വിവരങ്ങള്‍ കാണിക്കുക

കപ്പൽജോ​ലി​ക്കാർക്ക്‌ സന്തോ​ഷ​വാർത്ത!

കപ്പൽജോ​ലി​ക്കാർക്ക്‌ സന്തോ​ഷ​വാർത്ത!

ഏതാണ്ട്‌ 15 ലക്ഷം കപ്പൽജോ​ലി​ക്കാർ ലോക​മെ​ങ്ങു​മു​ണ്ടെ​ന്നാണ്‌ ചില കണക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. ഒരു തുറമു​ഖ​ത്തു​നിന്ന്‌ മറ്റൊ​ന്നി​ലേ​ക്കു സ്ഥിരമാ​യി സഞ്ചരി​ക്കു​ന്ന അവർക്കെ​ല്ലാം എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾ സന്ദേശം എത്തിക്കു​ന്നത്‌? തുറമു​ഖത്ത്‌ ഒരു കപ്പൽ വന്നാൽ പരിശീ​ല​നം നേടിയ യഹോ​വ​യു​ടെ സാക്ഷികൾ കപ്പലി​നു​ള്ളി​ലെ ഉദ്യോ​ഗ​സ്ഥ​രോ​ടും ജോലി​ക്കാ​രോ​ടും ബൈബി​ളിൽനി​ന്നു​ള്ള പല വിഷയങ്ങൾ ചർച്ച ചെയ്യുന്നു, സൗജന്യ​മാ​യി. അവർക്കു​വേണ്ട ഭാഷയി​ലു​ള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും കൊടു​ക്കു​ന്നു.

ഇതി​നോട്‌ അവർ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌? കാനഡ​യി​ലെ വാൻകൂ​വർ തുറമു​ഖത്ത്‌ സ്വമേ​ധ​യാ പ്രവർത്തി​ക്കു​ന്ന ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യ സ്റ്റെഫാ​നോ ഇങ്ങനെ പറയുന്നു: “ചിലർ വിചാ​രി​ക്കു​ന്നത്‌ കപ്പൽജോ​ലി​ക്കാ​രെ​ല്ലാം പരുക്കൻ സ്വഭാവം ഉള്ളവരാ​ണെ​ന്നാണ്‌. അങ്ങനെ ചിലരു​ണ്ടെ​ങ്കി​ലും ഞങ്ങൾ കണ്ട ഭൂരി​ഭാ​ഗം പേരും താഴ്‌മ​യു​ള്ള​വ​രും കാര്യങ്ങൾ പഠിക്കാൻ ഉത്സാഹ​മു​ള്ള​വ​രും ആണ്‌. മിക്കവ​രും ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു. ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹം ഉണ്ടായി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ ഞങ്ങൾക്ക്‌ മിക്ക​പ്പോ​ഴും നല്ല സ്വീക​ര​ണ​മാണ്‌ ലഭിക്കു​ന്നത്‌.” വാൻകൂ​വ​റിൽ മാത്രം 2015 സെപ്‌റ്റം​ബർ മുതൽ 2016 ആഗസ്റ്റ്‌ വരെയുള്ള സമയത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ കപ്പലു​കൾക്കു​ള്ളി​ലേക്ക്‌ ഏതാണ്ട്‌ 1,600 പ്രാവ​ശ്യം ക്ഷണം ലഭിച്ചി​ട്ടുണ്ട്‌. കപ്പലി​ലു​ള്ള​വർ പല ഭാഷക​ളി​ലു​ള്ള 1000-ത്തിലധി​കം പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ സ്വീക​രി​ച്ചു. 1,100-ലധികം പേർ ബൈബിൾ പഠിക്കാ​നും തുടങ്ങി.

കപ്പൽജോ​ലി​ക്കാ​രു​മാ​യുള്ള ബൈബിൾ ചർച്ചകൾ തുടർന്നു​കൊ​ണ്ടു​പോ​കു​ന്നത്‌ എങ്ങനെ?

ലോക​ത്തി​ന്റെ വിവിധ തുറമു​ഖ​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ ഉള്ളതു​കൊണ്ട്‌ ബൈബിൾ ചർച്ചകൾ തുടർന്നു​കൊ​ണ്ടു​പോ​കാൻ ആഗ്രഹി​ക്കു​ന്ന കപ്പൽജോ​ലി​ക്കാർക്ക്‌ അടുത്ത തുറമു​ഖത്ത്‌ ഏതെങ്കി​ലും ഒരു സാക്ഷി​യോ​ടൊ​പ്പം ചർച്ച നടത്തു​ന്ന​തി​നു​ള്ള അവസര​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 2016 മെയിൽ വാൻകൂ​വ​റി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ ഒരു ചരക്കു​ക​പ്പ​ലി​ലെ പ്രധാന പാചക​ക്കാ​ര​നാ​യ വോർലി​റ്റോ​യെ കണ്ടുമു​ട്ടി. ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ അവർ അദ്ദേഹത്തെ കാണിച്ചു. തുടർന്ന്‌ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപ​ത്രി​ക ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠ​നം ആരംഭി​ച്ചു. വോർലി​റ്റോ​യ്‌ക്ക്‌ സാക്ഷി​ക​ളു​ടെ ആ സന്ദർശനം വളരെ ഇഷ്ടപ്പെട്ടു. ബൈബിൾപ​ഠ​നം തുടർന്നു​കൊ​ണ്ടു​പോ​കാൻ അദ്ദേഹം ആഗ്രഹി​ച്ചു. പക്ഷേ കപ്പൽ അടുത്ത​താ​യി അടുക്കു​ന്നത്‌ കുറെ​ദൂ​രെ​യു​ള്ള ബ്രസീ​ലി​ലെ തുറമു​ഖ​മാ​യ പരാനാ​ഗ്വ​യി​ലാ​യി​രു​ന്നു.

ഏതാണ്ട്‌ ഒരു മാസം കഴിഞ്ഞ​പ്പോൾ കപ്പൽ പരാനാ​ഗ്വ തുറമു​ഖ​ത്തെ​ത്തി. വോർലി​റ്റോ​യെ അമ്പരപ്പി​ച്ചു​കൊണ്ട്‌ അതാ ബ്രസീ​ലി​ലു​ള്ള രണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ! അവർ കപ്പലി​ലേ​ക്കു​ള്ള നടവഴി​യി​ലൂ​ടെ തന്നെ അന്വേ​ഷി​ച്ചു വരുന്നത്‌ വോർലി​റ്റോ കണ്ടു. വാൻകൂ​വ​റി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ അദ്ദേഹ​ത്തി​ന്റെ മേൽവി​ലാ​സം കൊടു​ത്ത​തെന്ന്‌ അവർ വോർലി​റ്റോ​യോ​ടു പറഞ്ഞു. വോർലി​റ്റോ​യ്‌ക്ക്‌ ബ്രസീ​ലി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ബൈബിൾ പഠിക്കു​ന്ന​തി​നു​ള്ള അവസരം ഒരുക്കി​യ​തിന്‌ അവരോട്‌ അദ്ദേഹം ഹൃദയ​പൂർവം നന്ദി പറഞ്ഞു. അടുത്ത തുറമു​ഖ​ത്തും ബൈബിൾ പഠിക്കു​ന്ന​തി​നാ​യി അദ്ദേഹം ആകാം​ക്ഷ​യോ​ടെ നോക്കി​യി​രു​ന്നു.