വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദ്യഫലം

ആദ്യഫലം

കൊയ്‌ത്തു​കാ​ലത്തെ ആദ്യത്തെ വിളവ്‌; എന്തി​ന്റെയെ​ങ്കി​ലും ആദ്യത്തെ ഫലം അല്ലെങ്കിൽ ഉത്‌പന്നം. ആദ്യഫലം, അതു മനുഷ്യ​നോ മൃഗമോ നിലത്തെ വിളവോ എന്തുതന്നെ​യാ​യാ​ലും, തനിക്കു നൽകണ​മെന്ന്‌ യഹോവ ഇസ്രാ​യേൽ ജനത​യോട്‌ ആവശ്യ​പ്പെട്ടു. ഒരു ജനത എന്ന നിലയിൽ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവത്തിന്റെ​യും പെന്തിക്കോ​സ്‌തിന്റെ​യും സമയത്ത്‌ ഇസ്രായേ​ല്യർ തങ്ങളുടെ ആദ്യഫലം ദൈവ​ത്തിന്‌ അർപ്പി​ച്ചി​രു​ന്നു. ക്രിസ്‌തു​വിനെ​യും അഭിഷിക്ത അനുഗാ​മി​കളെ​യും കുറി​ക്കാൻ “ആദ്യഫലം” എന്ന പദം ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ക്കാ​റുണ്ട്‌.—1കൊ 15:23; സംഖ 15:21; സുഭ 3:9; വെളി 14:4.