വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീഹെന്ന

ഗീഹെന്ന

പുരാ​ത​ന​യ​രു​ശലേ​മി​ന്റെ തെക്കും തെക്കു​പടി​ഞ്ഞാറും ആയി സ്ഥിതിചെ​യ്‌തി​രുന്ന ഹിന്നോം താഴ്‌വ​ര​യു​ടെ ഗ്രീക്കു​നാ​മം. (യിര 7:31) ശവങ്ങൾ ചിതറി​ക്കി​ട​ക്കുന്ന സ്ഥലമെന്ന്‌ അതി​നെ​ക്കു​റിച്ച്‌ പ്രാവ​ച​നി​ക​മാ​യി പറഞ്ഞി​രു​ന്നു. (യിര 7:32; 19:6) മൃഗങ്ങളെ​യും മനുഷ്യരെ​യും ഗീഹെ​ന്ന​യിലേക്ക്‌ എറിഞ്ഞ്‌ ജീവ​നോ​ടെ ചുട്ടെ​രി​ക്കു​ക​യോ ദണ്ഡിപ്പി​ക്കു​ക​യോ ചെയ്‌ത​താ​യി ഒരു തെളി​വു​മില്ല. അതു​കൊ​ണ്ടു​തന്നെ മനുഷ്യദേ​ഹി​യെ തീയിൽ നിത്യം ദണ്ഡിപ്പി​ക്കുന്ന ഒരു അദൃശ്യലോ​കത്തെ ഈ സ്ഥലം പ്രതീ​കാ​ത്മ​ക​മാ​യി ചിത്രീ​ക​രി​ക്കു​ന്നില്ല. പകരം യേശു​വും ശിഷ്യ​ന്മാ​രും “രണ്ടാം മരണ”മാകുന്ന നിത്യ​ശി​ക്ഷയെ, അതായത്‌ നിത്യ​നാ​ശത്തെ അല്ലെങ്കിൽ പൂർണ​മായ നാശത്തെ, കുറി​ക്കാ​നാ​ണു ഗീഹെന്ന എന്ന പദം ഉപയോ​ഗി​ച്ചത്‌.—വെളി 20:14; മത്ത 5:22; 10:28.