ലൈംഗിക അധാർമികത
നിയമവിരുദ്ധമായ എല്ലാ ലൈംഗികബന്ധങ്ങളെയും പൊതുവായി കുറിക്കുന്ന പോർണിയ എന്ന ഗ്രീക്കുപദത്തിൽനിന്ന് വന്നത്. വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം, സ്വവർഗരതി, മൃഗവേഴ്ച എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. “ബാബിലോൺ എന്ന മഹതി” എന്നു വിളിക്കുന്ന മതവേശ്യ അധികാരത്തിനും സാമ്പത്തികനേട്ടത്തിനും വേണ്ടി ലോകത്തിലെ ഭരണാധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനെ കുറിക്കാൻ വെളിപാട് പുസ്തകത്തിൽ ഈ പദം ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നു. (വെളി 14:8; 17:2; 18:3; അടിക്കുറിപ്പുകൾ; മത്ത 5:32; പ്രവൃ 15:29; ഗല 5:19)—വേശ്യ കാണുക.