യദൂഥൂൻ

യദൂഥൂൻ

39, 6277 എന്നീ സങ്കീർത്ത​ന​ങ്ങ​ളു​ടെ മേലെ​ഴു​ത്തിൽ കാണുന്ന, ഈ വാക്കിന്റെ അർഥം വ്യക്തമല്ല. ഈ മേലെ​ഴുത്ത്‌ സങ്കീർത്ത​നങ്ങൾ എങ്ങനെ അവതരി​പ്പി​ക്കണം എന്നതി​നുള്ള നിർദേ​ശ​ങ്ങ​ളാണെന്നു കരുതപ്പെ​ടു​ന്നു. ഒരുപക്ഷേ അവതരി​പ്പി​ക്കേണ്ട രീതി​യോ വായി​ക്കേണ്ട സംഗീതോ​പ​ക​ര​ണ​മോ തിരി​ച്ച​റി​യി​ക്കു​ന്ന​താ​യി​രി​ക്കാം. യദൂഥൂൻ എന്നു പേരുള്ള ഒരു ലേവ്യ​സം​ഗീ​ത​ജ്ഞ​നു​ണ്ടാ​യി​രു​ന്നു. അതിനാൽ ഈ അവതര​ണ​രീ​തി അല്ലെങ്കിൽ ഉപകരണം യദൂഥൂ​നു​മാ​യോ അദ്ദേഹ​ത്തി​ന്റെ മക്കളു​മാ​യോ ബന്ധപ്പെ​ട്ട​താ​യി​രി​ക്കാം.