വിവരങ്ങള്‍ കാണിക്കുക

JW.ORG 300-ലധികം ഭാഷക​ളിൽ!

JW.ORG 300-ലധികം ഭാഷക​ളിൽ!

ഈ പേജിലെ ഭാഷാ പട്ടിക​യിൽ ഒന്നു ക്ലിക്ക്‌ ചെയ്‌തു​നോ​ക്കൂ! 300-ലധികം ഭാഷകൾ! ഒരുപക്ഷേ, മറ്റൊരു വെബ്‌​സൈ​റ്റും ഇത്ര​യേ​റെ ഭാഷക​ളിൽ ഉണ്ടാകില്ല!

പ്രശസ്‌ത​മാ​യ മറ്റു സൈറ്റു​ക​ളു​ടെ കാര്യ​മോ? 2013 ജൂ​ലൈ​യി​ലെ കണക്കനു​സ​രിച്ച്‌ ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ വെബ്‌​സൈറ്റ്‌ ആറു ഭാഷയിൽ ലഭ്യമാണ്‌; യൂറോ​പ്യൻ യൂണി​യ​ന്റെ ഔദ്യോ​ഗി​ക സൈറ്റായ യൂറോപ്പ 24 ഭാഷയി​ലും. 71 ഭാഷയിൽ ഗൂഗി​ളും 287 ഭാഷയിൽ വിക്കി​പീ​ഡി​യ​യും ഉണ്ട്‌.

300-ലധികം ഭാഷയി​ലേ​ക്കു വെബ്‌​സൈറ്റ്‌ പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യെ​ന്നത്‌ അത്ര എളുപ്പമല്ല; മണിക്കൂ​റു​ക​ളു​ടെ പ്രയത്‌നം അതിനു പിന്നി​ലുണ്ട്‌. ലോക​മെ​ങ്ങു​മു​ള്ള നൂറു​ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ ഈ ജോലി ചെയ്യു​ന്നത്‌. ഇതിലൂ​ടെ ദൈവ​മാ​യ യഹോ​വ​യെ സ്‌തു​തി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. ഓരോ ഭാഷയ്‌ക്കും​വേ​ണ്ടി വെവ്വേറെ ടീമു​ക​ളുണ്ട്‌. ടീം അംഗങ്ങൾ നല്ല ശ്രമം​ചെ​യ്‌ത്‌ ഇംഗ്ലീ​ഷി​ലു​ള്ള വിവരങ്ങൾ അതാതു ഭാഷയി​ലേ​ക്കു തർജമ ചെയ്യുന്നു.

JW.ORG-ൽ ധാരാളം വിവര​ങ്ങ​ളുണ്ട്‌. അവ 300-ലേറെ ഭാഷയി​ലേ​ക്കു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തു​കൊണ്ട്‌, സൈറ്റി​ലെ മൊത്തം പേജു​ക​ളു​ടെ എണ്ണം 2,00,000-ത്തിലധി​കം വരും!

JW.ORG ഇത്രയ​ധി​കം ഭാഷക​ളിൽ ലഭ്യമാ​ണെ​ന്നു മാത്രമല്ല, അതു വളരെ ജനപ്രീ​തി നേടു​ക​യും ചെയ്‌തിരിക്കുന്നു. ആഗോള ഇന്റർനെറ്റ്‌ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ എലക്‌സെ എന്ന കമ്പനി നടത്തിയ കണക്കെ​ടുപ്പ്‌ ഈ വസ്‌തുത വെളി​പ്പെ​ടു​ത്തു​ന്നു. അവരുടെ വെബ്‌​സൈ​റ്റി​ലെ “മതവും ആത്മീയ​ത​യും” എന്ന വിഭാ​ഗ​ത്തിൽ ഏകദേശം 87,000 വെബ്‌​സൈറ്റ്‌ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ലോക​ത്തി​ലെ പ്രമുഖ മതങ്ങളു​ടെ​യും മതസാ​ഹി​ത്യ​ങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​വ​രു​ടെ​യും സമാന​മാ​യ മറ്റു സംഘട​ന​ക​ളു​ടെ​യും സൈറ്റു​കൾ ആ പട്ടിക​യിൽ കാണാം. 2013 ജൂ​ലൈ​യി​ലെ കണക്കനു​സ​രിച്ച്‌ jw.org-ന്‌ ആ പട്ടിക​യിൽ രണ്ടാം സ്ഥാനമുണ്ട്‌! ഒന്നാമ​ത്തേ​താ​ക​ട്ടെ, വ്യത്യ​സ്‌ത ബൈബിൾപ​രി​ഭാ​ഷ​കൾ ഓൺ​ലൈ​നാ​യി ലഭ്യമാ​ക്കു​ന്ന ഒരു വാണി​ജ്യ​സൈ​റ്റാണ്‌.

2013 ഒക്‌ടോ​ബ​റി​ലെ കണക്കനു​സ​രിച്ച്‌ ശരാശരി 8,90,000-ത്തിലേറെ ആളുക​ളാണ്‌ ദിവസ​വും jw.org സന്ദർശി​ക്കു​ന്നത്‌. നിത്യ​ജീ​വി​ത​ത്തിൽ പ്രയോ​ജ​ന​പ്പെ​ടു​ന്ന ബൈബിൾവി​വ​ര​ങ്ങൾ ഞങ്ങൾ തുടർന്നും എല്ലായി​ട​ത്തു​മു​ള്ള ആളുകൾക്കു സൗജന്യ​മാ​യി ലഭ്യമാ​ക്കും.