വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മളെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

നമ്മളെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

കുറ്റകൃത്യം, യുദ്ധം, ഭീകരപ്രവർത്തനം എന്നിവയെക്കുറിച്ചുള്ള വാർത്തളാണ്‌ പത്രത്തിലും ടിവി-യിലും റേഡിയോയിലും ഏറെയും നിറഞ്ഞുനിൽക്കുന്നത്‌. ഒരുപക്ഷേ നിങ്ങൾതന്നെ രോഗം മൂലമോ പ്രിയപ്പെട്ടരുടെ വേർപാടു നിമിത്തമോ വേദന അനുഭവിക്കുന്നുണ്ടാകും.

ഒന്നു ചിന്തിച്ചുനോക്കൂ:

  • ഞാനും എന്‍റെ കുടുംവും ഇങ്ങനെ ജീവിക്കാനാണോ ദൈവം ആഗ്രഹിക്കുന്നത്‌?

  • പ്രശ്‌നങ്ങൾ നേരിടാനുള്ള സഹായം എനിക്ക് എവിടെനിന്ന് കിട്ടും?

  • ശരിക്കും സമാധാമുള്ള ഒരു കാലം എന്നെങ്കിലും വരുമോ?

ഈ ചോദ്യങ്ങൾക്കുള്ള തൃപ്‌തികരമായ ഉത്തരം ബൈബിളിലുണ്ട്.

 ദൈവം ഭൂമിയിൽ അതിശമായ കാര്യങ്ങൾ ചെയ്യുമെന്നു ബൈബിൾ പഠിപ്പിക്കുന്നു.

  • ഇനി ആരും വേദന അനുഭവിക്കില്ല; ആർക്കും വയസ്സാകില്ല; ആരും മരിക്കില്ല.—വെളിപാട്‌ 21:4

  • “അന്നു മുടന്തൻ മാനിനെപ്പോലെ ചാടും.” —യശയ്യ 35:6

  • “അന്ന് അന്ധന്‍റെ കണ്ണുകൾക്കു കാഴ്‌ച ലഭിക്കും.”—യശയ്യ 35:5

  •  മരിച്ചവരെ വീണ്ടും ജീവനിലേക്കു കൊണ്ടുരും.—യോഹന്നാൻ 5:28, 29

  • ആർക്കും രോഗം വരില്ല.—യശയ്യ 33:24

  • ഭൂമിയിലുള്ള എല്ലാവർക്കും ഇഷ്ടംപോലെ ആഹാരമുണ്ടായിരിക്കും.—സങ്കീർത്തനം 72:16

 ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളിൽനിന്ന് പ്രയോജനം നേടുക

ഈ പുസ്‌തത്തിന്‍റെ ആദ്യപേജുളിൽ വായിച്ച കാര്യങ്ങൾ വെറുമൊരു സ്വപ്‌നംപോലെ തോന്നിയേക്കാം. എന്നാൽ പെട്ടെന്നുതന്നെ ഈ മാറ്റങ്ങൾ ഭൂമിയിൽ കൊണ്ടുവരുമെന്നു ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. ദൈവം അത്‌ എങ്ങനെ ചെയ്യുമെന്നു ബൈബിളിൽ വിശദീരിച്ചിട്ടുണ്ട്.

എന്നാൽ അതു മാത്രമല്ല ബൈബിൾ നമ്മളോടു പറയുന്നത്‌. ഇപ്പോൾത്തന്നെ സന്തോഷമുള്ള ഒരു നല്ല ജീവിതം ആസ്വദിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ബൈബിളിലുണ്ട്. നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കുക. ഇത്‌ ഒരുപക്ഷേ സാമ്പത്തിബുദ്ധിമുട്ടാകാം, കുടുംപ്രശ്‌നങ്ങളാകാം, അസുഖങ്ങളാകാം, അല്ലെങ്കിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്‍റെ വേദനയാകാം. ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ ബൈബിൾ സഹായിക്കും. താഴെ കൊടുത്തിരിക്കുന്നതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് ബൈബിൾ നിങ്ങളെ ആശ്വസിപ്പിക്കും:

 നിങ്ങൾ ഈ പുസ്‌തകം വായിക്കുന്നത്‌, ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്ന് അറിയാൻ ആഗ്രഹമുള്ളതുകൊണ്ടാണ്‌. ഈ പുസ്‌തകം ആ ആഗ്രഹം നിറവേറ്റും. ഓരോ ഖണ്ഡികയ്‌ക്കും ചോദ്യമുണ്ട്. ബൈബിളിൽ പറഞ്ഞിരിക്കുന്നതു നന്നായി മനസ്സിലാക്കാൻ അതു സഹായിക്കും. യഹോയുടെ സാക്ഷിളോടൊപ്പം ബൈബിൾവിയങ്ങൾ ചർച്ച ചെയ്യുന്നതു രസകരമാണെന്നു ലക്ഷക്കണക്കിന്‌ ആളുകൾ കണ്ടിരിക്കുന്നു. നിങ്ങൾക്കും അത്‌ ഇഷ്ടമാകുമെന്നു കരുതുന്നു. അങ്ങനെ ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്നു നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ ശ്രമത്തെ ദൈവം അനുഗ്രഹിക്കട്ടെ!