വിവരങ്ങള്‍ കാണിക്കുക

മനസ്സിനെ തൊട്ടു​ണർത്തു​ന്ന വീഡി​യോ​കൾ

മനസ്സിനെ തൊട്ടു​ണർത്തു​ന്ന വീഡി​യോ​കൾ

“യഹോവ ഞങ്ങളുടെ മനസ്സു വായി​ച്ച​റി​ഞ്ഞ​തു​പോ​ലെ തോന്നി!” യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം എന്ന വീഡി​യോ​പ​ര​മ്പ​ര​യെ​ക്കു​റിച്ച്‌ മലേഷ്യ​യി​ലെ ഒരു അച്ഛൻ പറഞ്ഞതാണ്‌ ഇത്‌.

ഈ പരമ്പര​യി​ലെ ആദ്യത്തെ വീഡി​യോ​കൾ പ്രകാ​ശ​നം ചെയ്‌ത​ശേ​ഷം, ഡേവി​ഡും അവന്റെ കുടും​ബാം​ഗ​ങ്ങ​ളും മുഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യുള്ള ഒരു കൂട്ടം വീഡി​യോ​കൾ യഹോ​വ​യു​ടെ സാക്ഷികൾ പുറത്തി​റ​ക്കി. ഇവ ഇപ്പോൾ jw.org-ൽ ലഭ്യമാണ്‌. മോഷണം തെറ്റാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, എങ്ങനെ ദൈവ​ത്തോ​ടു പ്രാർഥി​ക്കാം എന്നതു​പോ​ലു​ള്ള ചില സദാചാ​ര​പാ​ഠ​ങ്ങ​ളും ആത്മീയ വിവര​ങ്ങ​ളും കുട്ടി​ക​ളെ പഠിപ്പി​ക്കാൻ ഇവ ഉപകരി​ക്കു​ന്നു.

ഈ പരമ്പര​യി​ലെ ആദ്യത്തെ രണ്ടു വീഡി​യോ​കൾ, ഇപ്പോൾത്ത​ന്നെ 131 ഭാഷയി​ലുണ്ട്‌. അതു​കൊ​ണ്ടു​ത​ന്നെ, ലോക​മെ​ങ്ങു​മു​ള്ള കുട്ടി​കൾക്ക്‌ അതു കണ്ടാസ്വ​ദി​ക്കാ​നാ​കു​ന്നു.

ആളുകൾക്കു പറയാ​നു​ള്ളത്‌...

അഞ്ചു മക്കളുള്ള ഒരു അമ്മ എഴുതി: “ശ്രദ്ധിക്കുക, അനുസ​രി​ക്കു​ക, അനു​ഗ്ര​ഹം പ്രാപി​ക്കു​ക എന്ന ഡിവിഡി കിട്ടി​യിട്ട്‌ ഒരാഴ്‌ച​യേ ആയിട്ടു​ള്ളൂ. പക്ഷേ ഇപ്പോൾത്ത​ന്നെ ഞങ്ങളത്‌ ഒരു 50 പ്രാവ​ശ്യ​മെ​ങ്കി​ലും കണ്ടു കാണും.”

ഇംഗ്ലണ്ടിൽനി​ന്നു​ള്ള 12 വയസ്സു​കാ​രി മിലീക്ക്‌ 15 വയസ്സു​കാ​ര​നാ​യ ഒരു ആങ്ങളയുണ്ട്‌, തോമസ്‌. ജനിത​ക​വൈ​ക​ല്യം ബാധിച്ച കുട്ടി​യാണ്‌ അവൻ. മിലീ പറയുന്നു: “തോമസിന്റെ ഐപാ​ഡിൽ ഡേവി​ഡി​നെ​ക്കു​റി​ച്ചുള്ള വീഡി​യോ​ക​ളുണ്ട്‌. അവൻ അതു സ്‌കൂ​ളി​ലെ കൂട്ടു​കാ​രെ കാണി​ക്കും. അതിലെ പാട്ടുകൾ അവന്‌ ഒരുപാട്‌ ഇഷ്ടമാണ്‌. അവൻ അതു നന്നായി പാടു​ക​യും ചെയ്യും. ഒരിക്കൽ അവൻ അതു പാടു​ന്ന​തു കേട്ട്‌ നമ്മുടെ ഒരു സഹോ​ദ​രി സന്തോ​ഷം​കൊണ്ട്‌ കരഞ്ഞു​പോ​യി.”

തനിക്ക്‌ 8 വയസ്സും 9 മാസവും 25 ദിവസ​വും പ്രായ​മാ​യെന്ന്‌ ‘അവകാ​ശ​പ്പെ​ടു​ന്ന’ ഏവ ഇങ്ങനെ എഴുതി: “ഡേവി​ഡി​ന്റെ​യും ചേച്ചി​യു​ടെ​യും വീഡി​യോ കുട്ടി​ക​ളെ പഠിപ്പി​ക്കാൻ വളരെ നല്ലതാണ്‌.”

മീക്കേലാ പറയുന്നു: “എനിക്ക്‌ ആറു വയസ്സുണ്ട്‌. ശ്രദ്ധി​ക്കു​ക, അനുസ​രി​ക്കു​ക, അനു​ഗ്ര​ഹം പ്രാപി​ക്കു​ക എന്ന വീഡി​യോ​യ്‌ക്കു താങ്ക്‌യൂ. ഡാഡി​യും മമ്മിയും പറയു​ന്ന​തു ശ്രദ്ധി​ക്കാ​നും അങ്ങനെ യഹോ​വ​യെ സന്തോ​ഷി​പ്പി​ക്കാ​നും അത്‌ എന്നെ പഠിപ്പി​ക്കു​ന്നു.”

മൂല്യ​മു​ള്ള വിവരങ്ങൾ

കാർട്ടൂൺ വീഡി​യോ​ക​ളും മറ്റും നിർമി​ക്കു​ന്ന, യഹോ​വ​യു​ടെ സാക്ഷി​യ​ല്ലാ​ത്ത ഒരു യുവാ​വിന്‌, മോഷണം തെറ്റാണ്‌ എന്ന വീഡി​യോ കണ്ടപ്പോൾ വലിയ മതിപ്പു​തോ​ന്നി. കുറച്ച്‌ പേർ മാത്ര​മു​ള്ള ഒരു ടീം ആണ്‌ അതു തയ്യാറാ​ക്കി​യ​തെ​ന്നു​കൂ​ടി അറിഞ്ഞ​പ്പോൾ അയാൾക്ക്‌ അത്ഭുത​മാ​യി. അയാൾ പറഞ്ഞു: “വലുതും ചെറു​തും ആയ സ്റ്റുഡി​യോ​ക​ളിൽ ജോലി ചെയ്യുന്ന പലരെ​യും എനിക്ക​റി​യാം. ... പക്ഷേ, അവർ ദിവസം മുഴുവൻ കഷ്ടപ്പെ​ട്ടാ​ലും, ഏതാനും മണിക്കൂർ നേര​ത്തേക്ക്‌ ആളുകളെ ചിരി​പ്പി​ക്കാം എന്നതാണ്‌ ആകെയുള്ള നേട്ടം. എന്നാൽ, നിങ്ങളു​ടെ കാർട്ടൂ​ണു​കൾ അങ്ങനെയല്ല. ശരി എന്താണ്‌, തെറ്റ്‌ എന്താണ്‌ എന്നൊക്കെ അവ കുട്ടി​ക​ളെ പഠിപ്പി​ക്കു​ന്നു; ശരിയായ തീരു​മാ​നം എടുക്കാൻ അവരെ സഹായി​ക്കു​ന്നു. ആളുകൾക്കു പ്രയോ​ജ​നം ചെയ്യുന്ന കാര്യ​ങ്ങ​ളാ​ണു നിങ്ങൾ ചെയ്യു​ന്നത്‌.”

ലോക​മെ​മ്പാ​ടു​മുള്ള മാതാ​പി​താ​ക്കൾ ഈ പ്രസ്‌താ​വ​ന​യോ​ടു യോജി​ക്കു​ന്നു. ഒരു അമ്മ എഴുതി: യഹോവയുടെ സഖിത്വം നേടുക(ഇംഗ്ലീഷ്‌) എന്ന വീഡി​യോ കാണു​ക​യാ​യി​രു​ന്നു എന്റെ മൂന്നു വയസ്സു​കാ​രൻ മകൻ ക്വിൻ. അതിനി​ടെ അവൻ പെട്ടെന്ന്‌ എന്നെ നോക്കി​യിട്ട്‌ അവന്റെ കുഞ്ഞി​ക്കൈ നെഞ്ചോ​ടു ചേർത്തു​വെച്ച്‌ ഇങ്ങനെ പറഞ്ഞു: ‘മമ്മീ, ഇതു കാണു​മ്പോൾ എനിക്ക്‌ ഒത്തിരി സന്തോഷം തോന്നു​ന്നു.’”