വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം ഒന്ന്

ദൈവം ആരാണ്‌?

ദൈവം ആരാണ്‌?

1, 2. ആളുകൾ മിക്കപ്പോഴും ഏതു ചോദ്യങ്ങൾ ചോദിക്കാറുണ്ട്?

കുട്ടികൾ പൊതുവേ ഒരുപാടു ചോദ്യങ്ങൾ ചോദിക്കാറുണ്ട്. നിങ്ങൾ ഒരു മറുപടി കൊടുത്തെന്നിരിക്കട്ടെ. അപ്പോൾ അവർ ചോദിക്കും, ‘അതെന്താ അങ്ങനെ?’ അതിന്‌ ഉത്തരം പറയുമ്പോൾ ഉടനെ വരും അടുത്ത ചോദ്യം, ‘അതെന്താ?’

2 മുതിർന്നരായാലും കുട്ടിളായാലും ശരി, നമുക്കെല്ലാം ചോദ്യങ്ങളുണ്ട്. എന്തു കഴിക്കും, എന്തു ധരിക്കും, എന്തു വാങ്ങും എന്നൊക്കെ നമ്മൾ ചിന്തിച്ചേക്കാം. അതല്ലെങ്കിൽ ജീവിത്തെയും ഭാവിയെയും കുറിച്ചുള്ള ചില പ്രധാപ്പെട്ട ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ വന്നിട്ടുണ്ടാകാം. എന്നാൽ പെട്ടെന്നൊന്നും തൃപ്‌തിമായ ഉത്തരം കിട്ടുന്നില്ലെങ്കിൽ ഉത്തരം കണ്ടെത്താനുള്ള ശ്രമം നമ്മൾ ഉപേക്ഷിച്ചേക്കാം.

3. ചില പ്രധാപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ പറ്റില്ലെന്നു പലരും കരുതുന്നത്‌ എന്തുകൊണ്ട്?

3 നമ്മൾ ചോദിക്കുന്ന പ്രധാപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിലുണ്ടോ? ഉണ്ടെന്നു സമ്മതിക്കുന്ന ചിലർതന്നെ, ബൈബിൾ മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടാണെന്നു കരുതുന്നു. അവരുടെ അഭിപ്രാത്തിൽ പുരോഹിന്മാർക്കോ ആത്മീയഗുരുക്കന്മാർക്കോ മാത്രമാണ്‌ അതിന്‍റെ ഉത്തരം അറിയാവുന്നത്‌. ഇനി, ഉത്തരം അറിയില്ലെന്നു സമ്മതിക്കുന്നതു നാണക്കേടാണെന്നു വിചാരിക്കുന്നരാണു മറ്റു ചിലർ. നിങ്ങൾക്ക് എന്തു തോന്നുന്നു?

4, 5. പ്രധാപ്പെട്ട ഏതു ചോദ്യങ്ങളാണു നിങ്ങളുടെ മനസ്സിലുള്ളത്‌? അതിന്‌ ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമം നിങ്ങൾ ഉപേക്ഷിക്കരുതാത്തത്‌ എന്തുകൊണ്ട്?

4 ജീവിത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌, മരിക്കുമ്പോൾ എന്തു സംഭവിക്കും, ദൈവം എങ്ങനെയുള്ളനാണ്‌ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ? പ്രശസ്‌തനായ ഒരു അധ്യാനായിരുന്ന യേശു പറഞ്ഞു: “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും. അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും.” (മത്തായി 7:7) അതുകൊണ്ട് ആശ്രയയോഗ്യമായ ഉത്തരം ലഭിക്കുന്നതുവരെ അന്വേഷണം തുടരുക.

 5 അതെ, ‘അന്വേഷിച്ചുകൊണ്ടിരുന്നാൽ’ ബൈബിളിൽനിന്നുള്ള ഉത്തരം നിങ്ങൾക്കു കണ്ടെത്താം. (സുഭാഷിതങ്ങൾ 2:1-5) ഈ ഉത്തരങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവയല്ല. നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ഇപ്പോഴത്തെ ജീവിതം സന്തോമുള്ളതാക്കും. കൂടാതെ ശോഭമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രത്യായും നൽകും. നമുക്ക് ഇപ്പോൾ, അനേകരെ വിഷമിപ്പിച്ചിട്ടുള്ള ഒരു ചോദ്യം നോക്കാം.

ദൈവം നമ്മളെക്കുറിച്ച് ചിന്തയുള്ളനോ അതോ ക്രൂരനോ?

6. ദൈവം നമ്മളെക്കുറിച്ച് ചിന്തയുള്ളല്ലെന്നു പലരും വിചാരിക്കുന്നത്‌ എന്തുകൊണ്ട്?

6 ദൈവത്തിനു നമ്മളെക്കുറിച്ച് ഒരു ചിന്തയുമില്ലെന്നാണു പലരും കരുതുന്നത്‌. ദൈവത്തിനു ചിന്തയുണ്ടായിരുന്നെങ്കിൽ ലോകം ഈ അവസ്ഥയിൽ ആകുമായിരുന്നില്ലല്ലോ എന്ന് അവർ പറയുന്നു. എവിടെ നോക്കിയാലും യുദ്ധവും വിദ്വേവും ദുരിവും മാത്രം. ആളുകൾ രോഗിളാകുന്നു, കഷ്ടപ്പെടുന്നു, മരിക്കുന്നു. ‘നമ്മളെക്കുറിച്ച് ചിന്തയുണ്ടെങ്കിൽ ദൈവത്തിന്‌ ഇതൊക്കെ തടയാമായിരുന്നില്ലേ’ എന്നു പലരും വിചാരിക്കുന്നു.

7. (എ) ദൈവം ക്രൂരനാണെന്നു മതനേതാക്കന്മാർ ആളുകളെ പഠിപ്പിച്ചിരിക്കുന്നത്‌ എങ്ങനെ? (ബി) എന്തുകൊണ്ടാണ്‌ മോശമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ നമ്മൾ ദൈവത്തെ കുറ്റപ്പെടുത്തരുതാത്തത്‌?

7 ദൈവം ക്രൂരനാണെന്ന് ആളുകൾ വിശ്വസിക്കാൻ ചിലപ്പോൾ മതനേതാക്കന്മാർ ഇടയാക്കുന്നു. ജീവിത്തിൽ എന്തെങ്കിലും ദുരന്തങ്ങളുണ്ടാകുമ്പോൾ ‘അതു ദൈവനിശ്ചമാണ്‌,’ ‘വിധിയാണ്‌’ എന്നൊക്കെ അവർ പറയുന്നു. അങ്ങനെ പറയുമ്പോൾ അവർ ദൈവത്തെ കുറ്റപ്പെടുത്തുയല്ലേ ചെയ്യുന്നത്‌? എന്നാൽ ദോഷങ്ങൾക്കു കാരണക്കാരൻ ദൈവമല്ല എന്നാണു ബൈബിൾ പഠിപ്പിക്കുന്നത്‌. കഷ്ടത വരുത്തിക്കൊണ്ട് ദൈവം ആരെയും പരീക്ഷിക്കുന്നില്ലെന്ന് യാക്കോബ്‌ 1:13 വ്യക്തമാക്കുന്നു. അവിടെ പറയുന്നു: “പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ, ‘ദൈവം എന്നെ പരീക്ഷിക്കുയാണ്‌’ എന്ന് ആരും പറയാതിരിക്കട്ടെ. ദോഷങ്ങൾകൊണ്ട് ദൈവത്തെ പരീക്ഷിക്കാൻ ആർക്കും കഴിയില്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല.” മോശമായ കാര്യങ്ങൾ സംഭവിക്കുന്നതു ദൈവം തടഞ്ഞിട്ടില്ലെങ്കിലും അതിനൊന്നും കാരണക്കാരൻ ദൈവമല്ല എന്നാണ്‌ അതിന്‍റെ അർഥം. (ഇയ്യോബ്‌ 34:10-12 വായിക്കുക.) നമുക്ക് ഒരു ഉദാഹരണം നോക്കാം.

8, 9. നമ്മുടെ പ്രശ്‌നങ്ങൾക്കു ദൈവത്തെ കുറ്റപ്പെടുത്തുന്നതു ശരിയല്ലാത്തത്‌ എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.

 8 വീട്ടിൽ മാതാപിതാക്കളുടെകൂടെ താമസിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കാര്യമെടുക്കാം. അപ്പന്‌ അവനെ വലിയ ഇഷ്ടമാണ്‌. നല്ല തീരുമാങ്ങളെടുക്കാൻ അവനെ പഠിപ്പിച്ചിട്ടുമുണ്ട്. പക്ഷേ പിന്നീട്‌ അവൻ അപ്പനെ ധിക്കരിച്ച് വീടു വിട്ട് പോകാൻ തീരുമാനിക്കുന്നു. അവൻ മോശമായ കാര്യങ്ങൾ ചെയ്‌ത്‌ കുഴപ്പത്തിലാകുന്നു. വീടു വിട്ട് പോകുന്ന മകനെ തടഞ്ഞില്ല എന്നതുകൊണ്ട്, ഉണ്ടായ കുഴപ്പങ്ങൾക്കെല്ലാം അപ്പനെ നിങ്ങൾ കുറ്റപ്പെടുത്തുമോ? ഒരിക്കലുമില്ല! (ലൂക്കോസ്‌ 15:11-13) മനുഷ്യർ ദൈവത്തെ ധിക്കരിച്ച് തെറ്റായ കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ ആ അപ്പനെപ്പോലെ ദൈവവും അവരെ തടഞ്ഞില്ല. അതുകൊണ്ട് മോശമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ ദൈവമല്ല അതു വരുത്തുന്നത്‌ എന്നു നമ്മൾ ഓർക്കണം. അതെ, ദൈവത്തെ കുറ്റപ്പെടുത്തുന്നത്‌ ഒട്ടും ശരിയല്ല.

9 മോശമായ കാര്യങ്ങൾ സംഭവിക്കുന്നതു ദൈവം ഇതുവരെ തടയാത്തതിനു പിന്നിൽ തക്കതായ കാരണമുണ്ട്. അതെക്കുറിച്ച് ബൈബിൾ എന്തു പറയുന്നെന്ന് 11-‍ാ‍ം അധ്യാത്തിൽ നമ്മൾ പഠിക്കും. എന്നാൽ ഇതു മനസ്സിൽപ്പിടിക്കുക: ദൈവം നമ്മളെ സ്‌നേഹിക്കുന്നു, നമ്മുടെ പ്രശ്‌നങ്ങൾക്ക് ഒരിക്കലും ദൈവത്തെ കുറ്റപ്പെടുത്താനാകില്ല. ശരിക്കും പറഞ്ഞാൽ ദൈവത്തിനു മാത്രമേ നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയൂ.—യശയ്യ 33:2.

10. ഇന്നു ദുഷ്ടമനുഷ്യർ വരുത്തിവെച്ചിട്ടുള്ള എല്ലാ പ്രശ്‌നങ്ങളും ദൈവം പരിഹരിക്കുമെന്നതിന്‌ എന്ത് ഉറപ്പാണുള്ളത്‌?

10 ദൈവം പരിശുദ്ധനാണ്‌. (യശയ്യ 6:3) തെറ്റായ കാര്യങ്ങൾ ചെയ്യുന്ന മനുഷ്യരെപ്പോലെയല്ല ദൈവം. ശരിയായ, നല്ല കാര്യങ്ങൾ മാത്രമേ ദൈവം ചെയ്യുയുള്ളൂ. അതുകൊണ്ട് ദൈവത്തെ നമുക്കു പൂർണമായി വിശ്വസിക്കാം. ഇന്നുള്ള മോശമായ എല്ലാ കാര്യങ്ങൾക്കും ദൈവം ഒരു പരിഹാരം കൊണ്ടുരുമെന്ന് ഉറപ്പാണ്‌. ഇനി, ഒരു ഭരണാധികാരി എത്രതന്നെ സത്യസന്ധനാണെങ്കിലും ഇന്നു കാണുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള പ്രാപ്‌തി അദ്ദേഹത്തിനില്ല. പക്ഷേ ദൈവം മറ്റാരെക്കാളും ശക്തനാണ്‌. അതുകൊണ്ട് ദുഷ്ടമനുഷ്യർ വരുത്തിവെച്ചിട്ടുള്ള പ്രശ്‌നങ്ങൾക്കു പരിഹാരം കൊണ്ടുരാൻ ദൈവത്തിനു കഴിയും. ദൈവം അതു ചെയ്യും. അതെ, ദൈവം എല്ലാ ദുഷ്ടതയും തുടച്ചുനീക്കും, എന്നേക്കുമായി!സങ്കീർത്തനം 37:9-11 വായിക്കുക.

 മനുഷ്യർ കഷ്ടപ്പെടുമ്പോൾ ദൈവത്തിന്‌ എന്തു തോന്നുന്നു?

11. നിങ്ങൾ കഷ്ടപ്പെടുന്നതു കാണുമ്പോൾ ദൈവത്തിന്‌ എന്തു തോന്നുന്നു?

11 ഇന്നു ലോകത്തിൽ നടക്കുന്ന കാര്യങ്ങളും നിങ്ങൾ അനുഭവിക്കുന്ന വേദനയും കാണുമ്പോൾ ദൈവത്തിന്‌ എന്തായിരിക്കും തോന്നുന്നത്‌? ദൈവം “നീതിയെ സ്‌നേഹിക്കുന്നു” എന്നു ബൈബിൾ പഠിപ്പിക്കുന്നു. (സങ്കീർത്തനം 37:28) അതിന്‌ അർഥം ഒരു കാര്യം ശരിയാണോ തെറ്റാണോ എന്നതിൽ ദൈവത്തിനു വളരെധികം താത്‌പര്യമുണ്ട് എന്നാണ്‌. ആളുകൾ കഷ്ടപ്പെടുന്നതു കാണാൻ ദൈവത്തിന്‌ ഒട്ടും ഇഷ്ടമല്ല. പണ്ട് ഭൂമി ദുഷ്ടതകൊണ്ട് നിറഞ്ഞപ്പോൾ “ദൈവത്തിന്‍റെ ഹൃദയത്തിനു ദുഃഖമായി” എന്നു ബൈബിൾ പറയുന്നു. (ഉൽപത്തി 6:5, 6) ദൈവത്തിനു മാറ്റം വന്നിട്ടില്ല. (മലാഖി 3:6) ദൈവത്തിനു നിങ്ങളുടെ കാര്യത്തിൽ വളരെധികം ചിന്തയുണ്ടെന്നാണു ബൈബിൾ പറയുന്നത്‌.1 പത്രോസ്‌ 5:7 വായിക്കുക.

യഹോവ പ്രപഞ്ചത്തിന്‍റെ സ്‌നേമുള്ള സ്രഷ്ടാവാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു

12, 13. (എ) എന്തുകൊണ്ടാണ്‌ നമ്മൾ മറ്റുള്ളരോടു സ്‌നേവും പരിഗയും കാണിക്കുന്നത്‌? ഭൂമിയിലെ കഷ്ടപ്പാടു കാണുമ്പോൾ നമുക്ക് എന്തു തോന്നുന്നു? (ബി) നമ്മൾ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടും അനീതിയും ദൈവം നീക്കം ചെയ്യുമെന്നതിന്‌ എന്ത് ഉറപ്പാണുള്ളത്‌?

12 ദൈവം നമ്മളെ സൃഷ്ടിച്ചതു തന്‍റെ ഛായയിലാണെന്നും ബൈബിൾ പറയുന്നു. (ഉൽപത്തി 1:26) അതിന്‍റെ അർഥം ദൈവത്തിനുള്ള അതേ നല്ല ഗുണങ്ങളോടെയാണു നമ്മളെ ഉണ്ടാക്കിയത്‌ എന്നാണ്‌. അതുകൊണ്ട് നിരപരാധികൾ കഷ്ടപ്പെടുന്നതു കാണുമ്പോൾ നിങ്ങൾക്കു വേദന തോന്നുന്നെങ്കിൽ അതിലേറെ വേദന ദൈവത്തിനു തോന്നും. നമുക്ക് അത്‌ എങ്ങനെ അറിയാം?

13 “ദൈവം സ്‌നേമാണ്‌” എന്നു ബൈബിൾ പഠിപ്പിക്കുന്നു. (1 യോഹന്നാൻ 4:8) സ്‌നേത്താൽ പ്രേരിമായിട്ടാണു ദൈവം എല്ലാം ചെയ്യുന്നത്‌. ദൈവത്തിനു സ്‌നേമുള്ളതുകൊണ്ട് നമുക്കും സ്‌നേമെന്ന ഗുണമുണ്ട്. ഇതെക്കുറിച്ച് ഒന്നു ചിന്തിച്ചേ: ഭൂമിയിലെ കഷ്ടപ്പാടും അനീതിയും എല്ലാം നീക്കാൻ നിങ്ങൾക്കു ശക്തിയുണ്ടെങ്കിൽ നിങ്ങൾ അതു ചെയ്യില്ലേ? ചെയ്യും. കാരണം നിങ്ങൾക്ക് ആളുകളോടു സ്‌നേമുണ്ട്. അങ്ങനെയെങ്കിൽ ദൈവത്തിന്‍റെ കാര്യമോ? ദൈവത്തിനു ശക്തിയുണ്ട്, നമ്മളോടു സ്‌നേവുമുണ്ട്. അതുകൊണ്ട് നമ്മൾ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടും അനീതിയും ദൈവം നീക്കം ചെയ്യും. ഈ പുസ്‌തത്തിന്‍റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന, ദൈവത്തിന്‍റെ എല്ലാ വാഗ്‌ദാങ്ങളും യാഥാർഥ്യമായിത്തീരും!  ആ വാഗ്‌ദാനങ്ങൾ നിറവേറുമെന്നു വിശ്വസിക്കമെങ്കിൽ നിങ്ങൾ ആദ്യം ദൈവത്തെക്കുറിച്ച് കൂടുലായി പഠിക്കണം.

നിങ്ങൾ ദൈവത്തെ അറിയാൻ ദൈവം ആഗ്രഹിക്കുന്നു

നിങ്ങൾ ആരുടെയെങ്കിലും സ്‌നേഹിനാകാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യംതന്നെ നിങ്ങളുടെ പേര്‌ പറയും. ദൈവം ബൈബിളിലൂടെ തന്‍റെ പേര്‌ പറഞ്ഞിരിക്കുന്നു

14. ദൈവത്തിന്‍റെ പേര്‌ എന്താണ്‌, നമ്മൾ അത്‌ ഉപയോഗിക്കേണ്ടതുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?

14 നിങ്ങൾ ആരുടെയെങ്കിലും സ്‌നേഹിനാകാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യംതന്നെ പേര്‌ പറയും, ശരിയല്ലേ? ദൈവത്തിന്‌ ഒരു പേരുണ്ടോ? ദൈവത്തിന്‍റെ പേര്‌ ‘കർത്താവ്‌’ എന്നാണ്‌ അല്ലെങ്കിൽ ‘ദൈവം’ എന്നുതന്നെയാണ്‌ എന്നൊക്കെ പല മതങ്ങളും പറയുന്നു. പക്ഷേ അതൊന്നും പേരുകളല്ല. മറിച്ച് സ്ഥാനപ്പേരുളാണ്‌, ‘രാജാവ്‌,’ ‘പ്രസിഡന്‍റ്’ എന്നൊക്കെ പറയുന്നതുപോലെ. തന്‍റെ പേര്‌ യഹോവ എന്നാണെന്നു ദൈവം നമ്മളോടു പറഞ്ഞിരിക്കുന്നു. സങ്കീർത്തനം 83:18 പറയുന്നു: “യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.” ബൈബിളെഴുത്തുകാർ ആയിരക്കക്കിനു തവണ ദൈവത്തിന്‍റെ പേര്‌ ഉപയോഗിച്ചിട്ടുണ്ട്. നിങ്ങൾ ആ പേര്‌ അറിയമെന്നും അത്‌ ഉപയോഗിക്കമെന്നും യഹോവ ആഗ്രഹിക്കുന്നു. നിങ്ങൾ ദൈവത്തിന്‍റെ ഒരു സ്‌നേഹിനായിത്തീരാനാണു ദൈവം തന്‍റെ പേര്‌ നിങ്ങളോടു പറഞ്ഞിരിക്കുന്നത്‌.

15. യഹോവ എന്ന പേരിന്‍റെ അർഥം എന്താണ്‌?

15 യഹോവ എന്ന ദൈവനാത്തിന്‌ ആഴമായ അർഥമുണ്ട്. ദൈവത്തിനു തന്‍റെ ഏതു വാഗ്‌ദാവും പാലിക്കാൻ കഴിയുമെന്നും  തന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ ദൈവം പ്രാപ്‌തനാണെന്നും ആണ്‌ അത്‌ അർഥമാക്കുന്നത്‌. അതിനു തടയിടാൻ ആർക്കും കഴിയില്ല. യഹോവ എന്ന ആ പേരിനു യോഗ്യനായി മറ്റാരുമില്ല. *

16, 17. (എ) ‘സർവശക്തൻ,’ (ബി) ‘നിത്യയുടെ രാജാവ്‌,’ (സി) ‘സ്രഷ്ടാവ്‌’ എന്നീ സ്ഥാനപ്പേരുകൾ എന്ത് അർഥമാക്കുന്നു?

16 നമ്മൾ നേരത്തേ കണ്ടതുപോലെ സങ്കീർത്തനം 83:18-ൽ “അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ” എന്നാണ്‌ യഹോയെക്കുറിച്ച് പറയുന്നത്‌. കൂടാതെ, വെളിപാട്‌ 15:3 പറയുന്നു: “സർവശക്തനാം  ദൈവമായ യഹോവേ, അങ്ങയുടെ പ്രവൃത്തികൾ മഹത്തരവും വിസ്‌മവും ആണ്‌. നിത്യയുടെ രാജാവേ, അങ്ങയുടെ വഴികൾ നീതിക്കും സത്യത്തിനും നിരക്കുന്നവ!” ‘സർവശക്തൻ’ എന്ന സ്ഥാനപ്പേരുകൊണ്ട് എന്താണ്‌ അർഥമാക്കുന്നത്‌? യഹോയാണു പ്രപഞ്ചത്തിൽ മറ്റാരെക്കാളും ശക്തൻ എന്നാണ്‌ അതിന്‍റെ അർഥം. ‘നിത്യയുടെ രാജാവ്‌’ എന്ന സ്ഥാനപ്പേര്‌ യഹോവ എന്നെന്നുമുണ്ടായിരുന്നു എന്ന് അർഥമാക്കുന്നു. ദൈവത്തിന്‌ ആരംഭവുമില്ല അവസാവുമില്ല എന്ന് സങ്കീർത്തനം 90:2 സൂചിപ്പിക്കുന്നു. ഓർത്തിട്ട് അത്ഭുതം തോന്നുന്നു, അല്ലേ?

17 യഹോവ മാത്രമാണു സ്രഷ്ടാവ്‌. വെളിപാട്‌ 4:11 പറയുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാവും ശക്തിയും ലഭിക്കാൻ അങ്ങ് യോഗ്യനാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടിച്ചത്‌; അങ്ങയുടെ ഇഷ്ടപ്രകാമാണ്‌ എല്ലാം ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും.” സ്വർഗത്തിലെ ദൈവദൂന്മാർ, ആകാശത്തിലെ നക്ഷത്രങ്ങൾ, പല തരം പഴവർഗങ്ങൾ, കടലിലെ മീനുകൾ എന്നിങ്ങനെ എല്ലാം, അതെ എല്ലാം ഉണ്ടാക്കിയത്‌ യഹോയാണ്‌!

 നിങ്ങൾക്ക് യഹോയുടെ സ്‌നേഹിനാകാൻ കഴിയുമോ?

18. ദൈവത്തിന്‍റെ സ്‌നേഹിനാകാൻ ഒരിക്കലും കഴിയില്ലെന്നു ചിലർ ചിന്തിക്കുന്നത്‌ എന്തുകൊണ്ട്? പക്ഷേ ബൈബിൾ അതെക്കുറിച്ച് എന്തു പറയുന്നു?

18 ദൈവത്തിന്‍റെ മഹനീഗുങ്ങളെക്കുറിച്ച് വായിക്കുമ്പോൾ, ‘നമ്മളിൽനിന്ന് ഇത്ര അകലത്തിൽ വസിക്കുന്ന, ഇത്ര ശക്തനും ശ്രേഷ്‌ഠനും ആയ ദൈവം എന്നെ ഓർക്കുമോ’ എന്നു പലരും ചിന്തിക്കാറുണ്ട്. ചിലർക്കു പേടിപോലും തോന്നിയേക്കാം. എന്നാൽ നമ്മൾ അങ്ങനെ ചിന്തിക്കാനാണോ ദൈവം ആഗ്രഹിക്കുന്നത്‌? ഒരിക്കലുമല്ല. നമ്മളോട്‌ അടുത്ത്‌ വരാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. “ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല”എന്നു ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 17:27) നിങ്ങൾ ദൈവത്തോട്‌ അടുത്ത്‌ ചെല്ലാൻ ദൈവം ആഗ്രഹിക്കുന്നു. അപ്പോൾ ദൈവവും “നിങ്ങളോട്‌ അടുത്ത്‌ വരും” എന്നു ദൈവം ഉറപ്പു നൽകുന്നു.—യാക്കോബ്‌ 4:8.

19. (എ) നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്‍റെ സ്‌നേഹിനാകാം? (ബി) യഹോയുടെ ഏതു ഗുണമാണു നിങ്ങൾക്ക് ഏറ്റവും ഇഷ്ടം?

19 നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്‍റെ സ്‌നേഹിനാകാം? യേശു പറഞ്ഞു: “ഏകസത്യദൈമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.” (യോഹന്നാൻ 17:3) അതുകൊണ്ട് ബൈബിൾ പഠിക്കുന്നത്‌ തുടരുക. അപ്പോൾ യഹോയെയും യേശുവിനെയും കുറിച്ച് നിങ്ങൾക്ക് അറിയാനാകും. അങ്ങനെ നിങ്ങൾക്കു നിത്യജീവൻ നേടാം. ഉദാഹത്തിന്‌, “ദൈവം സ്‌നേമാണ്‌” എന്നു നമ്മൾ ഇതിനോടകം പഠിച്ചു. (1 യോഹന്നാൻ 4:16) എന്നാൽ ദൈവത്തിനു മറ്റ്‌ അനേകം നല്ല ഗുണങ്ങളുണ്ട്. “കരുണയും അനുകമ്പയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്‌നേവും സത്യവും നിറഞ്ഞവൻ” എന്നൊക്കെ യഹോയെക്കുറിച്ച് ബൈബിളിൽ പറയുന്നു. (പുറപ്പാട്‌ 34:6) യഹോവ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണ്‌. (സങ്കീർത്തനം 86:5) അതുപോലെ ക്ഷമയോടെ കാത്തിരിക്കുന്നനും വിശ്വസ്‌തനുമാണ്‌. (2 പത്രോസ്‌ 3:9; വെളിപാട്‌ 15:4) ബൈബിളിൽനിന്ന് ദൈവത്തെക്കുറിച്ച് വായിക്കുമ്പോൾ നിങ്ങൾ ഇനിയും ദൈവത്തിന്‍റെ ഹൃദ്യമായ ഗുണങ്ങളെപ്പറ്റി മനസ്സിലാക്കും.

20-22. (എ) ദൈവത്തെ കാണാനാകില്ലെങ്കിൽപ്പിന്നെ ദൈവത്തോടു നമുക്ക് എങ്ങനെ അടുപ്പം തോന്നും? (ബി) നിങ്ങൾ ബൈബിൾ പഠിക്കുന്നതു നിറുത്താൻ മറ്റുള്ളവർ പറയുന്നെങ്കിൽ എന്തു ചെയ്യണം?

20 ദൈവത്തെ കാണാനാകില്ലെങ്കിൽപ്പിന്നെ ദൈവത്തോടു നിങ്ങൾക്ക്  എങ്ങനെ അടുപ്പം തോന്നും? (യോഹന്നാൻ 1:18; 4:24; 1 തിമൊഥെയൊസ്‌ 1:17) ബൈബിളിൽ യഹോയെക്കുറിച്ച് വായിക്കുമ്പോൾ ഒരു യഥാർഥവ്യക്തിയായി യഹോവയെ നിങ്ങൾ അറിയും. (സങ്കീർത്തനം 27:4; റോമർ 1:20) യഹോയെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ നിങ്ങൾ യഹോവയെ കൂടുതൽക്കൂടുതൽ സ്‌നേഹിക്കും. അങ്ങനെ നിങ്ങൾക്ക് യഹോയോട്‌ ഏറെ അടുപ്പം തോന്നും.

പിതാവ്‌ മക്കളെ സ്‌നേഹിക്കുന്നു. എന്നാൽ സ്വർഗീപിതാവ്‌ നമ്മളെ അതിനെക്കാളൊക്കെ സ്‌നേഹിക്കുന്നു

21 യഹോവ നമ്മുടെ പിതാവാണെന്നു നിങ്ങൾ മനസ്സിലാക്കും. (മത്തായി 6:9) ദൈവം നമുക്കു ജീവൻ നൽകി. സാധ്യമാതിലേക്കും ഏറ്റവും നല്ലൊരു ജീവിതം നമുക്കുണ്ടായിരിക്കമെന്നും ദൈവം ആഗ്രഹിക്കുന്നു. അതായിരിക്കില്ലേ സ്‌നേമുള്ള ഒരു പിതാവ്‌ മക്കൾക്കുവേണ്ടി ആഗ്രഹിക്കുക? (സങ്കീർത്തനം 36:9) അതെ, നിങ്ങൾക്ക് യഹോയുടെ സ്‌നേഹിനാകാൻ കഴിയുമെന്നു ബൈബിൾ പഠിപ്പിക്കുന്നു. (യാക്കോബ്‌ 2:23) ഒന്നോർത്തുനോക്കിയേ, മുഴുപ്രഞ്ചത്തിന്‍റെയും സ്രഷ്ടാവായ യഹോവ, നിങ്ങളെ തന്‍റെ സ്‌നേഹിനാക്കാൻ ആഗ്രഹിക്കുന്നു!

22 നിങ്ങൾ ബൈബിൾ പഠിക്കുന്നതു നിറുത്താൻ ചിലർ പറഞ്ഞേക്കാം. നിങ്ങൾ മതം മാറാൻ പോകുയാണെന്ന് അവർ കരുതുന്നുണ്ടാകും. എന്നാൽ യഹോയുടെ സ്‌നേഹിനാകുന്നതിൽനിന്ന് നിങ്ങളെ തടയാൻ ആരെയും അനുവദിക്കരുത്‌. നിങ്ങൾക്ക് ഉണ്ടായിരിക്കാവുന്നതിൽവെച്ച് ഏറ്റവും നല്ല സ്‌നേഹിനാണ്‌ യഹോവ.

23, 24. (എ) നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) അടുത്ത അധ്യാത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

23 ബൈബിൾ പഠിക്കുമ്പോൾ ചില കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലായെന്നു വരില്ല. അപ്പോൾ ചോദ്യങ്ങൾ ചോദിക്കാനോ സഹായം ആവശ്യപ്പെടാനോ നാണക്കേടു വിചാരിക്കരുത്‌. കൊച്ചുകുട്ടിളെപ്പോലെ നമ്മൾ താഴ്‌മയുള്ളരായിരിക്കമെന്നു യേശു പറഞ്ഞു. (മത്തായി 18:2-4) കുട്ടികൾ പൊതുവേ ഒരുപാടു ചോദ്യങ്ങൾ ചോദിക്കുന്നരാല്ലോ. നിങ്ങളുടെ ചോദ്യങ്ങൾക്കു നിങ്ങൾ ഉത്തരം കണ്ടെത്താൻ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട് നിങ്ങൾ പഠിക്കുന്നതു സത്യമാണെന്ന് ഉറപ്പാക്കാൻ ശ്രദ്ധയോടെ ബൈബിൾ പഠിക്കുക.പ്രവൃത്തികൾ 17:11 വായിക്കുക.

24 യഹോവയെ അറിയാനുള്ള ഏറ്റവും നല്ല മാർഗം ബൈബിൾ പഠിക്കുക എന്നതാണ്‌. മറ്റെല്ലാ പുസ്‌തങ്ങളിൽനിന്നും ബൈബിൾ വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെയെന്ന് അടുത്ത അധ്യാത്തിൽ നമ്മൾ പഠിക്കും.

^ ഖ. 15 നിങ്ങളുടെ ബൈബിളിൽ യഹോവ എന്ന പേര്‌ ഇല്ലെങ്കിലോ, ആ പേരിന്‍റെ അർഥവും ഉച്ചാരവും സംബന്ധിച്ച് നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിലോ ദയവായി പിൻകുറിപ്പ് 1 കാണുക.