വിവരങ്ങള്‍ കാണിക്കുക

ലേഖന​ത്തി​നു പകി​ട്ടേ​കു​ന്ന ചിത്രങ്ങൾ തയാറാ​ക്കു​ന്നു

ലേഖന​ത്തി​നു പകി​ട്ടേ​കു​ന്ന ചിത്രങ്ങൾ തയാറാ​ക്കു​ന്നു

നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു മോടി കൂട്ടു​ന്ന​തും അതിന്റെ എഴുത്തു​കൾക്കു നിറം പകരു​ന്ന​തും ആയ ചിത്രങ്ങൾ ചിത്ര​കാ​ര​ന്മാർ എടുക്കു​ന്നത്‌ എങ്ങനെ​യാണ്‌? അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന പടിക​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ 2015 ഒക്‌ടോബർ ലക്കം ഉണരുക!-യുടെ പുറം​പേജ്‌ രൂപകല്‌പന ചെയ്‌ത​തും അതിലെ ചിത്രം തയാറാ​ക്കി​യ​തും എങ്ങനെ​യെ​ന്നു നോക്കാം. *

  • രൂപരേഖ. “പണമാ​ണോ നിങ്ങൾക്ക്‌ എല്ലാം?” എന്ന ആ ലേഖനം വായി​ച്ച​ശേ​ഷം ന്യൂ​യോർക്കി​ലെ പാറ്റേർസ​ണി​ലു​ള്ള വാച്ച്‌ട​വർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തി​ലെ കലാവി​ഭാ​ഗ​ത്തിൽ പ്രവർത്തി​ക്കു​ന്ന കലാകാ​ര​ന്മാർ അതിനു ചേർന്ന ചിത്രങ്ങൾ വരയ്‌ക്കും. അവർ ആ ചിത്രങ്ങൾ ഭരണസം​ഘ​ത്തിന്റെ റൈറ്റിങ്‌ കമ്മിറ്റി​യെ കാണി​ച്ചു​കൊ​ടു​ക്കും. ഏതു രീതി​യി​ലു​ള്ള ചിത്ര​ങ്ങ​ളാണ്‌ ക്യാമ​റ​യിൽ പകർത്തേ​ണ്ട​തെന്ന്‌ അവർ നിർദേ​ശി​ക്കും.

    റൈറ്റിങ്‌ കമ്മിറ്റി പുറംപേജിനായി പരിഗണിച്ച ചില ചിത്രങ്ങൾ

  • ചിത്രം എടുക്കുന്ന സ്ഥലം. ഇതിന്റെ മുഖചി​ത്രം ശരിക്കുള്ള ഒരു ബാങ്കിൽ ചെന്ന്‌ ചിത്രീ​ക​രി​ക്കു​ന്ന​തി​നു പകരം വാച്ച്‌ട​വർ വിദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തിൽ ഒരു ബാങ്കിന്റെ മാതൃക താത്‌കാ​ലി​ക​മാ​യി നിർമി​ച്ചു. തുടർന്ന്‌ അതിന്റെ ചിത്രം ക്യാമ​റ​യിൽ പകർത്തി. *

  • അഭി​നേ​താ​ക്കൾ. ഒരു ബാങ്കിലെ യഥാർഥ ഇടപാ​ടു​കാ​രാ​ണെ​ന്നു തോന്നി​പ്പി​ക്കു​ന്ന വിധത്തി​ലു​ള്ള ആളുകളെ യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽനി​ന്നു​തന്നെ തിര​ഞ്ഞെ​ടു​ക്കു​ന്നു. ഒരേ ആളുടെ ചിത്രങ്ങൾ കൂടെ​ക്കൂ​ടെ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വരാതി​രി​ക്കാൻ അഭിന​യി​ക്കു​ന്ന​വ​രു​ടെ രേഖ സൂക്ഷി​ച്ചു​വെ​ച്ചി​ട്ടുണ്ട്‌.

  • സാധന​സാ​മ​ഗ്രി​കൾ. ഐക്യ​നാ​ടു​ക​ളു​ടെ പുറത്തുള്ള ഒരു ബാങ്കാ​ണെ​ന്നു തോന്നി​പ്പി​ക്കു​ന്ന​തി​നാ​യി കലാവി​ഭാ​ഗ​ത്തിൽ പ്രവർത്തി​ക്കു​ന്ന സഹോ​ദ​ര​ങ്ങൾ വിദേ​ശ​ക​റൻസി​കൾ മുന്നമേ കരുതി​യി​രു​ന്നു. ചിത്രങ്ങൾ കഴിയു​ന്ന​ത്ര കൃത്യ​ത​യു​ള്ള​തും ആധികാ​രി​ക​ത​യു​ള്ള​തും ആക്കാൻവേ​ണ്ടി അതിനു യോജിച്ച സാധന​സാ​മ​ഗ്രി​ക​ളാണ്‌ ചിത്രീ​ക​ര​ണ​സം​ഘം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. “നിസ്സാ​ര​കാ​ര്യ​ങ്ങൾപോ​ലും വളരെ ശ്രദ്ധി​ച്ചാ​ണു ചിത്രീ​ക​രി​ച്ചത്‌” എന്നു ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ക്രെയ്‌ഗ്‌ പറയുന്നു.

  • വസ്‌ത്രാ​ല​ങ്കാ​ര​വും ചമയവും. ബാങ്കിലെ രംഗം ചിത്രീ​ക​രി​ക്കാൻ അഭി​നേ​താ​ക്കൾ സ്വന്തം വസ്‌ത്ര​മാണ്‌ ഉപയോ​ഗി​ച്ചത്‌. എന്നാൽ ചരി​ത്ര​ത്തി​ലെ കഥാപാ​ത്ര​ങ്ങ​ളു​ടെ ചിത്ര​ങ്ങ​ളോ പ്രത്യേക യൂണി​ഫോം ധരിച്ച ആളുക​ളു​ടെ ഫോ​ട്ടോ​യോ എടു​ക്കേ​ണ്ട​തു​ള്ള​പ്പോൾ കലാവി​ഭാ​ഗം അതെക്കു​റിച്ച്‌ ഗവേഷണം നടത്തു​ക​യും ഉചിത​മാ​യ വസ്‌ത്ര​ങ്ങൾ നിർമി​ക്കു​ക​യും ചെയ്യും. ചമയാ​ല​ങ്കാ​ര​ത്തിന്‌ മേൽനോ​ട്ട​മു​ള്ള കലാകാ​ര​ന്മാർ കാലത്തി​നും സാഹച​ര്യ​ത്തി​നും സംഭവ​ങ്ങൾക്കും ചേർന്ന വിധത്തി​ലാ​യി​രി​ക്കും ചമയങ്ങൾ ഒരുക്കു​ന്നത്‌. “ഇന്ന്‌ എടുക്കുന്ന ഫോ​ട്ടോ​കൾ വളരെ കൃത്യ​ത​യു​ള്ള​തും മിഴി​വു​റ്റ​തും ആയിരി​ക്കു​ന്ന​തു​കൊണ്ട്‌ ചിത്രം പകർത്തു​മ്പോൾ എന്നത്തെ​ക്കാ​ളും അധികം ശ്രദ്ധ കൊടു​ക്കേ​ണ്ട​തുണ്ട്‌. കാരണം ഒരു ചെറിയ പിഴവു​പോ​ലും ചിത്രത്തെ അപ്പാടെ നശിപ്പി​ക്കും” എന്നു ക്രെയ്‌ഗ്‌ പറയുന്നു.

  • ഫോട്ടോ സെഷൻ. ബാങ്കിലെ ചിത്രം പകൽ സമയത്തെ വെളി​ച്ച​ത്തി​ലാണ്‌ എടുത്ത​തെന്ന്‌ ഫോ​ട്ടോ​ഗ്രാ​ഫർമാർ ഉറപ്പു​വ​രു​ത്തി. ഓരോ ഫോട്ടോ എടുക്കു​ന്ന​തി​നു മുമ്പും മതിയായ വെളി​ച്ച​മാ​ണു​ള്ള​തെന്ന്‌ പരി​ശോ​ധി​ക്കും. അതായത്‌ സൂര്യ​പ്ര​കാ​ശ​മാ​ണോ നിലാ​വെ​ളി​ച്ച​മാ​ണോ കൃത്രി​മ​വെ​ളി​ച്ച​മാ​ണോ വേണ്ടത്‌ എന്ന്‌ തീരു​മാ​നി​ക്കും. എന്നിട്ട്‌ അത്‌ ആ രംഗത്തി​നും അതിലെ വികാ​ര​ത്തി​നും ചേരു​ന്ന​താ​ണോ എന്നു നോക്കും. “വീഡി​യോ​യിൽനിന്ന്‌ വ്യത്യസ്‌ത​മാ​യി വികാരം വ്യക്തമാ​ക്കാൻ ഒരൊറ്റ ചിത്രം മാത്രമേ ഉള്ളൂ. അതു​കൊണ്ട്‌ ഏതു തരം വെളി​ച്ച​മാണ്‌ എന്നതു വളരെ പ്രധാ​ന​മാണ്‌” എന്നു ക്രെയ്‌ഗ്‌ പറയുന്നു.

  • എഡിറ്റിങ്‌. ഫോട്ടോ എഡിറ്റു ചെയ്‌ത​വർ അതിലെ കറൻസി​നോ​ട്ടു​കൾ അത്ര വ്യക്തമ​ല്ലാ​ത്ത വിധത്തി​ലാ​ണു കാണി​ച്ചി​രി​ക്കു​ന്നത്‌. വായന​ക്കാ​രു​ടെ ശ്രദ്ധ പണത്തി​ലേ​ക്കു പോകു​ന്ന​തി​നു പകരം ആളുക​ളി​ലേ​ക്കു തിരി​ക്കാൻവേ​ണ്ടി​യാണ്‌ അങ്ങനെ ചെയ്‌തത്‌. വാതി​ലു​ക​ളു​ടെ​യും ജനൽപ്പ​ടി​ക​ളു​ടെ​യും നിറം ശരിക്കും ചുമപ്പാ​യി​രു​ന്നെ​ങ്കി​ലും, ലക്കത്തിന്റെ മൊത്തം ആശയവു​മാ​യി ചേർന്നു​പോ​കാൻ അവയ്‌ക്കു പച്ച നിറം കൊടു​ത്തു.

ഞങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ ചിത്ര​ങ്ങൾക്കു​വേ​ണ്ടി പാറ്റേർസ​ണിൽവെച്ച്‌ ഫോട്ടോ എടുക്കു​ന്ന​തു കൂടാതെ ഓസ്‌ട്രേ​ലി​യ, ബ്രസീൽ, കനഡ, ജർമനി, ജപ്പാൻ, കൊറിയ, മലാവി, മെക്‌സി​ക്കോ, സൗത്ത്‌ ആഫ്രിക്ക എന്നിങ്ങനെ ലോക​മെ​മ്പാ​ടു​മു​ള്ള ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലെ ഫോ​ട്ടോ​ഗ്രാ​ഫർമാ​രോ​ടും ഫോ​ട്ടോ​കൾ അയച്ചു​ത​രാൻ ആവശ്യ​പ്പെ​ടാ​റുണ്ട്‌. ഇങ്ങനെ ലഭിക്കുന്ന 2,500-ഓളം ഫോ​ട്ടോ​ക​ളാണ്‌ പാറ്റേർസ​ണി​ലെ കലാവി​ഭാ​ഗം ഓരോ മാസവും ശേഖരി​ച്ചു​വെ​ക്കു​ന്നത്‌. ഇവയിൽ പലതുംവീക്ഷാ​ഗോ​പു​ര​ത്തി​ലും ഉണരുക!-യിലും പ്രസി​ദ്ധീ​ക​രി​ക്കാ​റുണ്ട്‌. 2015-ൽ മാത്രം ഈ മാസി​ക​ക​ളു​ടെ 1,15,00,000 കോപ്പി​കൾ വിതരണം ചെയ്‌തി​ട്ടുണ്ട്‌. ഇതി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹ​മു​ണ്ടെ​ങ്കിൽ ന്യൂ​യോർക്കി​ലെ പാറ്റേർസ​ണി​ലെ ബ്രാ​ഞ്ചോ​ഫീ​സോ മറ്റു ബ്രാ​ഞ്ചോ​ഫീ​സു​ക​ളോ സന്ദർശി​ക്കാൻ നിങ്ങളെ ഹാർദ​മാ​യി സ്വാഗതം ചെയ്യുന്നു.

ശുശ്രൂഷയിൽ ഒരു മാസിക പരിചയപ്പെടുത്തുന്നു

^ ഖ. 2 ഒരു മുഖചി​ത്ര​ത്തി​നു​വേണ്ടി പല ചിത്രങ്ങൾ എടുക്കാ​റുണ്ട്‌. അവയിൽ പലതും പിന്നീട്‌ ഉപയോ​ഗി​ച്ചേ​ക്കാം. ആ ലക്കത്തിൽ പ്രസി​ദ്ധീ​ക​രി​ക്കാ​ത്ത മറ്റു ചിത്രങ്ങൾ ലൈ​ബ്ര​റി​യിൽ സൂക്ഷി​ച്ചു​വെ​ച്ചിട്ട്‌ പിന്നീട്‌ മറ്റു പല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൾ കൊടു​ക്കാ​റുണ്ട്‌.

^ ഖ. 4 ചില ചിത്രങ്ങൾ ഏതെങ്കി​ലും നഗരവീ​ഥി​യിൽവെ​ച്ചാണ്‌ എടു​ക്കേ​ണ്ട​തെ​ങ്കിൽ, അതിൽ എത്ര അംഗങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, ഏതെല്ലാം വിധത്തി​ലു​ള്ള ഉപകര​ണ​ങ്ങൾ ഉപയോ​ഗി​ക്കു​ന്നു, വെളി​ച്ച​ത്തി​നു​വേ​ണ്ടി ഏതു സംവി​ധാ​ന​മാണ്‌ പ്രവർത്തി​പ്പി​ക്കു​ന്നത്‌ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ സ്ഥലത്തെ അധികാ​രി​ക​ളിൽനിന്ന്‌ കലാവി​ഭാ​ഗ​ത്തി​ലെ സഹോ​ദ​ര​ങ്ങൾ അനുവാ​ദം മേടി​ക്കും.