വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുരാതന സമീപപൂർവ (മധ്യപൂർവ) ദേശം

പുരാതന സമീപപൂർവ (മധ്യപൂർവ) ദേശം

തെക്കുപടിഞ്ഞാറൻ ഏഷ്യയെ സൂചിപ്പിക്കുന്ന ഭൂമിശാസ്‌ത്രപരമായ ഒരു പദപ്രയോഗം. ചരിത്രത്തിലും ഇതെക്കുറിച്ച്‌ പരാമർശമുണ്ട്‌.

ഈ പ്രദേശത്തിന്റെ കൃത്യമായ അതിർത്തികൾ പറയാനാകില്ലെങ്കിലും പടിഞ്ഞാറ്‌ തുർക്കി മുതൽ കിഴക്ക്‌ ഇറാൻ വരെയും (ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധു നദിയാണ്‌ ഇതിന്റെ കിഴക്കേ അതിർത്തി എന്നു ചിലർ അഭിപ്രായപ്പെടുന്നു.) വടക്ക്‌ കോക്കസസ്‌ പ്രദേശം മുതൽ തെക്ക്‌ അറേബ്യൻ ഉപദ്വീപ്‌ വരെയും വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെ കുറിക്കാനാണ്‌ ഈ പദം ഉപയോഗിക്കുന്നത്‌. പലപ്പോഴും ഈജിപ്‌തിനെയും ഇതിന്റെ ഭാഗമായി കണക്കാക്കുന്നു. ചിലർ ഈ പ്രദേശത്തെ മധ്യപൂർവ ദേശം എന്നു വിളിക്കുമ്പോൾ മറ്റു ചിലർ ഇതിനെ പശ്ചിമേഷ്യ എന്നു വിളിക്കാൻ താത്‌പര്യപ്പെടുന്നു. ഈ പ്രദേശം യൂറോപ്പിനു സമീപമായതുകൊണ്ടാണ്‌ ഇതിനെ ‘സമീപപൂർവ ദേശം’ എന്നു വിളിക്കുന്നത്‌.