വിവരങ്ങള്‍ കാണിക്കുക

രോഗി​കൾക്ക്‌ ആശ്വാ​സ​വും സഹായ​വും

രോഗി​കൾക്ക്‌ ആശ്വാ​സ​വും സഹായ​വും

ഗുരു​ത​ര​മായ രോഗ​ങ്ങ​ളു​ള്ളവർ പെട്ടെന്ന്‌ ആശങ്കാ​കു​ല​രാ​കും. അവർക്ക്‌ ആശുപ​ത്രി​യി​ലെ പരിച​രണം ആവശ്യ​മാ​ണെന്ന്‌ അറിഞ്ഞാൽ അവരുടെ മനോ​വി​ഷമം വീണ്ടും കൂടും. ആരോ​ഗ്യ​പ​രി​പാ​ല​ന​രം​ഗത്തു പ്രവർത്തി​ക്കു​ന്ന​വർക്കു​വേ​ണ്ടി​യുള്ള ഒരു മാസിക ഇങ്ങനെ പറയുന്നു: “രോഗി​യു​ടെ വൈകാ​രി​ക​വും ആത്മീയ​വും ആയ ആവശ്യങ്ങൾ തിരി​ച്ച​റിഞ്ഞ്‌ പ്രവർത്തി​ക്കു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ ആരോ​ഗ്യം മെച്ച​പ്പെ​ടാൻ സഹായി​ക്കും എന്നാണു പഠനങ്ങൾ കാണി​ക്കു​ന്നത്‌.” *

അതു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ആശുപ​ത്രി​യി​ലാ​യി​രി​ക്കുന്ന മറ്റു സാക്ഷി​കൾക്ക്‌ ആത്മീയ ആശ്വാ​സ​വും സഹായ​വും നൽകുന്നു. സഭയിലെ രോഗി​കളെ കാണു​ന്ന​തി​നു മൂപ്പന്മാർ മുൻ​കൈ​യെ​ടു​ക്കു​ന്നു. പക്ഷേ ഒരു സാക്ഷിക്കു വളരെ അകലെ​യുള്ള ആശുപ​ത്രി​യിൽ ചികി​ത്സ​യ്‌ക്കു പോ​കേണ്ടി വരു​ന്നെ​ങ്കി​ലോ? ലോക​വ്യാ​പ​ക​മാ​യി പ്രധാ​ന​ന​ഗ​ര​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ രോഗീ​സ​ന്ദർശന കൂട്ടങ്ങൾ സംഘടി​പ്പി​ച്ചി​ട്ടുണ്ട്‌. തങ്ങളുടെ രാജ്യ​ത്തു​നി​ന്നോ മറ്റു രാജ്യ​ങ്ങ​ളിൽനി​ന്നോ ചികി​ത്സ​യ്‌ക്കു​വേണ്ടി എത്തുന്ന സാക്ഷി​ക​ളായ രോഗി​ക​ളെ​യും അവരുടെ കുടും​ബാം​ഗ​ങ്ങ​ളെ​യും സഹായി​ക്കു​ന്ന​തി​നു രോഗീ​സ​ന്ദർശന കൂട്ടത്തി​ലുള്ള മൂപ്പന്മാർ ക്രമമാ​യി ആശുപ​ത്രി​കൾ സന്ദർശി​ക്കു​ന്നു. ആറു ഭൂഖണ്ഡ​ങ്ങ​ളി​ലുള്ള, ഏതാണ്ട്‌ 1900 രോഗി​സ​ന്ദർശന കൂട്ടങ്ങ​ളി​ലാ​യി 28,000-ത്തിലധി​കം സന്നദ്ധ​സേ​വകർ പ്രവർത്തി​ക്കു​ന്നുണ്ട്‌. *

രോഗീ​സ​ന്ദർശന കൂട്ടം നൽകുന്ന ആത്മീയ ആശ്വാസം

രോഗീ​സ​ന്ദർശന കൂട്ടത്തി​ലെ ഒരംഗ​മായ വില്യം ഇങ്ങനെ പറയുന്നു: “സംസാ​രി​ച്ചു​കൊ​ണ്ടും ശ്രദ്ധിച്ച്‌ കേട്ടു​കൊ​ണ്ടും സാക്ഷി​ക​ളെ​യും അവരുടെ സാക്ഷികൾ അല്ലാത്ത ബന്ധുക്ക​ളെ​യും എനിക്ക്‌ ആശ്വസി​പ്പി​ക്കാൻ കഴിയു​ന്നുണ്ട്‌. യഹോവ അവരുടെ സാഹച​ര്യം മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും അവരെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​ണെ​ന്നും ഞാൻ അവർക്ക്‌ ഉറപ്പു കൊടു​ക്കും. രോഗി​കൾക്കും കുടും​ബാം​ഗ​ങ്ങൾക്കും വേണ്ടി പ്രാർഥി​ക്കു​ന്നത്‌ അവർക്ക്‌ ഇഷ്ടമാണ്‌.”

രോഗീ​സ​ന്ദർശന കൂട്ടത്തി​ന്റെ സന്ദർശ​ന​ത്തിൽനിന്ന്‌ ലഭിച്ച പ്രോ​ത്സാ​ഹ​ന​ത്തി​നു പലരും നന്ദി അറിയി​ക്കാ​റുണ്ട്‌. ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ചില ഉദാഹ​ര​ണങ്ങൾ താഴെ കാണാം. അവിടെ രോഗീ​സ​ന്ദർശന കൂട്ടങ്ങ​ളിൽ 7,000-ത്തോളം അംഗങ്ങ​ളുണ്ട്‌.

  • പ്രിസ്‌കില്ല പറഞ്ഞു: “പക്ഷാഘാ​തം വന്ന്‌ ആശുപ​ത്രി​യിൽ കിടന്ന എന്റെ അച്ഛനെ കാണാൻ നിങ്ങൾ വന്നതിൽ നന്ദിയുണ്ട്‌. നിങ്ങളു​ടെ സന്ദർശ​ന​ത്തിൽ അച്ഛനു വലിയ മതിപ്പു തോന്നി. ഇങ്ങനെ​യൊ​രു ക്രമീ​ക​രണം ഉണ്ടെന്ന്‌ അറിഞ്ഞ അച്ഛൻ അമ്പരന്നു പോയി! പെട്ടെന്ന്‌ സുഖമാ​കാൻ നിങ്ങളു​ടെ സന്ദർശനം അച്ഛനെ സഹായി​ച്ചെന്ന്‌ എനിക്കു തോന്നു​ന്നു.”

  • മരിച്ചു​പോയ ഒരു രോഗി​യു​ടെ മകളായ ഒഫീലിയ, രോഗീ​സ​ന്ദർശന കൂട്ടത്തി​ന്റെ പ്രതി​നി​ധി​യോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ മമ്മിക്കു നിങ്ങളു​ടെ സന്ദർശനം വളരെ ഇഷ്ടപ്പെട്ടു! യഹോ​വ​യാ​ണു നിങ്ങളെ അയച്ചി​രി​ക്കു​ന്ന​തെന്നു മമ്മിക്ക്‌ അറിയാ​മാ​യി​രു​ന്നു. നിങ്ങളു​ടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള പരിപാ​ല​ന​ത്തി​നു നന്ദി.”

  • ഇനി ഏതാനും ദിവസം​കൂ​ടി​യേ ജീവി​ച്ചി​രി​ക്കൂ എന്നു കേട്ട ഒരു രോഗി വല്ലാതെ നിരാ​ശ​നാ​യി. രോഗീ​സ​ന്ദർശന കൂട്ടത്തി​ലെ ഒരംഗ​മായ ജെയിംസ്‌ ബൈബി​ളി​ലെ ഫിലി​പ്പി​യർ 4:6, 7-ൽ കാണുന്ന ആശ്വാ​സ​വ​ച​നങ്ങൾ അദ്ദേഹ​ത്തോ​ടു സംസാ​രി​ച്ചു. ജെയിംസ്‌ പറയുന്നു: “അടുത്ത ദിവസം ഞാൻ അദ്ദേഹത്തെ സന്ദർശി​ച്ച​പ്പോൾ അദ്ദേഹ​ത്തി​ന്റെ മനോ​ഭാ​വ​ത്തിൽ വലിയ ഒരു മാറ്റം എനിക്കു കാണാൻ കഴിഞ്ഞു. മരണദി​വസം എണ്ണി കഴിയു​ന്ന​തി​നു പകരം യഹോവ സഹായി​ക്കു​മെന്ന പ്രതീ​ക്ഷ​യോ​ടെ​യാണ്‌ അദ്ദേഹം ഇരുന്നത്‌. സത്യത്തിൽ അദ്ദേഹം എന്നെയാ​ണു പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌!”

രോഗീ​സ​ന്ദർശന കൂട്ടം നൽകുന്ന സഹായം

വീട്ടിൽനിന്ന്‌ വളരെ അകലെ​യുള്ള ആശുപ​ത്രി​യിൽവെച്ച്‌ ഭർത്താവ്‌ മരിച്ചു​പോയ പൗളിൻ എഴുതി: “ഞങ്ങളുടെ കുടും​ബ​ത്തി​നു നേരി​ടേ​ണ്ടി​വന്ന ആ ബുദ്ധി​മു​ട്ടേ​റിയ സാഹച​ര്യ​ത്തിൽ നിങ്ങൾ ചെയ്‌ത സഹായ​ങ്ങൾക്ക്‌ ഒരുപാ​ടു നന്ദിയുണ്ട്‌. പിറ്റേ ദിവസം ജോലി​ക്കു പോ​കേ​ണ്ടി​യി​രു​ന്നി​ട്ടും ഞങ്ങളെ കാണു​ന്ന​തി​നു​വേണ്ടി അർധരാ​ത്രി​വരെ നിങ്ങൾ ആശുപ​ത്രി​യിൽ കാത്തു​നി​ന്നെന്ന്‌ അറിഞ്ഞ​തു​തന്നെ ഒരു ആശ്വാ​സ​മാ​യി​രു​ന്നു. ഞങ്ങൾ 11 പേർക്കും ഉറങ്ങാ​നുള്ള സൗകര്യം ഉണ്ടാക്കി​ത്ത​ന്ന​തി​നും അവസാ​നം​വരെ എല്ലാ കാര്യ​ങ്ങൾക്കും കൂടെ​നി​ന്ന​തി​നും നിങ്ങൾക്കു നന്ദി. ഞങ്ങളെ ആശ്വസി​പ്പി​ക്കു​ന്ന​തിന്‌ ഈ വിധത്തിൽ സഹായി​ച്ച​തിന്‌ യഹോ​വ​യ്‌ക്കും യഹോ​വ​യു​ടെ സംഘട​ന​യ്‌ക്കും നന്ദി.”

നിക്കി​യും ഗെയ്‌ലും റോബി​നും വീട്ടിൽനിന്ന്‌ 300 കിലോ​മീ​റ്റർ അകലെ​വെച്ച്‌ ഒരു വാഹനാ​പ​ക​ട​ത്തിൽപ്പെട്ടു. രോഗീ​സ​ന്ദർശന കൂട്ടത്തി​ലെ അംഗമായ കാർലോസ്‌ ആശുപ​ത്രി​യിൽ ചെന്ന്‌ അവരെ കണ്ടു. കാർലോസ്‌ പറയുന്നു: “അവർക്ക്‌ എന്തു സഹായം വേണ​മെ​ങ്കി​ലും ചെയ്യാ​മെന്നു ഞാൻ പറഞ്ഞു. നിക്കി ഡോക്ടറെ കാണാൻ പോയ​പ്പോൾ ഞാൻ നിക്കി​യു​ടെ പട്ടിക്കു​ട്ടി​യെ പിടിച്ച്‌ പുറത്ത്‌ നിന്നു.” അപ്പോ​ഴേ​യ്‌ക്കും രോഗീ​സ​ന്ദർശന കൂട്ടത്തി​ലെ മറ്റൊരു അംഗമായ കുർട്ടിസ്‌ ഭാര്യ​യെ​യും കൂട്ടി അവിടെ എത്തി. മണിക്കൂ​റു​കൾക്കു ശേഷം പരി​ക്കേ​റ്റ​വ​രു​ടെ കുടും​ബാം​ഗങ്ങൾ ആശുപ​ത്രി​യിൽ എത്തുന്ന​തു​വരെ അവർ അവി​ടെ​ത്തന്നെ നിന്നു. ഇതു ശ്രദ്ധിച്ച ഒരാൾ ഇങ്ങനെ പറഞ്ഞു: “ലഭിച്ച പരിച​ര​ണ​ത്തിൽനിന്ന്‌ മൂന്നു പേർക്കും ആശ്വാസം കിട്ടി. യഹോ​വ​യു​ടെ സാക്ഷി​യ​ല്ലാഞ്ഞ, നിക്കി​യു​ടെ അനിയ​ത്തി​യായ റോബി​നു രോഗി​സ​ന്ദർശന കൂട്ടം ചെയ്‌ത സഹായ​ത്തിൽ അത്ഭുതം തോന്നി.”

^ ഖ. 2 സുരക്ഷിതവും ഗുണ​പ്ര​ദ​വും ആയ ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നുള്ള സംയുക്ത സമിതി മാസി​ക​യിൽ (ഇംഗ്ലീഷ്‌) പ്രസി​ദ്ധീ​ക​രി​ച്ചു​വന്ന “രോഗി​ക​ളു​ടെ വൈകാ​രി​ക​വും ആത്മീയ​വും ആയ ആവശ്യങ്ങൾ തിരി​ച്ച​റി​യുക” എന്ന ലേഖനം.—2003 ഡിസംബർ, വാല്യം 29, നമ്പർ 12, പേജ്‌ 661.

^ ഖ. 3 യഹോവയുടെ സാക്ഷി​കൾക്ക്‌ ഇടയിലെ മറ്റു മൂപ്പന്മാ​രെ​പ്പോ​ലെ​തന്നെ രോഗീ​സ​ന്ദർശന കൂട്ടത്തിൽ പ്രവർത്തി​ക്കുന്ന മൂപ്പന്മാ​രും അവരുടെ പ്രാ​ദേ​ശി​ക​സ​ഭ​യിൽ ആത്മീയ ഇടയന്മാ​രാ​യും അധ്യാ​പ​ക​രാ​യും സുവി​ശേ​ഷ​ക​രാ​യും പ്രവർത്തി​ക്കു​ന്നു. ഇതൊ​ന്നും അവർ ശമ്പളം വാങ്ങി​ക്കൊ​ണ്ടല്ല ചെയ്യു​ന്നത്‌, സ്വമന​സ്സാ​ലെ​യാണ്‌.—1 പത്രോസ്‌ 5:2.