വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌തംഭം

സ്‌തംഭം

കുറ്റവാ​ളി​യെ ചേർത്തുകെ​ട്ടുന്ന കുത്ത​നെ​യുള്ള തൂണ്‌. ചില രാജ്യ​ങ്ങ​ളിൽ ഇത്‌ ഉപയോ​ഗി​ച്ചി​രു​ന്നതു വധനിർവ​ഹ​ണ​ത്തി​നോ മൃതശ​രീ​രം പ്രദർശി​പ്പി​ക്കാ​നോ വേണ്ടി​യാണ്‌. മൃതശ​രീ​രം ഇങ്ങനെ പ്രദർശി​പ്പി​ച്ചി​രു​ന്നതു മറ്റുള്ള​വർക്കു മുന്നറി​യി​പ്പു കൊടു​ക്കാ​നോ പരസ്യ​മാ​യി അവഹേ​ളി​ക്കാ​നോ ആണ്‌. പ്രാകൃ​ത​മായ യുദ്ധതന്ത്ര​ങ്ങൾക്കു പേരു​കേട്ട അസീറി​യ​ക്കാർ തടവു​കാ​രാ​യി പിടി​ക്കു​ന്ന​വ​രു​ടെ ശരീര​ത്തിൽ കൂർത്ത സ്‌തംഭം വയറ്റിൽനി​ന്ന്‌ നെഞ്ചിൻകൂ​ടിലേക്കു കുത്തി​ക്ക​യറ്റി സ്‌തം​ഭ​ത്തി​ന്റെ അറ്റത്തായി മൃതശ​രീ​രം നിറു​ത്തു​മാ​യി​രു​ന്നു. ജൂതന്മാ​രു​ടെ നിയമ​മ​നു​സ​രിച്ച്‌, ദൈവ​ദൂ​ഷ​ണ​മോ വിഗ്ര​ഹാ​രാ​ധ​ന​യോ പോലുള്ള ഹീനകൃ​ത്യ​ങ്ങൾ ചെയ്‌ത കുറ്റവാ​ളി​കളെ കല്ലെറി​ഞ്ഞോ മറ്റോ കൊന്നി​ട്ട്‌ ശവശരീ​രം മറ്റുള്ള​വർക്ക്‌ ഒരു മുന്നറി​യി​പ്പാ​യി സ്‌തം​ഭ​ത്തി​ലോ മരത്തി​ലോ തൂക്കു​മാ​യി​രു​ന്നു. (ആവ 21:22, 23; 2ശമു 21:6, 9) റോമാ​ക്കാർ ചില​പ്പോൾ കുറ്റവാ​ളി​യെ സ്‌തം​ഭത്തോ​ടു ചേർത്ത്‌ കെട്ടി​നി​റു​ത്തു​മാ​യി​രു​ന്നു. പല ദിവസ​ങ്ങളോ​ളം ഇങ്ങനെ കിടന്ന്‌ വിശപ്പും ദാഹവും വെയി​ലും വേദന​യും സഹിച്ച്‌ ആ വ്യക്തി മരിക്കും. യേശു​വി​നെ വധിച്ച​തുപോ​ലെ, കുറ്റം ആരോ​പി​ക്ക​പ്പെട്ട വ്യക്തി​യു​ടെ കൈകാ​ലു​കൾ സ്‌തം​ഭത്തോ​ടു ചേർത്ത്‌ ആണി അടിക്കുന്ന രീതി​യു​മു​ണ്ടാ​യി​രു​ന്നു. (ലൂക്ക 24:20; യോഹ 19:14-16; 20:25; പ്രവൃ 2:23, 36)—ദണ്ഡനസ്‌തം​ഭം കാണുക.