വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം പത്ത്‌

ദൈവദൂന്മാരെക്കുറിച്ചുള്ള സത്യം

ദൈവദൂന്മാരെക്കുറിച്ചുള്ള സത്യം

1. ദൈവദൂന്മാരെക്കുറിച്ച് അറിയേണ്ടത്‌ എന്തുകൊണ്ട്?

യഹോയുടെ കുടുംത്തെക്കുറിച്ച് നമ്മൾ അറിയാൻ യഹോവ ആഗ്രഹിക്കുന്നു. ദൈവദൂന്മാർ ദൈവത്തിന്‍റെ കുടുംത്തിന്‍റെ ഭാഗമാണ്‌. ബൈബിളിൽ അവരെ “ദൈവപുത്രന്മാർ” എന്നു വിളിച്ചിരിക്കുന്നു. (ഇയ്യോബ്‌ 38:6) ഈ ദൂതന്മാർ എന്താണു ചെയ്യുന്നത്‌? മുൻകാങ്ങളിൽ അവർ ആളുകളെ എങ്ങനെയാണു സഹായിച്ചത്‌? ഇപ്പോൾ അവർക്കു നമ്മളെ സഹായിക്കാനാകുമോ?—പിൻകുറിപ്പ് 8 കാണുക.

2. ദൂതന്മാർ എങ്ങനെ ഉണ്ടായി? എത്ര ദൂതന്മാരെ സൃഷ്ടിച്ചുകാണും?

2 ദൂതന്മാർ എങ്ങനെ ഉണ്ടായെന്ന് അറിയേണ്ടേ? യഹോവ യേശുവിനെ സൃഷ്ടിച്ചശേഷം ‘സ്വർഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാം സൃഷ്ടിച്ചു’ എന്നു കൊലോസ്യർ 1:16 പറയുന്നു. അതിൽ ദൂതന്മാരും ഉൾപ്പെടുന്നു. അങ്ങനെയുള്ള എത്ര ദൂതന്മാരെ സൃഷ്ടിച്ചുകാണും? കോടിക്കക്കിനു ദൂതന്മാരുണ്ടെന്നു ബൈബിൾ പറയുന്നു.—സങ്കീർത്തനം 103:20; വെളിപാട്‌ 5:11.

3. ദൂതന്മാരെക്കുറിച്ച് ഇയ്യോബ്‌ 38:4-7 എന്തു പറയുന്നു?

3 യഹോവ ദൂതന്മാരെ സൃഷ്ടിച്ചതു ഭൂമിയെ സൃഷ്ടിക്കുന്നതിനു മുമ്പായിരുന്നെന്നും ബൈബിൾ പറയുന്നു. ഭൂമി ഉണ്ടാക്കിയതു കണ്ടപ്പോൾ അവർക്ക് എന്തു തോന്നി? അവർ സന്തോഷിച്ചാർത്തെന്ന് ഇയ്യോബിന്‍റെ പുസ്‌തത്തിൽ നമ്മൾ വായിക്കുന്നു. ഒത്തൊരുമിച്ച് യഹോവയെ സേവിക്കുന്ന ഒരു കുടുംമായിരുന്നു അവരുടേത്‌.—ഇയ്യോബ്‌ 38:4-7.

ദൂതന്മാർ ദൈവനത്തെ സഹായിക്കുന്നു

4. ദൂതന്മാർക്കു മനുഷ്യരുടെ കാര്യത്തിൽ താത്‌പര്യമുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാം?

4 മനുഷ്യരുടെ കാര്യത്തിലും ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ദൈവോദ്ദേശ്യത്തിലും ദൂതന്മാർ എന്നും താത്‌പര്യം കാണിച്ചിട്ടുണ്ട്. (സുഭാഷിതങ്ങൾ 8:30, 31; 1 പത്രോസ്‌ 1:11, 12) ആദാമും ഹവ്വയും ദൈവത്തെ ധിക്കരിച്ചപ്പോൾ ദൂതന്മാർ വളരെ സങ്കടപ്പെട്ടിരിക്കണം.  ഇന്നു മിക്ക ആളുകളും യഹോയോട്‌ അനുസക്കേടു കാണിക്കുന്നതു ദൂതന്മാരെ അതിലേറെ ദുഃഖിപ്പിക്കുന്നുണ്ടാകും. എന്നാൽ ആരെങ്കിലും പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിച്ചുരുന്നതു ദൂതന്മാരെ സന്തോഷിപ്പിക്കുന്നു. (ലൂക്കോസ്‌ 15:10) ദൈവത്തെ ആരാധിക്കുന്നരുടെ കാര്യത്തിൽ ദൂതന്മാർക്കു പ്രത്യേതാത്‌പര്യമുണ്ട്. ഭൂമിയിലുള്ള ദൈവദാസരെ സഹായിക്കാനും സംരക്ഷിക്കാനും യഹോവ ദൂതന്മാരെ ഉപയോഗിക്കുന്നു. (എബ്രായർ 1:7, 14) ചില ഉദാഹണങ്ങൾ നമുക്കു നോക്കാം.

“എന്‍റെ ദൈവം തന്‍റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ്‌ അടച്ചുളഞ്ഞു.”—ദാനിയേൽ 6:22

5. ദൂതന്മാർ ദൈവദാസരെ കഴിഞ്ഞ കാലങ്ങളിൽ സഹായിച്ചിട്ടുള്ളത്‌ എങ്ങനെ?

 5 സൊദോം, ഗൊമോറ എന്നീ നഗരങ്ങളുടെ നാശത്തിൽനിന്ന് ലോത്തിനെയും കുടുംത്തെയും രക്ഷിക്കാൻ യഹോവ രണ്ടു ദൂതന്മാരെ അയച്ചു. (ഉൽപത്തി 19:15, 16) നൂറുക്കിനു വർഷങ്ങൾക്കു ശേഷം ദാനിയേൽ പ്രവാകനെ സിംഹങ്ങളുടെ കുഴിയിൽ എറിഞ്ഞപ്പോൾ “ദൈവം തന്‍റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ്‌ അടച്ചുളഞ്ഞു.” അതുകൊണ്ട് ദാനിയേലിന്‌ ഒന്നും പറ്റിയില്ല. (ദാനിയേൽ 6:22) പിന്നീട്‌ പത്രോസ്‌ അപ്പോസ്‌തലൻ ജയിലിലാപ്പോഴും പത്രോസിനെ വിടുവിക്കാൻ യഹോവ ഒരു ദൂതനെ അയച്ചു. (പ്രവൃത്തികൾ 12:6-11) ഭൂമിയിലായിരുന്നപ്പോൾ യേശുവിനെയും ദൂതന്മാർ സഹായിച്ചു. ഉദാഹത്തിന്‌ യേശുവിന്‍റെ സ്‌നാത്തിനു ശേഷം “ദൂതന്മാർ യേശുവിനു ശുശ്രൂഷ ചെയ്‌തു.” (മർക്കോസ്‌ 1:13) യേശു വധിക്കപ്പെടുന്നതിനു കുറച്ച് മുമ്പ് ഒരു ദൂതൻ “യേശുവിനെ ബലപ്പെടുത്തി.”—ലൂക്കോസ്‌ 22:43.

6. (എ) ദൂതന്മാർ ഇന്നു ദൈവനത്തെ സഹായിക്കുന്നുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) നമ്മൾ ഇപ്പോൾ ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും?

6 ഇന്നു ദൂതന്മാർ മനുഷ്യർക്കു പ്രത്യക്ഷപ്പെടുന്നില്ല. എങ്കിലും തന്‍റെ ദാസന്മാരെ സഹായിക്കാൻ ദൈവം ഇപ്പോഴും ദൂതന്മാരെ ഉപയോഗിക്കുന്നു. ബൈബിൾ പറയുന്നു: “യഹോയുടെ ദൂതൻ ദൈവത്തെ ഭയപ്പെടുന്നരുടെ ചുറ്റും പാളയടിക്കുന്നു; അവൻ അവരെ രക്ഷിക്കുന്നു.” (സങ്കീർത്തനം 34:7) നമുക്കു സംരക്ഷണം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം ശക്തരായ ശത്രുക്കൾ നമ്മളെ ഉപദ്രവിക്കാൻ നോക്കിയിരിക്കുയാണ്‌. ആരാണ്‌ അവർ? അവർ എവിടെനിന്ന് വന്നു? എങ്ങനെയാണ്‌ അവർ നമ്മളെ ഉപദ്രവിക്കുന്നത്‌? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ, ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചശേഷം പെട്ടെന്നുതന്നെ എന്തു സംഭവിച്ചെന്നു നമുക്കു നോക്കാം.

നമുക്കു കാണാനാകാത്ത ശത്രുക്കൾ

7. സാത്താന്‍റെ വഞ്ചനയിൽ കുടുങ്ങി ആളുകൾ എന്തു ചെയ്‌തിരിക്കുന്നു?

7 ദൈവത്തെ ധിക്കരിക്കുയും മറ്റുള്ളരുടെ മേൽ ഭരണം നടത്താൻ ആഗ്രഹിക്കുയും ചെയ്‌ത ഒരു ദൂതനെക്കുറിച്ച് 3-‍ാ‍ം അധ്യാത്തിൽ നമ്മൾ പഠിച്ചു. ബൈബിൾ അവനെ പിശാചായ സാത്താൻ എന്നു വിളിക്കുന്നു. (വെളിപാട്‌ 12:9) മറ്റുള്ളരും ദൈവത്തെ ധിക്കരിക്കാൻ സാത്താൻ ആഗ്രഹിച്ചു. ഹവ്വയെ വഴിതെറ്റിക്കാൻ  സാത്താനു കഴിഞ്ഞു. അന്നുമുതൽ ഇങ്ങോട്ടു മിക്ക ആളുകളെയും അവൻ വഴിതെറ്റിച്ചിട്ടുണ്ട്. പക്ഷേ ഹാബേൽ, ഹാനോക്ക്, നോഹ എന്നിവരെപ്പോലുള്ള ചിലർ യഹോയോടു വിശ്വസ്‌തരായി നിന്നു.—എബ്രായർ 11:4, 5, 7.

8. (എ) ചില ദൂതന്മാർ ഭൂതങ്ങളായത്‌ എങ്ങനെ? (ബി) ജലപ്രത്തിൽനിന്ന് രക്ഷപ്പെടാൻ ഭൂതങ്ങൾ എന്തു ചെയ്‌തു?

8 നോഹയുടെ നാളിൽ ചില ദൂതന്മാർ ദൈവത്തെ ധിക്കരിച്ച് മനുഷ്യരായി ഭൂമിയിൽ ജീവിക്കാൻവേണ്ടി സ്വർഗീവനം ഉപേക്ഷിച്ചു. കാരണം ഭാര്യമാർ വേണമെന്ന് അവർ ആഗ്രഹിച്ചതായി ബൈബിൾ പറയുന്നു. (ഉൽപത്തി 6:2 വായിക്കുക.) എന്നാൽ ദൂതന്മാർ അങ്ങനെ ചെയ്യുന്നതു തെറ്റായിരുന്നു. (യൂദ 6) ആ ദുഷ്ടദൂന്മാരെപ്പോലെ അന്നുള്ള മിക്ക ആളുകളും ദുഷിച്ചരും അക്രമാക്തരും ആയിത്തീർന്നു. ഭൂമി മുഴുവൻ ഒരു ജലപ്രളയം വരുത്തി ദുഷ്ടമനുഷ്യരെയെല്ലാം നശിപ്പിക്കാൻ യഹോവ അപ്പോൾ തീരുമാനിച്ചു. എന്നാൽ തന്‍റെ വിശ്വസ്‌തദാസരെ യഹോവ സംരക്ഷിച്ചു. (ഉൽപത്തി 7:17, 23) ആ നാശത്തിൽനിന്ന് രക്ഷപ്പെടാൻ ദുഷ്ടദൂന്മാർ സ്വർഗത്തിലേക്കു തിരിച്ചുപോയി. ബൈബിൾ അവരെ ഭൂതങ്ങൾ എന്നു വിളിക്കുന്നു. സാത്താനോടു ചേർന്ന് ദൈവത്തെ ധിക്കരിക്കാൻ അവരും തീരുമാനിച്ചു. അങ്ങനെ പിശാച്‌ അവരുടെ അധിപനായി.—മത്തായി 9:34.

9. (എ) സ്വർഗത്തിലേക്കു തിരിച്ചുപോയ ഭൂതങ്ങൾക്ക് എന്തു സംഭവിച്ചു? (ബി) അടുത്തതായി നമ്മൾ എന്തു പഠിക്കും?

9 ധിക്കാരിളായ ആ ഭൂതങ്ങളെ യഹോവ തന്‍റെ കുടുംത്തിലേക്കു തിരികെ സ്വീകരിച്ചില്ല. (2 പത്രോസ്‌ 2:4) ഭൂതങ്ങൾക്ക് ഇനി ഒരിക്കലും മനുഷ്യരാകാൻ കഴിയില്ല. പക്ഷേ അവർ ഇപ്പോഴും “ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കു”ന്നുണ്ട്. (വെളിപാട്‌ 12:9; 1 യോഹന്നാൻ 5:19) ഇത്രയധികം ആളുകളെ വഴിതെറ്റിക്കാൻ അവർക്ക് എങ്ങനെ കഴിയുന്നെന്നു നമുക്കു നോക്കാം.2 കൊരിന്ത്യർ 2:11 വായിക്കുക.

ഭൂതങ്ങൾ ആളുകളെ വഴിതെറ്റിക്കുന്ന വിധം

10. ഭൂതങ്ങൾ ആളുകളെ എങ്ങനെയാണ്‌ കെണിയിലാക്കുന്നത്‌?

10 ഭൂതങ്ങൾ ആളുകളെ പല വിധങ്ങളിൽ വഴിതെറ്റിക്കുന്നു. നേരിട്ട് ആളുകൾ ഭൂതങ്ങളുമായി ബന്ധപ്പെടാറുണ്ട്. അല്ലെങ്കിൽ മന്ത്രവാദികൾ, ഭാവി പറയുന്നവർ തുടങ്ങിവരെ ഉപയോഗിച്ച് അവർ അതു ചെയ്യുന്നു. ഇങ്ങനെ ഭൂതങ്ങളുമായി സമ്പർക്കത്തിൽവരുന്നതിനെ ഭൂതവിദ്യ  എന്നു പറയുന്നു. എന്നാൽ ഭൂതങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തിൽനിന്നും അകന്നുനിൽക്കാൻ ബൈബിൾ നമ്മളോടു കല്‌പിക്കുന്നു. (ഗലാത്യർ 5:19-21) എന്തുകൊണ്ട്? മൃഗങ്ങളെ പിടിക്കാൻ ഒരു വേട്ടക്കാരൻ കെണി വെക്കുന്നതുപോലെ ഭൂതങ്ങൾ ആളുകളെ കുടുക്കി തങ്ങളുടെ നിയന്ത്രത്തിലാക്കുന്നു.—പിൻകുറിപ്പ് 26 കാണുക.

11. ഭാവിഫലം പറയുക എന്നാൽ എന്താണ്‌, നമ്മൾ അത്‌ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്?

11 ആളുകളെ വഴിതെറ്റിക്കാൻ ഭൂതങ്ങൾ ഉപയോഗിക്കുന്ന ഒരു മാർഗമാണ്‌ ഭാവിഫലം പറയുന്നത്‌. ഭാവിയെക്കുറിച്ചോ അറിയാത്ത കാര്യങ്ങളെക്കുറിച്ചോ മനസ്സിലാക്കാൻ അമാനുഷിശക്തി ഉപയോഗിക്കുന്ന രീതിയാണ്‌ ഇത്‌. ഭാവിഫലം അറിയാനായി ആളുകൾ വാരഫലം നോക്കുയും നാൾ നോക്കുയും മുഹൂർത്തം നോക്കുയും ശകുനം നോക്കുയും ഭാഗ്യച്ചീട്ടുകൾ വായിപ്പിക്കുയും കൈ നോക്കിക്കുയും ക്രിസ്റ്റൽ ബോളുകൾ ഉപയോഗിക്കുയും ഒക്കെ ചെയ്യുന്നു. ഇതിലൊന്നും ഒരു കുഴപ്പവുമില്ല എന്നാണു മിക്കവരും വിചാരിക്കുന്നത്‌. എന്നാൽ അങ്ങനെയല്ല. ഇതിലെല്ലാം വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. ഉദാഹത്തിന്‌ ഭൂതങ്ങളും ഭാവി പറയുന്നരും ഒത്തുചേർന്ന് പ്രവർത്തിക്കുന്നതായി ബൈബിൾ പറയുന്നു. ‘ഭാവിഫലം പറയാൻ ഭൂതം സഹായിച്ച’ ഒരു പെൺകുട്ടിയെക്കുറിച്ച് പ്രവൃത്തികൾ 16:16-18-ൽ വായിക്കുന്നു. പൗലോസ്‌ അപ്പോസ്‌തലൻ ഭൂതത്തെ പുറത്താക്കിപ്പോൾ ആ പെൺകുട്ടിക്കു ഭാവി പറയാനുള്ള ശക്തി നഷ്ടപ്പെട്ടു.

12. (എ) മരിച്ചരുമായി ആശയവിനിമയം ചെയ്യുന്നതിന്‍റെ അപകടം എന്ത്? (ബി) ദൈവദാസർ ഭൂതാചാങ്ങളിൽ ഒരിക്കലും ഉൾപ്പെടാത്തതിന്‍റെ കാരണം എന്ത്?

12 ആളുകളെ കുടുക്കാൻ ഭൂതങ്ങൾ മറ്റൊരു കെണിയും ഉപയോഗിക്കുന്നുണ്ട്. മരിച്ചവർ ഇപ്പോഴും എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും അവർക്കു നമ്മളോടും നമുക്ക് അവരോടും സംസാരിക്കാനാകുമെന്നും അവർക്കു നമ്മളെ ഉപദ്രവിക്കാൻ കഴിയുമെന്നും വിശ്വസിപ്പിക്കാൻ ഭൂതങ്ങൾ ശ്രമിക്കുന്നു. ഉദാഹത്തിന്‌ ഒരാളുടെ സുഹൃത്തോ ബന്ധുവോ മരിക്കുമ്പോൾ, മരിച്ചരുമായി സംസാരിക്കാനാകുമെന്ന് അവകാപ്പെടുന്ന ഒരു മധ്യവർത്തിയുടെ, അതായത്‌ ആത്മാക്കളുടെ ഉപദേശം തേടുന്നരുടെ, അടുത്തേക്ക് അയാൾ പോയേക്കാം. ആ മധ്യവർത്തി മരിച്ചയാളെക്കുറിച്ച് രസകരമായ എന്തെങ്കിലും വിവരം പറഞ്ഞേക്കാം. അല്ലെങ്കിൽ മരിച്ചയാളുടെ ശബ്ദത്തിൽ  സംസാരിക്കുപോലും ചെയ്‌തേക്കാം. (1 ശമുവേൽ 28:3-19) മരിച്ചയാൾ ഇപ്പോഴും എവിടെയോ ജീവിക്കുന്നുണ്ടെന്ന വിശ്വാത്തിന്‍റെ അടിസ്ഥാത്തിലാണു മരിച്ചരോടു ബന്ധപ്പെട്ട മിക്ക ചടങ്ങുളും നടത്തപ്പെടുന്നത്‌. അവയിൽ ചിലതാണു ശവസംസ്‌കാത്തോടു ബന്ധപ്പെട്ട ആഘോഷങ്ങൾ, ചരമവാർഷിത്തോട്‌ അനുബന്ധിച്ചുള്ള മതകർമങ്ങൾ, ഇണയെ നഷ്ടമാകുമ്പോഴുള്ള അനുഷ്‌ഠാനങ്ങൾ, മരിച്ചവർക്കായുള്ള കർമങ്ങൾ, ശവസംസ്‌കാത്തിനു മുമ്പുള്ള ചില ആചാരരീതികൾ എന്നിവ. എന്നാൽ ക്രിസ്‌ത്യാനികൾ ഇത്തരം ആചാരങ്ങളിൽ പങ്കെടുക്കാതിരിക്കുമ്പോൾ അവരുടെ കുടുംബാംങ്ങളോ സമൂഹമോ അവരെ കുറ്റപ്പെടുത്തുയോ കളിയാക്കുയോ ഒറ്റപ്പെടുത്തുയോ ഒക്കെ ചെയ്‌തേക്കാം. എന്നാൽ മരിച്ചവർ എങ്ങും ജീവിച്ചിരിക്കുന്നില്ലെന്നു ക്രിസ്‌ത്യാനികൾക്ക് അറിയാം. അവരുമായി ആശയവിനിമയം നടത്താനോ അവർക്കു നമ്മളെ ഉപദ്രവിക്കാനോ കഴിയില്ല. (സങ്കീർത്തനം 115:17) അതുകൊണ്ട് സൂക്ഷിക്കുക. മരിച്ചരുമായോ ഭൂതങ്ങളുമായോ സംസാരിക്കാൻ ശ്രമിക്കുയോ ഭൂതാചാങ്ങളിൽ ഉൾപ്പെടുയോ അരുത്‌.ആവർത്തനം 18:10, 11 വായിക്കുക; യശയ്യ 8:19.

13. മുമ്പ് ഭൂതങ്ങളെ പേടിച്ചിരുന്ന ചിലർക്ക് ഇപ്പോൾ എന്തു സാധിച്ചിരിക്കുന്നു?

13 ഭൂതങ്ങൾ ആളുകളെ വഴിതെറ്റിക്കുക മാത്രമല്ല അവരെ പേടിപ്പിക്കുയും ചെയ്യുന്നു. ഇന്ന് സാത്താനും ഭൂതങ്ങളും മുമ്പെന്നത്തെക്കാൾ ക്രൂരരും അക്രമാക്തരും ആണ്‌. കാരണം ദൈവം അവരെ ഭൂമിയിൽനിന്ന് തുടച്ചുനീക്കാൻ “കുറച്ച് കാലമേ ബാക്കിയുള്ളൂ” എന്ന് അവർക്ക് അറിയാം. (വെളിപാട്‌ 12:12, 17) എന്നാൽ മുമ്പ് ഭൂതങ്ങളെ പേടിച്ച് ജീവിച്ചിരുന്ന അനേകായിങ്ങൾക്ക് ഇപ്പോൾ ആ പേടിയില്ല. അവർക്ക് അത്‌ എങ്ങനെ സാധിച്ചു?

ഭൂതങ്ങളെ ചെറുത്തുനിൽക്കുക, അവരുടെ പിടിയിൽനിന്ന് രക്ഷപ്പെടു

14. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിളെപ്പോലെ നമുക്ക് എങ്ങനെ ഭൂതങ്ങളുടെ പിടിയിൽനിന്ന് രക്ഷപ്പെടാം?

14 ഭൂതങ്ങളെ ചെറുത്തുനിൽക്കാനും അവരുടെ പിടിയിൽനിന്ന് രക്ഷപ്പെടാനും എങ്ങനെ കഴിയുമെന്നു ബൈബിൾ പറയുന്നു. ഉദാഹത്തിന്‌ എഫെസൊസ്‌ നഗരത്തിലെ ചിലർ സത്യം പഠിക്കുന്നതിനു മുമ്പ് ഭൂതങ്ങളുമായി സംസാരിച്ചിരുന്നു. ഭൂതങ്ങളുടെ പിടിയിൽനിന്ന് അവർ എങ്ങനെ രക്ഷപ്പെട്ടു? ബൈബിൾ പറയുന്നു: “മന്ത്രപ്രയോഗങ്ങൾ നടത്തിയിരുന്ന ധാരാളം പേർ അവരുടെ പുസ്‌തങ്ങളെല്ലാം  കൊണ്ടുവന്ന് എല്ലാവരുടെയും മുന്നിൽവെച്ച് കത്തിച്ചുളഞ്ഞു.” (പ്രവൃത്തികൾ 19:19) ക്രിസ്‌ത്യാനിളാകാൻ ആഗ്രഹിച്ചതുകൊണ്ട് മന്ത്രവാത്തെക്കുറിച്ചുള്ള എല്ലാ പുസ്‌തങ്ങളും അവർ നശിപ്പിച്ചു. സമാനമായ പടികൾ ഇന്നു നമ്മളും സ്വീകരിക്കണം. യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നരെല്ലാം ഭൂതങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള എല്ലാ കാര്യങ്ങളിൽനിന്നും വിട്ടുനിൽക്കണം. അത്തരത്തിലുള്ള പുസ്‌തകങ്ങൾ, മാസികകൾ, സിനിമകൾ, സംഗീതം, ഗെയിമുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. അതുപോലെ മാജിക്ക്, ജാതകം, അമാനുഷിക്തിയുള്ള സാഹസിഥാപാത്രങ്ങൾ എന്നിവയും അതിന്‍റെ ഭാഗമാണ്‌. ഇവയും ഭൂതങ്ങളും ഒക്കെ കുഴപ്പമില്ലാത്തതോ രസകരമോ ആണെന്നു തോന്നിപ്പിക്കുന്ന എന്തും നമ്മൾ ഒഴിവാക്കണം. അതുപോലെ ദുഷ്ടശക്തിളിൽനിന്നുള്ള രക്ഷയ്‌ക്കായി ശരീരത്തിൽ അണിയുന്ന വസ്‌തുക്കളും നമ്മൾ ഉപയോഗിക്കരുത്‌.—1 കൊരിന്ത്യർ 10:21.

15. സാത്താനെയും ഭൂതങ്ങളെയും ചെറുക്കാൻ മറ്റ്‌ എന്തുകൂടി നമ്മൾ ചെയ്യണം?

15 മന്ത്രവാത്തെക്കുറിച്ചുള്ള പുസ്‌തകങ്ങൾ എഫെസൊസിലുള്ളവർ നശിപ്പിച്ച് കുറച്ച് വർഷങ്ങൾക്കു ശേഷം പൗലോസ്‌ അപ്പോസ്‌തലൻ അവർക്ക് എഴുതിപ്പോൾ, “ദുഷ്ടാത്മസേന”കളോട്‌ അവർ അപ്പോഴും പോരാടേണ്ടതുണ്ടെന്നു പറഞ്ഞു. (എഫെസ്യർ 6:12) അതെ, പുസ്‌തകങ്ങൾ നശിപ്പിച്ചുഞ്ഞെങ്കിലും ഭൂതങ്ങൾ അവരെ അപ്പോഴും ഉപദ്രവിക്കാൻ നോക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അവർ മറ്റ്‌ എന്തുകൂടി ചെയ്യണമായിരുന്നു? പൗലോസ്‌ പറഞ്ഞത്‌, “ദുഷ്ടന്‍റെ തീയമ്പുകളെ മുഴുവൻ കെടുത്തിക്കയാൻ (അഥവാ, തടയാൻ) സഹായിക്കുന്ന വിശ്വാസം എന്ന വലിയ പരിചയും പിടിക്കണം” എന്നാണ്‌. (എഫെസ്യർ 6:16) പോരാട്ടത്തിൽ പരിച ഒരു പടയാളിയെ സംരക്ഷിക്കുന്നതുപോലെ വിശ്വാത്തിനു നമ്മളെ സംരക്ഷിക്കാനാകും. യഹോവയ്‌ക്കു നമ്മളെ സംരക്ഷിക്കാൻ പറ്റുമെന്ന ഉറച്ച ബോധ്യമുണ്ടെങ്കിൽ സാത്താനെയും ഭൂതങ്ങളെയും ചെറുക്കാൻ നമുക്കു സാധിക്കും.—മത്തായി 17:20.

16. യഹോയിലുള്ള നമ്മുടെ വിശ്വാസം എങ്ങനെ കൂടുതൽ ശക്തമാക്കാം?

16 യഹോയിലുള്ള നമ്മുടെ വിശ്വാസം എങ്ങനെ കൂടുതൽ ശക്തമാക്കാം? നമ്മൾ ദിവസവും ബൈബിൾ വായിക്കുയും സംരക്ഷത്തിനുവേണ്ടി ദൈവത്തിൽ ആശ്രയിക്കാൻ പഠിക്കുയും വേണം. നമുക്ക് യഹോയിൽ ശക്തമായ വിശ്വാമുണ്ടെങ്കിൽ  സാത്താനും ഭൂതങ്ങൾക്കും നമ്മളെ ഒന്നും ചെയ്യാനാകില്ല.—1 യോഹന്നാൻ 5:5.

17. ഭൂതങ്ങളിൽനിന്നുള്ള സംരക്ഷത്തിനായി മറ്റ്‌ എന്തുകൂടെ നമ്മൾ ചെയ്യണം?

17 എഫെസൊസിലെ ക്രിസ്‌ത്യാനികൾ മറ്റ്‌ എന്തുകൂടി ചെയ്യണമായിരുന്നു? ഭൂതവിദ്യ നിറഞ്ഞ ഒരു നഗരത്തിലാണ്‌ അവർ താമസിച്ചിരുന്നത്‌. അതുകൊണ്ട് പൗലോസ്‌ അവരോട്‌, “ഏതു സാഹചര്യത്തിലും . . . പ്രാർഥിച്ചുകൊണ്ടിരി”ക്കാൻ പറഞ്ഞു. (എഫെസ്യർ 6:18) സംരക്ഷത്തിനുവേണ്ടി അവർ എപ്പോഴും യഹോയോട്‌ അപേക്ഷിക്കമായിരുന്നു. നമ്മുടെ കാര്യമോ? ഭൂതവിദ്യ നിറഞ്ഞ ഒരു ലോകത്താണു നമ്മളും ജീവിക്കുന്നത്‌. അതുകൊണ്ട് സംരക്ഷത്തിനുവേണ്ടി നമ്മളും യഹോയോട്‌ അപേക്ഷിക്കണം. പ്രാർഥിക്കുമ്പോൾ ദൈവത്തിന്‍റെ പേര്‌ ഉപയോഗിക്കുയും വേണം. (സുഭാഷിതങ്ങൾ 18:10 വായിക്കുക.) സാത്താനിൽനിന്ന് വിടുവിക്കാൻ യഹോയോട്‌ എപ്പോഴും അപേക്ഷിക്കുന്നെങ്കിൽ യഹോവ നമ്മുടെ പ്രാർഥനയ്‌ക്ക് ഉത്തരം തരും.—സങ്കീർത്തനം 145:19; മത്തായി 6:13.

18, 19. (എ) സാത്താനോടും ഭൂതങ്ങളോടും ഉള്ള പോരാട്ടത്തിൽ നമുക്ക് എങ്ങനെ വിജയിക്കാം? (ബി) അടുത്ത അധ്യാത്തിൽ ഏതു ചോദ്യത്തിനുള്ള ഉത്തരം കിട്ടും?

18 ഭൂതവിദ്യയുമായി ബന്ധപ്പെട്ട എല്ലാം നമ്മുടെ ജീവിത്തിൽനിന്ന് ഒഴിവാക്കുയും സംരക്ഷത്തിനായി യഹോയിൽ ആശ്രയിക്കുയും ചെയ്യുന്നെങ്കിൽ സാത്താനെയും ഭൂതങ്ങളെയും ചെറുത്തുനിൽക്കാൻ നമുക്കാകും. നമ്മൾ അവരെ പേടിക്കേണ്ടതില്ല. (യാക്കോബ്‌ 4:7, 8 വായിക്കുക.) ഭൂതങ്ങളെക്കാളെല്ലാം എത്രയോ ശക്തനാണ്‌ യഹോവ! നോഹയുടെ നാളിൽ ദൈവം അവരെ ശിക്ഷിച്ചു. ഭാവിയിൽ അവരെ നശിപ്പിക്കുയും ചെയ്യും. (യൂദ 6) പോരാട്ടത്തിൽ നമ്മൾ ഒറ്റയ്‌ക്കല്ലെന്ന് ഓർക്കുക. നമ്മളെ സംരക്ഷിക്കാൻ യഹോവ തന്‍റെ ദൂതന്മാരെ ഉപയോഗിക്കുന്നു. (2 രാജാക്കന്മാർ 6:15-17) യഹോയുടെ സഹായത്താൽ സാത്താനോടും ഭൂതങ്ങളോടും ഉള്ള പോരാട്ടത്തിൽ വിജയിക്കാനാകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—1 പത്രോസ്‌ 5:6, 7; 2 പത്രോസ്‌ 2:9.

19 സാത്താനും ഭൂതങ്ങളും ഇത്രയേറെ കഷ്ടത വരുത്തുന്നെങ്കിൽ പിന്നെ എന്തുകൊണ്ടാണു ദൈവം ഇതുവരെ അവരെ നശിപ്പിക്കാത്തത്‌? അതിനുള്ള ഉത്തരം അടുത്ത അധ്യാത്തിൽ നമുക്കു കാണാം.