വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഷണ്ഡൻ

ഷണ്ഡൻ

അക്ഷരാർഥ​ത്തിൽ, വൃഷണം ഉടയ്‌ക്ക​പ്പെട്ട പുരുഷൻ. ഇവരെ രാജ​കൊ​ട്ടാ​ര​ത്തിൽ രാജ്ഞി​യുടെ​യും ഉപപത്‌നി​മാ​രുടെ​യും പരിചാ​ര​ക​രും ഭൃത്യ​രും ആയി മിക്ക​പ്പോ​ഴും നിയമി​ച്ചി​രു​ന്നു. എന്നാൽ അക്ഷരാർഥ​ത്തിൽ ഷണ്ഡനല്ലാത്ത, രാജ​കൊ​ട്ടാ​ര​ത്തി​ലെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ നിയമി​ച്ചി​രുന്ന ഒരു ഉദ്യോ​ഗ​സ്ഥനെ​യും ഈ പദം അർഥമാ​ക്കു​ന്നു. കൂടുതൽ മെച്ചമാ​യി ദൈവസേ​വനം ചെയ്യാ​നാ​യി ആത്മനി​യന്ത്രണം പാലി​ക്കു​ന്ന​വരെ ‘സ്വർഗ​രാ​ജ്യ​ത്തി​നുവേ​ണ്ടി​യുള്ള ഷണ്ഡന്മാർ’ എന്നു വിളി​ച്ചുകൊണ്ട്‌ ഈ പദം ആലങ്കാ​രി​ക​മാ​യും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—മത്ത 19:12; എസ്ഥ 2:15; പ്രവൃ 8:27.