വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശതാധിപൻ

ശതാധിപൻ

പുരാതനകാല റോമൻസൈന്യത്തിലെ ഒരു ഉദ്യോഗസ്ഥൻ. സാധാരണയായി 6,000 പടയാളികൾ അടങ്ങിയ ഒരു റോമൻ സൈനികവിഭാഗമായിരുന്നു ലെഗ്യോൻ. അതിനെ 100 പടയാളികൾ വീതമുള്ള 60 ഗണങ്ങളായി തിരിച്ചിരുന്നു. അതിൽ ഓരോ ഗണത്തിന്റെയും ചുമതല വഹിച്ചിരുന്ന ആളായിരുന്നു ശതാധിപൻ.

ഈ ഉന്നതോദ്യോഗസ്ഥർ ഓരോ ലെഗ്യോന്റെയും നെടുംതൂണുകൾ ആയിരുന്നു. ഇവർക്കു സാധാരണ പടയാളികളെക്കാൾ വേതനവും ലഭിച്ചിരുന്നു. ഈ ‘സൈനികോദ്യോഗസ്ഥരിൽ’ ചിലരെക്കുറിച്ച്‌ തിരുവെഴുത്തുകൾ നല്ല അഭിപ്രായമാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. അതിൽ ഒരാളെ അപാരമായ വിശ്വാസത്തെപ്രതി അഭിനന്ദിച്ചിരിക്കുന്നതായി കാണാം. (മത്ത 8:5-10, 13) മറ്റൊരാൾ കൊർന്നേല്യൊസ്‌ ആണ്‌. ആദ്യമായി ജനതകളിൽനിന്ന്‌ അഥവാ പരിച്ഛേദനയേൽക്കാത്തവരിൽനിന്ന്‌ ക്രിസ്‌ത്യാനികളായിത്തീർന്നവരായിരുന്നു അദ്ദേഹവും ബന്ധുക്കളും.​—മർ 15:39; പ്രവൃ 10:1, അടിക്കുറിപ്പ്‌; 10:44, 45; 27:​1, 43.