വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പവിഴക്കല്ല്‌

പവിഴക്കല്ല്‌

ചെറിയ സമു​ദ്ര​ജീ​വി​ക​ളു​ടെ അസ്ഥികൂ​ട​ത്തിൽനിന്ന്‌ രൂപംകൊ​ള്ളുന്ന കല്ലു​പോ​ലെ കാഠി​ന്യ​മുള്ള ഒരു പദാർഥം. ചുവപ്പ്‌, വെളുപ്പ്‌, കറുപ്പ്‌ എന്നിങ്ങനെ​യുള്ള വ്യത്യ​സ്‌ത​നി​റ​ങ്ങ​ളിൽ ഇതു കടലിൽ കാണാം. പ്രത്യേ​കി​ച്ചും ചെങ്കട​ലിൽ ഇതു ധാരാ​ള​മു​ണ്ടാ​യി​രു​ന്നു. ബൈബിൾക്കാ​ല​ങ്ങ​ളിൽ ചുവന്ന പവിഴ​ക്കല്ല്‌ വളരെ വില​യേ​റി​യ​താ​യി​രു​ന്നു. മാലയാ​യി കോർത്തും മറ്റ്‌ ആഭരണ​ങ്ങ​ളി​ലും ഇത്‌ ഉപയോ​ഗി​ച്ചി​രു​ന്നു.—സുഭ 8:11.