വിവരങ്ങള്‍ കാണിക്കുക

ഐക്യ​നാ​ടു​ക​ളി​ലെ ബെഥേൽ സമുച്ച​യ​ങ്ങൾ സന്ദർശി​ക്കാൻ നിങ്ങളെ ക്ഷണിക്കു​ന്നു

ഐക്യ​നാ​ടു​ക​ളി​ലെ ബെഥേൽ സമുച്ച​യ​ങ്ങൾ സന്ദർശി​ക്കാൻ നിങ്ങളെ ക്ഷണിക്കു​ന്നു

“ബെഥേൽ സന്ദർശി​ച്ച​തി​ന്റെ മധുര​സ്‌മ​ര​ണ​കൾ ഞങ്ങൾ എക്കാല​വും മനസ്സിൽ സൂക്ഷി​ക്കും.” വന്വാട്ടു ദ്വീപിൽനി​ന്നു​ള്ള ഒരു ദമ്പതികൾ ഐക്യ​നാ​ടു​ക​ളി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കെട്ടി​ട​ങ്ങൾ സന്ദർശി​ച്ച​ശേ​ഷം പറഞ്ഞ വാക്കു​ക​ളാണ്‌ ഇത്‌. ഓരോ വർഷവും 70,000-ത്തിലധി​കം പേർ അവിടെ സന്ദർശി​ക്കു​ന്നുണ്ട്‌. അവരിൽ മിക്കവർക്കും ഇതേ അഭി​പ്രാ​യ​മാ​ണു​ള്ളത്‌.

ഐക്യ​നാ​ടു​ക​ളി​ലെ ബെഥേൽ സമുച്ച​യ​ങ്ങൾ നിങ്ങൾ സന്ദർശി​ച്ചി​ട്ടു​ണ്ടോ? ഇല്ലെങ്കിൽ, നിങ്ങളെ അതിനു ക്ഷണിക്കു​ന്നു.

ഐക്യ​നാ​ടു​ക​ളി​ലെ ബെഥേൽ സമുച്ച​യ​ങ്ങൾ മൂന്നു സ്ഥലങ്ങളി​ലാ​യാണ്‌. ഓരോ സ്ഥലത്തും നിങ്ങൾക്ക്‌ എന്തെല്ലാം കാണാൻ കഴിയും?

ലോകാ​സ്ഥാ​നം: ബ്രൂക്‌ലിൻ, ന്യൂ​യോർക്ക്‌. അവിടെ ഗൈഡി​നോ​ടൊ​പ്പ​മുള്ള ടൂർ ലഭ്യമാണ്‌. ലോകം മുഴു​വ​നു​ള്ള സുവാർത്താ പ്രസം​ഗ​വേല ഏകോ​പി​പ്പി​ക്കു​ന്ന​തി​നും അതിനെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നും എത്ര സുസം​ഘ​ടി​ത​മാ​യ ശ്രമങ്ങ​ളാണ്‌ നടക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കാം. ഗൈഡി​ന്റെ സഹായം കൂടാതെ കാണാൻ കഴിയുന്ന രണ്ട്‌ പ്രദർശ​ന​ങ്ങ​ളും അവി​ടെ​യുണ്ട്‌. “യഹോ​വ​യു​ടെ നാമത്തി​നാ​യി ഒരു ജനം” (ഇംഗ്ലീഷ്‌) എന്ന പേരി​ലു​ള്ള ആദ്യ​പ്ര​ദർശ​നം ഒന്നാം നൂറ്റാണ്ടു മുതൽ ഇന്നോ​ള​മു​ള്ള യഹോ​വ​യു​ടെ ജനത്തിന്റെ ചരിത്രം ചിത്രീ​ക​രി​ക്കു​ന്നു. “ബൈബി​ളും ദിവ്യ​നാ​മ​വും” (ഇംഗ്ലീഷ്‌) എന്ന പേരി​ലു​ള്ള പ്രദർശ​നം ദൈവ​ത്തി​ന്റെ സവി​ശേ​ഷ​നാ​മം അടങ്ങിയ വ്യത്യ​സ്‌ത ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങൾ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്നു.

ദിവ്യാ​ധി​പ​ത്യ വിദ്യാ​ഭ്യാ​സം: പാറ്റേർസൺ, ന്യൂ​യോർക്ക്‌. അവിടെ നടക്കുന്ന വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ, ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കും ഭാര്യ​മാർക്കും ഉള്ള സ്‌കൂൾ എന്നിവ​യെ​ക്കു​റിച്ച്‌ ഗൈഡി​നോട്‌ ചോദി​ച്ച​റി​യാം. ചിത്രീ​ക​ര​ണ​ങ്ങൾ, ഓഡി​യോ-വീഡി​യോ സേവനങ്ങൾ, നിയമ-സേവന ഡിപ്പാർട്ടു​മെ​ന്റു​കൾ എന്നിങ്ങനെ അവിടത്തെ ഓഫീ​സു​ക​ളിൽ നടക്കുന്ന പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രതി​പാ​ദി​ക്കു​ന്ന വീഡി​യോ​ക​ളും പ്രദർശ​ന​ങ്ങ​ളും കാണാം.

സാഹിത്യ അച്ചടി​യും വിതര​ണ​വും: വാൾക്കിൽ, ന്യൂ​യോർക്ക്‌. ബൈബി​ളും ബൈബി​ള​ധി​ഷ്‌ഠി​ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അച്ചടിച്ച്‌, ബൈൻഡ്‌ ചെയ്‌ത്‌ ഐക്യ​നാ​ടു​ക​ളി​ലേ​ക്കും കരീബി​യ​നി​ലേ​ക്കും ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളി​ലേ​ക്കും വിതരണം ചെയ്യു​ന്നത്‌ എങ്ങനെ​യെന്ന്‌ ഗൈഡി​നോ​ടൊ​പ്പ​മുള്ള ടൂറിൽ കാണുക.

ഈ സമുച്ച​യ​ങ്ങ​ളി​ലെ ടൂറു​കൾക്ക്‌ എത്ര സമയ​മെ​ടു​ക്കും?

ഗൈഡി​നോ​ടൊ​പ്പ​മുള്ള ടൂറിന്‌ എടുക്കുന്ന ഏകദേ​ശ​സ​മ​യം: ബ്രൂക്‌ലി​നിൽ ഒരു മണിക്കൂർ; പാറ്റേർസ​ണിൽ രണ്ടു മണിക്കൂർ; വാൾക്കി​ലിൽ ഒന്നര മണിക്കൂർ.

ആരാണ്‌ ടൂർ ഗൈഡു​കൾ?

ബെഥേ​ലി​ലെ വ്യത്യ​സ്‌ത ഡിപ്പാർട്ടു​മെ​ന്റു​ക​ളിൽ സേവി​ക്കു​ന്ന​വ​രാണ്‌ ടൂർ നൽകു​ന്നത്‌. ലോക​വ്യാ​പക വിദ്യാ​ഭ്യാ​സ​വേ​ല​യെ പിന്തു​ണ​യ്‌ക്കു​ന്ന​തി​ന്റെ ഭാഗമാ​യാണ്‌ അവർ അതിനെ കണക്കാ​ക്കു​ന്നത്‌. 2014 മെയ്യിൽ കണക്കനു​സ​രിച്ച്‌ മൂന്നു സമുച്ച​യ​ങ്ങ​ളി​ലു​മാ​യി 5,000-ത്തിലധി​കം ആളുകൾ ജോലി ചെയ്യുന്നു. അവരിൽ 3,600-ലധികം പേരും ടൂർ കൊടു​ക്കാൻ പരിശീ​ല​നം ലഭിച്ച​വ​രാണ്‌. ഏകദേശം 40 ഭാഷക​ളിൽ ടൂർ ലഭ്യമാണ്‌.

ടൂറിന്‌ എത്രയാണ്‌ ചെലവ്‌?

ടൂർ സൗജന്യ​മാണ്‌.

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ മാത്രമേ സന്ദർശി​ക്കാൻ പറ്റുക​യു​ള്ളോ?

അല്ല. യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാ​ത്ത​വ​രും സന്ദർശി​ക്കാ​റുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പക വേലയെ പിന്തു​ണ​യ്‌ക്കാ​നു​ള്ള ശ്രമങ്ങൾ മനസ്സി​ലാ​ക്കാൻ സാക്ഷി​ക​ളെ​യും സാക്ഷി​ക​ള​ല്ലാ​ത്ത​വ​രെ​യും ഈ ടൂർ സഹായി​ക്കു​ന്നു.

ഇന്ത്യയിൽനി​ന്നു​ള്ള ഒരു മുസ്ലീം സ്‌ത്രീ പാറ്റേർസൺ സന്ദർശി​ക്കു​ക​യു​ണ്ടാ​യി. ടൂറിനു ശേഷം അവർ ഇങ്ങനെ പറഞ്ഞു: “ഇതിന്റെ ഭാഗമാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. എന്നോട്‌ കാണിച്ച ആദരവി​നു വളരെ നന്ദി.”

കുട്ടി​കൾക്കും സന്ദർശി​ക്കാ​മോ?

തീർച്ച​യാ​യും! ഈ സന്ദർശനം അവരെ നല്ല രീതി​യിൽ സ്വാധീ​നി​ച്ചേ​ക്കാം. ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ജോൺ എന്നു പേരുള്ള ഒരു സന്ദർശകൻ ഇങ്ങനെ എഴുതി: “ഞങ്ങളുടെ കൂട്ടത്തി​ലു​ണ്ടാ​യി​രു​ന്ന കുട്ടികൾ വീട്ടിൽ എത്തിയ​തി​നു ശേഷവും ടൂറി​നെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ടൂറിനു മുമ്പ്‌, ബെഥേൽ എന്നത്‌ അവർക്ക്‌ അപരി​ചി​ത​മാ​യി​രു​ന്നു, എന്നാൽ ഇപ്പോൾ ബെഥേ​ലിൽ സേവി​ക്കു​ക എന്നത്‌ അവരുടെ ഒരു ലക്ഷ്യമാ​യി​രി​ക്കു​ന്നു.”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മറ്റു രാജ്യ​ങ്ങ​ളി​ലെ ഓഫീ​സു​കൾ സന്ദർശി​ക്കാൻ കഴിയു​മോ?

ഉവ്വ്‌. പല രാജ്യ​ങ്ങ​ളി​ലും ഈ ടൂർ ലഭ്യമാണ്‌. ഓഫീ​സു​കൾ / സന്ദർശനം എന്ന ഭാഗത്ത്‌ പരി​ശോ​ധിച്ച്‌ സ്ഥലങ്ങൾ കണ്ടെത്താൻ കഴിയും. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഏതെങ്കി​ലും ഒരു ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കാൻ നിങ്ങളെ ഊഷ്‌മ​ള​മാ​യി ക്ഷണിക്കു​ന്നു.