ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?

നിങ്ങളു​ടെ മരിച്ചു​പോ​യ പ്രിയ​പ്പെ​ട്ട​വർക്ക്‌ യഥാർഥ പ്രത്യാശ

മലയാളം
നിങ്ങളു​ടെ മരിച്ചു​പോ​യ പ്രിയ​പ്പെ​ട്ട​വർക്ക്‌ യഥാർഥ പ്രത്യാശ
https://cms-imgp.jw-cdn.org/img/p/1102005137/univ/art/1102005137_univ_sqr_xl.jpg
bh അധ്യാ. 7 പേ. 66-75

അധ്യായം ഏഴ്‌

നിങ്ങളു​ടെ മരിച്ചു​പോ​യ പ്രിയ​പ്പെ​ട്ട​വർക്ക്‌ യഥാർഥ പ്രത്യാശ

നിങ്ങളു​ടെ മരിച്ചു​പോ​യ പ്രിയ​പ്പെ​ട്ട​വർക്ക്‌ യഥാർഥ പ്രത്യാശ
  • പുനരുത്ഥാനം ഒരു യാഥാർഥ്യ​മാ​ണെ​ന്നു നമുക്ക്‌ എങ്ങനെ അറിയാം?

  • മരിച്ചവരെ ഉയിർപ്പി​ക്കാൻ യഹോ​വ​യ്‌ക്ക്‌ ആഗ്രഹ​മു​ണ്ടെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

  • ആരായിരിക്കും ഉയിർപ്പി​ക്ക​പ്പെ​ടു​ക?

1-3. ഏതു ശത്രു​വാണ്‌ നമ്മെ​യെ​ല്ലാം പിന്തു​ട​രു​ന്നത്‌, ബൈബിൾ പഠിപ്പി​ക്കു​ന്ന വസ്‌തുത പരിചി​ന്തി​ക്കു​ന്നത്‌ നമുക്ക്‌ ഒരളവി​ലു​ള്ള ആശ്വാസം കൈവ​രു​ത്തു​ന്നത്‌ എന്തു​കൊണ്ട്‌?

 നിർദ​യ​നാ​യ ഒരു ശത്രു​വിൽനി​ന്നു നിങ്ങൾ ഓടി​ര​ക്ഷ​പ്പെ​ടാൻ ശ്രമി​ക്കു​ക​യാ​ണെ​ന്നു സങ്കൽപ്പി​ക്കു​ക. അയാൾക്കു നിങ്ങ​ളെ​ക്കാൾ ശക്തിയും വേഗവും ഉണ്ട്‌. അയാൾ ക്രൂര​നാ​ണെ​ന്നു നിങ്ങൾക്ക​റി​യാം. കാരണം, നിങ്ങളു​ടെ കൺമു​മ്പിൽവെ​ച്ചാണ്‌ നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളിൽ ചിലരെ അയാൾ കൊന്നത്‌. ഓടി​യ​ക​ലാൻ കിണഞ്ഞു ശ്രമി​ച്ചി​ട്ടും അയാൾ നിങ്ങ​ളോട്‌ അടുത്ത​ടു​ത്തു വരുക​യാണ്‌. ഇനി രക്ഷയി​ല്ലെ​ന്നു നിങ്ങൾക്കു തോന്നു​ന്നു. അപ്പോ​ഴ​താ ഒരാൾ നിങ്ങളു​ടെ രക്ഷയ്‌ക്കെ​ത്തു​ന്നു! ശത്രു​വി​നെ​ക്കാൾ വളരെ ശക്തനായ അയാൾ നിങ്ങളെ സഹായി​ക്കാ​മെ​ന്നു വാക്കു​ത​രു​ന്നു. അതു നിങ്ങൾക്ക്‌ എത്ര ആശ്വാ​സ​ക​ര​മാ​യി​രി​ക്കും!

2 ഒരർഥ​ത്തിൽ, നിങ്ങളെ അത്തര​മൊ​രു ശത്രു പിന്തു​ട​രു​ന്നുണ്ട്‌ എന്നുതന്നെ പറയാം. നാമെ​ല്ലാ​വ​രും അവന്റെ ലക്ഷ്യങ്ങ​ളാണ്‌. മുൻ അധ്യാ​യ​ത്തിൽ നാം കണ്ടതു​പോ​ലെ, മരണത്തെ ഒരു ശത്രു എന്നാണ്‌ ബൈബിൾ വിളി​ക്കു​ന്നത്‌. നമുക്കാർക്കും അതിനെ തോൽപ്പി​ക്കാ​നോ ചെറു​ത്തു​നിൽക്കാ​നോ കഴിയില്ല. മരണം പ്രിയ​പ്പെ​ട്ട​വ​രു​ടെ ജീവൻ അപഹരി​ക്കു​ന്നത്‌ നമ്മിൽ മിക്കവ​രും കണ്ടിട്ടുണ്ട്‌. എന്നാൽ ആ ശത്രു​വി​നെ​ക്കാൾ വളരെ​യ​ധി​കം ശക്തനാണ്‌ യഹോവ. ആ ശത്രു​വി​നെ കീഴട​ക്കാൻ കഴിവു​ണ്ടെ​ന്നു തെളി​യി​ച്ചി​ട്ടു​ള്ള സ്‌നേ​ഹ​വാ​നാ​യ രക്ഷകനാണ്‌ അവൻ. ഈ ശത്രു​വി​നെ, അഥവാ മരണത്തെ എന്നെ​ന്നേ​ക്കു​മാ​യി നശിപ്പി​ക്കു​മെന്ന്‌ അവൻ നമുക്ക്‌ ഉറപ്പു​ത​രു​ന്നു. ബൈബിൾ ഇങ്ങനെ പഠിപ്പി​ക്കു​ന്നു: “ഒടുക്കത്തെ ശത്രു​വാ​യി​ട്ടു മരണം നീങ്ങി​പ്പോ​കും.” (1 കൊരി​ന്ത്യർ 15:26) എത്ര നല്ല വാർത്ത, അല്ലേ?

3 ആദ്യമാ​യി, മരണമെന്ന ശത്രു പ്രിയ​പ്പെ​ട്ട​വ​രു​ടെ ജീവൻ അപഹരി​ക്കു​മ്പോൾ അതു നമ്മെ എങ്ങനെ ബാധി​ക്കു​ന്നു​വെ​ന്നു ഹ്രസ്വ​മാ​യി ചിന്തി​ക്കാം. അങ്ങനെ ചെയ്യു​ന്നത്‌ സന്തോ​ഷ​ദാ​യ​ക​മാ​യ ഒരു വാഗ്‌ദാ​ന​ത്തെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കും. മരിച്ചവർ ജീവനി​ലേ​ക്കു വരു​മെ​ന്നു യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. (യെശയ്യാ​വു 26:19) അവൻ അവരെ ജീവനി​ലേ​ക്കു തിരികെ കൊണ്ടു​വ​രും. ഇതാണ്‌ പുനരു​ത്ഥാ​നം.

പ്രിയ​പ്പെട്ട ഒരാൾ മരിക്കു​മ്പോൾ

4. (എ) പ്രിയ​പ്പെട്ട ഒരാളു​ടെ മരണ​ത്തോ​ടു​ള്ള യേശു​വി​ന്റെ പ്രതി​ക​ര​ണം യഹോ​വ​യു​ടെ വികാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു നമ്മെ പഠിപ്പി​ക്കു​ന്നത്‌ എങ്ങനെ? (ബി) യേശു​വിന്‌ ഏതു പ്രത്യേക സുഹൃ​ദ്‌ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു?

4 നിങ്ങൾക്കു പ്രിയ​പ്പെട്ട ആരെ​യെ​ങ്കി​ലും മരണത്തിൽ നഷ്ടമാ​യി​ട്ടു​ണ്ടോ? എങ്കിൽ, അത്‌ ഉളവാ​ക്കു​ന്ന വേദന​യും ദുഃഖ​വും നിസ്സഹാ​യ​താ​ബോ​ധ​വും താങ്ങാ​നാ​വു​ന്ന​തി​ലും അധിക​മാ​ണെ​ന്നു നിങ്ങൾക്കു തോന്നി​യി​ട്ടു​ണ്ടാ​കാം. അത്തരം സന്ദർഭ​ങ്ങ​ളിൽ, ആശ്വാ​സ​ത്തി​നാ​യി നാം ദൈവ​വ​ച​ന​ത്തി​ലേ​ക്കു തിരി​യേ​ണ്ട​തുണ്ട്‌. (2 കൊരി​ന്ത്യർ 1:3, 4) മരണം യഹോ​വ​യി​ലും യേശു​വി​ലും ഉളവാ​ക്കു​ന്ന വികാരം എന്താ​ണെ​ന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ നമ്മെ സഹായി​ക്കു​ന്നു. പിതാ​വി​നെ പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ച യേശു​വിന്‌, മരണത്തിൽ ആരെ​യെ​ങ്കി​ലും നഷ്ടമാ​കു​ന്ന​തി​ന്റെ വേദന അറിയാ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 14:9) യെരൂ​ശ​ലേ​മി​ലാ​യി​രി​ക്കെ അവൻ ബേഥാന്യ എന്ന സമീപ പട്ടണത്തിൽ താമസി​ക്കു​ന്ന ലാസ​റെ​യും സഹോ​ദ​രി​മാ​രാ​യ മാർത്ത​യെ​യും മറിയ​യെ​യും സന്ദർശി​ക്കു​ക പതിവാ​യി​രു​ന്നു. അവർ ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​യി​ത്തീർന്നു. ബൈബിൾ ഇപ്രകാ​രം പറയുന്നു: “യേശു മാർത്ത​യെ​യും അവളുടെ സഹോ​ദ​രി​യെ​യും ലാസരി​നെ​യും സ്‌നേ​ഹി​ച്ചു.” (യോഹ​ന്നാൻ 11:5) എങ്കിലും, നാം മുൻ അധ്യാ​യ​ത്തിൽ പഠിച്ച​തു​പോ​ലെ, ലാസർ മരണമ​ട​യു​ന്നു.

5, 6. (എ) ലാസറി​ന്റെ ദുഃഖാർത്ത​രാ​യ ബന്ധുമി​ത്രാ​ദി​ക​ളോ​ടൊ​പ്പം ആയിരു​ന്ന​പ്പോൾ യേശു പ്രതി​ക​രി​ച്ചത്‌ എങ്ങനെ? (ബി) യേശു ദുഃഖി​ച്ചു​വെന്ന വസ്‌തുത നമുക്ക്‌ ആശ്വാ​സ​ദാ​യ​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 സുഹൃത്ത്‌ മരിച്ച​പ്പോൾ യേശു​വിന്‌ എന്താണു തോന്നി​യത്‌? ലാസറി​ന്റെ മരണ​ത്തെ​പ്ര​തി ദുഃഖ​ത്തി​ലാ​യി​രു​ന്ന അവന്റെ ബന്ധുമി​ത്രാ​ദി​ക​ളു​ടെ അടു​ത്തേക്ക്‌ യേശു ചെന്നു​വെ​ന്നു വിവരണം നമ്മോടു പറയുന്നു. അവരെ കണ്ടപ്പോൾ യേശു വികാ​രാ​ധീ​ന​നാ​യി. അവന്റെ “ഉള്ളം നൊന്തു കലങ്ങി.” വിവരണം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “യേശു കണ്ണുനീർ വാർത്തു.” (യോഹ​ന്നാൻ 11:33, 35) യേശു ദുഃഖി​ച്ചു​വെന്ന വസ്‌തുത അവന്‌ ലാസറി​ന്റെ കാര്യ​ത്തിൽ യാതൊ​രു പ്രത്യാ​ശ​യു​മി​ല്ലെ​ന്നു സൂചി​പ്പി​ച്ചോ? ഒരിക്ക​ലു​മി​ല്ല! അത്ഭുത​ക​ര​മാ​യ ഒരു കാര്യം സംഭവി​ക്കാൻ പോകു​ക​യാ​ണെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 11:3, 4) എന്നിട്ടും, മരണം വരുത്തി​വെ​ക്കു​ന്ന ദുഃഖ​വും വേദന​യും അവന്‌ അനുഭ​വ​പ്പെ​ട്ടു.

6 ഈ സന്ദർഭ​ത്തിൽ യേശു ദുഃഖി​ച്ചു​വെന്ന വസ്‌തുത ഒരർഥ​ത്തിൽ നമുക്ക്‌ ആശ്വാ​സ​ദാ​യ​ക​മാണ്‌. യേശു​വും പിതാ​വാ​യ യഹോ​വ​യും മരണത്തെ വെറു​ക്കു​ന്നു​വെന്ന്‌ ഇതു നമ്മെ പഠിപ്പി​ക്കു​ന്നു. എന്നാൽ, ആ ശത്രു​വി​നെ ചെറുത്തു തോൽപ്പി​ക്കാൻ യഹോ​വ​യാം ദൈവ​ത്തി​നു കഴിയും! അവൻ യേശു​വി​നെ എന്തു ചെയ്യാൻ പ്രാപ്‌ത​നാ​ക്കി​യെ​ന്നു നമുക്കു നോക്കാം.

“ലാസരേ, പുറത്തു​വ​രി​ക”

7, 8. ലാസറി​ന്റെ കാര്യ​ത്തിൽ യാതൊ​രു പ്രതീ​ക്ഷ​യ്‌ക്കും വകയി​ല്ലെന്ന്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്ന ആളുകൾക്കു തോന്നി​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ യേശു എന്തു ചെയ്‌തു?

7 ലാസറി​നെ അടക്കി​യത്‌ ഒരു ഗുഹയി​ലാ​യി​രു​ന്നു. ആ ഗുഹ അടച്ചി​രു​ന്ന വലിയ കല്ല്‌ ഉരുട്ടി​മാ​റ്റാൻ യേശു ആവശ്യ​പ്പെ​ട്ടു. നാലു ദിവസ​മാ​യ​തി​നാൽ മൃതശ​രീ​രം ജീർണി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​മെന്നു പറഞ്ഞ്‌ മാർത്ത എതിർപ്പു പ്രകടി​പ്പി​ച്ചു. (യോഹ​ന്നാൻ 11:39) മാനു​ഷി​ക​മാ​യ കാഴ്‌ച​പ്പാ​ടിൽ, സകല പ്രതീ​ക്ഷ​യു​മറ്റ ഒരു സാഹച​ര്യ​മാ​യി​രു​ന്നു അത്‌.

ലാസറി​ന്റെ പുനരു​ത്ഥാ​നം മഹാസ​ന്തോ​ഷ​ത്തിൽ കലാശി​ച്ചു.—യോഹ​ന്നാൻ 11:38-44

8 കല്ല്‌ ഉരുട്ടി​മാ​റ്റി​യ​പ്പോൾ യേശു ഇങ്ങനെ വിളി​ച്ചു​പ​റ​ഞ്ഞു: “ലാസരേ, പുറത്തു​വ​രി​ക.” അപ്പോൾ എന്തു സംഭവി​ച്ചു? “മരിച്ചവൻ പുറത്തു വന്നു.” (യോഹ​ന്നാൻ 11:43, 44) അവിടെ ഉണ്ടായി​രു​ന്ന​വ​രു​ടെ സന്തോഷം നിങ്ങൾക്കു ഭാവന​യിൽ കാണാ​നാ​കു​ന്നു​ണ്ടോ? തങ്ങളുടെ സഹോ​ദ​ര​നോ ബന്ധുവോ സുഹൃ​ത്തോ അയൽക്കാ​ര​നോ ഒക്കെ ആയിരുന്ന ലാസർ മരിച്ചു​പോ​യി​രു​ന്നെന്ന്‌ അവർക്കെ​ല്ലാം അറിയാ​മാ​യി​രു​ന്നു. എന്നാൽ ഇതാ, അവർക്കു പ്രിയ​നാ​യ​വൻ വീണ്ടും അവരുടെ മുമ്പിൽ നിൽക്കു​ന്നു. സ്വപ്‌നം കാണു​ക​യാ​ണോ​യെന്ന്‌ അവർ അതിശ​യി​ച്ചി​രി​ക്കാം. അനേക​രും ലാസറി​നെ സന്തോ​ഷ​ത്തോ​ടെ വാരി​പ്പു​ണർന്നി​രി​ക്കണം. മരണത്തി​ന്മേൽ എത്ര വലിയ ഒരു വിജയം!

ഏലീയാവ്‌ ഒരു വിധവ​യു​ടെ മകനെ ഉയിർപ്പി​ച്ചു.—1 രാജാ​ക്ക​ന്മാർ 17:17-24

9, 10. (എ) ലാസറി​നെ ഉയിർപ്പി​ക്കാ​നു​ള്ള തന്റെ ശക്തിയു​ടെ ഉറവിടം യേശു വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ? (ബി) പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവര​ണ​ങ്ങൾ വായി​ക്കു​ന്ന​തു​കൊ​ണ്ടുള്ള ചില പ്രയോ​ജ​ന​ങ്ങ​ളേവ?

9 ഈ അത്ഭുതം സ്വന്ത ശക്തിയാ​ലാ​ണെന്ന്‌ യേശു അവകാ​ശ​പ്പെ​ട്ടി​ല്ല. ലാസറെ വിളി​ക്കു​ന്ന​തി​നു തൊട്ടു​മു​മ്പാ​യി അവൻ നടത്തിയ പ്രാർഥ​ന​യിൽ, യഹോ​വ​യാ​ണു പുനരു​ത്ഥാ​നം സാധ്യ​മാ​ക്കി​യ​തെന്ന്‌ അവൻ വ്യക്തമാ​ക്കി. (യോഹ​ന്നാൻ 11:41, 42) പുനരു​ത്ഥാ​ന​ത്തി​നാ​യി യഹോവ തന്റെ ശക്തി ഉപയോ​ഗി​ച്ച ഏക സന്ദർഭ​മാ​യി​രു​ന്നി​ല്ല ഇത്‌. ദൈവ​വ​ച​ന​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒമ്പതു പുനരു​ത്ഥാ​ന​ങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌ ഇത്‌. a ഈ വിവര​ണ​ങ്ങ​ളു​ടെ വായന​യും പഠനവും ആഹ്ലാദം പകരു​ന്ന​വ​യാണ്‌. ദൈവം പക്ഷപാ​ത​മു​ള്ള​വ​ന​ല്ലെന്ന്‌ അവ നമ്മെ പഠിപ്പി​ക്കു​ന്നു. കാരണം, പുനരു​ത്ഥാ​നം പ്രാപി​ച്ച​വ​രിൽ ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഇസ്രാ​യേ​ല്യ​രും ഇസ്രാ​യേ​ല്യർ അല്ലാത്ത​വ​രും ഉണ്ടായി​രു​ന്നു. പുനരു​ത്ഥാ​നം വലിയ സന്തോഷം കൈവ​രു​ത്തി​യ​താ​യാണ്‌ ഈ വിവര​ണ​ങ്ങ​ളിൽ നാം കാണു​ന്നത്‌. യേശു ഒരു പെൺകു​ട്ടി​യെ ഉയിർപ്പി​ച്ച സന്ദർഭ​ത്തിൽ അവളുടെ മാതാ​പി​താ​ക്കൾ ‘അത്യന്തം വിസ്‌മ​യി​ച്ച​താ​യി’ വിവരണം നമ്മോടു പറയുന്നു. (മർക്കൊസ്‌ 5:42) അതേ, ഒരിക്ക​ലും മറക്കാ​നാ​വാ​ത്ത സന്തോ​ഷ​ത്തി​നു​ള്ള കാരണ​മാണ്‌ യഹോവ അവർക്കു നൽകി​യത്‌.

പത്രൊസ്‌ അപ്പൊ​സ്‌ത​ലൻ തബീഥാ എന്ന ക്രിസ്‌തീ​യ പെൺകു​ട്ടി​യെ ഉയിർപ്പി​ച്ചു.—പ്രവൃ​ത്തി​കൾ 9:36-42

10 എങ്കിലും, യേശു ഉയിർപ്പി​ച്ച​വർ വീണ്ടും മരിക്കു​ക​ത​ന്നെ ചെയ്‌തു. അവരെ ഉയിർപ്പി​ച്ചത്‌ വെറു​തെ​യാ​യി​പ്പോ​യെന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നു​ണ്ടോ? ഒരിക്ക​ലു​മി​ല്ല. ഈ ബൈബിൾ വിവര​ണ​ങ്ങൾ സുപ്ര​ധാ​ന സത്യങ്ങളെ സ്ഥിരീ​ക​രി​ക്കു​ക​യും നമുക്കു പ്രത്യാശ പകരു​ക​യും ചെയ്യുന്നു.

പുനരു​ത്ഥാ​ന വിവര​ണ​ങ്ങൾ നമ്മെ പഠിപ്പി​ക്കു​ന്നത്‌

11. സഭാ​പ്ര​സം​ഗി 9:5-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സത്യത്തെ സ്ഥിരീ​ക​രി​ക്കാൻ ലാസറി​ന്റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള വിവരണം സഹായി​ക്കു​ന്നത്‌ എങ്ങനെ?

11 ‘മരിച്ചവർ ഒന്നും അറിയു​ന്നി​ല്ല’ എന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. അവർക്ക്‌ ജീവനോ ബോധ​പൂർവ​മാ​യ അസ്‌തി​ത്വ​മോ ഇല്ല. ലാസറി​നെ​ക്കു​റി​ച്ചു​ള്ള വിവരണം ഈ സത്യം സ്ഥിരീ​ക​രി​ക്കു​ന്നു. ജീവനി​ലേ​ക്കു തിരി​ച്ചു​വന്ന ലാസർ, സ്വർഗ​ത്തെ​ക്കു​റി​ച്ചു വിവരിച്ച്‌ ആളുകളെ രോമാ​ഞ്ചം​കൊ​ള്ളി​ച്ചോ? അല്ലെങ്കിൽ, അഗ്നിന​ര​ക​ത്തെ​ക്കു​റി​ച്ചുള്ള ഭീകര കഥകൾ പറഞ്ഞ്‌ അവരെ ഭയപ്പെ​ടു​ത്തി​യോ? ഇല്ല. അവൻ അങ്ങനെ​യെ​ന്തെ​ങ്കി​ലും പറഞ്ഞതാ​യി ബൈബി​ളിൽ ഇല്ല. മരിച്ച അവസ്ഥയി​ലാ​യി​രു​ന്ന നാലു ദിവസ​വും അവൻ ‘ഒന്നും അറിഞ്ഞി​രു​ന്നി​ല്ല.’ (സഭാ​പ്ര​സം​ഗി 9:5) ലാസർ മരണത്തിൽ നിദ്ര​കൊ​ള്ളു​ക​യാ​യി​രു​ന്നു.—യോഹ​ന്നാൻ 11:11.

12. ലാസറി​ന്റെ പുനരു​ത്ഥാ​നം യഥാർഥ​ത്തിൽ സംഭവി​ച്ചെ​ന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

12 ലാസറി​നെ​ക്കു​റി​ച്ചു​ള്ള വിവരണം, പുനരു​ത്ഥാ​നം ഒരു യാഥാർഥ്യ​മാ​ണെ​ന്നും വെറു​മൊ​രു സങ്കൽപ്പ​മ​ല്ലെ​ന്നും നമ്മെ പഠിപ്പി​ക്കു​ന്നു. ഒരു ജനക്കൂ​ട്ട​ത്തെ സാക്ഷി​നി​റു​ത്തി​ക്കൊ​ണ്ടാണ്‌ യേശു ലാസറി​നെ ഉയിർപ്പി​ച്ചത്‌. യേശു​വി​നെ വെറു​ത്തി​രു​ന്ന മതനേ​താ​ക്കൾപോ​ലും ഈ അത്ഭുതം നടന്നു​വെന്ന കാര്യം നിഷേ​ധി​ച്ചി​ല്ല. മറിച്ച്‌ അവർ ഇങ്ങനെ പറഞ്ഞു: “നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ [യേശു] വളരെ അടയാ​ള​ങ്ങൾ ചെയ്യു​ന്നു​വ​ല്ലോ.” (യോഹ​ന്നാൻ 11:47) പുനരു​ത്ഥാ​നം പ്രാപിച്ച വ്യക്തിയെ കാണാൻ പലരും ചെല്ലു​ക​യു​ണ്ടാ​യി. തത്‌ഫ​ല​മാ​യി, അവരിൽ അനേകം​പേർ യേശു​വിൽ വിശ്വ​സി​ച്ചു. യേശു ദൈവ​ത്താൽ അയയ്‌ക്ക​പ്പെ​ട്ട​വ​നാണ്‌ എന്നതിന്റെ ജീവി​ക്കു​ന്ന തെളി​വാ​ണു ലാസർ എന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു. ആ തെളിവ്‌ അത്ര ശക്തമാ​യി​രു​ന്ന​തി​നാൽ, കഠിന ഹൃദയ​രാ​യ ചില യഹൂദ മതനേ​താ​ക്കൾ യേശു​വി​നോ​ടൊ​പ്പം ലാസറി​നെ​യും കൊന്നു​ക​ള​യാൻ ആലോ​ചി​ച്ചു.—യോഹ​ന്നാൻ 11:53; 12:9-11.

13. മരിച്ച​വ​രെ ഉയിർപ്പി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയു​മെ​ന്നു വിശ്വ​സി​ക്കാൻ നമുക്ക്‌ എന്ത്‌ അടിസ്ഥാ​ന​മാ​ണു​ള്ളത്‌?

13 പുനരു​ത്ഥാ​ന​ത്തെ ഒരു വസ്‌തു​ത​യാ​യി അംഗീ​ക​രി​ക്കു​ന്നത്‌ യാഥാർഥ്യ​ത്തി​നു നേരെ കണ്ണടയ്‌ക്ക​ലാ​ണോ? അല്ല. കാരണം, “കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും​” ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന ഒരു സമയം വരു​മെന്ന്‌ യേശു പഠിപ്പി​ച്ചു. (യോഹ​ന്നാൻ 5:28) ജീവനുള്ള സകലതി​ന്റെ​യും സ്രഷ്ടാവ്‌ യഹോ​വ​യാണ്‌. അവനു ജീവൻ പുനഃ​സൃ​ഷ്ടി​ക്കാ​നാ​കു​മെന്നു വിശ്വ​സി​ക്കു​ന്ന​തു ബുദ്ധി​മു​ട്ടാ​യി​രി​ക്ക​ണ​മോ? അത്‌ ഏറെയും യഹോ​വ​യു​ടെ ഓർമ​ശ​ക്തി​യെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌ എന്നതു ശരിയാണ്‌. നമ്മുടെ മരിച്ചു​പോ​യ പ്രിയ​പ്പെ​ട്ട​വ​രെ ഓർക്കാൻ അവനു കഴിയു​മോ? ഈ പ്രപഞ്ച​ത്തിൽ അസംഖ്യം നക്ഷത്ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും, ദൈവം അവയിൽ ഓരോ​ന്നി​നെ​യും പേരു​ചൊ​ല്ലി വിളി​ക്കു​ന്നു! (യെശയ്യാ​വു 40:26) അതു​കൊണ്ട്‌, നമ്മുടെ മരിച്ച പ്രിയ​പ്പെ​ട്ട​വ​രെ അവരുടെ സകല വിശദാം​ശ​ങ്ങ​ളും സഹിതം ഓർമി​ക്കാൻ യഹോ​വ​യാം ദൈവ​ത്തി​നു കഴിയും. അവരെ ജീവനി​ലേ​ക്കു തിരിച്ചു കൊണ്ടു​വ​രാ​നും അവൻ പ്രാപ്‌ത​നാണ്‌.

14, 15. മരിച്ച​വ​രെ ഉയിർപ്പി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ ഇയ്യോ​ബി​ന്റെ വാക്കുകൾ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

14 മരിച്ച​വ​രെ ഉയിർപ്പി​ക്കാൻ യഹോ​വ​യ്‌ക്ക്‌ അതിയായ ആഗ്രഹ​മു​ണ്ടെ​ന്നു ബൈബിൾ നമ്മെ പഠിപ്പി​ക്കു​ന്നു. ഇതു സംബന്ധിച്ച്‌ നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാം? വിശ്വ​സ്‌ത മനുഷ്യ​നാ​യ ഇയ്യോബ്‌ ഇങ്ങനെ ചോദി​ച്ചു: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവി​ക്കു​മോ?” ദൈവം തന്നെ ഓർക്കുന്ന സമയം വന്നെത്തു​ന്ന​തു​വ​രെ ശവക്കു​ഴി​യിൽ കാത്തി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഇയ്യോബ്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. അവൻ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “നീ വിളി​ക്കും; ഞാൻ നിന്നോ​ടു ഉത്തരം പറയും; നിന്റെ കൈ​വേ​ല​യോ​ടു നിനക്കു താല്‌പ​ര്യ​മു​ണ്ടാ​കും.”—ഇയ്യോബ്‌ 14:13-15.

15 ഒന്നു ചിന്തി​ക്കു​ക! മരിച്ച​വ​രെ ജീവനി​ലേ​ക്കു തിരികെ കൊണ്ടു​വ​രാൻ യഹോവ താത്‌പ​ര്യ​പ്പെ​ടു​ന്നു അഥവാ വാഞ്‌ഛി​ക്കു​ന്നു. യഹോ​വ​യ്‌ക്ക്‌ ആ വിധത്തിൽ തോന്നു​ന്നു​വെ​ന്നത്‌ സന്തോ​ഷ​ത്തി​നു​ള്ള വലിയ കാരണ​മ​ല്ലേ? എന്നാൽ ഭാവി​യിൽ നടക്കാ​നി​രി​ക്കു​ന്ന പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചെന്ത്‌? ആരായി​രി​ക്കും പുനരു​ത്ഥാ​ന​ത്തിൽ വരിക, അത്‌ എവി​ടേ​ക്കാ​യി​രി​ക്കും?

‘സ്‌മാരക കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും​’

16. മരിച്ചവർ പുനരു​ത്ഥാ​നം പ്രാപി​ച്ചു​വ​രു​ന്നത്‌ ഏതുതരം അവസ്ഥക​ളി​ലേ​ക്കാ​യി​രി​ക്കും?

16 പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവര​ണ​ങ്ങൾ, നടക്കാ​നി​രി​ക്കു​ന്ന പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു ധാരാളം കാര്യങ്ങൾ നമ്മെ പഠിപ്പി​ക്കു​ന്നു. മുമ്പ്‌ പുനരു​ത്ഥാ​നം പ്രാപി​ച്ച​വർക്ക്‌ ഈ ഭൂമി​യിൽത്ത​ന്നെ തങ്ങളുടെ പ്രിയ​പ്പെ​ട്ട​വ​രോ​ടൊ​ത്തു ചേരാൻ കഴിഞ്ഞു, ഭാവി പുനരു​ത്ഥാ​നം അതി​നോ​ടു സമാന​വും അതി​നെ​ക്കാൾ മെച്ചവും ആയിരി​ക്കും. 3-ാം അധ്യാ​യ​ത്തിൽ നാം പഠിച്ച​തു​പോ​ലെ, മുഴു ഭൂമി​യെ​യും ഒരു പറുദീ​സ​യാ​ക്കി മാറ്റുക എന്നതാണ്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം. അതിനാൽ, മരിച്ചവർ പുനരു​ത്ഥാ​നം പ്രാപി​ച്ചു​വ​രു​ന്നത്‌ യുദ്ധവും കുറ്റകൃ​ത്യ​വും രോഗ​വും നിറഞ്ഞ ഒരു ലോക​ത്തി​ലേക്ക്‌ ആയിരി​ക്കി​ല്ല. സമാധാ​ന​വും സന്തോ​ഷ​വും കളിയാ​ടു​ന്ന അവസ്ഥക​ളിൽ ഈ ഭൂമി​യിൽ എക്കാല​വും ജീവി​ക്കാ​നു​ള്ള അവസരം അവർക്കു​ണ്ടാ​യി​രി​ക്കും.

17. പുനരു​ത്ഥാ​നം എത്ര വ്യാപ​ക​മാ​യി​രി​ക്കും?

17 ആരായി​രി​ക്കും പുനരു​ത്ഥാ​ന​ത്തിൽ വരിക? ‘[“സ്‌മാരക,” NW] കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും അവന്റെ [യേശു​വി​ന്റെ] ശബ്ദം കേട്ടു പുനരു​ത്ഥാ​നം ചെയ്‌വാ​നു​ള്ള നാഴിക വരുന്നു’ എന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. (യോഹ​ന്നാൻ 5:28, 29) സമാന​മാ​യി വെളി​പ്പാ​ടു 20:13 ഇപ്രകാ​രം പറയുന്നു: “സമുദ്രം തന്നിലുള്ള മരിച്ച​വ​രെ ഏല്‌പി​ച്ചു​കൊ​ടു​ത്തു; മരണവും പാതാ​ള​വും തങ്ങളി​ലു​ള്ള മരിച്ച​വ​രെ ഏല്‌പി​ച്ചു​കൊ​ടു​ത്തു.” ‘പാതാളം’ (ഗ്രീക്ക്‌, ഹേഡീസ്‌) മനുഷ്യ​വർഗ​ത്തി​ന്റെ പൊതു ശവക്കു​ഴി​യെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. (212-13 പേജു​ക​ളി​ലെ അനുബന്ധം കാണുക.) ഈ പൊതു ശവക്കുഴി ശൂന്യ​മാ​ക്ക​പ്പെ​ടും. അവിടെ വിശ്ര​മം​കൊ​ള്ളു​ന്ന സഹസ്ര​കോ​ടി​കൾ ജീവനി​ലേ​ക്കു തിരി​ച്ചു​വ​രും. അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും.” (പ്രവൃ​ത്തി​കൾ 24:15) എന്താണ്‌ അതിന്റെ അർഥം?

പറുദീ​സ​യിൽ, ഉയിർത്തെ​ഴു​ന്നേൽക്കു​ന്നവർ തങ്ങളുടെ പ്രിയ​പ്പെ​ട്ട​വ​രു​മാ​യി വീണ്ടും ഒന്നിക്കും

18. പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന ‘നീതി​മാ​ന്മാ​രിൽ’ ഉൾപ്പെ​ടു​ന്ന​വർ ആർ, ഈ പ്രത്യാശ വ്യക്തി​പ​ര​മാ​യി നിങ്ങളിൽ എന്തു ഫലം ഉളവാ​ക്കു​ന്നു?

18 യേശു ഭൂമി​യിൽ വരുന്ന​തി​നു മുമ്പു ജീവി​ച്ചി​രു​ന്ന അനേകർ ‘നീതി​മാ​ന്മാ​രിൽ’ ഉൾപ്പെ​ടു​ന്നു. ബൈബി​ളിൽ നമുക്ക്‌ അവരിൽ പലരെ​യും കുറിച്ചു വായി​ക്കാൻ കഴിയും. നോഹ, അബ്രാ​ഹാം, സാറാ, മോശെ, രൂത്ത്‌, എസ്ഥേർ എന്നിവ​രൊ​ക്കെ നിങ്ങളു​ടെ മനസ്സി​ലേ​ക്കു കടന്നു​വ​ന്നേ​ക്കാം. വിശ്വാ​സ​ത്തി​ന്റെ ഉത്തമ മാതൃ​ക​ക​ളാ​യി​രു​ന്ന ഈ സ്‌ത്രീ​പു​രു​ഷ​ന്മാ​രിൽ ചില​രെ​ക്കു​റിച്ച്‌ എബ്രായർ 11-ാം അധ്യായം ചർച്ച ചെയ്യു​ന്നുണ്ട്‌. എന്നാൽ നമ്മുടെ കാലത്തു മരിക്കുന്ന യഹോ​വ​യു​ടെ ദാസരും ‘നീതി​മാ​ന്മാ​രു​ടെ’ ഭാഗമാണ്‌. മരണം സംബന്ധിച്ച സകല ഭയപ്പാ​ടിൽനി​ന്നും പുനരു​ത്ഥാ​ന പ്രത്യാശ നമ്മെ സ്വത​ന്ത്ര​രാ​ക്കി​യി​രി​ക്കു​ന്നു.—എബ്രായർ 2:15.

19. ആരാണ്‌ ‘നീതി​കെ​ട്ട​വർ,’ അവർക്ക്‌ യഹോവ ദയാപു​ര​സ്സ​രം ഏത്‌ അവസരം നീട്ടി​ക്കൊ​ടു​ക്കു​ന്നു?

19 യഹോ​വ​യെ​ക്കു​റിച്ച്‌ ഒരിക്ക​ലും അറിയാ​തി​രു​ന്ന​തു നിമിത്തം അവനെ സേവി​ക്കു​ക​യോ അനുസ​രി​ക്കു​ക​യോ ചെയ്‌തി​ട്ടി​ല്ലാ​ത്ത സകലരു​ടെ​യും കാര്യ​മോ? ശതകോ​ടി​ക്ക​ണ​ക്കി​നു വരുന്ന ഈ ‘നീതി​കെ​ട്ട​വർ’ വിസ്‌മ​രി​ക്ക​പ്പെ​ടു​ക​യില്ല. അവരും പുനരു​ത്ഥാ​ന​ത്തിൽ വരും. സത്യ​ദൈ​വ​ത്തെ​ക്കു​റി​ച്ചു പഠിക്കാ​നും അവനെ സേവി​ക്കാ​നും ഉള്ള സമയം അവർക്കു ലഭിക്കും. ആയിരം വർഷത്തെ ഒരു കാലഘ​ട്ട​ത്തിൽ, മരിച്ചവർ ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും അവർക്കു ഭൂമി​യി​ലെ വിശ്വ​സ്‌ത​രോ​ടൊ​പ്പം യഹോ​വ​യെ സേവി​ക്കു​ന്ന​തി​നു​ള്ള അവസരം ലഭിക്കു​ക​യും ചെയ്യും. അതിമ​ഹ​ത്താ​യ ഒരു സമയമാ​യി​രി​ക്കും അത്‌. ഈ കാലഘ​ട്ട​ത്തെ​യാ​ണു ബൈബിൾ ന്യായ​വി​ധി ദിവസം എന്നു വിളി​ക്കു​ന്നത്‌. b

20. എന്താണ്‌ ഗീഹെന്ന, ആരാണ്‌ അവി​ടേ​ക്കു പോകു​ന്നത്‌?

20 ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള സകല മനുഷ്യ​രും പുനരു​ത്ഥാ​ന​ത്തിൽ വരു​മെ​ന്നാ​ണോ അതിനർഥം? അല്ല. മരിച്ച​വ​രിൽ ചിലർ ഗീഹെ​ന്ന​യി​ലാ​ണെ​ന്നു (സത്യവേദ പുസ്‌ത​ക​ത്തിൽ നരകം എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു) ബൈബിൾ പറയുന്നു. (ലൂക്കൊസ്‌ 12:5) ഗീഹെന്ന എന്ന ഈ പേരു വന്നത്‌ പുരാതന യെരൂ​ശ​ലേ​മി​നു വെളി​യിൽ സ്ഥിതി​ചെ​യ്‌തി​രു​ന്ന ഒരു ചവറ്റു​കൂ​ന​യോ​ടു ബന്ധപ്പെ​ട്ടാണ്‌. മൃത​ദേ​ഹ​ങ്ങ​ളും ചപ്പുച​വ​റു​ക​ളും അവിടെ അഗ്നിക്ക്‌ ഇരയാ​ക്കി​യി​രു​ന്നു. ശവസം​സ്‌കാ​ര​ത്തി​നും പുനരു​ത്ഥാ​ന​ത്തി​നും അയോ​ഗ്യ​രാ​യി യഹൂദ​ന്മാർ കണക്കാ​ക്കി​യി​രു​ന്ന​വ​രു​ടെ മൃത​ദേ​ഹ​ങ്ങ​ളാണ്‌ അവി​ടേക്ക്‌ എറിയ​പ്പെ​ട്ടി​രു​ന്നത്‌. അതു​കൊണ്ട്‌, നിത്യ​നാ​ശ​ത്തി​ന്റെ ഉചിത​മാ​യ പ്രതീ​ക​മാണ്‌ ഗീഹെന്ന. മരിച്ച​വ​രെ​യും ജീവി​ച്ചി​രി​ക്കു​ന്ന​വ​രെ​യും ന്യായം​വി​ധി​ക്കു​ന്ന​തിൽ യേശു​വി​നു പങ്കു​ണ്ടെ​ങ്കി​ലും യഹോ​വ​യാണ്‌ അന്തിമ വിധി​കർത്താവ്‌. (പ്രവൃ​ത്തി​കൾ 10:42) ദുഷ്ട​രെ​ന്നും മാറ്റം​വ​രു​ത്താൻ കൂട്ടാ​ക്കാ​ത്ത​വ​രെ​ന്നും താൻ വിധി​ക്കു​ന്ന​വ​രെ അവൻ ഒരിക്ക​ലും ഉയിർപ്പി​ക്കു​ക​യി​ല്ല.

സ്വർഗീയ പുനരു​ത്ഥാ​നം

21, 22. (എ) മറ്റ്‌ ഏതുതരം പുനരു​ത്ഥാ​ന​മാ​ണു​ള്ളത്‌? (ബി) ആത്മജീ​വ​നി​ലേ​ക്കു​ള്ള പുനരു​ത്ഥാ​നം ആദ്യമാ​യി ലഭിച്ചത്‌ ആർക്ക്‌?

21 സ്വർഗ​ത്തി​ലെ ആത്മജീ​വ​നി​ലേ​ക്കു​ള്ള മറ്റൊ​രു​ത​രം പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. ഇത്തരം പുനരു​ത്ഥാ​ന​ത്തി​ന്റെ ഒരു ഉദാഹ​ര​ണം മാത്രമേ ബൈബി​ളി​ലു​ള്ളൂ. അത്‌ യേശു​ക്രി​സ്‌തു​വി​ന്റേ​താണ്‌.

22 ഒരു മനുഷ്യ​നെന്ന നിലയിൽ വധിക്ക​പ്പെട്ട തന്റെ വിശ്വ​സ്‌ത പുത്രൻ ശവക്കു​ഴി​യിൽ തുടരാൻ യഹോവ അനുവ​ദി​ച്ചി​ല്ല. (സങ്കീർത്ത​നം 16:10; പ്രവൃ​ത്തി​കൾ 13:34, 35) ദൈവം യേശു​വി​നെ ഉയിർപ്പി​ച്ചു, ഒരു മനുഷ്യ​നാ​യി​ട്ടല്ല. ക്രിസ്‌തു “ജഡത്തിൽ മരണശിക്ഷ ഏല്‌ക്ക​യും ആത്മാവിൽ ജീവി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു”വെന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ പത്രൊസ്‌ വിശദീ​ക​രി​ക്കു​ന്നു. (1 പത്രൊസ്‌ 3:18) ഇത്‌ ഒരു വലിയ അത്ഭുതം​ത​ന്നെ​യാ​യി​രു​ന്നു. ശക്തനായ ഒരു ആത്മവ്യ​ക്തി​യെന്ന നിലയിൽ യേശു ജീവനി​ലേ​ക്കു തിരികെ വന്നു! (1 കൊരി​ന്ത്യർ 15:3-6) മഹത്ത്വ​മേ​റി​യ ഈ പുനരു​ത്ഥാ​നം പ്രാപി​ച്ച​വ​രിൽ ആദ്യത്തെ വ്യക്തി​യാ​യി​രു​ന്നു യേശു. (യോഹ​ന്നാൻ 3:13) എന്നാൽ, അതു ലഭിക്കുന്ന അവസാന വ്യക്തി അവൻ ആയിരി​ക്കു​മാ​യി​രു​ന്നില്ല.

23, 24. യേശു​വി​ന്റെ “ചെറിയ ആട്ടിൻകൂ​ട്ട”ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ ആരാണ്‌, അവരുടെ എണ്ണം എത്രയാ​യി​രി​ക്കും?

23 താൻ സ്വർഗ​ത്തി​ലേ​ക്കു തിരി​ച്ചു​പോ​കു​മെ​ന്നും വിശ്വ​സ്‌ത അനുഗാ​മി​കൾക്കു​വേണ്ടി അവിടെ ‘സ്ഥലം ഒരുക്കു​മെ​ന്നും​’ മരണത്തി​നു തൊട്ടു​മുമ്പ്‌ യേശു അവരോ​ടു പറഞ്ഞു. (യോഹ​ന്നാൻ 14:2) സ്വർഗ​ത്തിൽ പോകു​ന്ന​വ​രെ ‘ചെറിയ ആട്ടിൻകൂ​ട്ടം’ എന്നാണ്‌ യേശു വിളി​ച്ചത്‌. (ലൂക്കൊസ്‌ 12:32) വിശ്വ​സ്‌ത ക്രിസ്‌ത്യാ​നി​ക​ളു​ടെ താരത​മ്യേ​ന ചെറിയ ഈ കൂട്ടത്തിൽ എത്ര​പേ​രാണ്‌ ഉണ്ടായി​രി​ക്കു​ക? വെളി​പ്പാ​ടു 14:1 അനുസ​രിച്ച്‌ അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാൻ ഇങ്ങനെ പറയുന്നു: “പിന്നെ ഞാൻ സീയോൻമ​ല​യിൽ കുഞ്ഞാ​ടും [യേശു​ക്രി​സ്‌തു​വും] അവനോ​ടു​കൂ​ടെ നെറ്റി​യിൽ അവന്റെ നാമവും പിതാ​വി​ന്റെ നാമവും എഴുതി​യി​രി​ക്കു​ന്ന നൂറ്റി​നാ​ല്‌പ​ത്തി​നാ​ലാ​യി​രം പേരും നില്‌ക്കു​ന്ന​തു കണ്ടു.”

24 യേശു​വി​ന്റെ വിശ്വ​സ്‌ത അപ്പൊ​സ്‌ത​ല​ന്മാർ ഉൾപ്പെ​ടെ​യു​ള്ള ഈ 1,44,000 ക്രിസ്‌ത്യാ​നി​കൾ സ്വർഗീയ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടും. അവരുടെ പുനരു​ത്ഥാ​നം എപ്പോ​ഴാ​ണു നടക്കു​ന്നത്‌? ക്രിസ്‌തു​വി​ന്റെ വരവിങ്കൽ അഥവാ അവന്റെ സാന്നി​ധ്യ​കാ​ലത്ത്‌ ആണ്‌ അതു സംഭവി​ക്കു​ക​യെന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ പറയു​ക​യു​ണ്ടാ​യി. (1 കൊരി​ന്ത്യർ 15:23) 9-ാം അധ്യാ​യ​ത്തിൽ നിങ്ങൾ പഠിക്കാൻ പോകു​ന്ന​തു​പോ​ലെ, നാം ഇപ്പോൾ ആ കാലത്താ​ണു ജീവി​ക്കു​ന്നത്‌. അതു​കൊണ്ട്‌, ഇപ്പോൾ മരിക്കുന്ന 1,44,000-ത്തിന്റെ ചെറിയ ശേഷി​പ്പിന്‌ ക്ഷണത്തിൽ സ്വർഗീയ പുനരു​ത്ഥാ​നം ലഭിക്കു​ന്നു. (1 കൊരി​ന്ത്യർ 15:51-55) എന്നാൽ മനുഷ്യ​വർഗ​ത്തി​ലെ ബഹുഭൂ​രി​പ​ക്ഷം വരുന്ന മറ്റുള്ള​വർക്കു ഭാവി​യിൽ പറുദീ​സ​ഭൂ​മി​യി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ക്കാ​നു​ള്ള പ്രത്യാ​ശ​യാ​ണു​ള്ളത്‌.

25. അടുത്ത അധ്യാ​യ​ത്തിൽ നാം എന്തു പരിചി​ന്തി​ക്കും?

25 അതേ, യഹോവ നമ്മുടെ ശത്രു​വാ​യ മരണത്തെ തീർച്ച​യാ​യും കീഴ്‌പെ​ടു​ത്തും, അതു മേലാൽ ഉണ്ടായി​രി​ക്കു​ക​യി​ല്ല! (യെശയ്യാ​വു 25:8) എന്നാൽ ‘സ്വർഗ​ത്തി​ലേ​ക്കു പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​വർ അവിടെ എന്തു ചെയ്യും’ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. അവർ മഹത്തായ ഒരു സ്വർഗീയ ഗവണ്മെ​ന്റി​ന്റെ ഭാഗമാ​യി​ത്തീ​രും. ആ ഗവണ്മെ​ന്റി​നെ​ക്കു​റിച്ച്‌ അടുത്ത അധ്യാ​യ​ത്തിൽ നാം കൂടുതൽ പഠിക്കു​ന്ന​താ​യി​രി​ക്കും.

b ന്യായവിധി ദിവസം, ന്യായ​വി​ധി​ക്കു​ള്ള അടിസ്ഥാ​നം എന്നിവ​യെ​ക്കു​റി​ച്ചു​ള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ ദയവായി 213-15 പേജു​ക​ളി​ലെ അനുബന്ധം കാണുക.