വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വ്യവസ്ഥിതി(കൾ)

വ്യവസ്ഥിതി(കൾ)

നിലവി​ലുള്ള അവസ്ഥകളെ​ക്കു​റി​ച്ചോ ഏതെങ്കി​ലും ഒരു കാലഘ​ട്ട​ത്തിന്റെ​യോ സമയത്തിന്റെ​യോ യുഗത്തിന്റെ​യോ പ്രത്യേ​ക​മായ സവി​ശേ​ഷ​ത​കളെ​ക്കു​റി​ച്ചോ പറയു​മ്പോൾ ഏയോൻ എന്ന ഗ്രീക്കു​പ​ദ​ത്തി​നു നൽകുന്ന പരിഭാഷ. നിലവി​ലുള്ള ലോകാ​വ​സ്ഥ​കളെ​ക്കു​റിച്ച്‌ പൊതു​വാ​യി പറയാ​നും ലോക​ത്തി​ന്റെ ജീവി​ത​രീ​തിയെ​ക്കു​റിച്ച്‌ പറയാ​നും ബൈബിൾ “ഈ വ്യവസ്ഥി​തി” എന്ന പ്രയോ​ഗം ഉപയോ​ഗി​ക്കു​ന്നു. (2തിമ 4:10) നിയമ ഉടമ്പടി​യി​ലൂ​ടെ ദൈവം ഒരു വ്യവസ്ഥി​തി ഏർപ്പെ​ടു​ത്തി. ചിലർ അതിനെ ഇസ്രായേ​ല്യ​രു​ടെ അഥവാ ജൂതന്മാ​രു​ടെ കാലഘട്ടം എന്നു വിളിച്ചേ​ക്കാം. മോച​ന​ബ​ലി​യി​ലൂ​ടെ വ്യത്യ​സ്‌ത​മായ ഒരു വ്യവസ്ഥി​തി ഏർപ്പെ​ടു​ത്താൻ യേശുക്രി​സ്‌തു​വി​നെ ദൈവം ഉപയോ​ഗി​ച്ചു. പ്രധാ​ന​മാ​യും അഭിഷി​ക്തക്രി​സ്‌ത്യാ​നി​ക​ളു​ടെ സഭയാണ്‌ അതിലു​ള്ളത്‌. നിയമ ഉടമ്പടി മുൻനി​ഴ​ലാ​ക്കിയ സംഗതി​കൾ യാഥാർഥ്യ​മാ​യി​ത്തീ​രുന്ന ഒരു പുതിയ കാലഘ​ട്ട​ത്തിന്‌ ഇതു തുടക്കം കുറിച്ചു. വ്യവസ്ഥി​തി​കൾ എന്നു ബഹുവ​ച​ന​ത്തിൽ ഉപയോ​ഗി​ക്കുമ്പോൾ അതു പരാമർശി​ക്കു​ന്നതു മുമ്പു​ണ്ടാ​യി​രു​ന്ന​തോ വരാനി​രി​ക്കു​ന്ന​തോ ആയ പല തരം വ്യവസ്ഥി​തി​കളെ​യോ സ്ഥിതി​ഗ​തി​കളെ​യോ ആണ്‌.—മത്ത 24:3; മർ 4:19; റോമ 12:2; 1കൊ 10:11.