വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവദൂതൻ

ദൈവദൂതൻ

എബ്രാ​യ​യിൽ മലാഖ്‌. ഗ്രീക്കിൽ ആൻഗലൊസ്‌. രണ്ടു പദങ്ങളുടെ​യും അർഥം “സന്ദേശ​വാ​ഹകൻ” എന്നാണ്‌. എന്നാൽ ദൈവ​ത്തിൽനി​ന്നുള്ള സന്ദേശ​വാ​ഹ​കരെ​ക്കു​റിച്ച്‌ പറയു​മ്പോൾ “ദൂതൻ” എന്നോ “ദൈവ​ദൂ​തൻ” എന്നോ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. (ഉൽ 16:7; 32:3; യാക്ക 2:25; വെളി 22:8) മനുഷ്യർക്കു വളരെ മുമ്പ്‌ ദൈവം സൃഷ്ടിച്ച ശക്തരായ ആത്മ​വ്യക്തി​ക​ളാ​ണു ദൈവ​ദൂ​ത​ന്മാർ. ബൈബി​ളിൽ അവരെ ‘വിശു​ദ്ധ​സ​ഹസ്രങ്ങൾ,’ “ദൈവ​പുത്ര​ന്മാർ,” “പ്രഭാ​ത​ന​ക്ഷത്രങ്ങൾ” എന്നെല്ലാം വിളി​ച്ചി​ട്ടുണ്ട്‌. (ആവ 33:2; ഇയ്യ 1:6; 38:6) ദൂതന്മാ​രായ മക്കളെ ജനിപ്പി​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെയല്ല ദൈവം അവരെ സൃഷ്ടി​ച്ചത്‌; ഓരോ ദൂത​നെ​യും ദൈവം സൃഷ്ടി​ക്കു​ക​യാ​യി​രു​ന്നു. അവരുടെ എണ്ണം പത്തു കോടി​യി​ലും വളരെ അധിക​മാണ്‌. (ദാനി 7:10) അവർക്ക്‌ ഓരോ​രു​ത്തർക്കും പേരുണ്ടെ​ന്നും വ്യത്യ​സ്‌ത​മായ വ്യക്തി​ത്വ​ങ്ങ​ളുണ്ടെ​ന്നും ബൈബിൾ സൂചി​പ്പി​ക്കു​ന്നു. എങ്കിലും അവർ ആരാധന സ്വീക​രി​ക്കാൻ താഴ്‌മയോ​ടെ വിസമ്മ​തി​ക്കു​ന്നു. പേര്‌ വെളിപ്പെ​ടു​ത്താൻപോ​ലും മിക്കവ​രും തയ്യാറല്ല. (ഉൽ 32:29; ലൂക്ക 1:26; വെളി 22:8, 9) അവർക്കു വ്യത്യ​സ്‌ത​സ്ഥാ​ന​ങ്ങ​ളാ​ണു​ള്ളത്‌. അവരുടെ നിയമ​ന​ങ്ങ​ളും വ്യത്യ​സ്‌ത​മാണ്‌. യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു മുമ്പാകെ ശുശ്രൂഷ ചെയ്യുക, ദൈവ​ത്തി​ന്റെ സന്ദേശം അറിയി​ക്കുക, ഭൂമി​യി​ലെ ദൈവ​ദാ​സ​രു​ടെ കാര്യ​ങ്ങ​ളിൽ ഇടപെ​ടുക, യഹോ​വ​യു​ടെ ന്യായ​വി​ധി നടപ്പാ​ക്കുക, സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​നെ പിന്തു​ണ​യ്‌ക്കുക എന്നിവ​യാണ്‌ അവയിൽ ചിലത്‌. (2രാജ 19:35; സങ്ക 34:7; ലൂക്ക 1:30, 31; വെളി 5:11; 14:6) ഭാവി​യിൽ യേശു​വിനോടൊ​പ്പം അവർ അർമ​ഗെദോൻ യുദ്ധത്തിൽ പങ്കെടു​ക്കും.—വെളി 19:14, 15.