വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിലെ എബ്രായഭാഷ

ബൈബിളിലെ എബ്രായഭാഷ

എബ്രായതിരുവെഴുത്തുകളിലെ (സാധാരണയായി പഴയനിയമം എന്ന്‌ അറിയപ്പെടുന്നു.) 39 പുസ്‌തകങ്ങളിൽ പൊതുവിൽ കാണുന്ന എബ്രായഭാഷാരൂപം.

അബ്രാഹാമിന്റെ പിൻതലമുറക്കാരായ ഇസ്രായേല്യരുടെ ഭാഷയായിരുന്നു എബ്രായ. അരമായ, അക്കേഡിയൻ ഭാഷകളും അറബിക്‌, എത്യോപ്യൻ ഭാഷകളുടെ വിവിധ പ്രാദേശികരൂപങ്ങളും ഉൾക്കൊള്ളുന്ന സെമിറ്റിക്ക്‌ ഭാഷാവിഭാഗത്തിലാണ്‌ എബ്രായഭാഷയും പെടുന്നത്‌. എബ്രായതിരുവെഴുത്തുകൾ എഴുതിത്തീർക്കാൻ വേണ്ടിവന്ന ആയിരത്തോളം വർഷംകൊണ്ട്‌ (ബി.സി. 1513 മുതൽ ഏതാണ്ട്‌ ബി.സി. 443 വരെ.) എബ്രായഭാഷയ്‌ക്കു കാര്യമായ മാറ്റമൊന്നും വന്നില്ല. എബ്രായയക്ഷരങ്ങൾ എഴുതുന്ന രീതിക്കു ബാബിലോണിയൻ പ്രവാസത്തിനു ശേഷം മാറ്റം വരുകയും ചതുരവടിവിലുള്ള ലിപി പ്രചാരം നേടുകയും ചെയ്‌തു. എങ്കിലും പുരാതന ലിപിസമ്പ്രദായം തുടർന്നും കുറെക്കാലത്തേക്കുകൂടെ നിലവിലുണ്ടായിരുന്നു.