വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലേവി; ലേവ്യൻ

ലേവി; ലേവ്യൻ

യാക്കോ​ബി​നു ഭാര്യ ലേയയിൽ ഉണ്ടായ മൂന്നാ​മത്തെ മകൻ; ലേവി​യു​ടെ പേരി​ലുള്ള ഗോ​ത്രത്തെ​യും കുറി​ക്കു​ന്നു. ലേവി​യു​ടെ മൂന്ന്‌ ആൺമക്ക​ളിൽനി​ന്നാ​ണു ലേവ്യ​പൗരോ​ഹി​ത്യ​ത്തി​ന്റെ മൂന്നു പ്രധാ​ന​വി​ഭാ​ഗങ്ങൾ ഉണ്ടായത്‌. “ലേവ്യർ” എന്ന പദം ചില​പ്പോൾ ലേവി ഗോ​ത്രത്തെ മുഴുവൻ കുറി​ക്കു​ന്നു. പക്ഷേ മിക്ക​പ്പോ​ഴും അഹരോ​ന്റെ പുരോ​ഹി​ത​കു​ടും​ബത്തെ അതിൽ ഉൾപ്പെ​ടു​ത്താ​റില്ല. ലേവിഗോത്ര​ത്തി​നു വാഗ്‌ദ​ത്തദേ​ശത്ത്‌ സ്ഥലം അളന്നു​തി​രിച്ച്‌ കിട്ടി​യില്ല. എങ്കിലും മറ്റു ഗോ​ത്ര​ങ്ങൾക്കു വീതി​ച്ചു​കി​ട്ടിയ പ്രദേ​ശ​ത്തി​ന്റെ അതിർത്തി​ക്ക​കത്ത്‌ ലേവ്യർക്ക്‌ 48 നഗരങ്ങൾ ലഭിച്ചു.—ആവ 10:8; 1ദിന 6:1; എബ്ര 7:11.