വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദശാംശം

ദശാംശം

പത്തി​ലൊന്ന്‌ അല്ലെങ്കിൽ പത്തു ശതമാനം. പ്രത്യേ​കിച്ച്‌ മതപര​മായ ഉദ്ദേശ്യ​ങ്ങൾക്കുവേണ്ടി കാഴ്‌ച​യാ​യി നൽകു​ന്നത്‌. ഇങ്ങനെ പത്തി​ലൊ​ന്നു കൊടു​ക്കു​ന്ന​തി​നെ ‘ദശാംശം കൊടുക്കുക ’ എന്നു പറയുന്നു. (മല 3:10; ആവ 26:12; മത്ത 23:23) മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ നിലത്തെ വിളവി​ന്റെ പത്തി​ലൊ​ന്നും ആടുമാ​ടു​ക​ളു​ടെ വർധന​യു​ടെ പത്തി​ലൊ​ന്നും വർഷംതോ​റും ലേവ്യർക്കൊ​രു സഹായ​മാ​യി കൊടു​ക്ക​ണ​മാ​യി​രു​ന്നു. ലേവ്യർ ഇതിന്റെ പത്തി​ലൊന്ന്‌ അഹരോ​ന്റെ പുരോ​ഹി​ത​കു​ടും​ബത്തെ സഹായി​ക്കാൻ അവർക്കു കൊടു​ക്കും. മറ്റു ചില ദശാം​ശ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​കൾ ദശാംശം കൊടുക്കേ​ണ്ട​തില്ല.