വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിന

മിന

യഹസ്‌കേ​ലിൽ മാനേ എന്നും പറഞ്ഞി​രി​ക്കു​ന്നു. തൂക്ക​ത്തെ​യും വില​യെ​യും കുറി​ക്കുന്ന അളവ്‌. ഒരു മിന 50 ശേക്കെൽ ആണെന്നും ഒരു ശേക്കെൽ 11.4 ഗ്രാം ആണെന്നും ഉള്ള പുരാ​വ​സ്‌തുതെ​ളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളി​ലെ ഒരു മിന 570 ഗ്രാം ആണ്‌. മുഴത്തി​ന്റെ കാര്യ​ത്തിലെ​ന്നപോ​ലെ വലിയ അളവി​ലുള്ള മിനയു​മു​ണ്ടാ​യി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളി​ലെ ഒരു മിന 100 ദ്രഹ്മയ്‌ക്കു തുല്യ​മാ​യി​രു​ന്നു; തൂക്കം 340 ഗ്രാം. 60 മിന ആണ്‌ ഒരു താലന്ത്‌. (എസ്ര 2:69; ലൂക്ക 19:13)—അനു. ബി14 കാണുക.