വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അനുബന്ധം

ദിവ്യനാമം—അതിന്‍റെ ഉപയോവും അർഥവും

ദിവ്യനാമം—അതിന്‍റെ ഉപയോവും അർഥവും

നിങ്ങളുടെ കൈവമുള്ള ബൈബിളിൽ സങ്കീർത്തനം 83:18 എങ്ങനെയാണ്‌ വിവർത്തനം ചെയ്‌തിരിക്കുന്നത്‌? സത്യവേപുസ്‌തകം ആ വാക്യത്തെ ഇങ്ങനെ പരിഭാപ്പെടുത്തുന്നു: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” മറ്റു നിരവധി ബൈബിളുളിലും സമാനമായ പരിഭാഷ കാണാം. എന്നിരുന്നാലും, പല വിവർത്തങ്ങളും യഹോവ എന്ന നാമം വിട്ടുളഞ്ഞ് തത്‌സ്ഥാനത്ത്‌ “കർത്താവ്‌” എന്നതുപോലുള്ള സ്ഥാനപ്പേരുകൾ ഉപയോഗിച്ചിരിക്കുയാണ്‌. ഈ വാക്യത്തിൽ ശരിക്കും ഏതാണ്‌ ഉപയോഗിക്കേണ്ടത്‌? ഒരു സ്ഥാനപ്പേരോ അതോ യഹോവ എന്ന നാമമോ?

ദൈവനാമം എബ്രായയിൽ

ഈ വാക്യം ഒരു പേരിനെക്കുറിച്ചാണു പറയുന്നത്‌. ബൈബിളിന്‍റെ അധികഭാവും എഴുതപ്പെട്ട മൂല എബ്രായിൽ ഇവിടെ ഒരു അതുല്യ വ്യക്തിനാമം കാണാം. എബ്രായിൽ അത്‌ יהוה (യോദ്‌ഹെവൗഹെ) എന്നാണ്‌ എഴുതുന്നത്‌. മലയാത്തിൽ പൊതുവേ ആ പേര്‌ “യഹോവ” എന്നു പരിഭാപ്പെടുത്തിയിരിക്കുന്നു. ബൈബിളിലെ ഒരു വാക്യത്തിൽ മാത്രമേ ആ പേരുള്ളോ? അല്ല. എബ്രായ തിരുവെഴുത്തുളുടെ മൂല പാഠത്തിൽ 7,000-ത്തോളം പ്രാവശ്യം അതുണ്ട്!

ദൈവത്തിന്‍റെ നാമം എത്ര പ്രധാമാണ്‌? യേശുക്രിസ്‌തു പഠിപ്പിച്ച മാതൃകാപ്രാർഥയെക്കുറിച്ചു ചിന്തിക്കുക. അത്‌ ഇങ്ങനെ തുടങ്ങുന്നു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശുദ്ധീരിക്കപ്പെടേണമേ.” (മത്തായി 6:9) പിന്നീട്‌ ഒരവസത്തിൽ യേശു ദൈവത്തോട്‌ ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, നിന്‍റെ നാമത്തെ മഹത്വപ്പെടുത്തേമേ.” സ്വർഗത്തിൽനിന്നു പിൻവരുംവിധം പറഞ്ഞുകൊണ്ട് ദൈവം അതിന്‌ ഉത്തരം നൽകി: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും.” (യോഹന്നാൻ 12:28) വ്യക്തമായും, ദൈവനാമം അതിപ്രധാമാണ്‌. അങ്ങനെയെങ്കിൽ, ചില പരിഭാകർ ആ പേരു വിട്ടുയുയും അതിനു പകരം സ്ഥാനപ്പേരുകൾ ഉപയോഗിക്കുയും ചെയ്‌തിരിക്കുന്നത്‌ എന്തുകൊണ്ട്?

അതിന്‌ മുഖ്യമായും രണ്ടു കാരണങ്ങളുള്ളതായി കാണാം. ഒന്നാമതായി, അതിന്‍റെ യഥാർഥ ഉച്ചാരണം ഇന്ന് അറിയാൻ പാടില്ലാത്തതിനാൽ ആ പേര്‌ ഉപയോഗിക്കരുതെന്നു പലരും വാദിക്കുന്നു. പുരാതന എബ്രായ ഭാഷ സ്വരാക്ഷങ്ങൾ കൂടാതെയാണ്‌ എഴുതപ്പെട്ടിരുന്നത്‌. അതുകൊണ്ട്, ബൈബിൾ കാലങ്ങളിൽ ആ എബ്രായ അക്ഷരങ്ങൾ കൃത്യമായി എങ്ങനെയാണ്‌ ഉച്ചരിക്കപ്പെട്ടിരുന്നതെന്ന് ഇക്കാലത്ത്‌ ആർക്കും ഉറപ്പോടെ പറയാനാവില്ല. എന്നാൽ, അതിന്‍റെപേരിൽ നാം ദൈവനാമം ഉപയോഗിക്കാതിരിക്കമോ? ബൈബിൾ കാലങ്ങളിൽ യേശു എന്ന പേര്‌ ഉച്ചരിച്ചിരുന്നത്‌ എങ്ങനെയാണെന്ന്  ആർക്കും ഉറപ്പിച്ചു പറയാനാവില്ല, അത്‌ യേഷ്വാ എന്നോ യെഹോശുവാ എന്നോ മറ്റോ ആയിരുന്നിരിക്കാം. എന്നാൽപ്പോലും, ഇന്നു ലോകത്തിലെങ്ങും യേശു എന്ന പേരിന്‍റെ വിവിധ രൂപങ്ങൾ പ്രചാത്തിലുണ്ട്. തങ്ങളുടെ ഭാഷയിൽ പൊതുവേ ഉപയോഗിക്കപ്പെടുന്ന ഉച്ചാരണം ഏതാണോ അത്‌ ആളുകൾ സ്വീകരിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ അത്‌ ഉച്ചരിക്കപ്പെട്ടിരുന്ന വിധം അറിയാൻ പാടില്ല എന്നതുകൊണ്ട് അവർ ആ പേര്‌ ഉപയോഗിക്കാതിരിക്കുന്നില്ല. സമാനമായി, മറ്റൊരു രാജ്യത്തു പോയാൽ, നിങ്ങളുടെ പേരിന്‍റെ ഉച്ചാരണംന്നെ വേറൊരു ഭാഷയിൽ തികച്ചും വ്യത്യസ്‌തമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. അതിനാൽ, ദൈവനാത്തിന്‍റെ പുരാതന ഉച്ചാരണം സംബന്ധിച്ചുള്ള അനിശ്ചിത്വം അത്‌ ഉപയോഗിക്കാതിരിക്കാനുള്ള കാരണമല്ല.

ബൈബിളിൽനിന്നു ദൈവനാമം നീക്കംചെയ്യുന്നതിനു പലപ്പോഴും നൽകപ്പെടുന്ന രണ്ടാമത്തെ കാരണത്തിന്‌ യഹൂദന്മാരുടെ ഒരു ദീർഘകാല പാരമ്പര്യ വിശ്വാവുമായി ബന്ധമുണ്ട്. ദൈവനാമം ഉച്ചരിക്കാനേ പാടില്ലെന്നാണ്‌ അവരിൽ പലരും വിശ്വസിക്കുന്നത്‌. ഈ വിശ്വാത്തിന്‌ അടിസ്ഥാനം, പിൻവരുന്ന ബൈബിൾ നിയമത്തിന്‍റെ തെറ്റായ ബാധകമാക്കലാണ്‌: “നിന്‍റെ ദൈവമായ യഹോയുടെ നാമം വൃഥാ എടുക്കരുതു; തന്‍റെ നാമം വൃഥാ എടുക്കുന്നനെ യഹോവ ശിക്ഷിക്കാതെ വിടുയില്ല.”—പുറപ്പാടു 20:7.

ദൈവനാത്തിന്‍റെ ദുരുയോത്തെ ഈ നിയമം വിലക്കുന്നു. എന്നാൽ, അത്‌ ആദരപൂർവം ഉപയോഗിക്കുന്നതിനെ അതു വിലക്കുന്നുണ്ടോ? ഒരിക്കലുമില്ല. എബ്രായ തിരുവെഴുത്തുളുടെ (“പഴയനിയമ”ത്തിന്‍റെ) എഴുത്തുകാർ പുരാതന ഇസ്രായേലിന്‌ ദൈവം നൽകിയ ന്യായപ്രമാനുരിച്ചു ജീവിച്ച വിശ്വസ്‌ത പുരുന്മാരായിരുന്നു. എന്നിട്ടും, അവർ കൂടെക്കൂടെ ദൈവനാമം ഉപയോഗിച്ചു. ഉദാഹത്തിന്‌, ആരാധരുടെ കൂട്ടങ്ങൾ ഉറക്കെ ആലപിക്കുമായിരുന്ന നിരവധി സങ്കീർത്തങ്ങളിൽ അവർ അത്‌ ഉൾപ്പെടുത്തി. തന്‍റെ നാമം വിളിച്ചപേക്ഷിക്കാൻപോലും യഹോയാം ദൈവം തന്‍റെ ആരാധരോട്‌ ആവശ്യപ്പെട്ടു, വിശ്വസ്‌തർ അത്‌ അനുസരിക്കുയും ചെയ്‌തു. (യോവേൽ 2:32; പ്രവൃത്തികൾ 2:21, NW) യേശുവും അതുതന്നെ ചെയ്‌തുവെന്നതിനു സംശയമില്ല. അതിനാൽ യേശുവിനെ അനുകരിച്ചുകൊണ്ട് ഇക്കാലത്ത്‌ ക്രിസ്‌ത്യാനിളും ദൈവത്തിന്‍റെ പേര്‌ ആദരപൂർവം ഉപയോഗിക്കുന്നതിൽനിന്നു മാറിനിൽക്കുന്നില്ല.—യോഹന്നാൻ 17:26.

ദൈവനാത്തിനു പകരം സ്ഥാനപ്പേരുകൾ പ്രതിഷ്‌ഠിക്കുന്ന ബൈബിൾ പരിഭാകർ ഗുരുമായ തെറ്റാണു ചെയ്യുന്നത്‌. അവർ ദൈവത്തെ വിദൂസ്ഥനും വ്യക്തിത്വമില്ലാത്തനും ആയി ചിത്രീരിക്കുന്നു. എന്നാൽ ബൈബിളാട്ടെ, ‘യഹോയുമായി സഖിത്വം’ വളർത്തിയെടുക്കാനാണു മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നത്‌. (സങ്കീർത്തനം 25:14) നിങ്ങളുടെ ഒരു അടുത്ത സുഹൃത്തിനെക്കുറിച്ചു ചിന്തിക്കുക. സുഹൃത്തിന്‍റെ പേര്‌ ഒരിക്കലും ചോദിക്കുയോ മനസ്സിലാക്കുയോ ചെയ്യാതെ നിങ്ങൾക്ക് അയാളുമായി ഇത്രത്തോളം അടുക്കാൻ കഴിയുമായിരുന്നോ? അതുപോലെ, യഹോവ എന്ന ദൈവനാമം ആളുകൾക്ക് അറിയില്ലെങ്കിൽ ദൈവവുമായി അടുക്കാൻ അവർക്ക് എങ്ങനെയാണു സാധിക്കുക? കൂടാതെ, ദൈവനാമം ഉപയോഗിക്കാതിരിക്കുന്നവർക്ക് അതിന്‍റെ മഹത്തായ അർഥം സംബന്ധിച്ച അറിവും ലഭിക്കുന്നില്ല. ദിവ്യനാത്തിന്‍റെ അർഥം എന്താണ്‌?

 ദൈവംന്നെ തന്‍റെ വിശ്വസ്‌ത ദാസനായ മോശെയ്‌ക്ക് സ്വന്തം പേരിന്‍റെ അർഥം വിശദീരിച്ചുകൊടുത്തു. ദൈവനാമം സംബന്ധിച്ചു ചോദിച്ച മോശെയോട്‌ യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.” (പുറപ്പാടു 3:14) റോഥർഹാമിന്‍റെ പരിഭാഷ ഇപ്രകാരം പറയുന്നു: “ഞാൻ എന്തെല്ലാം ആയിത്തീരാൻ ആഗ്രഹിക്കുന്നുവോ അതെല്ലാം ആയിത്തീരും.” അതുകൊണ്ട്, തന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ ആവശ്യമാതെന്തും ആയിത്തീരാൻ യഹോയ്‌ക്കു കഴിയും.

ആഗ്രഹിക്കുന്നതെന്തും ആയിത്തീരാൻ നിങ്ങൾക്കു കഴിയുമെന്നു വിചാരിക്കുക. സുഹൃത്തുക്കൾക്കുവേണ്ടി നിങ്ങൾ എന്തെല്ലാം ചെയ്യും? അവരിൽ ഒരാൾക്കു കലശലായ രോഗം പിടിപെട്ടാൽ, ഒരു നല്ല ഡോകടറായിത്തീർന്നുകൊണ്ട് നിങ്ങൾ അയാളെ സുഖപ്പെടുത്തും. മറ്റൊരാൾക്കു സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ഒരു ധനാഢ്യനായിത്തീർന്ന് അയാളെ നിങ്ങൾ ആ അവസ്ഥയിൽനിന്നു കരകയറ്റും. എന്നാൽ നിങ്ങൾക്കു വിചാരിക്കുന്നതെന്തും ആയിത്തീരാനുള്ള കഴിവില്ല എന്നതാണു വാസ്‌തവം. നമ്മുടെയെല്ലാം സ്ഥിതി അതുതന്നെ. എന്നാൽ ബൈബിൾ പഠിക്കവേ, തന്‍റെ ഉദ്ദേശ്യ നിവൃത്തിക്കായി യഹോവ ആഗ്രഹിക്കുന്നതെന്തും ആയിത്തീരുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ ആശ്ചര്യരിരാകും. തന്നെ സ്‌നേഹിക്കുന്നവർക്കായി ശക്തി പ്രയോഗിക്കുന്നതിൽ അവൻ വളരെയേറെ സന്തോഷിക്കുയും ചെയ്യുന്നു. (2 ദിനവൃത്താന്തം 16:9) യഹോയുടെ പേർ അറിയാത്തവർക്ക് അവന്‍റെ വ്യക്തിത്വത്തിന്‍റെ ഈ മനോങ്ങളെക്കുറിച്ചെല്ലാമുള്ള അറിവ്‌ നഷ്ടമാകുന്നു.

അപ്പോൾ വ്യക്തമായും യഹോവ എന്ന നാമം ബൈബിളിൽ ഉപയോഗിക്കേണ്ടതാണ്‌. അതിന്‍റെ അർഥം അറിയുന്നതും അതു നമ്മുടെ ആരാധയിൽ സ്വതന്ത്രമായി ഉപയോഗിക്കുന്നതും നമ്മുടെ സ്വർഗീയ പിതാവായ യഹോയോട്‌ കൂടുതൽ അടുത്തുചെല്ലാനുള്ള ഉത്തമ മാർഗങ്ങളാണ്‌. *

^ ഖ. 3 ദൈവനാമം, അതിന്‍റെ അർഥം, ആരാധയിൽ അത്‌ ഉപയോഗിക്കേണ്ടതിന്‍റെ കാരണങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിച്ചിട്ടുള്ള എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്‌) എന്ന ലഘുപത്രിക കാണുക.