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അല്ലെങ്കിൽ പ്രോഗ്രാം ചെയ്‌തിരിക്കുന്ന ഒരു യന്ത്രംപോലെ ആയിരുന്നില്ല അവൻ. മറിച്ച്, സ്വന്തമായി തീരുമാങ്ങൾ എടുക്കാൻ, ശരിയോ തെറ്റോ തിരഞ്ഞെടുക്കാൻ അവനു കഴിയുമായിരുന്നു. ദൈവത്തെ അനുസരിക്കാനായിരുന്നു തീരുമാമെങ്കിൽ അവന്‌ ഭൂമിയിലെ പറുദീയിൽ എന്നേക്കും ജീവിക്കാമായിരുന്നു.

6. ആദാം ദൈവത്തോട്‌ അനുസക്കേടു കാണിച്ചപ്പോൾ അവൻ എന്താണു നഷ്ടപ്പെടുത്തിയത്‌, അത്‌ അവന്‍റെ സന്താനങ്ങളെ ബാധിച്ചത്‌ എങ്ങനെ?

6 അതിനാൽ, ദൈവത്തോട്‌ അനുസക്കേടു കാണിച്ചു മരണത്തിനു വിധിക്കപ്പെട്ടപ്പോൾ ആദാം വളരെ വലിയൊരു വിലയാണ്‌ ഒടുക്കിയത്‌. പൂർണയുള്ള ജീവൻ, അതിന്‍റെ മുഴു അനുഗ്രങ്ങളും സഹിതം നഷ്ടമാകാൻ അവന്‍റെ പാപം ഇടയാക്കി. (ഉല്‌പത്തി 3:17-19) സങ്കടകമെന്നു പറയട്ടെ, തന്‍റെ മാത്രമല്ല ഭാവി സന്താനങ്ങളുടെ വിലപ്പെട്ട ജീവൻകൂടെ ആദാം നഷ്ടപ്പെടുത്തി. ദൈവനം ഇപ്രകാരം പറയുന്നു: “ഏകമനുഷ്യനാൽ [ആദാമിനാൽ] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) അതേ, ആദാമിൽനിന്നു നമുക്കെല്ലാം പാപം കൈമാറിക്കിട്ടി. അതിനാൽ, അവൻ തന്നെത്തന്നെയും തന്‍റെ സന്തതിളെയും പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിലേക്കു ‘വിറ്റു’വെന്നു ബൈബിൾ പറയുന്നു. (റോമർ 7:14) ആദാമും ഹവ്വായും ദൈവത്തോടു മനഃപൂർവം അനുസക്കേടു കാണിച്ചതിനാൽ അവർക്കു മേലാൽ യാതൊരു പ്രത്യായും ഇല്ലായിരുന്നു. എന്നാൽ നാം ഉൾപ്പെടെയുള്ള അവരുടെ സന്താനങ്ങളെ സംബന്ധിച്ചോ?

7, 8. മറുവിയിൽ അടിസ്ഥാമായി ഏതു രണ്ടു സംഗതികൾ ഉൾപ്പെട്ടിരിക്കുന്നു?

7 മറുവിയിലൂടെ യഹോവ മനുഷ്യവർഗത്തിന്‍റെ രക്ഷയ്‌ക്കെത്തി. എന്താണ്‌ മറുവില? മറുവില എന്ന ആശയത്തിൽ അടിസ്ഥാമായി രണ്ടു കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഒന്നാമതായി, വിടുതൽ സാധ്യമാക്കാനോ എന്തെങ്കിലും തിരികെ വാങ്ങാനോ ആയി കൊടുക്കുന്ന വിലയാണ്‌ അത്‌, ഒരു യുദ്ധത്തവുകാനെ വിട്ടുകിട്ടാനായി കൊടുക്കുന്ന മോചദ്രവ്യംപോലുള്ള ഒന്ന്. രണ്ടാമതായി, ഒരു വ്യക്തിക്കുണ്ടായ പരിക്കിനോ വസ്‌തുകൾക്കുണ്ടായ കേടുപാടിനോ നഷ്ടപരിഹാമായി  നൽകുന്ന തുകപോലെ, നഷ്ടപ്പെട്ട എന്തിന്‍റെയെങ്കിലും വിലയ്‌ക്കു പകരമായി നൽകുന്ന ഒരു തുകയെയും അത്‌ കുറിക്കുന്നു. ഉദാഹത്തിന്‌, ഒരു അപകടത്തിനു കാരണക്കാനായ വ്യക്തി കേടുപാടു പറ്റിയ വസ്‌തുക്കളുടെ വിലയ്‌ക്കു തത്തുല്യമായ ഒരു തുക നഷ്ടപരിഹാമായി മറ്റേയാൾക്കു കൊടുക്കേണ്ടിരുല്ലോ.

8 ആദാം നമുക്കു വരുത്തിവെച്ച ഭാരിച്ച നഷ്ടത്തിനു പരിഹാരം ചെയ്യാനും നമ്മെ പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിൽനിന്നു വിടുവിക്കാനും എങ്ങനെ സാധിക്കുമായിരുന്നു? മറുവില നൽകാനുള്ള യഹോയുടെ ക്രമീത്തെയും അതു നിങ്ങൾക്കു കൈവരുത്തുന്ന പ്രയോങ്ങളെയും കുറിച്ച് നമുക്കിപ്പോൾ പരിചിന്തിക്കാം.

യഹോവ മറുവില പ്രദാനംചെയ്‌ത വിധം

9. എങ്ങനെയുള്ള ഒരു മറുവിയാണു വേണ്ടിയിരുന്നത്‌?

9 നഷ്ടപ്പെട്ടത്‌ ഒരു പൂർണ മനുഷ്യജീവൻ ആയതിനാൽ, അപൂർണ മനുഷ്യജീവൻ കൊടുത്ത്‌ അതൊരിക്കലും വീണ്ടെടുക്കാൻ കഴിയുമായിരുന്നില്ല. (സങ്കീർത്തനം 49:7, 8) നഷ്ടപ്പെട്ടതെന്തോ അതിനു തുല്യമായ ഒരു മറുവിയായിരുന്നു ആവശ്യം. അതു ദൈവത്തിൽ കാണുന്ന സമ്പൂർണ നീതിയുടെ തത്ത്വത്തിനു ചേർച്ചയിലാണ്‌. “ജീവന്നു പകരം ജീവൻ” എന്നതാണ്‌ അത്‌. (ആവർത്തപുസ്‌തകം 19:21) അതുകൊണ്ട്, ആദാം നഷ്ടപ്പെടുത്തിയ പൂർണ മനുഷ്യജീനു തുല്യമായ ഒരു വിലയായി വർത്തിക്കാൻ എന്തിനു കഴിയുമായിരുന്നു? മറ്റൊരു പൂർണ മനുഷ്യജീനു മാത്രം.—1 തിമൊഥെയൊസ്‌ 2:6.

10. യഹോവ മറുവില പ്രദാനം ചെയ്‌തത്‌ എങ്ങനെ?

10 യഹോവ എങ്ങനെയാണു മറുവില പ്രദാനം ചെയ്‌തത്‌? പൂർണരായ ആത്മപുത്രന്മാരിൽ ഒരാളെ ദൈവം ഭൂമിയിലേക്ക് അയച്ചു. എന്നാൽ, യഹോവ കേവലം ഏതെങ്കിലും ഒരു ആത്മജീവിയെ അയയ്‌ക്കുയായിരുന്നില്ല. തനിക്ക് ഏറ്റവും പ്രിയനായ, ഏകജാപുത്രനെത്തന്നെയാണ്‌ അവൻ അയച്ചത്‌. (1 യോഹന്നാൻ 4:9, 10) തന്‍റെ സ്വർഗീയ ഭവനം ഉപേക്ഷിക്കാൻ മനസ്സോടെ ഈ പുത്രൻ തയ്യാറായി. (ഫിലിപ്പിയർ 2:7, 8) മുൻ അധ്യാത്തിൽ നാം പഠിച്ചതുപോലെ, അത്ഭുതമായ ഒരു വിധത്തിലാണ്‌ മറിയയുടെ ഗർഭാത്തിലേക്ക് യഹോവ തന്‍റെ പുത്രന്‍റെ ജീവനെ മാറ്റിയത്‌. പരിശുദ്ധാത്മാവിന്‍റെ സഹായത്താൽ യേശു ഒരു പൂർണ മനുഷ്യനായി ജനിച്ചു. അവൻ പാപത്തിന്‍റെ ശിക്ഷയിൻകീഴിൽ ആയിരുന്നില്ല.—ലൂക്കൊസ്‌ 1:35.

യഹോവ തന്‍റെ ഏകജാപുത്രനെ നമുക്ക് ഒരു മറുവിയായി നൽകി

11. എല്ലാവർക്കുംവേണ്ടി മറുവിയായിത്തീരാൻ ഒരു മനുഷ്യനു സാധിക്കുന്നത്‌ എങ്ങനെ?

11 എല്ലാവർക്കുംവേണ്ടി മറുവിയായിരിക്കാൻ എങ്ങനെയാണ്‌ ഒരു  മനുഷ്യനു കഴിയുന്നത്‌? ശരി, ആദ്യംന്നെ ഇതേക്കുറിച്ചു ചിന്തിക്കുക: മനുഷ്യരെല്ലാം എങ്ങനെയാണ്‌ പാപിളായിത്തീർന്നത്‌? പാപം ചെയ്‌തതിലൂടെ ആദാം തന്‍റെ പൂർണ മനുഷ്യജീനാകുന്ന വിലപ്പെട്ട സ്വത്ത്‌ നഷ്ടപ്പെടുത്തിയെന്ന വസ്‌തുത മനസ്സിൽപ്പിടിക്കുക. അതിനാൽ, അതു തന്‍റെ സന്തതികൾക്കു കൈമാറാൻ അവനു കഴിഞ്ഞില്ല. പാപവും മരണവും മാത്രമേ അവനു കൈമാറാനായുള്ളൂ. എന്നാൽ “ഒടുക്കത്തെ ആദാം” എന്നു ബൈബിൾ വിളിക്കുന്ന യേശുവിന്‌ ഉണ്ടായിരുന്നത്‌ പൂർണ മനുഷ്യജീനായിരുന്നു, അവൻ ഒരിക്കലും പാപം ചെയ്‌തിട്ടില്ല. (1 കൊരിന്ത്യർ 15:45) ഒരർഥത്തിൽ, നമ്മെ രക്ഷിക്കാനായി യേശു ആദാമിന്‍റെ സ്ഥാനത്തേക്കു വരുകയായിരുന്നു. ദൈവത്തോടുള്ള തികഞ്ഞ അനുസണം പ്രകടമാക്കിക്കൊണ്ട് പൂർണയുള്ള സ്വന്തം ജീവൻ വെടിയുഴി അല്ലെങ്കിൽ ബലികഴിക്കുഴി യേശു ആദാമിന്‍റെ പാപത്തിനുള്ള വില കൊടുത്തു. ഈ വിധത്തിൽ യേശു ആദാമിന്‍റെ സന്തതികൾക്കു പ്രത്യാശ പകർന്നു.—റോമർ 5:19; 1 കൊരിന്ത്യർ 15:21, 22.

12. യേശു അനുഭവിച്ച കഷ്ടപ്പാടുളിലൂടെ വ്യക്തമായിത്തീർന്നത്‌ എന്ത്?

12 മരിക്കുന്നതിനുമുമ്പ് യേശു അനുഭവിച്ച കഷ്ടപ്പാടുളെക്കുറിച്ചു ബൈബിൾ വിശദമായി പറയുന്നുണ്ട്. ക്രൂരമായ ചാട്ടവാടിയും നിർദമായി ദണ്ഡനസ്‌തംത്തിൽ തറയ്‌ക്കപ്പെട്ടതിനെ തുടർന്നുള്ള വേദനാമായ മരണവും അവൻ അനുഭവിച്ചു. (യോഹന്നാൻ 19:1, 16-18, 30; 204-6 പേജുളിലെ അനുബന്ധം) യേശുവിന്‌ അത്രയധികം കഷ്ടപ്പാടു സഹിക്കേണ്ടിന്നത്‌ എന്തുകൊണ്ട്? ഈ പുസ്‌തത്തിന്‍റെ വേറൊരു അധ്യാത്തിൽ, പരിശോധിക്കപ്പെട്ടാൽ യഹോയോടു വിശ്വസ്‌തനായി നിൽക്കുന്ന ഒരു മനുഷ്യദാസൻപോലും ഉണ്ടായിരിക്കുയില്ലെന്ന വെല്ലുവിളി സാത്താൻ ഉന്നയിച്ചിട്ടുള്ളതായി നാം പഠിക്കുന്നതായിരിക്കും. അതികഠിമായ കഷ്ടപ്പാടിൻ മധ്യേയും വിശ്വസ്‌തത പാലിച്ചുകൊണ്ട് യേശു സാത്താന്‍റെ വെല്ലുവിളിക്കു തക്ക മറുപടി നൽകി. പിശാച്‌ എന്തുതന്നെ ചെയ്‌താലും, സ്വതന്ത്ര ഇച്ഛാശക്തിയുള്ള ഒരു പൂർണ മനുഷ്യന്‌ ദൈവത്തോടു പൂർണ നിർമലത പാലിക്കാൻ കഴിയുമെന്ന് യേശു തെളിയിച്ചു. തന്‍റെ പ്രിയപുത്രന്‍റെ വിശ്വസ്‌തത യഹോയെ എത്ര സന്തോഷിപ്പിച്ചിട്ടുണ്ടാവണം!—സദൃശവാക്യങ്ങൾ 27:11.

13. മറുവില നൽകപ്പെട്ടത്‌ എങ്ങനെ?

13 എങ്ങനെയാണു മറുവില നൽകപ്പെട്ടത്‌? പൂർണനും പാപരഹിനും ആയ സ്വന്തപുത്രൻ, പൊ.യു. 33-ൽ യഹൂദ മാസമായ നീസാൻ 14-നു വധിക്കപ്പെടാൻ യഹോവ അനുവദിച്ചു. അങ്ങനെ യേശു തന്‍റെ പൂർണ മനുഷ്യജീനെ “ഒരിക്കലായി” അർപ്പിച്ചു. (എബ്രായർ 10:10) യേശു മരിച്ച് മൂന്നാം ദിവസം യഹോവ അവനെ ആത്മജീനിലേക്ക്  ഉയിർപ്പിക്കുയുണ്ടായി. ആദാമിന്‍റെ സന്തതികൾക്കുവേണ്ടി ഒരു മറുവിയായി അർപ്പിച്ച തന്‍റെ പൂർണയുള്ള മനുഷ്യജീന്‍റെ മൂല്യം യേശു സ്വർഗത്തിൽ ദൈവമുമ്പാകെ സമർപ്പിച്ചു. (എബ്രായർ 9:24) പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിൽനിന്നു മനുഷ്യവർഗത്തെ വീണ്ടെടുക്കാൻ ആവശ്യമായ മറുവിയെന്ന നിലയിൽ യേശുവിന്‍റെ ബലിയുടെ മൂല്യം യഹോവ സ്വീകരിച്ചു.—റോമർ 3:23, 24.

മറുവിയുടെ പ്രയോങ്ങൾ

14, 15. ‘പാപമോനം’ നേടുന്നതിനു നാം എന്തു ചെയ്യണം?

14 പാപിളാണെങ്കിലും, നമുക്കു മറുവില നിമിത്തം വിലയേറിയ അനുഗ്രങ്ങൾ ആസ്വദിക്കാൻ കഴിയും. ദൈവത്തിൽനിന്നുള്ള അതിമത്തായ ഈ സമ്മാനത്തിന്‍റെ ഇപ്പോത്തെയും ഭാവിയിലെയും ഏതാനും പ്രയോങ്ങളെക്കുറിച്ചു നമുക്കിപ്പോൾ പരിചിന്തിക്കാം.

15 പാപങ്ങളുടെ ക്ഷമ. അപൂർണത കൈമാറിക്കിട്ടിയിരിക്കുന്നതിനാൽ ശരിയാതു ചെയ്യാൻ നമുക്കൊരു പോരാട്ടംന്നെ വേണ്ടിരുന്നു. വാക്കാലോ പ്രവൃത്തിയാലോ നാമെല്ലാം പാപം ചെയ്യുന്നു. എങ്കിലും, യേശുക്രിസ്‌തുവിന്‍റെ മറുവിയാഗം മുഖാന്തരം നമുക്കു ‘പാപമോനം’ അഥവാ പാപങ്ങളുടെ ക്ഷമ നേടാൻ കഴിയും. (കൊലൊസ്സ്യർ 1:13, 14) എന്നാൽ ആ ക്ഷമ നേടുന്നതിന്‌ നമുക്ക് യഥാർഥ അനുതാപം ഉണ്ടായിരിക്കണം. മാത്രമല്ല, യഹോയോട്‌ അവന്‍റെ പുത്രന്‍റെ മറുവിയാത്തിലുള്ള വിശ്വാത്തിന്‍റെ അടിസ്ഥാത്തിൽ ക്ഷമായാനം നടത്തിക്കൊണ്ട് താഴ്‌മയോടെ അപേക്ഷിക്കുയും വേണം.—1 യോഹന്നാൻ 1:8, 9.

16. ശുദ്ധമായ ഒരു മനഃസാക്ഷിയോടെ ദൈവത്തെ ആരാധിക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നത്‌ എന്ത്, അത്തരമൊരു മനഃസാക്ഷിയുടെ മൂല്യമെന്ത്?

16 ദൈവമുമ്പാകെ ശുദ്ധമായ ഒരു മനഃസാക്ഷി. കുറ്റബോമുള്ള ഒരു മനഃസാക്ഷിക്ക് നമ്മിൽ നിരായും വിലകെട്ടരാണെന്ന തോന്നലും എളുപ്പം ഉളവാക്കാനാകും. എന്നാൽ, മറുവിയിലൂടെ സാധ്യമാക്കിയിരിക്കുന്ന ക്ഷമ മുഖാന്തരം, അപൂർണരെങ്കിലും ശുദ്ധമായ ഒരു മനഃസാക്ഷിയോടെ തന്നെ ആരാധിക്കാൻ യഹോവ ദയാപുസ്സരം നമ്മെ പ്രാപ്‌തരാക്കുന്നു. (എബ്രായർ 9:13, 14) യഹോയുടെ മുമ്പാകെ സംസാസ്വാന്ത്ര്യം ഉണ്ടായിരിക്കാനുള്ള വഴി ഇതു നമുക്കു തുറന്നുരുന്നു. അതിനാൽ, നമുക്കു പ്രാർഥയിൽ സ്വതന്ത്രമായി അവനെ സമീപിക്കാൻ കഴിയും. (എബ്രായർ 4:14-16) ശുദ്ധമായ ഒരു മനഃസാക്ഷി മനസ്സമാധാനം നൽകുയും ആത്മാഭിമാവും സന്തോവും വർധിപ്പിക്കുയും ചെയ്യുന്നു.

17. യേശു നമുക്കായി മരിച്ചതിലൂടെ ഏതെല്ലാം അനുഗ്രങ്ങളാണു സാധ്യമായിരിക്കുന്നത്‌?

 17 ഒരു പറുദീഭൂമിയിലെ നിത്യജീന്‍റെ പ്രത്യാശ. “പാപത്തിന്‍റെ ശമ്പളം മരണമത്രേ” എന്നു റോമർ 6:23 പറയുന്നു. ഇതേ വാക്യം തുടർന്ന് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ദൈവത്തിന്‍റെ കൃപാമോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവൻതന്നേ.” വരാൻപോകുന്ന ഭൗമിക പറുദീയിലെ അനുഗ്രങ്ങളെക്കുറിച്ച് 3-‍ാ‍ം അധ്യാത്തിൽ നാം ചർച്ചചെയ്യുയുണ്ടായി. (വെളിപ്പാടു 21:3-5) പൂർണ ആരോഗ്യത്തോടെ നിത്യമായി ജീവിക്കുന്നത്‌ ഉൾപ്പെടെയുള്ള സകല ഭാവി അനുഗ്രങ്ങളും സാധ്യമായിത്തീരുന്നത്‌ യേശു നമുക്കുവേണ്ടി മരിച്ചതിനാലാണ്‌. ആ അനുഗ്രങ്ങൾ പ്രാപിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, മറുവിയെന്ന ദാനത്തോടുള്ള വിലമതിപ്പു നാം പ്രകടമാക്കേണ്ടതുണ്ട്.

നിങ്ങൾക്ക് എങ്ങനെ വിലമതിപ്പു പ്രകടമാക്കാം?

18. മറുവിക്രമീത്തിന്‌ നാം യഹോയോടു നന്ദിയുള്ളരായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

18 മറുവില പ്രദാനം ചെയ്‌തതിൽ നാം യഹോയോട്‌ അങ്ങേയറ്റം നന്ദിയുള്ളരായിരിക്കേണ്ടത്‌ എന്തുകൊണ്ട്? വളരെയേറെ സമയമോ പ്രയത്‌നമോ പണമോ ചെലവിട്ടാണ്‌ ഒരാൾ ഒരു സമ്മാനം നൽകുന്നതെങ്കിൽ അതിനു പ്രത്യേക മൂല്യം കൈവരുന്നു. ഒരു സമ്മാനം നമ്മോടുള്ള ആഴമായ സ്‌നേത്തിന്‍റെ പ്രകടമാണെന്ന തിരിച്ചറിവ്‌ നമ്മുടെ ഹൃദയത്തെ സ്‌പർശിക്കുന്നു. സകല സമ്മാനങ്ങളിലുംവെച്ച് വിലയേറിതാണു മറുവില. കാരണം, അതു നൽകാനായി ഏറ്റവും വലിയ ത്യാഗമാണു ദൈവം ചെയ്‌തത്‌. ദൈവം തന്‍റെ ‘ഏകജാനായ പുത്രനെ  നൽകുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു’വെന്നു യോഹന്നാൻ 3:16 പറയുന്നു. നമ്മോടുള്ള യഹോയുടെ സ്‌നേത്തിന്‍റെ ഏറ്റവും മുന്തിയ തെളിവാണു മറുവില. അതു യേശുവിന്‍റെ സ്‌നേത്തിന്‍റെയും തെളിവാണ്‌. കാരണം, അവൻ മനസ്സോടെ നമുക്കായി സ്വന്തം ജീവൻ നൽകി. (യോഹന്നാൻ 15:13) അതിനാൽ, യഹോയും അവന്‍റെ പുത്രനും നമ്മെ ഓരോരുത്തരെയും സ്‌നേഹിക്കുന്നുവെന്ന് മറുവിയെന്ന ദാനം നമ്മെ ബോധ്യപ്പെടുത്തണം.—ഗലാത്യർ 2:20.

മറുവിയെന്ന ദാനത്തോടു നിങ്ങളുടെ വിലമതിപ്പു പ്രകടമാക്കാനുള്ള ഒരുവിധം യഹോയെക്കുറിച്ചു കൂടുതൽ പഠിക്കുക എന്നതാണ്‌

19, 20. മറുവിയെന്ന ദൈവദാത്തെ വിലമതിക്കുന്നുവെന്നു നിങ്ങൾക്ക് ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കാം?

19 അപ്പോൾ, മറുവിയെന്ന ദൈവദാത്തോട്‌ നിങ്ങൾക്ക് എങ്ങനെ വിലമതിപ്പു പ്രകടിപ്പിക്കാം? ആദ്യമായി, മറുവില പ്രദാനം ചെയ്‌ത യഹോയെക്കുറിച്ചു കൂടുലായി പഠിക്കാൻ ശ്രമിക്കുക. (യോഹന്നാൻ 17:3) ഈ പ്രസിദ്ധീണം ഉപയോഗിച്ചുള്ള ബൈബിൾ പഠനം അതിനു നിങ്ങളെ സഹായിക്കും. യഹോയെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനം വർധിക്കുമ്പോൾ, അവനോടുള്ള നിങ്ങളുടെ സ്‌നേവും ആഴമുള്ളതായിത്തീരും. ആ സ്‌നേഹം, അവനു പ്രസാമായ വിധത്തിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.—1 യോഹന്നാൻ 5:3.

20 യേശുവിന്‍റെ മറുവിയാത്തിൽ വിശ്വാസം പ്രകടമാക്കുക. ബൈബിൾ ഇപ്രകാരം പറയുന്നു: “പുത്രനിൽ [യേശുവിൽ] വിശ്വസിക്കുന്നന്നു നിത്യജീവൻ ഉണ്ട്.” (യോഹന്നാൻ 3:36) യേശുവിൽ വിശ്വാമുണ്ടെന്ന് നമുക്ക് എങ്ങനെയാണു പ്രകടമാക്കാനാകുക? വിശ്വാസം വാക്കുളിലൂടെ മാത്രമല്ല പ്രകടമാക്കപ്പെടുന്നത്‌. ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീമാകുന്നു’വെന്നു യാക്കോബ്‌ 2:26 പറയുന്നു. അതേ, യഥാർഥ വിശ്വാത്തിനു തെളിവു നൽകുന്നത്‌ ‘പ്രവൃത്തികൾ’ അഥവാ നാം ചെയ്യുന്ന കാര്യങ്ങളാണ്‌. അതുകൊണ്ട്, യേശുവിൽ വിശ്വസിക്കുന്നുവെന്നു പ്രകടമാക്കാനുള്ള ഒരു വിധം, വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും അവനെ അനുകരിക്കാൻ നമ്മുടെ പരമാധി ശ്രമിക്കുക എന്നതാണ്‌.—യോഹന്നാൻ 13:15.

21, 22. (എ) കർത്താവിന്‍റെ സന്ധ്യാക്ഷത്തിന്‍റെ വാർഷികാത്തിനു നാം സന്നിഹിരാകേണ്ടത്‌ എന്തുകൊണ്ട്? (ബി) അടുത്ത രണ്ട് അധ്യാങ്ങളിൽ എന്തു വിശദീരിക്കപ്പെടും?

21 കർത്താവിന്‍റെ സന്ധ്യാക്ഷത്തിന്‍റെ വാർഷികാത്തിനു ഹാജരാകുക. പൊ.യു. 33 നീസാൻ 14-‍ാ‍ം തീയതി സന്ധ്യായത്ത്‌, ‘കർത്താവിന്‍റെ അത്താഴം’ എന്നു ബൈബിൾ വിളിക്കുന്ന ഒരു പ്രത്യേക ആചരണം യേശു ഏർപ്പെടുത്തി. (1 കൊരിന്ത്യർ 11:20; മത്തായി 26:26-28) കർത്താവിന്‍റെ സന്ധ്യാക്ഷമെന്നും യേശുവിന്‍റെ മരണത്തിന്‍റെ  സ്‌മാമെന്നും ഈ ആചരണം അറിയപ്പെടുന്നു. ഒരു പൂർണ മനുഷ്യനായ തന്‍റെ മരണത്തിലൂടെ, സ്വജീവൻ മറുവിയായി നൽകിയെന്ന വസ്‌തുത മനസ്സിൽപ്പിടിക്കാൻ അപ്പൊസ്‌തന്മാരെയും അവർക്കുശേമുള്ള സകല സത്യക്രിസ്‌ത്യാനിളെയും സഹായിക്കാനാണ്‌ യേശു ഇത്‌ ഏർപ്പെടുത്തിയത്‌. ഈ ആചരണത്തോനുന്ധിച്ച് യേശു പിൻവരുന്ന കൽപ്പന നൽകി: “എന്‍റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ.” (ലൂക്കൊസ്‌ 22:19) സ്‌മാകാണം, മറുവിയോടുള്ള ബന്ധത്തിൽ യഹോയും യേശുക്രിസ്‌തുവും കാണിച്ച വലിയ സ്‌നേത്തെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. ക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ സ്‌മാകാത്തിന്‌ ഓരോ വർഷവും സന്നിഹിരായിക്കൊണ്ട് മറുവിയോടുള്ള വിലമതിപ്പു നമുക്കു പ്രകടമാക്കാം. *

22 മറുവിക്രമീണം യഹോവ നമുക്കു നൽകിയിരിക്കുന്ന വിലപ്പെട്ട ഒരു ദാനം തന്നെയാണ്‌. (2 കൊരിന്ത്യർ 9:14, 15) അമൂല്യമായ ഈ ദാനം മരിച്ചവർക്കുപോലും പ്രയോപ്പെടും. അത്‌ എങ്ങനെയെന്ന് 67 അധ്യാങ്ങൾ വിശദീരിക്കും.

^ ഖ. 21 കർത്താവിന്‍റെ സന്ധ്യാക്ഷത്തിന്‍റെ അർഥം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 206-8 പേജുളിലെ അനുബന്ധം കാണുക.