വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദിവ്യജ്ഞാനി

ദിവ്യജ്ഞാനി

ദൈ​വേഷ്ടം വിവേ​ചി​ച്ച​റി​യാൻ ദൈവം പ്രാപ്‌ത​നാ​ക്കിയ വ്യക്തി. മനുഷ്യർക്കു പൊതു​വേ കാണാ​നോ മനസ്സി​ലാ​ക്കാ​നോ കഴിയാത്ത കാര്യങ്ങൾ കാണാ​നും മനസ്സി​ലാ​ക്കാ​നും ഉള്ള പ്രാപ്‌തി അദ്ദേഹ​ത്തി​നു ലഭിച്ചി​രു​ന്നു. ആലങ്കാ​രി​ക​മാ​യോ അക്ഷരീ​യ​മാ​യോ “കാണുക ” എന്ന്‌ അർഥം വരുന്ന മൂലപ​ദ​ത്തിൽനി​ന്നാണ്‌ ഇതിന്റെ എബ്രാ​യ​പദം വന്നിരി​ക്കു​ന്നത്‌. പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള ജ്ഞാനപൂർവ​മായ ഉപദേ​ശ​ങ്ങൾക്ക്‌ ആളുകൾ ദിവ്യ​ജ്ഞാ​നി​യെ സമീപി​ക്കു​മാ​യി​രു​ന്നു.—1ശമു 9:9.