വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വ്യവസ്ഥിതിയുടെ അവസാനകാലം

വ്യവസ്ഥിതിയുടെ അവസാനകാലം

സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ഈ വ്യവസ്ഥി​തി​യു​ടെ, അല്ലെങ്കിൽ ലോക​ത്തി​ലെ അവസ്ഥക​ളു​ടെ അവസാ​ന​ത്തിലേക്കു നയിക്കുന്ന കാലഘട്ടം. ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തി​നു സമാന്ത​ര​മായ ഒരു കാലഘ​ട്ട​മാണ്‌ ഇത്‌. യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ ദൈവ​ദൂ​ത​ന്മാർ “നീതി​മാ​ന്മാ​രു​ടെ ഇടയിൽനി​ന്ന്‌ ദുഷ്ടന്മാ​രെ വേർതി​രിച്ച്‌” നശിപ്പി​ച്ചു​ക​ള​യും. (മത്ത 13:40-42, 49) ആ ‘അവസാനം’ എപ്പോ​ഴാ​യി​രി​ക്കുമെന്ന്‌ അറിയാൻ യേശു​വി​ന്റെ ശിഷ്യ​ന്മാർ ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രു​ന്നു. (മത്ത 24:3) അവസാ​ന​കാ​ലം​വരെ അവരോടൊ​പ്പ​മു​ണ്ടാ​യി​രി​ക്കുമെന്നു സ്വർഗ​ത്തിലേക്കു തിരിച്ച്‌ പോകു​ന്ന​തി​നു മുമ്പ്‌ യേശു അനുഗാ​മി​കൾക്ക്‌ ഉറപ്പു കൊടു​ത്തു.—മത്ത 28:20.