വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുബന്ധം

വിവാമോവും വേർപിരിലും—ബൈബിളിന്‍റെ വീക്ഷണം

വിവാമോവും വേർപിരിലും—ബൈബിളിന്‍റെ വീക്ഷണം

വിവാഹിതർ വിവാപ്രതിജ്ഞയോടു വിശ്വസ്‌തരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ആദ്യപുരുനെയും സ്‌ത്രീയെയും വിവാഹം കഴിപ്പിച്ചപ്പോൾ യഹോവ ഇങ്ങനെ പറഞ്ഞു: “പുരുഷൻ . . . ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.” പിൽക്കാലത്ത്‌ യേശു ആ പ്രസ്‌താവന ആവർത്തിച്ചിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “അതുകൊണ്ട് ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.” (ഉൽപത്തി 2:24; മത്തായി 19:3-6) അതിനാൽ ഇണകളിൽ ഒരാളുടെ മരണംവരെ നീണ്ടുനിൽക്കുന്ന ഒരു ആജീവനാന്തന്ധമായാണ്‌ യഹോയും യേശുവും ദാമ്പത്യത്തെ കാണുന്നത്‌. (1 കൊരിന്ത്യർ 7:39) ദാമ്പത്യം പാവനമായ ഒരു ക്രമീമാതിനാൽ, വിവാമോനത്തെ ലാഘവത്തോടെ കാണാനാകില്ല. തിരുവെഴുത്തധിഷ്‌ഠില്ലാത്ത എല്ലാ വിവാമോങ്ങളെയും യഹോവ വെറുക്കുന്നു.—മലാഖി 2:15, 16.

അങ്ങനെയെങ്കിൽ വിവാമോത്തിനുള്ള ഒരു തിരുവെഴുത്തടിസ്ഥാനം എന്താണ്‌? യഹോവ വ്യഭിചാത്തെയും ലൈംഗിക അധാർമിയെയും വെറുക്കുന്നു. (ഉല്‌പത്തി 39:9; 2 ശമുവേൽ 11:26, 27; സങ്കീർത്തനം 51:4) വിവാമോത്തിനുള്ള സാധുവായ ഒരു കാരണമാണു ലൈംഗിക അധാർമികത. അതിൽനിന്ന് ദൈവം ലൈംഗിക അധാർമിതയെ എത്ര നികൃഷ്ടമായാണു കാണുന്നതെന്നു മനസ്സിലാക്കാം. (ലൈംഗിക അധാർമിയിൽ എന്തെല്ലാം ഉൾപ്പെടുന്നുണ്ടെന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഈ പുസ്‌തത്തിലെ ഒൻപതാം അധ്യാത്തിന്‍റെ ഏഴാം ഖണ്ഡിക കാണുക.) തെറ്റു ചെയ്‌ത ഇണയോടൊപ്പം കഴിയണോ അതോ വിവാമോചനം നേടണോ എന്നു തീരുമാനിക്കാനുള്ള അവകാശം യഹോവ നിർദോഷിയായ ഇണയ്‌ക്കു നൽകുന്നു. (മത്തായി 19:9) അതിനാൽ, നിർദോഷിയായ ഒരു ഇണ വിവാമോചനം നേടാൻ തീരുമാനിച്ചാൽ, അത്‌ യഹോവയെ അപ്രീതിപ്പെടുത്തില്ല. അതേസമയം, വിവാമോചനം നേടാൻ ക്രിസ്‌തീയസഭ ആരെയും പ്രേരിപ്പിക്കുയുമില്ല. ചില കേസുളിൽ, തെറ്റു ചെയ്‌ത ഇണയോടൊപ്പം താമസിക്കാൻ നിർദോഷിയായ ഇണ തീരുമാനിച്ചെന്നുരാം, ആ വ്യക്തിക്ക് ആത്മാർഥമായ പശ്ചാത്താമുണ്ടെങ്കിൽ പ്രത്യേകിച്ചും. എന്തുതന്നെയായാലും, തിരുവെഴുത്തുമായ അടിസ്ഥാമുള്ളപ്പോൾ വിവാമോചനം വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌ ഓരോ വ്യക്തിയുമാണ്‌. അതിന്‍റെ പരിണലങ്ങൾ എന്തായിരുന്നാലും അതു സ്വീകരിക്കാൻ അവർ തയ്യാറായിരിക്കുയും വേണം.—ഗലാത്യർ 6:5.

ലൈംഗിക അധാർമികത ഉൾപ്പെട്ടിട്ടില്ലെങ്കിൽപ്പോലും, അങ്ങേയറ്റം ദുസ്സഹമായ ചില സാഹചര്യങ്ങളിൽ വേർപിരിയാനോ വിവാമോചനം നേടാനോ ചില ക്രിസ്‌ത്യാനികൾ തീരുമാനിച്ചിട്ടുണ്ട്. അത്തരം കേസുളിൽ, വേർപിരിയുന്ന ഇണ “വിവാഹം കഴിക്കാതെ ജീവിക്കണം,” അല്ലെങ്കിൽ ഇണയുമായി “രമ്യതയിലാകണം” എന്നാണു ബൈബിൾ വ്യവസ്ഥ ചെയ്യുന്നത്‌. (1 കൊരിന്ത്യർ 7:11) പക്ഷേ, അത്തരമൊരു ക്രിസ്‌ത്യാനിക്കു പുനർവിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. (മത്തായി 5:32) വേർപിരിയാനുള്ള അടിസ്ഥാമായി ചിലർ കണ്ടിരിക്കുന്ന ചില പ്രത്യേസാര്യങ്ങളെക്കുറിച്ച് നമുക്ക് ഇനി നോക്കാം.

മനഃപൂർവം കുടുംബം നോക്കാതിരിക്കുക. കഴിവുണ്ടായിട്ടും ഭർത്താവ്‌ കുടുംബത്തെ പോറ്റാത്തതിനാൽ കുടുംബാംഗങ്ങൾ അടിസ്ഥാനാശ്യങ്ങൾക്കുപോലും വഴികാണാതെ നട്ടംതിരിയുന്ന ഒരു അവസ്ഥയിലായേക്കാം. “തനിക്കുള്ളവർക്കുവേണ്ടി, പ്രത്യേകിച്ച് സ്വന്തകുടുംത്തിനുവേണ്ടി, കരുതാത്തയാൾ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ മോശമായിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ്‌ 5:8) ഭർത്താവ്‌ ആ നിലയിൽ മനഃപൂർവം തുടരുയാണെങ്കിൽ, തന്‍റെയും കുട്ടിളുടെയും സംരക്ഷണാർഥം നിയമമായി വേർപിരിണോ വേണ്ടയോ എന്നു ഭാര്യക്കു തീരുമാനിക്കേണ്ടിന്നേക്കാം. ഒരു ക്രിസ്‌ത്യാനി കുടുംബം നോക്കുന്നില്ലെന്നുള്ള പരാതി കിട്ടിയാൽ ക്രിസ്‌തീമൂപ്പന്മാർ ആ സംഗതി സഗൗരവം വിലയിരുത്തണം. കുടുംബത്തെ പോറ്റാൻ വിസമ്മതിക്കുന്നെങ്കിൽ ആ വ്യക്തിയെ പുറത്താക്കേണ്ടിന്നേക്കാം.

കടുത്ത ശാരീരികോദ്രവം. ചിലർക്കു തങ്ങളുടെ ആരോഗ്യവും ജീവനും അപകടത്തിലാകുന്ന അളവോളം ഇണയിൽനിന്ന് ദേഹോദ്രവം ഏൽക്കേണ്ടിന്നേക്കാം. കുറ്റക്കാനായ ഇണ ക്രിസ്‌ത്യാനിയാണെങ്കിൽ മൂപ്പന്മാർ പരാതിയെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. ഇണയോടുള്ള ക്രോവും അക്രമാക്തമായ പെരുമാറ്റവും സഭയിൽനിന്ന് പുറത്താക്കാൻ മതിയായ കാരണങ്ങളാണ്‌.—ഗലാത്യർ 5:19-21.

ആരാധനാമായ കാര്യങ്ങൾക്കു കടുത്ത ഭീഷണിയുള്ളപ്പോൾ. വിശ്വാസില്ലാത്ത ഇണ, സത്യാരായോടു ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് തന്‍റെ ഇണയെ സ്ഥിരം തടയുയോ ഏതെങ്കിലും വിധത്തിൽ ദൈവനിമങ്ങൾ ലംഘിക്കാൻ നിർബന്ധിക്കുയോ ചെയ്യുന്നുവെന്നിരിക്കട്ടെ. ഈ സാഹചര്യത്തിൽ ‘മനുഷ്യരെയല്ല, ദൈവത്തെ അനുസരിക്കാൻ’ നിയമമായ വേർപിരിലാണോ ഏകപോംവഴി എന്നു വിശ്വാസിയായ ഇണയ്‌ക്കു തീരുമാനിക്കേണ്ടിന്നേക്കാം.—പ്രവൃത്തികൾ 5:29.

മേൽപ്രസ്‌താവിച്ചത്‌ ഉൾപ്പെടെ അങ്ങേയറ്റം ദുസ്സഹമായ മറ്റ്‌ ഏതൊരു സാഹചര്യത്തിലും, വേർപിരിയാനോ വേർപിരിയാതിരിക്കാനോ നിർദോഷിയായ ഇണയെ ആരും നിർബന്ധിക്കരുത്‌. ആത്മീയമായി പക്വമതിളായ സുഹൃത്തുക്കളും മൂപ്പന്മാരും, പിന്തുയും ബൈബിധിഷ്‌ഠിമായ ഉപദേവും നൽകിയേക്കാമെങ്കിലും ആ ദമ്പതികൾക്കിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവർക്ക് അറിയാൻ കഴിയില്ല. യഹോയ്‌ക്കു മാത്രമേ അത്‌ അറിയാനാകൂ. തന്‍റെ ഭർത്താവിൽനിന്ന് അകന്നുഴിയാൻവേണ്ടി മാത്രം കുടുംപ്രശ്‌നങ്ങൾ പെരുപ്പിച്ചുകാട്ടുന്ന ഒരു ക്രിസ്‌തീഭാര്യ ദൈവത്തെയോ ദാമ്പത്യക്രമീത്തെയോ ആദരിക്കുകയല്ല ചെയ്യുന്നത്‌. ഒരു ക്രിസ്‌തീഭർത്താവിന്‍റെ കാര്യത്തിലും ഇതു ശരിയാണ്‌. ഇണയിൽനിന്ന് വേർപിരിയാനായി മനയുന്ന ഏതു തന്ത്രവും, അത്‌ എത്ര രഹസ്യമാക്കിവെച്ചാലും, യഹോവ കാണുന്നുണ്ടെന്ന് ഓർക്കുക. “എല്ലാം ദൈവത്തിന്‍റെ കൺമുന്നിൽ നഗ്നമായിക്കിക്കുന്നു; ദൈവത്തിന്‌ എല്ലാം വ്യക്തമായി കാണാം. ആ ദൈവത്തോടാണു നമ്മൾ കണക്കു ബോധിപ്പിക്കേണ്ടത്‌” എന്നു ദൈവചനം പറയുന്നു. (എബ്രായർ 4:13) എന്നാൽ അങ്ങേയറ്റം അപകടമായ സാഹചര്യം നിലനിൽക്കുന്നെങ്കിൽ ഒരു ക്രിസ്‌ത്യാനി ഒടുവിൽ വേർപിരിയാൻ തീരുമാനിച്ചേക്കാം. ആരും അതിനെ വിമർശിക്കാൻ പാടില്ല. എന്തായിരുന്നാലും “നമ്മളെല്ലാരും ദൈവത്തിന്‍റെ ന്യായാത്തിനു മുന്നിൽ നിൽക്കേണ്ടരാണ്‌” എന്ന വസ്‌തുത മനസ്സിൽപ്പിടിക്കുക.—റോമർ 14:10-12.