വിവരങ്ങള്‍ കാണിക്കുക

ഉല്‌പത്തി പുസ്‌ത​കം അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യി​ലും!

ഉല്‌പത്തി പുസ്‌ത​കം അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യി​ലും!

അങ്ങേയറ്റം ആവേശ​ത്തോ​ടെ​യാണ്‌ ബധിരർ ആ അറിയിപ്പ്‌ സ്വീക​രി​ച്ചത്‌: “എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള (പഴയ നിയമം) ചില ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ പരിഭാഷ ഇപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിൽ ഉല്‌പത്തി പുസ്‌ത​ക​ത്തി​ന്റെ (വീഡി​യോ) റെക്കോർഡിങ്‌ പൂർത്തി​യാ​യി​രി​ക്കു​ന്നു!” അതു കേട്ടതും അവർ കൈവീ​ശി ‘കരഘോ​ഷം മുഴക്കി’ സന്തോഷം പ്രകടി​പ്പി​ച്ചു.

അടുത്ത​യി​ടെ അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യിൽ (ASL) യഹോ​വ​യു​ടെ സാക്ഷികൾ നടത്തിയ സമ്മേള​ന​ങ്ങ​ളി​ലെ അവസാന പ്രസം​ഗ​ത്തി​ലാ​യി​രു​ന്നു ഈ അറിയിപ്പ്‌.

2005-ലാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​രം അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യി​ലേക്ക്‌ പരിഭാഷ ചെയ്യാൻ തുടങ്ങി​യത്‌. മത്തായി മുതലുള്ള പുസ്‌ത​ക​ങ്ങൾ ആദ്യം ചെയ്‌തു. 2010 ആയപ്പോ​ഴേ​ക്കും പുതിയ നിയമം എന്ന്‌ പൊതു​വേ അറിയ​പ്പെ​ടു​ന്ന 27 പുസ്‌ത​ക​ങ്ങ​ളു​ടെ​യും പരിഭാഷ പൂർത്തി​യാ​യി.

ഇതിനു പുറമേ, വേറെ അഞ്ച്‌ ആംഗ്യ​ഭാ​ഷ​യി​ലേ​ക്കു​കൂ​ടി യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​ന്റെ ചില ഭാഗങ്ങൾ മൊഴി​മാ​റ്റം ചെയ്‌തി​രി​ക്കു​ന്നു.

എന്തിനാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ഇതെല്ലാം ചെയ്യു​ന്നത്‌? പുസ്‌ത​ക​രൂ​പ​ത്തി​ലു​ള്ള ബൈബി​ളു​കൾ, ബധിര​രാ​യ ആളുകൾ ഒരിക്ക​ലും കേൾക്കു​ക​യോ ഉപയോ​ഗി​ക്കു​ക​യോ ചെയ്യാത്ത സംസാ​ര​ഭാ​ഷ​യി​ലാ​യി​രി​ക്കും; അത്‌ മനസ്സി​ലാ​ക്കാൻ അവർക്കു ബുദ്ധി​മു​ട്ടാണ്‌. എന്നാൽ കൃത്യ​വും വ്യക്തവും ആയി ആംഗ്യ​ഭാ​ഷ​യു​ടെ തനതു ശൈലി ഉപയോ​ഗിച്ച്‌ ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നത്‌, അതിന്റെ ഉള്ളടക്കം മനസ്സി​ലാ​ക്കാ​നും ദൈവ​വു​മാ​യി അടുപ്പം വളർത്തി​യെ​ടു​ക്കാ​നും നിരവധി ബധിരരെ സഹായി​ക്കു​ന്നെന്ന്‌ സാക്ഷികൾ മനസ്സി​ലാ​ക്കി. ഈ ബൈബിൾ ഭാഷാ​ന്ത​ര​ത്തെ ബധിരർ എങ്ങനെ​യാ​ണു വരവേ​റ്റത്‌?

ബധിര​നാ​യ ഒരു യുവാവു പറയുന്നു: “ഏതാനും വർഷം മുമ്പ്‌ മത്തായി​യു​ടെ സുവി​ശേ​ഷം പ്രകാ​ശ​നം ചെയ്‌ത​പ്പോൾ, എന്നെ സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ ദൈവ​മാ​യ യഹോവ എന്നോടു നേരിട്ടു പറയു​ന്ന​തു​പോ​ലെ എനിക്കു തോന്നി. ഇപ്പോൾ ഉല്‌പത്തി പുസ്‌ത​കം​കൂ​ടി ലഭിച്ച​പ്പോൾ അത്‌ ഒന്നുകൂ​ടി ഉറപ്പായി. ദൈവത്തെ അടുത്ത​റി​യാൻ ആവശ്യ​മാ​യ​തെ​ല്ലാം അവൻ എനിക്കു ചെയ്‌തു​ത​രു​ന്നു.”

ബധിര​യാ​യ ഒരു സ്‌ത്രീ തന്റെ വികാ​ര​ങ്ങൾ പ്രകടി​പ്പി​ച്ചത്‌ ഇങ്ങനെ: “അതിലെ പാട്ടുകൾ എത്ര വ്യക്തവും ഭാവ​പ്ര​ക​ട​ന​ങ്ങ​ളോ​ടു​കൂ​ടി​യ​തും ആണെന്നോ! ഞാൻ ഈ ബൈബി​ളു​മാ​യി ‘സ്‌നേ​ഹ​ത്തി​ലാ​യി’ എന്നു പറയാം! ദൈവ​ത്തി​ന്റെ വചനത്തി​ലെ ഓരോ വാക്യ​വും അതിന്റെ പശ്ചാത്ത​ല​വി​വ​ര​ങ്ങൾ സഹിതം വായിച്ച്‌ ദൈവത്തെ കൂടുതൽ അടുത്ത​റി​യാ​നാണ്‌ അവൻ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ എനിക്കു മനസ്സി​ലാ​യി. ആശയങ്ങൾ വ്യക്തമാ​യി അവതരി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാൽ അത്‌ എന്റെ ഹൃദയ​ത്തിൽ തട്ടുന്നു. അതു​കൊ​ണ്ടു​ത​ന്നെ പ്രാർഥി​ക്കു​മ്പോൾ ഉള്ളി​ന്റെ​യു​ള്ളി​ലെ വികാ​ര​ങ്ങൾപോ​ലും ദൈവ​ത്തോ​ടു തുറന്നു പ്രകടി​പ്പി​ക്കാ​നാ​കു​ന്നു.”