ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?

ഇതാണോ ദൈവം ഉദ്ദേശി​ച്ചത്‌?

മലയാളം
ഇതാണോ ദൈവം ഉദ്ദേശി​ച്ചത്‌?
https://cms-imgp.jw-cdn.org/img/p/1102005130/univ/art/1102005130_univ_sqr_xl.jpg
bh പേ. 3-7

ഇതാണോ ദൈവം ഉദ്ദേശി​ച്ചത്‌?

ഇതാണോ ദൈവം ഉദ്ദേശി​ച്ചത്‌?

 ഏതെങ്കി​ലും പത്രം എടുത്തു വായി​ച്ചു​നോ​ക്കു​ക. ടിവി-യിലെ​യോ റേഡി​യോ​യി​ലെ​യോ വാർത്ത ശ്രദ്ധി​ക്കു​ക. കുറ്റകൃ​ത്യം, യുദ്ധം, ഭീകര​പ്ര​വർത്ത​നം എന്നിവ​യെ​ക്കു​റി​ച്ചു​ള്ള വാർത്ത​കൾക്കു യാതൊ​രു ക്ഷാമവും കാണില്ല! നിങ്ങളു​ടെ​ത​ന്നെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക. രോഗ​മോ പ്രിയ​പ്പെട്ട ഒരാളു​ടെ മരണമോ നിങ്ങളെ വളരെ​യേ​റെ അസ്വസ്ഥ​നാ​ക്കു​ന്നു​ണ്ടാ​കാം. ‘ഞാൻ കഷ്ടതയിൽ മുഴു​കി​യി​രി​ക്കു​ന്നു’വെന്നു പറഞ്ഞ ഒരു നല്ല മനുഷ്യ​നാ​യ ഇയ്യോ​ബി​ന്റേ​തി​നു സമാന​മാ​യ വികാ​ര​ങ്ങൾ നിങ്ങൾക്കും തോന്നി​യേ​ക്കാം.—ഇയ്യോബ്‌ 10:15, ഓശാന ബൈബിൾ.

നിങ്ങ​ളോ​ടു​ത​ന്നെ ഇങ്ങനെ ചോദി​ക്കു​ക:

  • എനിക്കും സഹമനു​ഷ്യർക്കും വേണ്ടി ദൈവം ഇതാണോ ഉദ്ദേശി​ച്ചത്‌?

  • എന്റെ പ്രശ്‌ന​ങ്ങൾ നേരി​ടാ​നു​ള്ള സഹായം എനിക്ക്‌ എവി​ടെ​നി​ന്നു ലഭിക്കും?

  • ഭൂമി​യിൽ എന്നെങ്കി​ലും സമാധാ​നം ഉണ്ടാകു​മെ​ന്നു നമുക്കു പ്രത്യാ​ശി​ക്കാ​നാ​കു​മോ?

ഈ ചോദ്യ​ങ്ങൾക്കു​ള്ള തൃപ്‌തി​ക​ര​മാ​യ ഉത്തരം ബൈബി​ളി​ലുണ്ട്‌.

പിൻവ​രു​ന്ന മാറ്റങ്ങൾ ദൈവം ഭൂമി​യിൽ കൊണ്ടു​വ​രു​മെ​ന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു:

  • “അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യി​ല്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യി​ല്ല.”—വെളി​പ്പാ​ടു 21:4, 5

  • “മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും.” —യെശയ്യാ​വു 35:6

  • “കുരു​ട​ന്മാ​രു​ടെ കണ്ണു തുറന്നു​വ​രും.”—യെശയ്യാ​വു 35:5

  • ‘കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും പുനരു​ത്ഥാ​നം പ്രാപി​ക്കും.’—യോഹ​ന്നാൻ 5:28, 29

  • “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല.”—യെശയ്യാ​വു 33:24

  • “ദേശത്തു പർവ്വത​ങ്ങ​ളു​ടെ മുകളിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​കും.”—സങ്കീർത്ത​നം 72:16

ബൈബിൾ പഠിപ്പി​ക്കു​ന്ന കാര്യ​ങ്ങ​ളിൽനി​ന്നു പ്രയോ​ജ​നം നേടുക

മുൻപേ​ജു​ക​ളിൽ പറഞ്ഞി​രി​ക്കു​ന്ന​വ​യൊ​ന്നും നടക്കാൻപോ​കു​ന്ന കാര്യ​മ​ല്ലെ​ന്നു പറഞ്ഞ്‌ പെട്ടെന്നു തള്ളിക്ക​ള​യ​രുത്‌. ഇക്കാര്യ​ങ്ങൾ നടപ്പാ​ക്കു​മെ​ന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. അവൻ അതു ചെയ്യാൻപോ​കു​ന്ന വിധം ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.

ബൈബിൾ അതില​ധി​കം ചെയ്യുന്നു. ഇപ്പോൾപ്പോ​ലും തികച്ചും സംതൃ​പ്‌തി​ക​ര​മാ​യ ജീവിതം നയിക്കാ​നു​ത​കു​ന്ന മാർഗം അതു നിങ്ങൾക്കു കാണി​ച്ചു​ത​രു​ന്നു. നിങ്ങളു​ടെ​ത​ന്നെ ഉത്‌ക​ണ്‌ഠ​ക​ളെ​യും പ്രശ്‌ന​ങ്ങ​ളെ​യും കുറിച്ച്‌ ഒരു നിമിഷം ചിന്തി​ക്കു​ക. അവയിൽ പണപര​മാ​യ കാര്യങ്ങൾ, കുടും​ബ​പ്ര​ശ്‌ന​ങ്ങൾ, മോശ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ആരോ​ഗ്യ​നി​ല, പ്രിയ​പ്പെട്ട ഒരാളു​ടെ വേർപാട്‌ എന്നിവ​യെ​ല്ലാം കണ്ടേക്കാം. ഇപ്പോ​ഴ​ത്തെ പ്രശ്‌ന​ങ്ങൾ കൈകാ​ര്യം ചെയ്യാൻ ബൈബിൾ നിങ്ങളെ സഹായി​ക്കും. പിൻവ​രു​ന്ന​തു​പോ​ലുള്ള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകി​ക്കൊണ്ട്‌ ആശ്വാസം പകരാൻ അതിനു കഴിയും:

  • നാം കഷ്ടപ്പാ​ടും ദുരി​ത​വും അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • ജീവിത ഉത്‌ക​ണ്‌ഠ​ക​ളെ നമുക്ക്‌ എങ്ങനെ തരണം ചെയ്യാൻ കഴിയും?

  • കുടും​ബ​ജീ​വി​തം ഏറെ സന്തുഷ്ട​മാ​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

  • മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?

  • മരിച്ചു​പോ​യ പ്രിയ​പ്പെ​ട്ട​വ​രെ നമുക്ക്‌ ഇനി എന്നെങ്കി​ലും കാണാ​നാ​കു​മോ?

  • ഭാവി​യെ​ക്കു​റി​ച്ചു​ള്ള വാഗ്‌ദാ​ന​ങ്ങൾ ദൈവം നിവർത്തി​ക്കു​മെ​ന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

നിങ്ങൾ ഈ പുസ്‌ത​കം വായി​ക്കു​ന്നു​വെന്ന വസ്‌തു​ത​ത​ന്നെ കാണി​ക്കു​ന്നത്‌, ബൈബിൾ പഠിപ്പി​ക്കു​ന്ന കാര്യങ്ങൾ കണ്ടെത്താൻ നിങ്ങൾക്കു താത്‌പ​ര്യ​മു​ണ്ടെ​ന്നാണ്‌. ഈ പുസ്‌ത​കം തീർച്ച​യാ​യും നിങ്ങളെ സഹായി​ക്കും. ഖണ്ഡിക​കൾക്കു​ള്ള ചോദ്യ​ങ്ങൾ പേജിന്റെ താഴ്‌ഭാ​ഗ​ത്താ​യി ചേർത്തി​ട്ടുണ്ട്‌ എന്നതു ശ്രദ്ധി​ക്കു​ക. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യു​മ്പോ​ഴു​ള്ള ചോ​ദ്യോ​ത്തര രീതി ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ആസ്വദി​ച്ചി​രി​ക്കു​ന്നു. നിങ്ങളു​ടെ അനുഭ​വ​വും അതുതന്നെ ആയിരി​ക്കു​മെ​ന്നു ഞങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു. ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കു​ന്ന കാര്യ​ങ്ങ​ളു​ടെ ആവേശ​ക​ര​വും സംതൃ​പ്‌തി​ദാ​യ​ക​വു​മായ പഠനം ആസ്വദി​ക്ക​വേ ദൈവം നിങ്ങളെ അനു​ഗ്ര​ഹി​ക്ക​ട്ടെ!