ദൈവസ്നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമ്മളെ സഹായിക്കുന്ന തത്ത്വങ്ങളെക്കുറിച്ചും ധാർമികനിലവാരങ്ങളെക്കുറിച്ചും ബൈബിൾ പഠിപ്പിക്കുന്നു.
ഭരണസംഘത്തിന്റെ കത്ത്
ദൈവവചനമായ ബൈബിളിൽ അടങ്ങിയിരിക്കുന്ന സത്യത്തിനു ചേർച്ചയിൽ എങ്ങനെ ജീവിക്കാമെന്നു പഠിക്കാൻ യഹോവയെ സ്നേഹിക്കുന്ന എല്ലാവരെയും യഹോവയുടെ സാക്ഷികളുടെ ഭരണസംഘം പ്രോത്സാഹിപ്പിക്കുന്നു.
അധ്യായം 1
ദൈവസ്നേഹം എന്നും നിലനിൽക്കും
ദൈവത്തോടുള്ള നമ്മുടെ സുഹൃദ്ബന്ധം ശക്തമാക്കി നിറുത്തുന്നതിന് നല്ല ശ്രമം വേണം. ഈ സ്നേഹം നിലനിറുത്താൻ നമ്മൾ എന്താണു ചെയ്യേണ്ടത്?
അധ്യായം 2
ദൈവമുമ്പാകെ നല്ലൊരു മനസ്സാക്ഷി
ജീവിതത്തിന്റെ ഏതു ദിശയിലേക്കു സഞ്ചരിക്കണമെന്നു അറിയാൻ നമ്മളെ സഹായിക്കുന്നതിനു ദൈവം നമുക്ക് ഓരോരുത്തർക്കും ഒരു വഴികാട്ടി തന്നിരിക്കുന്നു.
അധ്യായം 3
ദൈവത്തെ സ്നേഹിക്കുന്നവരെ കൂട്ടുകാരാക്കുക
കൂട്ടുകാർക്കു നമ്മളെ നല്ല വിധത്തിലും മോശമായ വിധത്തിലും സ്വാധീനിക്കാൻ കഴിയും. നല്ല കൂട്ടുകാരെ കണ്ടെത്താൻ ബൈബിൾതത്ത്വങ്ങൾ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്?
അധ്യായം 4
അധികാരത്തെ ആദരിക്കേണ്ടത് എന്തുകൊണ്ട്?
കുടുംബത്തിലെയും സഭയിലെയും സമൂഹത്തിലെയും അധികാരത്തെ ആദരിക്കാൻ നമുക്ക് ന്യായമായ കാരണമുണ്ട്.
അധ്യായം 5
ലോകത്തിൽനിന്ന് എങ്ങനെ വേർപെട്ടിരിക്കാം?
“നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല” എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞു. ഏതാണ് ആ ‘ലോകം,’ ക്രിസ്ത്യാനികൾ അതിൽനിന്ന് വേർപെട്ടിരിക്കേണ്ടത് എന്തുകൊണ്ട്?
അധ്യായം 6
വിനോദം എങ്ങനെ തിരഞ്ഞെടുക്കാം?
നല്ല ഭാഗവും ചീഞ്ഞ ഭാഗവും ഉള്ള ഒരു പഴം പോലെയാണ് ഇന്നു നമുക്കു ചുറ്റുമുള്ള വിനോദങ്ങൾ. നല്ല ഭാഗം തിരഞ്ഞെടുക്കാനും ചീഞ്ഞ ഭാഗം കളയാനും നമ്മളെ എന്തു സഹായിക്കും?
അധ്യായം 7
ദൈവത്തെപ്പോലെ നിങ്ങളും ജീവനെ മൂല്യവത്തായി കാണുന്നുണ്ടോ?
ജീവനും രക്തവും സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ഏതു ബൈബിൾതത്ത്വങ്ങൾ നമ്മളെ സഹായിക്കും?
അധ്യായം 8
തന്റെ ജനം ശുദ്ധിയുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു
ശുദ്ധിസംബന്ധിച്ച യഹോവയുടെ നിലവാരം ശരീരം, വസ്ത്രം, പാർപ്പിടം എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ല. അതു നമ്മുടെ ആരാധനയെയും പെരുമാറ്റത്തെയും ചിന്തകളെവരെയും സ്വാധീനിക്കുന്നു.
അധ്യായം 9
“അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ!”
എന്താണ് ലൈംഗിക അധാർമികത? നമുക്ക് എങ്ങനെ അതിൽനിന്ന് ഓടിയകലാം?
അധ്യായം 10
വിവാഹം—ദൈവത്തിന്റെ സമ്മാനം
വിവാഹത്തിന്റെ ചില പ്രയോജനങ്ങൾ എന്തൊക്കെയാണ് ? നിങ്ങൾക്ക് എങ്ങനെ നല്ല ഒരു ഇണയെ കണ്ടെത്താം? വിവാഹം നിലനിൽക്കുന്നതായിരിക്കാൻ എന്തു സഹായിക്കും?
അധ്യായം 11
കല്യാണത്തിനു ശേഷം
എല്ലാ വിവാഹത്തിനും അതിന്റേതായ ഉയർച്ചതാഴ്ചകളുണ്ട്. വിവാഹജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങളുള്ളവർക്കുപോലും വിവാഹബന്ധം സുദൃഢമാക്കാൻ കഴിയും.
അധ്യായം 12
‘ബലപ്പെടുത്തുന്ന കാര്യങ്ങൾ’ സംസാരിക്കുക
സംസാരത്തിന് നല്ല വിധത്തിലും മോശമായ വിധത്തിലും സ്വാധീനിക്കാൻ കഴിയും. ഈ സമ്മാനം ഏറ്റവും നല്ല വിധത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് യഹോവ നമ്മളെ പഠിപ്പിക്കുന്നു.
അധ്യായം 13
എല്ലാ ആഘോഷങ്ങളും ദൈവത്തിന് ഇഷ്ടമുള്ളതാണോ?
ആളുകളുടെ ജീവിതത്തിന്റെ പ്രാധാനഭാഗമാണ് ആഘോഷങ്ങളും വിശേഷദിവസങ്ങളും. യഹോവ അവയെ എങ്ങനെ കാണുന്നു എന്നു മനസ്സിലാക്കാൻ എന്തു സഹായിക്കും?
അധ്യായം 14
എല്ലാ കാര്യത്തിലും സത്യസന്ധരായിരിക്കുക
സത്യസന്ധരായിരിക്കുന്നത് ബുദ്ധിമുട്ടായേക്കാവുന്ന നാലു മേഖലകളെക്കുറിച്ചും ആ ബുദ്ധിമുട്ടുകളെ മറികടക്കുമ്പോൾ ലഭിക്കുന്ന ചില പ്രയോജനങ്ങളെക്കുറിച്ചും മനസ്സിലാക്കൂ.
അധ്യായം 15
നിങ്ങളുടെ ജോലി ആസ്വദിക്കുക
നമുക്ക് ജോലിയെക്കുറിച്ച് നല്ല വീക്ഷണമുണ്ടായിരിക്കാൻ നമ്മുടെ സ്രഷ്ടാവ് ആഗ്രഹിക്കുന്നു. നമ്മുടെ ജോലി കൂടുതൽ ആസ്വാദ്യകരമാക്കാൻ നമ്മളെ എന്തു സഹായിക്കും? ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ട ഏതെങ്കിലും ജോലികളുണ്ടോ?
അധ്യായം 16
പിശാചിനോട് എതിർത്തുനിൽക്കുക
സാത്താൻ നിയന്ത്രിക്കുന്ന ഒരു ലോകത്താണു നമ്മൾ ജീവിക്കുന്നത്. ദൈവത്തോടു പറ്റിനിന്നുകൊണ്ട് നമുക്ക് എങ്ങനെ ദൈവത്തിന്റെ ശത്രുവിൽനിന്ന് നമ്മളെത്തന്നെ സംരക്ഷിക്കാം?
അധ്യായം 17
ദൈവസ്നേഹത്തിൽ നിലനിൽക്കുക
ഒരു ബൈബിളെഴുത്തുകാരൻ ക്രിസ്ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: ‘നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തുക.’ നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്യാം?
പിൻകുറിപ്പുകൾ
ദൈവസ്നേഹത്തിൽ എങ്ങനെ നിലനിൽക്കാം? എന്ന പുസ്തകത്തിലെ വാക്കുകളുടെയും പദപ്രയോഗങ്ങളുടെയും അർഥം.