വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സീയൂസ്‌

സീയൂസ്‌

ബഹുദൈ​വ​വി​ശ്വാ​സി​ക​ളാ​യി​രുന്ന ഗ്രീക്കു​കാ​രു​ടെ മുഖ്യ​ദൈവം. ബർന്നബാ​സി​നെ, ലുസ്‌ത്ര​യിൽവെച്ച്‌ ആളുകൾ സീയൂ​സാണെന്നു തെറ്റി​ദ്ധ​രി​ച്ചു. ലുസ്‌ത്ര​യു​ടെ പരിസ​ര​ത്തു​നിന്ന്‌ കണ്ടെടുത്ത പുരാ​ത​ന​ലി​ഖി​ത​ങ്ങ​ളിൽ “സീയൂ​സി​ന്റെ പുരോ​ഹി​ത​ന്മാർ,” “സൂര്യദേ​വ​നായ സീയൂസ്‌” എന്നൊക്കെ എഴുതി​യി​ട്ടുണ്ട്‌. “സീയൂ​സ്‌പുത്ര​ന്മാർ” (അതായത്‌ ഇരട്ടസഹോ​ദ​ര​ന്മാ​രായ കാസ്റ്ററും പോള​ക്‌സും.) എന്നു ചിഹ്നമുള്ള കപ്പലി​ലാ​ണു മാൾട്ട ദ്വീപിൽനി​ന്ന്‌ പൗലോ​സ്‌ യാത്ര ചെയ്‌തത്‌.—പ്രവൃ 14:12; 28:11.