വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുരഞ്‌ജനമൂടി

അനുരഞ്‌ജനമൂടി

ഉടമ്പടിപ്പെ​ട്ട​ക​ത്തി​ന്റെ മൂടി. പാപപ​രി​ഹാ​ര​ദി​വസം ഉടമ്പടിപ്പെ​ട്ട​ക​ത്തി​ന്റെ മുന്നി​ലാ​ണു മഹാപുരോ​ഹി​തൻ പാപയാ​ഗ​ത്തി​ന്റെ രക്തം തളിക്കു​ന്നത്‌. ഇതിന്റെ എബ്രാ​യ​പദം വരുന്നത്‌, “(പാപം) മൂടുക ” അല്ലെങ്കിൽ “(പാപം) തുടച്ചുമാറ്റുക ” എന്ന്‌ അർഥം വരുന്ന ഒരു മൂല​ക്രി​യാ​പ​ദ​ത്തിൽനി​ന്നാണ്‌. ഈ മൂടി സ്വർണം​കൊ​ണ്ട്‌ ഉണ്ടാക്കി​യ​താണ്‌; രണ്ട്‌ അറ്റത്തും ഓരോ കെരൂ​ബു​കളെ വെച്ചി​ട്ടുണ്ട്‌. ചില​പ്പോൾ ഇതിനെ “മൂടി” എന്നു മാത്രം പറയാ​റുണ്ട്‌. (പുറ 25:17-22; 1ദിന 28:11; എബ്ര 9:5)—അനു. ബി5 കാണുക.