ദണ്ഡനസ്തംഭം
സ്റ്റോറോസ് എന്ന ഗ്രീക്കുപദത്തിന്റെ പരിഭാഷ. കുത്തനെയുള്ള സ്തംഭം അഥവാ ദണ്ഡ് എന്ന് അർഥം. ഇതുപോലൊരു സ്തംഭത്തിലാണു യേശുവിനെ വധിച്ചത്. ഈ ഗ്രീക്കുപദത്തിനു കുരിശ് എന്ന് അർഥമുണ്ടെന്നതിനു യാതൊരു തെളിവുമില്ല. ക്രിസ്തുവിനു മുമ്പ് നൂറ്റാണ്ടുകളോളം പുറജാതീയർ ഉപയോഗിച്ചിരുന്ന മതചിഹ്നമായിരുന്നു കുരിശ്. “ദണ്ഡനസ്തംഭം” എന്ന വാക്കു ഗ്രീക്കുപദത്തിന്റെ എല്ലാ അർഥതലങ്ങളും വ്യക്തമാക്കുന്നു. കാരണം തന്റെ അനുഗാമികൾ നേരിടാൻപോകുന്ന ദണ്ഡനത്തെയും കഷ്ടപ്പാടിനെയും അപമാനത്തെയും സൂചിപ്പിക്കാൻ യേശു ഉപയോഗിച്ചതും സ്റ്റോറോസ് എന്ന പദംതന്നെയാണ്. (മത്ത 16:24; എബ്ര 12:2)—സ്തംഭം കാണുക.