വിവരങ്ങള്‍ കാണിക്കുക

‘സിനി​മ​യെ​യും കടത്തി​വെ​ട്ടു​ന്നത്‌!’

‘സിനി​മ​യെ​യും കടത്തി​വെ​ട്ടു​ന്നത്‌!’

ഓരോ വർഷവും കൺവെൻഷനുകളിൽ കാണി​ക്കു​ന്ന​തി​നാ​യി യഹോ​വ​യു​ടെ സാക്ഷികൾ അനേകം വീഡി​യോ​കൾ പുറത്തി​റ​ക്കു​ന്നു. മിക്ക വീഡി​യോ​ക​ളും ചിത്രീ​ക​രി​ക്കു​ന്നത്‌ ഇംഗ്ലീ​ഷി​ലാണ്‌. എന്നാൽ മറ്റു നൂറു​ക​ണ​ക്കി​നു ഭാഷക​ളിൽ നടത്ത​പ്പെ​ടുന്ന കൺവെൻഷനുകളിൽ പങ്കെടു​ക്കുന്ന ആളുകൾക്ക്‌ എങ്ങനെ​യാണ്‌ ഈ വീഡി​യോ​കൾ മനസ്സി​ലാ​കു​ന്നത്‌? അവയിൽ മിക്ക ഭാഷക​ളി​ലേ​ക്കും വീഡി​യോ ഡബ്ബ്‌ ചെയ്യും. അതായത്‌ പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ലുള്ള സംഭാ​ഷണം അടങ്ങിയ ശബ്ദരേഖ വീഡി​യോ​യു​മാ​യി സംയോ​ജി​പ്പി​ക്കും. ഡബ്ബ്‌ ചെയ്‌ത ഈ വീഡി​യോ​ക​ളെ​ക്കു​റിച്ച്‌ കൺവെൻഷനുകളിൽ വരുന്ന​വ​രു​ടെ അഭി​പ്രാ​യം എന്താണ്‌?

അഭിപ്രായങ്ങൾ

മെക്‌സി​ക്കോ​യി​ലെ​യും മധ്യ അമേരി​ക്ക​യി​ലെ​യും കൺവെൻഷനുകളിൽ പങ്കെടുത്ത യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാത്ത ചിലർ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌:

  • “വീഡി​യോ എനിക്കു മനസ്സി​ലാ​യെന്നു മാത്രമല്ല, ഞാൻ അതിൽ മുഴു​കി​യി​രു​ന്നു. അതു നേരിട്ട്‌ എന്റെ ഹൃദയ​ത്തി​ലെത്തി.”​—മെക്‌സി​ക്കോ​യി​ലെ വെരാ​ക്രൂ​സിൽ പൊ​പ്പൊ​ലു​കാ ഭാഷയിൽ നടന്ന കൺ​വെൻ​ഷ​നിൽ പങ്കെടുത്ത വ്യക്തി.

  • “ഞാൻ എന്റെ നാട്ടി​ലി​രുന്ന്‌ എന്റെ അടുത്ത കൂട്ടു​കാ​ര​നു​മാ​യി സംസാ​രി​ക്കു​ന്ന​തു​പോ​ലെ തോന്നി. ഇത്‌ സിനി​മ​യെ​യും കടത്തി​വെ​ട്ടു​ന്ന​താ​യി​രു​ന്നു. കാരണം, എനിക്ക്‌ എല്ലാം​തന്നെ മനസ്സി​ലാ​യി.”​—മെക്‌സി​ക്കോ​യി​ലെ ന്യൂഎ​വോ ലിയോ​ണിൽ നഹ്വാ​റ്റെൽ ഭാഷയിൽ നടന്ന കൺ​വെൻ​ഷ​നിൽ പങ്കെടുത്ത വ്യക്തി.

  • “എന്റെ ഭാഷയിൽ വീഡി​യോ​കൾ കണ്ടപ്പോൾ അതിലെ കഥാപാ​ത്രങ്ങൾ എന്നോടു സംസാ​രി​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നി.”​—മെക്‌സി​ക്കോ​യി​ലെ തബാസ്‌കോ​യിൽ ചോൾ ഭാഷയിൽ നടന്ന കൺ​വെൻ​ഷ​നിൽ പങ്കെടുത്ത വ്യക്തി.

  • “ആളുകളെ അവരുടെ സ്വന്തം ഭാഷയിൽത്തന്നെ കാര്യങ്ങൾ പഠിക്കാൻ സഹായി​ക്കുന്ന ഒരു സംഘട​ന​യാ​ണിത്‌. ഇതു​പോ​ലെ മറ്റൊരു സംഘട​ന​യു​മില്ല.”​—ഗ്വാട്ടി​മാ​ല​യി​ലെ സൊ​ലോ​ല​യിൽ കാക്‌ചി​ക്വൽ ഭാഷയിൽ നടന്ന കൺ​വെൻ​ഷ​നിൽ പങ്കെടുത്ത വ്യക്തി.

പരിശീ​ല​നം ലഭിച്ച ടെക്‌നീ​ഷ്യ​ന്മാ​രെ​യോ ശബ്ദം കൊടു​ക്കു​ന്ന​വ​രെ​യോ യഹോ​വ​യു​ടെ സാക്ഷികൾ പുറത്തു​നിന്ന്‌ കൊണ്ടു​വ​രാ​റില്ല. കൂടാതെ, മിക്ക​പ്പോ​ഴും റെക്കോർഡിങ്‌ നടക്കു​ന്നത്‌ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലോ പരിമി​ത​മായ സൗകര്യ​ങ്ങ​ളുള്ള സ്ഥലങ്ങളി​ലോ ആണ്‌. പിന്നെ എങ്ങനെ​യാ​ണു ഗുണനി​ല​വാ​ര​മുള്ള വീഡി​യോ​കൾ പുറത്തി​റ​ക്കാൻ കഴിയു​ന്നത്‌?

“ഏറ്റവും സംതൃ​പ്‌തി തരുന്ന ജോലി”

2016-ലെ കൺവെൻഷൻ വീഡി​യോ​കൾ സ്‌പാ​നി​ഷി​ലേ​ക്കും മറ്റു 38 പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ളി​ലേ​ക്കും ഡബ്ബ്‌ ചെയ്യു​ന്ന​തി​നു മധ്യ അമേരി​ക്ക​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീസ്‌ മേൽനോ​ട്ടം വഹിച്ചു. ഏതാണ്ട്‌ 2,500 സന്നദ്ധ​സേ​വ​ക​രു​ടെ ശ്രമം​കൊ​ണ്ടാണ്‌ ഡബ്ബിങ്ങു​ക​ളെ​ല്ലാം പൂർത്തി​യാ​യത്‌. ബ്രാ​ഞ്ചോ​ഫീ​സി​ലോ പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലോ മറ്റു താത്‌കാ​ലിക സ്റ്റുഡി​യോ​ക​ളി​ലോ വെച്ച്‌ ടെക്‌നീ​ഷ്യ​ന്മാ​രും പ്രാ​ദേ​ശിക പരിഭാ​ഷാ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രും പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ലുള്ള സംഭാ​ഷണം റെക്കോർഡ്‌ ചെയ്‌തു. ബെലീസ്‌, ഗ്വാട്ടി​മാല, ഹോണ്ടു​റാസ്‌, മെക്‌സി​ക്കോ, പാനമ എന്നിവി​ട​ങ്ങ​ളി​ലാ​യി മൊത്തം 20-ലധികം സ്ഥലങ്ങളിൽ വെച്ചാണ്‌ റെക്കോർഡിങ്‌ പൂർത്തി​യാ​ക്കി​യത്‌.

മധ്യ അമേരി​ക്കൻ ബ്രാ​ഞ്ചോ​ഫീ​സി​ലെ റെക്കോർഡിങ്‌

താത്‌കാ​ലി​ക സ്റ്റുഡി​യോ​കൾ നിർമി​ക്കു​ന്ന​തി​നു നല്ല ശ്രമവും സാമർഥ്യ​വും വേണ്ടി​യി​രു​ന്നു. റെക്കോർഡി​ങ്ങി​ന്റെ സമയത്തു മറ്റു ശബ്ദങ്ങൾ കടക്കാത്ത വിധത്തിൽ സ്റ്റുഡി​യോ സജ്ജീക​രി​ക്കു​ന്ന​തി​നാ​യി അവിടെ ലഭ്യമാ​യി​രുന്ന പുതപ്പും മെത്തയും ഒക്കെ ഉപയോ​ഗി​ച്ചു.

പ്രാ​ദേ​ശി​ക​ഭാ​ഷ​യിൽ ശബ്ദം കൊടു​ക്കാൻ വന്ന മിക്കവ​രും സാമ്പത്തി​ക​മാ​യി അത്ര മെച്ചപ്പെട്ട സ്ഥിതി​യി​ല​ല്ലാ​യി​രു​ന്നു. റെക്കോർഡിങ്‌ സ്റ്റുഡി​യോ​ക​ളിൽ എത്തുന്ന​തി​നു​വേണ്ടി അവർ വളരെ ത്യാഗങ്ങൾ ചെയ്‌തു. ചിലർക്കു 14 മണിക്കൂർ യാത്ര ചെയ്യേ​ണ്ടി​വന്നു. ഏകദേശം എട്ടു മണിക്കൂർ നടന്നാണ്‌ ഒരു അച്ഛനും മകനും ഒരു സ്റ്റുഡി​യോ​യിൽ എത്തി​ച്ചേർന്നത്‌!

കുട്ടി​ക്കാ​ലത്ത്‌ താത്‌കാ​ലിക സ്റ്റുഡി​യോ​കൾ നിർമി​ക്കു​ന്ന​തിന്‌ നവോമി വീട്ടു​കാ​രെ സഹായി​ച്ചി​രു​ന്നു. നവോമി പറയുന്നു: “റെക്കോർഡിങ്‌ നടക്കുന്ന സമയങ്ങൾക്കാ​യി ഞങ്ങൾ എപ്പോ​ഴും കാത്തി​രി​ക്കും. എല്ലാം ശരിയായ വിധത്തിൽ സംഘടി​പ്പി​ക്കാൻ എന്റെ അച്ഛൻ കഠിന​മാ​യി അധ്വാ​നി​ച്ചു, അമ്മ ഭക്ഷണമു​ണ്ടാ​ക്കുന്ന കാര്യ​ത്തി​ലും. 30-ഓളം പേര്‌ കാണു​മാ​യി​രു​ന്നു ഓരോ പ്രാവ​ശ്യ​വും.” നവോമി ഇപ്പോൾ മെക്‌സി​ക്കോ​യി​ലെ ഒരു പരിഭാ​ഷാ​കേ​ന്ദ്ര​ത്തിൽ സേവി​ക്കു​ന്നു. നവോമി പറയുന്നു: “ആളുകൾക്ക്‌ അവരുടെ സ്വന്തം ഭാഷയിൽ ബൈബിൾസ​ന്ദേശം കേൾക്കാ​നാ​കു​ന്നു. അതിനു​വേണ്ടി സമയം ചെലവ​ഴി​ക്കാൻ കഴിയു​ന്ന​തിൽ എനിക്ക്‌ ഒത്തിരി സന്തോ​ഷ​മുണ്ട്‌. ഇതാണ്‌ ഏറ്റവും സംതൃ​പ്‌തി തരുന്ന ജോലി.”

ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളിൽ നടത്തുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷിക കൺവെൻഷനുകളിൽ പൊതു​ജ​ന​ങ്ങൾക്കും പങ്കെടു​ക്കാം. കൂടുതൽ വിവര​ങ്ങൾക്ക്‌ ‘കൺവെൻഷനുകൾ’ എന്ന പേജ്‌ കാണുക.