വിവരങ്ങള്‍ കാണിക്കുക

ബൈബിൾ—ജപ്പാനിൽനിന്ന്‌

ബൈബിൾ—ജപ്പാനിൽനിന്ന്‌

യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന കട്ടിബ​യൻഡി​ട്ട ബൈബി​ളി​നും ഡീലക്‌സ്‌ ബൈബി​ളി​നും ആവശ്യ​ക്കാർ ഏറെയാണ്‌. ഇതു പരിഗ​ണിച്ച്‌, ജപ്പാനി​ലെ എബിന​യി​ലു​ള്ള അവരുടെ അച്ചടി​ശാ​ല​യിൽ, പുസ്‌ത​ക​ങ്ങൾ ബയൻഡ്‌ ചെയ്യാ​നു​ള്ള ഒരു മെഷീൻ പുതു​താ​യി സ്ഥാപിച്ചു.

ഇതു സ്ഥാപി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ ആദ്യം അൽപ്പം ആശങ്കയു​ണ്ടാ​യി​രു​ന്നു. കാരണം, 2011 മാർച്ച്‌ 11-ൽ ജപ്പാനി​ലു​ണ്ടാ​യ ഭൂകമ്പ​വും സുനാ​മി​യും വൈദ്യു​ത വിതരണ സംവി​ധാ​നം താറു​മാ​റാ​ക്കി​യി​രു​ന്നു.

പക്ഷേ, 2011 സെപ്‌റ്റം​ബ​റിൽത്ത​ന്നെ പണിക്കു തുടക്ക​മി​ട്ടു. വെറും മൂന്നു മാസത്തി​നു​ള്ളിൽ പുതിയ മെഷീൻ ഉപയോ​ഗിച്ച്‌ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ചൈനീസ്‌ ഭാഷയി​ലു​ള്ള ആദ്യ​പ്ര​തി​കൾ ബയൻഡു ചെയ്‌ത്‌ പുറത്തി​റ​ക്കി.

ഏകദേശം 400 മീറ്ററാണ്‌ (1,312 അടി) ഈ യന്ത്രസം​വി​ധാ​ന​ത്തി​ന്റെ നീളം. ബയൻഡു ചെയ്യു​ന്ന​തു​മാ​യി ബന്ധപ്പെട്ട മുഴുവൻ പ്രവർത്ത​ന​വും യന്ത്രം​ത​ന്നെ​യാ​ണു ചെയ്യു​ന്നത്‌. അച്ചടിച്ച പേപ്പറു​കൾ ഇതിലൂ​ടെ കടന്നു​പോ​കു​മ്പോൾ അവ ബയൻഡു ചെയ്‌ത്‌, പുറംചട്ട ഇട്ട്‌, പ്രസ്സു ചെയ്‌ത്‌, വൃത്തി​യാ​യി അടുക്കി കാർട്ട​ണു​ക​ളിൽ ഭദ്രമാ​ക്കി​വെ​ക്കു​ന്നു. എന്നിട്ട്‌ യന്ത്രസ​ഹാ​യ​ത്താൽ എടുത്തു​കൊ​ണ്ടു പോകാൻപാ​ക​ത്തിന്‌ അവ തട്ടുക​ളിൽ അടുക്കു​ന്നു.

കൂട്ടായ പ്രവർത്ത​നം ഫലമണിയുന്നു

നല്ല ആസൂ​ത്ര​ണ​വും കൂട്ടായ പ്രവർത്ത​ന​വും ആണ്‌ ഈ പദ്ധതിയെ വിജയി​പ്പി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, ബയൻഡ്‌ ചെയ്യാ​നു​ള്ള ഈ ഉപകരണം വലിയ പെട്ടി​ക​ളിൽ ആക്കി 34 കണ്ടെയ്‌ന​റു​ക​ളിൽ നിറച്ച്‌ യൂറോ​പ്പിൽനിന്ന്‌ ജപ്പാനി​ലേക്ക്‌ അയയ്‌ക്കു​ക​യാ​യി​രു​ന്നു.

കൂടാതെ, ഐക്യ​നാ​ടു​ക​ളി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സിൽനി​ന്നു​ള്ള പത്തു പേർ ഇതു സ്ഥാപി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ ജപ്പാനിൽ എത്തി. ചിലർ ആറു മാസ​ത്തോ​ളം​പോ​ലും അവിടെ താമസിച്ച്‌ അതിന്റെ പ്രവർത്ത​ന​വി​ധ​വും കേടു​പോ​ക്ക​ലും അവി​ടെ​യു​ള്ള​വ​രെ പഠിപ്പി​ച്ചു.

ബയൻഡു ചെയ്യു​ന്ന​തി​നു​ള്ള ഈ പുതിയ സംവി​ധാ​നം ജപ്പാനിൽ അച്ചടി, പ്രസാ​ധ​നം, ബയൻഡിങ്‌ തുടങ്ങിയ മേഖല​ക​ളിൽ പ്രവർത്തി​ക്കു​ന്ന​വ​രു​ടെ ശ്രദ്ധയാ​കർഷി​ച്ചു. 2012 മാർച്ച്‌ 19-ന്‌ ആ മേഖല​യിൽനി​ന്നു​ള്ള 100-ലേറെ പേർ ഇതിന്റെ പ്രവർത്ത​നം കാണാൻ വന്നു. എല്ലാം കണ്ട്‌ ആശ്ചര്യ​ഭ​രി​ത​രാ​യ അവർ സന്തോ​ഷ​ത്തോ​ടെ മടങ്ങി.

പോകു​ന്ന​തി​നു മുമ്പ്‌ അവർക്ക്‌ എല്ലാവർക്കും പുതിയ മെഷീ​നിൽ ബയൻഡു ചെയ്‌തെ​ടു​ത്ത പുതിയ ലോക ഭാഷാ​ന്ത​രം ബൈബി​ളി​ന്റെ ഓരോ പ്രതി ലഭിച്ചു.

അങ്ങനെ യഹോ​വ​യു​ടെ സാക്ഷികൾ ഇപ്പോൾ, ഐക്യ​നാ​ടു​ക​ളി​ലും ബ്രസീ​ലി​ലും മാത്രമല്ല ജപ്പാനി​ലും കട്ടിബ​യൻഡി​ട്ട ബൈബി​ളു​കൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നു.

‘വേറൊ​രി​ടത്ത്‌ ജോലി ചെയ്യാൻ ഇനി എനിക്ക്‌ വലിയ ബുദ്ധി​മു​ട്ടാ​യി​രി​ക്കും’

മറ്റു കമ്പനി​ക​ളിൽനിന്ന്‌ സഹായി​ക്കാൻ എത്തിയ​വ​രും സാക്ഷി​ക​ളും ഒത്തൊ​രു​മിച്ച്‌ അവിടെ ജോലി ചെയ്‌തു. അവർ അതു വളരെ ആസ്വദി​ക്കു​ക​യും ചെയ്‌തു. “നിങ്ങൾ എനിക്ക്‌ എന്റെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്‌” എന്നാണ്‌ സാക്ഷി​യ​ല്ലാ​ത്ത ഒരു ജോലി​ക്കാ​രൻ പറഞ്ഞത്‌.

അവസാ​ന​ദി​വ​സം, സാക്ഷി​യ​ല്ലാ​ത്ത മറ്റൊ​രാൾ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഇത്രയും ദിവസം വാച്ച്‌ട​വ​റിൽ ജോലി ചെയ്‌തിട്ട്‌ ഇനി വേറൊ​രി​ട​ത്തു പോയി ജോലി ചെയ്യാൻ വലിയ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. ഈ സന്തോഷം വേറെ​ങ്ങും കിട്ടി​ല്ല​ല്ലോ.”