വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം അഞ്ച്

മോചവില—ദൈവത്തിന്‍റെ ഏറ്റവും വലിയ സമ്മാനം

മോചവില—ദൈവത്തിന്‍റെ ഏറ്റവും വലിയ സമ്മാനം

1, 2. (എ) ഒരു സമ്മാനം നിങ്ങൾ മൂല്യമുള്ളതായി കണക്കാക്കുന്നത്‌ എപ്പോഴാണ്‌? (ബി) മോചവില ദൈവത്തിന്‍റെ ഏറ്റവും വലിയ സമ്മാനമായിരിക്കുന്നത്‌ എങ്ങനെ?

നിങ്ങൾക്കു കിട്ടിയിട്ടുള്ളതിൽവെച്ച് ഏറ്റവും നല്ല സമ്മാനം എന്താണ്‌? ഒരു സമ്മാനം നിങ്ങൾക്ക് ഇഷ്ടപ്പെമെങ്കിൽ അതു വിലകൂടിതായിരിക്കമെന്നില്ല. പകരം നിങ്ങൾക്ക് ശരിക്കും ആവശ്യമുള്ള ഒന്നായിരിക്കണം. നിങ്ങളെ സന്തോഷിപ്പിക്കുന്ന അങ്ങനെയൊരു സമ്മാനം കിട്ടുമ്പോൾ നിങ്ങൾ നന്ദിയുള്ളരായിരിക്കും. നിങ്ങൾ അതു മൂല്യമുള്ളതായി കരുതും.

2 ദൈവം തന്നിട്ടുള്ള സമ്മാനങ്ങളിൽവെച്ച് ഒരെണ്ണം മറ്റ്‌ എന്തിനെക്കാളും നമുക്ക് ആവശ്യമുള്ള ഒന്നാണ്‌. മനുഷ്യർക്കു ദൈവം തന്നിട്ടുള്ള ഏറ്റവും വലിയ സമ്മാനമാണ്‌ അത്‌. ഈ അധ്യാത്തിലൂടെ നമ്മൾ പഠിക്കാൻ പോകുന്നത്‌, നമ്മൾ എന്നേക്കും ജീവിക്കുന്നതിനായി യഹോവ തന്‍റെ പുത്രനായ യേശുക്രിസ്‌തുവിനെ അയച്ചതിനെക്കുറിച്ചാണ്‌. (മത്തായി 20:28 വായിക്കുക.) യേശുവിനെ ഒരു മോചവിയായി ഭൂമിയിലേക്ക് അയച്ചുകൊണ്ട് യഹോവ നമ്മളെ ശരിക്കും സ്‌നേഹിക്കുന്നുണ്ടെന്നു തെളിയിച്ചു.

എന്താണ്‌ മോചവില?

3. എന്തുകൊണ്ടാണു മനുഷ്യർ മരിക്കുന്നത്‌?

3 പാപത്തിൽനിന്നും മരണത്തിൽനിന്നും മനുഷ്യരെ വിടുവിക്കാൻ യഹോവ ചെയ്‌തിരിക്കുന്ന ക്രമീമാണു മോചവില. (എഫെസ്യർ 1:7) മോചവില ആവശ്യമായിരിക്കുന്നതിന്‍റെ കാരണം മനസ്സിലാക്കാൻ ആയിരക്കക്കിനു വർഷങ്ങൾക്കു മുമ്പ് ഏദെൻ തോട്ടത്തിൽ നടന്നത്‌ എന്താണെന്നു നമ്മൾ അറിയണം. നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വയും പാപം ചെയ്‌തു. അതുകൊണ്ട് അവർ മരിച്ചു. ആദാമിൽനിന്നും ഹവ്വയിൽനിന്നും പാപം കൈമാറിക്കിട്ടിതുകൊണ്ട് നമ്മളും മരിക്കുന്നു.—പിൻകുറിപ്പ് 9 കാണുക.

4. ആദാം ആരായിരുന്നു? ആദാമിന്‌ എങ്ങനെയുള്ള ജീവനാണുണ്ടായിരുന്നത്‌?

 4 ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചപ്പോൾ യഹോവ അമൂല്യമായ ഒന്ന്, അതായത്‌ പൂർണയുള്ള മനുഷ്യജീവൻ, ആദാമിനു നൽകി. ആദാമിനു പൂർണയുള്ള മനസ്സും പൂർണയുള്ള ശരീരവും ഉണ്ടായിരുന്നു. ആദാം ഒരിക്കലും രോഗിയാകുയോ വൃദ്ധനാകുയോ മരിക്കുയോ ഇല്ലായിരുന്നു. യഹോവ ആദാമിനെ സൃഷ്ടിച്ചതുകൊണ്ട് അപ്പന്‍റെ സ്ഥാനമാണ്‌ യഹോവയ്‌ക്കുള്ളത്‌. (ലൂക്കോസ്‌ 3:38) യഹോവ പതിവായി ആദാമിനോടു സംസാരിച്ചിരുന്നു. ആദാമിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു ദൈവം വിശദമായി പറഞ്ഞു. കൂടാതെ സന്തോത്തോടെ ചെയ്യാനാകുന്ന ജോലിയും ആദാമിനു കൊടുത്തു.—ഉൽപത്തി 1:28-30; 2:16, 17.

5. “ദൈവത്തിന്‍റെ ഛായയിൽ” ആദാമിനെ സൃഷ്ടിച്ചു എന്നു ബൈബിളിൽ പറയുന്നതിന്‍റെ അർഥം എന്താണ്‌?

5 “ദൈവത്തിന്‍റെ ഛായയിൽ” ആണ്‌ ആദാമിനെ സൃഷ്ടിച്ചത്‌. (ഉൽപത്തി 1:27) സ്‌നേഹം, നീതി, ജ്ഞാനം, ശക്തി എന്നിങ്ങനെ തനിക്കുള്ള ഗുണങ്ങൾ യഹോവ ആദാമിനും കൊടുത്തു. ദൈവം ആദാമിന്‌ ഇച്ഛാസ്വാന്ത്ര്യം നൽകി. ആദാം ഒരു യന്ത്രമനുഷ്യനായിരുന്നില്ല. ശരിയോ തെറ്റോ തിരഞ്ഞെടുത്ത്‌ അതനുരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലാണു ദൈവം ആദാമിനെ സൃഷ്ടിച്ചത്‌. ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ആദാമിനു പറുദീയിൽ എന്നെന്നേക്കും ജീവിക്കാനാകുമായിരുന്നു.

6. ദൈവത്തോട്‌ അനുസക്കേടു കാണിച്ചപ്പോൾ ആദാമിന്‌ എന്താണു നഷ്ടപ്പെട്ടത്‌? ഇതു നമ്മളെ എങ്ങനെ ബാധിക്കുന്നു?

6 ദൈവത്തോട്‌ അനുസക്കേടു കാണിച്ച് മരണശിക്ഷയ്‌ക്കു വിധിക്കപ്പെട്ടപ്പോൾ ആദാം ഒരു വലിയ വിലയൊടുക്കി. യഹോയുമായുള്ള പ്രത്യേക സ്‌നേന്ധവും പൂർണയുള്ള ജീവനും പറുദീസാവും ആദാമിനു നഷ്ടപ്പെട്ടു. (ഉൽപത്തി 3:17-19) ആദാമും ഹവ്വയും ദൈവത്തെ അനുസരിക്കേണ്ടാ എന്നു തീരുമാനിച്ചതുകൊണ്ട് അവർക്ക് ഇനി ഒരു പ്രത്യായും ഇല്ലായിരുന്നു. ആദാമിന്‍റെ പ്രവർത്തത്തിലൂടെ “പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്‌തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) പാപം ചെയ്‌തപ്പോൾ ആദാം, തന്നെത്തന്നെയും നമ്മളെയും പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിലേക്കു ‘വിറ്റു.’ (റോമർ 7:14) അങ്ങനെയെങ്കിൽ നമുക്കു പ്രത്യാശയ്‌ക്കു വകയുണ്ടോ? ഉണ്ട്.

7, 8. എന്താണു മോചവില?

 7 എന്താണു മോചവില? മോചവില എന്നു പറയുമ്പോൾ മുഖ്യമായും രണ്ടു കാര്യങ്ങളാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌. ഒന്നാമതായി, ആരെയെങ്കിലും വിടുവിക്കാനോ എന്തെങ്കിലും തിരികെ കിട്ടാനോ കൊടുക്കുന്ന വിലയാണു മോചവില. രണ്ടാമതായി, എന്തിന്‍റെയെങ്കിലും മൂല്യത്തിനു തുല്യമായി കൊടുക്കുന്ന വില, അഥവാ നഷ്ടപരിഹാമായി കൊടുക്കുന്ന തുക, ആണ്‌ മോചവില.

8 ആദാം പാപം ചെയ്‌ത്‌ നമ്മുടെ മേൽ മരണം വരുത്തിവെച്ചപ്പോഴുണ്ടായ കേടുപാടിനു തക്ക നഷ്ടപരിഹാരം കൊടുക്കാൻ ഒരു മനുഷ്യനും കഴിയില്ലായിരുന്നു. എന്നാൽ യഹോവ, പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മളെ വിടുവിക്കാൻ വഴിയൊരുക്കി. മോചവിയുടെ ക്രമീത്തെക്കുറിച്ചും അതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്നതിനെക്കുറിച്ചും നമുക്കു നോക്കാം.

യഹോവ മോചവില നൽകിയ വിധം

9. മോചവിയായി എന്തു നൽകണമായിരുന്നു?

9 ആദാം നഷ്ടപ്പെടുത്തിയ പൂർണയുള്ള ജീവനു പകരം മോചവില കൊടുക്കാൻ നമുക്ക് ആർക്കും ഒരിക്കലും കഴിയില്ലായിരുന്നു. എന്തുകൊണ്ട്? കാരണം നമ്മളെല്ലാം അപൂർണരാണ്‌. (സങ്കീർത്തനം 49:7, 8) മോചവിയായി കൊടുക്കേണ്ടിയിരുന്നതു പൂർണയുള്ള മറ്റൊരു മനുഷ്യജീനായിരുന്നു. അതുകൊണ്ടുതന്നെ അതിനെ “തത്തുല്യമായ ഒരു മോചവില” എന്നു വിളിക്കുന്നു. (1 തിമൊഥെയൊസ്‌ 2:6) മോചവിലയ്‌ക്ക് ആദാം നഷ്ടപ്പെടുത്തിയ ജീവന്‍റെ അതേ മൂല്യമുണ്ടായിരിക്കമായിരുന്നു.

10. യഹോവ എങ്ങനെയാണു മോചവില നൽകിയത്‌?

10 യഹോവ എങ്ങനെയാണു മോചവില നൽകിയത്‌? താൻ ഏറ്റവും പ്രിയപ്പെടുന്ന മകനെ യഹോവ ഭൂമിയിലേക്ക് അയച്ചു. യേശുവെന്ന ആ മകൻ ദൈവത്തിന്‍റെ ആദ്യസൃഷ്ടിയായിരുന്നു. (1 യോഹന്നാൻ 4:9, 10) യേശു തന്‍റെ പിതാവിനെയും സ്വർഗീത്തെയും ഉപേക്ഷിച്ച് പോരാൻ തയ്യാറായി. (ഫിലിപ്പിയർ 2:7) യഹോവ യേശുവിനെ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്കു മാറ്റി. യേശു പാപമില്ലാത്ത, പൂർണയുള്ള ഒരു മനുഷ്യനായി ജനിച്ചു.—ലൂക്കോസ്‌ 1:35.

യഹോവ പ്രിയപുത്രനെ നമുക്കുവേണ്ടി ഒരു മോചവിയായി നൽകി

11. എല്ലാ മനുഷ്യർക്കുംവേണ്ടി മോചവിയാകാൻ ഒരു മനുഷ്യന്‌ എങ്ങനെ കഴിയുമായിരുന്നു?

11 യഹോയോട്‌ അനുസക്കേടു കാണിച്ചുകൊണ്ട് ആദ്യമനുഷ്യനായ  ആദാം, എല്ലാ മനുഷ്യർക്കും കിട്ടേണ്ടിയിരുന്ന പൂർണയുള്ള ജീവൻ നഷ്ടപ്പെടുത്തി. ആദാമിന്‍റെ എല്ലാ മക്കൾക്കുംവേണ്ടി മരണത്തെ ഇല്ലാതാക്കാൻ ആർക്കു കഴിയുമായിരുന്നു? (റോമർ 5:19 വായിക്കുക.) ഒരിക്കലും പാപം ചെയ്യാത്ത യേശുവിന്‌. യേശു തന്‍റെ പൂർണയുള്ള ജീവൻ മോചവിയായി നൽകി. (1 കൊരിന്ത്യർ 15:45) ആ പൂർണജീവൻ ഉപയോഗിച്ച് ആദാമിന്‍റെ എല്ലാ മക്കൾക്കുംവേണ്ടി മരണത്തെ ഇല്ലാതാക്കാനാകുമായിരുന്നു.—1 കൊരിന്ത്യർ 15:21, 22.

12. യേശുവിന്‌ ഇത്രയധികം യാതനകൾ സഹിക്കേണ്ടിന്നത്‌ എന്തുകൊണ്ടാണ്‌?

12 എത്രയധികം യാതനകൾ സഹിച്ചാണു യേശു മരിച്ചതെന്നു ബൈബിൾ വിശദീരിക്കുന്നു. യേശുവിനെ ക്രൂരമായി ചാട്ടയ്‌ക്ക് അടിച്ചു. ദണ്ഡനസ്‌തംത്തിൽ തറച്ചു. ഒടുവിൽ യേശു അതിവേയോടെ ഇഞ്ചിഞ്ചായി മരിച്ചു. (യോഹന്നാൻ 19:1, 16-18, 30) യേശുവിന്‌ ഇത്രയധികം യാതനകൾ സഹിക്കേണ്ടിന്നത്‌ എന്തുകൊണ്ടാണ്‌? കാരണം കഠിനമായ പരിശോളുണ്ടായാൽ ഒരു മനുഷ്യനും ദൈവത്തോടു വിശ്വസ്‌തനായിരിക്കില്ലെന്നായിരുന്നു സാത്താന്‍റെ വാദം. എന്നാൽ അതികഠിമായ പരിശോനകൾ സഹിക്കേണ്ടിന്നാലും ഒരു പൂർണനുഷ്യനു ദൈവത്തോടു വിശ്വസ്‌തനായിരിക്കാനാകുമെന്നു യേശു തെളിയിച്ചു. യഹോവയ്‌ക്കു യേശുവിനെക്കുറിച്ച് എത്ര അഭിമാനം തോന്നിക്കാണും!—സുഭാഷിതങ്ങൾ 27:11; പിൻകുറിപ്പ് 15 കാണുക.

13. എങ്ങനെയാണു മോചവില നൽകിയത്‌?

13 എങ്ങനെയാണു മോചവില നൽകിയത്‌? തന്‍റെ ജീവന്‍റെ മൂല്യം യേശു പിതാവിനു നൽകി. എ.ഡി. 33-ൽ, ജൂതകണ്ടറിലെ നീസാൻ മാസം 14-‍ാ‍ം തീയതി യേശു ശത്രുക്കളുടെ കൈയാൽ കൊല്ലപ്പെടാൻ യഹോവ അനുവദിച്ചു. (എബ്രായർ 10:10) മൂന്നു ദിവസത്തിനു ശേഷം യഹോവ യേശുവിനെ ജീവനിലേക്കു കൊണ്ടുവന്നു; ഒരു മനുഷ്യനായിട്ടല്ല, ഒരു ആത്മവ്യക്തിയായിട്ട്. പിന്നീട്‌ സ്വർഗത്തിൽ പിതാവിന്‍റെ അടുത്തേക്കു മടങ്ങിപ്പോയ യേശു തന്‍റെ പൂർണനുഷ്യജീവന്‍റെ മൂല്യം മോചവിയായി യഹോവയ്‌ക്കു നൽകി. (എബ്രായർ 9:24) അങ്ങനെ യേശു മോചവില നൽകിതുകൊണ്ട് പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിരാകാനുള്ള അവസരം നമുക്കു ലഭിച്ചു.റോമർ 3:23, 24 വായിക്കുക.

 മോചവിയിൽനിന്ന് നിങ്ങൾക്കും പ്രയോജനം നേടാം!

14, 15. നമ്മുടെ പാപങ്ങൾക്കു ക്ഷമ കിട്ടാൻ നമ്മൾ എന്തു ചെയ്യണം?

14 ദൈവത്തിന്‍റെ ഏറ്റവും വലിയ സമ്മാനത്തിൽനിന്ന് നമുക്ക് ഇപ്പോൾത്തന്നെ പ്രയോജനം കിട്ടുന്നുണ്ട്. അത്‌ എങ്ങനെയെന്നും ഭാവിയിൽ പ്രയോജനം കിട്ടാനിരിക്കുന്നത്‌ എങ്ങനെയെന്നും നമുക്കു നോക്കാം.

15 നമ്മുടെ പാപങ്ങൾക്കു ക്ഷമ ലഭിക്കുന്നു. എപ്പോഴും ശരിയായതു ചെയ്യാൻ അത്ര എളുപ്പമല്ല. നമുക്കു തെറ്റു പറ്റുന്നു. ശരിയല്ലാത്ത കാര്യങ്ങൾ ചിലപ്പോൾ പറയുയും പ്രവർത്തിക്കുയും ചെയ്യുന്നു. (കൊലോസ്യർ 1:13, 14) നമുക്ക് എങ്ങനെ ക്ഷമ ലഭിക്കും? ചെയ്‌ത തെറ്റിനെക്കുറിച്ച് നമുക്കു ശരിക്കും ഖേദം തോന്നണം; താഴ്‌മയോടെ യഹോയോടു ക്ഷമ യാചിക്കണം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ പാപങ്ങൾക്കു ക്ഷമ കിട്ടുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—1 യോഹന്നാൻ 1:8, 9.

16. നല്ല മനസ്സാക്ഷിയുണ്ടായിരിക്കാൻ നമ്മൾ എന്തു ചെയ്യണം?

16 നമുക്ക് ഒരു നല്ല മനസ്സാക്ഷിയുണ്ടായിരിക്കാനാകും. തെറ്റായ ഒരു കാര്യം ചെയ്‌തെന്നു മനസ്സാക്ഷി പറയുമ്പോൾ നമുക്കു കുറ്റബോധം തോന്നുന്നു. പ്രതീക്ഷയ്‌ക്കു വകയില്ലാത്ത വിലകെട്ടരാണെന്നുപോലും നമുക്കു തോന്നിയേക്കാം. എന്നാൽ അങ്ങനെ മടുത്തുപോകേണ്ട കാര്യമില്ല. ക്ഷമയ്‌ക്കായി യഹോയോടു യാചിക്കുന്നെങ്കിൽ ഉറപ്പായും യഹോവ അതു ശ്രദ്ധിക്കും, നമ്മളോടു ക്ഷമിക്കും! (എബ്രായർ 9:13, 14) ഏതു പ്രശ്‌നത്തെപ്പറ്റിയും കുറവുളെപ്പറ്റിയും നമ്മൾ യഹോയോടു സംസാരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (എബ്രായർ 4:14-16) അങ്ങനെ ചെയ്യുന്നെങ്കിൽ നമുക്കു ദൈവവുമായി സമാധാത്തിലായിരിക്കാനാകും.

17. യേശു നമുക്കുവേണ്ടി മരിച്ചതുകൊണ്ട് എന്തെല്ലാം അനുഗ്രഹങ്ങൾ സാധ്യമാണ്‌?

17 നമുക്ക് എന്നേക്കും ജീവിക്കാനുള്ള പ്രത്യായുണ്ട്. “പാപം തരുന്ന ശമ്പളം മരണം. ദൈവം തരുന്ന സമ്മാനമോ നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിലൂടെയുള്ള നിത്യജീനും.” (റോമർ 6:23) യേശു നമുക്കുവേണ്ടി മരിച്ചതുകൊണ്ട് നമുക്കു പൂർണാരോഗ്യത്തോടെ എന്നെന്നും ജീവിക്കാനാകും. (വെളിപാട്‌ 21:3, 4) പക്ഷേ ആ അനുഗ്രഹങ്ങൾ കിട്ടാൻ നമ്മൾ എന്തു ചെയ്യണം?

 മോചവിയിൽ നിങ്ങൾ വിശ്വാമർപ്പിക്കുമോ?

18. യഹോവ നമ്മളെ സ്‌നേഹിക്കുന്നെന്ന് എങ്ങനെ അറിയാം?

18 ഒരാൾ നിങ്ങൾക്കു മനോമായ ഒരു സമ്മാനം തരുമ്പോൾ നിങ്ങൾക്ക് എത്രയധികം സന്തോഷം തോന്നും! നമുക്കു ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും അമൂല്യമായ സമ്മാനമാണു മോചവില. അതിനു നമുക്ക് യഹോയോട്‌ ആഴമായ നന്ദിയുണ്ടായിരിക്കണം. യോഹന്നാൻ 3:16 പറയുന്നു: “ദൈവം അവനെ (തന്‍റെ ഏകജാനായ മകനെ) ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്‌നേഹം.” അതെ, യഹോവ നമ്മളെ അത്രയധികം സ്‌നേഹിക്കുന്നതുകൊണ്ടാണു തന്‍റെ പ്രിയനായ യേശുവിനെ നമുക്കുവേണ്ടി നൽകിയത്‌. യേശുവിനും നമ്മളോടു സ്‌നേമുണ്ടെന്നു നമുക്ക് അറിയാം. അതുകൊണ്ടാല്ലോ യേശു നമുക്കുവേണ്ടി മരിക്കാൻ തയ്യാറായത്‌. (യോഹന്നാൻ 15:13) മോചവിയെന്ന ഈ സമ്മാനം നൽകിയ യഹോയും യേശുവും നിങ്ങളെ ശരിക്കും സ്‌നേഹിക്കുന്നുണ്ടെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകും.—ഗലാത്യർ 2:20.

യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ നമ്മൾ ദൈവത്തിന്‍റെ സ്‌നേഹിരാകും, ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം വർധിക്കും

19, 20. (എ) നിങ്ങൾക്ക് എങ്ങനെ യഹോവയുടെ സ്‌നേഹിതനാകാം? (ബി) യേശുവിന്‍റെ മോചവിലയെ അംഗീരിക്കുന്നെന്നു നിങ്ങൾക്ക് എങ്ങനെ കാണിക്കാം?

19 ദൈവത്തിന്‍റെ വലിയ സ്‌നേത്തെക്കുറിച്ച് നിങ്ങൾ പഠിച്ചുഴിഞ്ഞല്ലോ. അങ്ങനെയെങ്കിൽ നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്‍റെ സ്‌നേഹിനാകാം? ഒട്ടും അറിയാത്ത ഒരാളെ സ്‌നേഹിക്കാൻ ബുദ്ധിമുട്ടാണ്‌. എന്നാൽ നമുക്ക് യഹോവയെ അറിയാൻ പറ്റുമെന്ന് യോഹന്നാൻ 17:3 പറയുന്നു. അങ്ങനെ ചെയ്യുമ്പോൾ യഹോയോടുള്ള നിങ്ങളുടെ സ്‌നേഹം വർധിക്കും. യഹോവയ്‌ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങൾ യഹോയുടെ സ്‌നേഹിനാകും. അതുകൊണ്ട് ബൈബിൾ പഠിച്ചുകൊണ്ട് യഹോയെക്കുറിച്ച് കൂടുതൽക്കൂടുതൽ മനസ്സിലാക്കുക.—1 യോഹന്നാൻ 5:3.

20 യേശുക്രിസ്‌തുവിന്‍റെ മോചവിയിൽ വിശ്വാമുണ്ടെന്നു കാണിക്കുക. “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീനുണ്ട്” എന്നു ബൈബിൾ പറയുന്നു. (യോഹന്നാൻ 3:36) വിശ്വസിക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം? അതിന്‍റെ അർഥം യേശു പഠിപ്പിച്ച കാര്യങ്ങൾ ചെയ്യുക എന്നാണ്‌. (യോഹന്നാൻ 13:15) യേശുവിൽ വിശ്വസിക്കുന്നെന്നു വെറുതേ പറഞ്ഞതുകൊണ്ട് കാര്യമില്ല. മോചവിലയെ അംഗീരിക്കുന്നെന്നു കാണിക്കാൻ വിശ്വാത്തിനു  ചേർച്ചയിൽ പ്രവർത്തിക്കേണ്ടതുമുണ്ട്. കാരണം ‘പ്രവൃത്തിയില്ലാത്ത വിശ്വാസം ചത്തതാണ്‌’ എന്ന് യാക്കോബ്‌ 2:26 പറയുന്നു.

21, 22. (എ) എല്ലാ വർഷവും ക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ സ്‌മാകാത്തിനു നമ്മൾ കൂടിരേണ്ടത്‌ എന്തുകൊണ്ടാണ്‌? (ബി) 6-ഉം 7-ഉം അധ്യാങ്ങളിൽ എന്തു ചർച്ച ചെയ്യും?

21 യേശുവിന്‍റെ മരണത്തിന്‍റെ സ്‌മാകാത്തിനു കൂടിരുക. തന്‍റെ മരണത്തിന്‍റെ ഓർമ നമ്മൾ ആചരിക്കമെന്ന് മരിക്കുന്നതിനു മുമ്പുള്ള വൈകുന്നേരം യേശു പഠിപ്പിച്ചു. എല്ലാ വർഷവും നടത്തുന്ന ഈ ആചരണത്തെ സ്‌മാരകം അഥവാ “കർത്താവിന്‍റെ അത്താഴം” എന്നാണു വിളിക്കുന്നത്‌. (1 കൊരിന്ത്യർ 11:20; മത്തായി 26:26-28) തന്‍റെ പൂർണയുള്ള ജീവൻ നമുക്കുവേണ്ടി മോചവിയായി നൽകിയതു നമ്മൾ ഓർക്കാൻ യേശു ആഗ്രഹിക്കുന്നു. “എന്‍റെ ഓർമയ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക” എന്നു യേശു പറഞ്ഞു. (ലൂക്കോസ്‌ 22:19 വായിക്കുക.) സ്‌മാകാത്തിനു കൂടിരുമ്പോൾ നിങ്ങൾ മോചവിയും, യഹോവയ്‌ക്കും യേശുവിനും നമ്മളോടുള്ള വലിയ സ്‌നേവും ഓർക്കുന്നെന്നു കാണിക്കുയായിരിക്കും.—പിൻകുറിപ്പ് 16 കാണുക.

22 നമുക്കു ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ സമ്മാനമാണു മോചവില. (2 കൊരിന്ത്യർ 9:14, 15) മരിച്ചുപോയ ദശലക്ഷക്കക്കിന്‌ ആളുകൾക്കുപോലും ഈ വലിയ സമ്മാനം പ്രയോപ്പെടും. അത്‌ എങ്ങനെ സാധ്യമാകുമെന്ന് 6-ഉം 7-ഉം അധ്യാങ്ങളിൽ ചർച്ച ചെയ്യും.