വിവരങ്ങള്‍ കാണിക്കുക

ചിത്രങ്ങൾ ഉപയോ​ഗിച്ച്‌ പഠിപ്പി​ക്കു​ന്ന അന്തർദേശീയ ലഘുപ​ത്രി​ക

ചിത്രങ്ങൾ ഉപയോ​ഗിച്ച്‌ പഠിപ്പി​ക്കു​ന്ന അന്തർദേശീയ ലഘുപ​ത്രി​ക

ഒഡ്വാൾ താമസി​ക്കു​ന്നത്‌ മംഗോ​ളി​യ​യി​ലാണ്‌. ഇപ്പോൾ എത്ര പ്രായ​മാ​യെന്ന്‌ ഉറപ്പി​ല്ലെ​ങ്കി​ലും ജനിച്ചത്‌ 1921-ലാണെ​ന്നാണ്‌ അവരുടെ വിശ്വാ​സം. ചെറുപ്പത്തിൽ ഒഡ്വാ​ളിന്‌ മാതാ​പി​താ​ക്ക​ളു​ടെ വളർത്തുമൃഗങ്ങളെ പരിപാലിക്കേണ്ടിയിരുന്നതിനാൽ ഒരു വർഷമേ സ്‌കൂളിൽ പോകാൻ കഴിഞ്ഞു​ള്ളൂ. അവർക്ക്‌ വായിക്കാൻ അറിയില്ല. എങ്കിലും, ഈ അടുത്ത നാളിൽ പുറത്തി​റ​ങ്ങി​യ വർണശബളമായ ഒരു ലഘുപ​ത്രി​ക ദൈവ​ത്തെ​യും ദൈവത്തെ അനുസരിക്കുന്നവർക്കു ലഭിക്കാൻ പോകുന്ന സന്തുഷ്ട​ഭാ​വി​യെ​യും കുറിച്ച്‌ അറിയാൻ അവരെ സഹായി​ച്ചു. ഈ അറിവ്‌ ഒഡ്വാ​ളി​ന്റെ ഹൃദയത്തെ സ്‌പർശിച്ചു.

2011-ൽ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ച ഈ ലഘുപ​ത്രി​ക​യ്‌ക്ക്‌ രണ്ടു പതിപ്പുകൾ ഉണ്ട്‌. ഒരു പതിപ്പിൽ മറ്റേതിനെക്കാൾ പാഠഭാ​ഗം കൂടു​ത​ലു​ണ്ടെ​ങ്കി​ലും രണ്ടിലും വിവരങ്ങൾ മനോ​ഹ​ര​മാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു.

കൂടുതൽ പാഠഭാ​ഗ​മു​ള്ള, ദൈവം പറയു​ന്ന​തു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന പതിപ്പ്‌ താമസി​യാ​തെ​ത​ന്നെ 583 ഭാഷക​ളി​ലും ദൈവം പറയു​ന്ന​തു കേൾക്കുവിൻ! എന്ന പതിപ്പ്‌ 483 ഭാഷക​ളി​ലും ലഭിക്കു​ന്ന​താ​യി​രി​ക്കും. ഈ ലഘുപ​ത്രി​ക​യെ, 2013 ഒക്‌ടോബറിൽ 413 ഭാഷക​ളി​ലേക്ക്‌ പരിഭാഷ ചെയ്‌ത ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ സാർവ​ലൗ​കി​ക മനുഷ്യാ​വ​കാ​ശ പ്രഖ്യാ​പ​ന​വു​മാ​യി ഒന്ന്‌ താരത​മ്യം ചെയ്യുക. കൂടാതെ, ഈ രണ്ടു ലഘുപ​ത്രി​ക​ളു​ടെ​യും എട്ട്‌ കോടി പ്രതികൾ ഇതി​നോ​ട​കം​ത​ന്നെ വിതരണം ചെയ്‌തുകഴിഞ്ഞു.

ദൈവം പറയു​ന്നത്‌ കേൾക്കുവിൻ! എന്ന ലഘുപ​ത്രി​ക സന്തോഷപൂർവം സ്വീക​രി​ച്ച ബ്രസീ​ലി​ലെ പ്രായം​ചെന്ന ഒരു സ്‌ത്രീ ഇപ്രകാ​രം പറഞ്ഞു: “എന്നെപ്പോലെയുള്ളവർക്കുവേണ്ടി കരുതു​ന്ന​വ​രു​ണ്ടെന്ന്‌ അറിയു​ന്ന​തു​ത​ന്നെ വളരെ സന്തോ​ഷ​മു​ള്ള കാര്യ​മാണ്‌. എനിക്ക്‌ വായിക്കാൻ അറിയാത്തതിനാൽ ഞാൻ ഒരിക്ക​ലും നിങ്ങളു​ടെ മാസിക സ്വീക​രി​ച്ചി​ട്ടി​ല്ല. എന്നാൽ ലഘുപ​ത്രി​ക എനിക്ക്‌ വേണം.”

ഫ്രാൻസിൽ താമസി​ക്കു​ന്ന നിരക്ഷ​ര​യാ​യ ബ്രിഗി​റ്റി എന്ന സ്‌ത്രീ പറയു​ന്നത്‌, “എല്ലാ ദിവസ​വും ഈ ലഘുപ​ത്രി​ക​യി​ലെ ചിത്രങ്ങൾ ഞാൻ നോക്കും” എന്നാണ്‌.

സൗത്ത്‌ ആഫ്രി​ക്ക​യി​ലു​ള്ള ഒരു സാക്ഷി ഇപ്രകാ​രം എഴുതു​ന്നു: “ചൈനീസ്‌ സംസാ​രി​ക്കു​ന്ന ആളുക​ളു​ടെ അടുത്ത്‌ ബൈബിൾസത്യം എത്തിക്കാൻ ഇതിനെക്കാൾ നല്ല ഒരു ലഘുപ​ത്രി​ക​യു​ണ്ടെന്ന്‌ എനിക്കു തോന്നു​ന്നി​ല്ല. സർവകലാശാലാ ബിരുദധാരികൾ, ബുദ്ധിജീവികൾ, ഒട്ടും വായിക്കാൻ അറിയാത്തവർ ഇങ്ങനെ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ കാര്യത്തിൽ പല തട്ടിലു​ള്ള​വ​രോ​ടൊ​പ്പം ഞാൻ സംസാ​രി​ച്ചി​ട്ടുണ്ട്‌. ദൈവം പറയു​ന്ന​തു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപ​ത്രി​ക ഉപയോ​ഗിച്ച്‌ അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകൾ പെട്ടെന്ന്‌ ആളുകളിൽ എത്തിക്കാൻ എനിക്ക്‌ കഴിഞ്ഞി​രി​ക്കു​ന്നു. കേവലം, അരമണിക്കൂറിനുള്ളിൽ ഒരു അടിസ്ഥാ​നം ഇടാൻ എനിക്ക്‌ കഴിഞ്ഞു.”

ജർമനിയിലെ വിദ്യാ​സ​മ്പ​ന്ന​രാ​യ ഒരു ദമ്പതികൾ സാക്ഷികൾക്കൊപ്പം ബൈബിൾ പഠിക്കു​ന്നു. ലഘുപത്രികയിൽ വളരെ മതിപ്പ്‌ തോന്നിയ ഭർത്താവ്‌ ഇപ്രകാ​രം പറയുന്നു: “ഈ ലഘുപ​ത്രി​ക എന്തു​കൊണ്ട്‌ നിങ്ങൾ എനിക്കു നേരത്തെ തന്നില്ല? ബൈബിളിൽ പറഞ്ഞി​രി​ക്കു​ന്ന കാര്യ​ങ്ങ​ളും സംഭവ​ങ്ങ​ളും പെട്ടെന്ന്‌ മനസ്സിലാക്കാൻ ഇത്‌ എന്നെ സഹായി​ച്ചു.”

ഓസ്‌​ട്രേ​ലി​യ​യി​ലുള്ള ബധിര​യാ​യ ഒരു സ്‌ത്രീ ഇപ്രകാ​രം പറഞ്ഞു: “വർഷങ്ങളായി മഠത്തിൽ കന്യാസ്‌ത്രീകൾക്കൊപ്പമാണ്‌ ഞാൻ താമസി​ച്ചി​രു​ന്നത്‌. അതിനാൽ പള്ളിയി​ലെ പുരോ​ഹി​ത​ന്മാ​രു​മാ​യി എനിക്ക്‌ നല്ല അടുപ്പ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ, ഇവരാ​രും ദൈവ​രാ​ജ്യം എന്താ​ണെന്ന്‌ എന്നെ പഠിപ്പി​ച്ചി​ട്ടി​ല്ല. മത്തായി 6:10-ൽ പറഞ്ഞിരിക്കുന്നതിന്റെ യഥാർഥ അർഥം എന്താ​ണെന്ന്‌ മനസ്സിലാക്കാൻ ഈ ലഘുപ​ത്രി​ക​യി​ലെ ചിത്രങ്ങൾ എന്നെ സഹായി​ച്ചു.”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കനഡയി​ലെ ബ്രാ​ഞ്ചോ​ഫീസ്‌ ഇങ്ങനെ എഴുതു​ന്നു: “ദൈവം പറയു​ന്ന​തു കേൾക്കുവിൻ! എന്ന ലഘുപ​ത്രി​ക ക്രിയോ ഭാഷയിൽ കണ്ട സിയറ ലിയോ​ണി​ലു​ള്ള ജനങ്ങൾ പറയു​ന്നത്‌ ബൈബിൾസന്ദേശം പങ്കുവെക്കുന്നതിൽ യഹോ​വ​യു​ടെ സാക്ഷികൾ ശരിക്കും കഠിനാ​ധ്വാ​നം ചെയ്യുന്നു എന്നാണ്‌. ‘നിങ്ങൾ കരുത​ലു​ള്ള​വ​രാണ്‌, എന്നാൽ മറ്റു പലരും അങ്ങനെയല്ല’ എന്ന്‌ ചിലർ പറഞ്ഞു.”