വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശുചി​ത്വ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിയമങ്ങൾ കാലാ​തീ​തം

ശുചി​ത്വ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിയമങ്ങൾ കാലാ​തീ​തം

 ഏതാണ്ട്‌ 3,500 വർഷങ്ങൾക്കു മുമ്പ്‌, ഇസ്രാ​യേൽ ജനത വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കു​ന്ന​തി​നു തൊട്ടു​മു​മ്പാ​യി ദൈവം അവരോ​ടു ചില കാര്യങ്ങൾ പറഞ്ഞു. ഈജി​പ്‌തിൽ അവർ കേട്ടി​ട്ടുള്ള ‘മാരക​മായ രോഗ​ങ്ങ​ളിൽ’ നിന്നൊ​ക്കെ അവരെ സംരക്ഷി​ക്കു​മെ​ന്നാ​യി​രു​ന്നു ദൈവം അവരോ​ടു പറഞ്ഞത്‌. (ആവർത്തനം 7:15) അതിനുവേണ്ടി, രോഗ​നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ചും ശുചി​ത്വ​ത്തെ​ക്കു​റി​ച്ചും ഉള്ള വിശദ​മായ നിർദേ​ശങ്ങൾ ഇസ്രാ​യേൽ ജനതയ്‌ക്കു നൽകി. ഉദാഹ​ര​ണ​ത്തിന്‌:

  •   അവർക്കു കൊടുത്ത നിയമ​ത്തിൽ കുളി​ക്കാ​നും വസ്‌ത്രം അലക്കാ​നും ആവശ്യ​പ്പെ​ട്ടി​രു​ന്നു.—ലേവ്യ 15:4-27.

  •   മനുഷ്യ​വി​സർജ്യം സംസ്‌ക​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞു: “വിസർജ​ന​ത്തി​നാ​യി പാളയ​ത്തി​നു പുറത്ത്‌ നിങ്ങൾ ഒരു സ്ഥലം വേർതി​രി​ക്കണം; അവി​ടെ​യാ​ണു നിങ്ങൾ പോ​കേ​ണ്ടത്‌. നിങ്ങളു​ടെ ഉപകര​ണ​ങ്ങ​ളു​ടെ കൂട്ടത്തിൽ ഒരു പാരയു​മു​ണ്ടാ​യി​രി​ക്കണം. നിങ്ങൾ വിസർജ​ന​ത്തിന്‌ പോകു​മ്പോൾ ഒരു കുഴി കുത്തി വിസർജ്യം മണ്ണിട്ട്‌ മൂടണം.”—ആവർത്തനം 23:12, 13.

  •   പകർച്ച​വ്യാ​ധി​യു​ണ്ടെന്നു സംശയി​ക്കു​ന്ന​വരെ കുറച്ച്‌ നാള​ത്തേക്കു മറ്റുള്ള​വ​രു​ടെ ഇടയിൽനിന്ന്‌ മാറ്റി​പ്പാർപ്പി​ച്ചി​രു​ന്നു. രോഗ​ബാ​ധി​ത​നായ വ്യക്തി രോഗം മാറി തിരികെ വരുന്ന​തി​നു മുമ്പ്‌ കുളി​ക്കു​ക​യും വസ്‌ത്രങ്ങൾ അലക്കു​ക​യും ചെയ്‌താൽ മാത്രമേ ‘ശുദ്ധനാ​യി’ കണക്കാ​ക്കി​യി​രു​ന്നു​ള്ളൂ.—ലേവ്യ 14:8, 9.

  •   ഒരാൾ ശവശരീ​രത്തെ തൊട്ടാൽ അയാളെ മാറ്റി​പ്പാർപ്പി​ക്കണം.—ലേവ്യ 5:2, 3; സംഖ്യ 19:16.

 ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തെ​യും ശുചി​ത്വ​ത്തെ​യും കുറിച്ച്‌ ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമങ്ങൾ എത്ര ശരിയാ​ണെന്ന്‌ കാലങ്ങൾ കഴിഞ്ഞാണ്‌ വൈദ്യ​ശാ​സ്‌ത്രം മനസ്സി​ലാ​ക്കി​യത്‌.

 പ്രാകൃ​ത​മാ​യ രീതി​ക​ളാ​ണു ചുറ്റു​മുള്ള ആളുകൾ പിൻപ​റ്റി​യി​രു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌:

  •   മാലി​ന്യ​ങ്ങൾ തെരു​വു​ക​ളിൽ നിക്ഷേ​പി​ച്ചി​രു​ന്നു. മലിന​മായ ജലവും ഭക്ഷണവും അതു​പോ​ലെ ശുചി​ത്വ​മി​ല്ലാത്ത മറ്റു കാര്യ​ങ്ങ​ളും ധാരാളം രോഗ​ങ്ങൾക്കും ശിശു​മ​ര​ണ​ങ്ങൾക്കും ഇടയാക്കി.

  •   പണ്ടത്തെ ഡോക്ടർമാർക്കു രോഗാ​ണു​ക്ക​ളെ​ക്കു​റി​ച്ചൊ​ന്നും വലിയ അറിവു​ണ്ടാ​യി​രു​ന്നില്ല. ഈജ്‌പി​തു​കാർ മരുന്നാ​യി പല്ലിയു​ടെ രക്തവും പക്ഷിയു​ടെ കാഷ്‌ഠ​വും ചത്ത എലിയും മൂത്ര​വും പൂത്ത ഭക്ഷണസാ​ധ​ന​ങ്ങ​ളും ഉപയോ​ഗി​ച്ചി​രു​ന്നു. മനുഷ്യ​രു​ടെ​യും മൃഗങ്ങ​ളു​ടെ​യും വിസർജ്യം​പോ​ലും വൈദ്യ​ചി​കി​ത്സ​യിൽ സാധാ​ര​ണ​മാ​യി​രു​ന്നു.

  •   നൈൽ നദിയി​ലൂ​ടെ​യും അതിന്റെ കനാലി​ലൂ​ടെ​യും ഒഴുകി​യി​രുന്ന മലിന​ജലം ഉപയോ​ഗിച്ച പണ്ടത്തെ ഈജ്‌പി​തു​കാർക്ക്‌ രോഗങ്ങൾ വന്നിരു​ന്നു. അതു​പോ​ലെ മലിന​മായ ഭക്ഷണം കഴിച്ച്‌ വയറി​ള​ക്ക​വും മറ്റു പല ബുദ്ധി​മു​ട്ടു​ക​ളും വന്ന്‌ ഈജ്‌പി​തി​ലെ പല കുട്ടി​ക​ളും മരിച്ചു.

 നേരെ മറിച്ച്‌ ദൈവം നൽകിയ ശുചി​ത്വ​ത്തെ​ക്കു​റി​ച്ചുള്ള നിയമങ്ങൾ അനുസ​രി​ച്ച​തു​കൊണ്ട്‌ താരത​മ്യേ​നേ നല്ല ആരോ​ഗ്യം ഇസ്രാ​യേ​ല്യർക്കു​ണ്ടാ​യി.