വിവരങ്ങള്‍ കാണിക്കുക

എഴുപതു പിന്നിട്ട ഗിലെ​യാദ്‌ സ്‌കൂൾ

എഴുപതു പിന്നിട്ട ഗിലെ​യാദ്‌ സ്‌കൂൾ

ഫെബ്രു​വ​രി 1, 1943-ൽ ന്യൂ​യോർക്കി​ന്റെ ഉൾപ്ര​ദേ​ശത്ത്‌ ഒരു പുതിയ സ്‌കൂൾ ആരംഭി​ച്ചു. ഇന്ന്‌ അത്‌ വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. ഇതി​നോ​ട​കം ആ സ്‌കൂൾ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളിൽ നിന്നുള്ള 8,000-ത്തിലധി​കം സ്‌ത്രീ​പു​രു​ഷ​ന്മാർക്ക്‌ പ്രത്യേ​ക​പ​രി​ശീ​ല​നം നൽകി​യി​ട്ടുണ്ട്‌.

മുകളിൽ: ന്യൂ​യോർക്കി​ലെ സൗത്ത്‌ ലാൻസി​ങ്ങി​ലു​ള്ള ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ മുഖ്യ​ക​വാ​ടം. താഴെ: 31-ാം ക്ലാസ്സിലെ വിദ്യാർഥി​ക​ളെ അഭിസം​ബോ​ധന ചെയ്‌തു​കൊണ്ട്‌ അധ്യാ​പ​കൻ സംസാ​രി​ക്കു​ന്നു.

ഗിലെ​യാദ്‌ സ്‌കൂ​ളിൽനിന്ന്‌ അടുത്ത കാലത്ത്‌ ബിരുദം നേടിയ ജോനാ​ഥൻ പറയുന്നു: “ദൈവ​വ​ച​ന​ത്തിൽ അധിഷ്‌ഠി​ത​മാ​യി ഞങ്ങൾക്കു ലഭിച്ച പരിശീ​ല​നം ഏതു ദേശക്കാ​രോ​ടും ഏതു സാംസ്‌കാ​രി​ക പശ്ചാത്ത​ല​ത്തി​ലു​ള്ള​വ​രോ​ടും തന്മയത്വ​ത്തോ​ടെ ഇടപഴ​കാൻ ഞങ്ങളെ പ്രാപ്‌ത​രാ​ക്കി​യി​രി​ക്കു​ന്നു.” അദ്ദേഹ​ത്തി​ന്റെ ഭാര്യ മാർനി ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “നമ്മുടെ സ്രഷ്ടാവ്‌ നമുക്കു​വേ​ണ്ടി ഉദ്ദേശി​ച്ചി​രി​ക്കു​ന്ന ജീവി​ത​രീ​തി​യെ​ക്കാൾ മെച്ചമായ മറ്റൊ​ന്നി​ല്ല എന്ന്‌ ആളുകൾക്ക്‌ പറഞ്ഞു​കൊ​ടു​ക്കാൻ ഞാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു. യഹോ​വ​യെ അറിയാൻ മറ്റുള്ള​വ​രെ സഹായി​ച്ചാൽ അവരുടെ ജീവിതം ധന്യമാ​കു​മെന്ന്‌ എനിക്കു പൂർണ​ബോ​ധ്യ​മുണ്ട്‌.”

ഫീസ്‌ ഈടാ​ക്കാ​ത്ത, അഞ്ചു മാസം ദൈർഘ്യ​മു​ള്ള കോഴ്‌സാണ്‌ ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റേത്‌. ബൈബി​ളി​നും സുവി​ശേ​ഷ​വേ​ല​യ്‌ക്കും ആണ്‌ ഈ കോഴ്‌സ്‌ മുഖ്യ​ശ്രദ്ധ നൽകു​ന്നത്‌. ദൈവ​ജ​ന​ത്തിന്‌ ശക്തിയും പ്രോ​ത്സാ​ഹ​ന​വും പകരാൻ ബിരു​ദ​ധാ​രി​ക​ളെ പ്രാപ്‌ത​രാ​ക്കു​ന്ന​താണ്‌ ഈ പരിശീ​ല​നം. മാത്രമല്ല, ഇവരു​ടെ​ത​ന്നെ ജീവി​ത​ത്തിൽ ഉണ്ടാ​യേ​ക്കാ​വു​ന്ന പ്രശ്‌ന​ങ്ങൾ കൈകാ​ര്യം ചെയ്യാൻവേണ്ട ആത്മീയ​ഗു​ണ​ങ്ങൾ നേടി​യെ​ടു​ക്കാ​നും ഈ കോഴ്‌സ്‌ സഹായി​ക്കു​ന്നു. പഠന​വേ​ള​യിൽ, അവർ ചർച്ച​ചെ​യ്യു​ന്ന തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾ യഹോ​വ​യാം ദൈവ​വു​മാ​യു​ള്ള ബന്ധം ശക്തി​പ്പെ​ടു​ത്താൻപോ​ന്ന​വ​യാണ്‌.

മുകളിൽ: 1958-ൽ നടന്ന ക്ലാസ്സിൽ, സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ രൂപമാ​തൃ​ക​യു​ടെ അരികിൽ നിന്നു​കൊണ്ട്‌ ആൽബർട്ട്‌ ഷ്രോഡർ സഹോ​ദ​രൻ വിദ്യാർഥി​ക​ളെ പഠിപ്പി​ക്കു​ന്നു. താഴെ: 1968-ൽ യു​ളൈ​സിസ്‌ ഗ്ലാസ്സ്‌ സഹോ​ദ​രൻ 46-ാം ക്ലാസ്സിലെ വിദ്യാർഥി​ക​ളെ പഠിപ്പി​ക്കു​ന്നു.

ഗിലെ​യാദ്‌ സ്‌കൂ​ളിൽ സംബന്ധി​ക്കു​ന്നത്‌ മുഴു​സ​മ​യ​ശു​ശ്രൂ​ഷ​ക​രായ ദമ്പതി​ക​ളാണ്‌. ബിരു​ദാ​ന​ന്ത​രം, ഒന്നുകിൽ പഴയ നിയമ​ന​ത്തിൽ തുടരാ​നോ അല്ലെങ്കിൽ മറ്റൊരു രാജ്യ​ത്തേ​ക്കു പോകാ​നോ അവർക്കു നിയമനം ലഭി​ച്ചേ​ക്കാം. മറ്റുചി​ലർക്കാ​ക​ട്ടെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 90-ലധികം വരുന്ന ഏതെങ്കി​ലും ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലാ​യി​രി​ക്കാം നിയമനം ലഭിക്കു​ന്നത്‌. പ്രസം​ഗ​വേ​ല​യിൽ കൂടുതൽ ഫലം ലഭി​ക്കേ​ണ്ട​തിന്‌ ഭൂരി​ഭാ​ഗം ബിരു​ദ​ധാ​രി​ക​ളെ​യും ജനസാ​ന്ദ്ര​ത​യേ​റി​യ ദേശങ്ങ​ളി​ലേ​ക്കാണ്‌ നിയമി​ക്കാ​റു​ള്ളത്‌.

ന്യൂ​യോർക്കി​ലെ സൗത്ത്‌ ലാൻസി​ങ്ങി​ലു​ള്ള കിങ്‌ഡം ഫാമി​ലാണ്‌ ഗിലെ​യാദ്‌ സ്‌കൂൾ ആദ്യം തുടങ്ങി​യത്‌. പിന്നീട്‌, 1961-ൽ ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​ത്തേക്ക്‌ ഈ സ്‌കൂൾ മാറ്റി. 1988 മുതൽ 1995 വരെയുള്ള കാലഘ​ട്ട​ത്തിൽ ന്യൂ​യോർക്കി​ലെ വാൾക്കി​ലിൽ ഉള്ള വാച്ച്‌ട​വ​റി​ന്റെ കൃഷി​യി​ട​ത്തിൽ ഈ സ്‌കൂൾ പ്രവർത്തി​ച്ചു. എന്നാൽ, 1995 മുതൽ ന്യൂ​യോർക്കി​ലെ പാറ്റേർസ​ണി​ലു​ള്ള വാച്ച്‌ട​വർ വിദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ലാണ്‌ ഇപ്പോൾ ഇതു പ്രവർത്തി​ക്കു​ന്നത്‌. 2013 മാർച്ച്‌ മാസത്തിൽ ഇവി​ടെ​വെച്ച്‌ 134-ാമത്തെ ക്ലാസ്സിന്റെ ബിരു​ദ​ദാ​ന​ച്ച​ടങ്ങ്‌ നടന്നു.

മുകളിൽ: 2003-ൽ നടന്ന 116-ാമത്തെ ക്ലാസ്സിന്റെ പഠനവേള. താഴെ: 2011—ഗിലെ​യാദ്‌ ലൈ​ബ്ര​റി​യിൽ ഇരുന്ന്‌ വിദ്യാർഥി​കൾ പഠിക്കു​ന്നു.

കഴിഞ്ഞ ഏഴു പതിറ്റാ​ണ്ടു​ക​ളാ​യി യഹോ​വ​യെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തി​ന്റെ സമുന്ന​ത​മാ​യ ഒരു രേഖയാണ്‌ വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ ബിരു​ദ​ധാ​രി​കൾ കാഴ്‌ച​വെ​ച്ചി​രി​ക്കു​ന്നത്‌.