വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മോചനവില

മോചനവില

അടിമത്തം, ശിക്ഷ, കഷ്ടപ്പാട്‌, പാപം എന്നിവ​യിൽനിന്ന്‌ എന്തി​നേറെ, കടപ്പാ​ടിൽനി​ന്നുപോ​ലും സ്വത​ന്ത്ര​രാ​കാൻ കൊടു​ക്കുന്ന വില. ഇത്‌ എപ്പോ​ഴും പണമാ​ക​ണമെ​ന്നില്ല. (യശ 43:3) പല സാഹച​ര്യ​ങ്ങ​ളി​ലും മോച​ന​വില ആവശ്യ​മാ​യി​വ​രാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഇസ്രായേ​ലിൽ മനുഷ്യ​രുടെ​യും മൃഗങ്ങ​ളുടെ​യും ആൺകടി​ഞ്ഞൂ​ലു​കൾ യഹോ​വ​യ്‌ക്കു​ള്ള​താണ്‌. അതു​കൊ​ണ്ടു​തന്നെ യഹോ​വ​യു​ടെ സേവന​ത്തിൽനിന്ന്‌ അവയെ ഒഴിവാ​ക്ക​ണമെ​ങ്കിൽ മോച​ന​വില അഥവാ വീണ്ടെ​ടു​പ്പു​വില നൽകണ​മാ​യി​രു​ന്നു. (സംഖ 3:45, 46; 18:15, 16) ഉപദ്ര​വ​കാ​രി​യായ ഒരു കാളയെ വരുതി​യിൽ നിറു​ത്താ​തി​രു​ന്നിട്ട്‌ അത്‌ ആരെ​യെ​ങ്കി​ലും കൊന്നാൽ മരണശി​ക്ഷ​യിൽനിന്ന്‌ കാളയു​ടെ ഉടമസ്ഥൻ മോചി​ത​നാ​ക​ണമെ​ങ്കിൽ അയാളു​ടെ മേൽ ചുമത്തുന്ന മോച​ന​വില കൊടു​ക്ക​ണ​മാ​യി​രു​ന്നു. (പുറ 21:29, 30) എന്നാൽ കരുതി​ക്കൂ​ട്ടി കൊല​പാ​തകം ചെയ്‌ത വ്യക്തി​യിൽനിന്ന്‌ മോച​ന​വില സ്വീക​രി​ക്കി​ല്ലാ​യി​രു​ന്നു. (സംഖ 35:31) പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും അനുസ​ര​ണ​മുള്ള മനുഷ്യ​രെ മോചി​പ്പി​ക്കാൻ യേശു ബലിമ​ര​ണ​ത്തി​ലൂ​ടെ നൽകിയ മോച​ന​വി​ല​യാ​ണു ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട മോച​ന​വില.—സങ്ക 49:7-9; മത്ത 20:28; എഫ 1:7.