വിവരങ്ങള്‍ കാണിക്കുക

2014 വാർഷികയോഗ റിപ്പോർട്ട്‌

ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തി​ന്റെ 100 വർഷങ്ങൾ!

2014 വാർഷികയോഗ റിപ്പോർട്ട്‌

2014 ഒക്‌ടോബർ 4-ന്‌, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ 130-ാമത്തെ വാർഷി​ക​യോ​ഗ​ത്തിന്‌ 19,000-ത്തോളം ആളുകൾ ഒന്നിച്ചു​കൂ​ടി. ഐക്യ​നാ​ടു​ക​ളി​ലെ ന്യൂ ജേഴ്‌സി​യി​ലു​ള്ള ജേഴ്‌സി സിറ്റി​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സമ്മേള​ന​ഹാ​ളിൽ വെച്ചാ​യി​രു​ന്നു പരിപാ​ടി. ഈ പരിപാ​ടി മറ്റു പല സ്ഥലങ്ങളി​ലും വീഡി​യോ​യി​ലൂ​ടെ കാണാ​നു​ള്ള സൗകര്യം ഒരുക്കി​യി​രു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘാം​ഗ​മാ​യ മാർക്ക്‌ സാൻഡെഴ്‌സനായിരുന്നു പരിപാ​ടി​യു​ടെ അധ്യക്ഷൻ. മിശി​ഹൈ​ക​രാ​ജ്യം സ്ഥാപി​ത​മാ​യി​ന്റെ 100-ാം വാർഷി​കം ആയതി​നാൽ ഈ വർഷത്തെ യോഗം ചരിത്രം കുറി​ക്കു​ന്ന ഒന്നാ​ണെന്ന്‌ പറഞ്ഞു​കൊ​ണ്ടാണ്‌ അദ്ദേഹം തുടങ്ങി​യത്‌.

രാജ്യ​ഭ​ര​ണം ആദ്യത്തെ 100 വർഷങ്ങ​ളിൽ കൈവ​രി​ച്ച ശ്രദ്ധേ​യ​മാ​യ മൂന്ന്‌ നേട്ടങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹം അവലോ​ക​നം ചെയ്‌തു.

  • ആഗോ​ള​പ്ര​സം​ഗ​വേല. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ദൈവ​ജ​നം സന്തോ​ഷ​വാർത്ത ലോകം മുഴു​വ​നും എത്തിക്കാൻ അക്ഷീണം പ്രവർത്തി​ച്ചി​രി​ക്കു​ന്നു. 1914-ൽ കേവലം ആയിരങ്ങൾ മാത്ര​മാ​യി​രു​ന്ന അവർ 2014 സേവന​വർഷ​ത്തിൽ 80 ലക്ഷത്തി​ല​ധി​ക​മാ​യി വർധിച്ചു. പ്രവർത്ത​നം മതി​യെന്ന്‌ യഹോവ പറയു​ന്ന​തു​വ​രെ നമ്മൾ ഈ വേല തീക്ഷ്‌ണ​ത​യോ​ടെ തുടരും.

  • ഒരു കൂട്ടമെന്ന നിലയിൽ രാജ്യ​ത്തി​ന്റെ പ്രജകൾക്കു​ള്ള സംരക്ഷണം. യഹോ​വ​യു​ടെ സാക്ഷി​ക​ളെ ഒന്നടങ്കം ഇല്ലായ്‌മ ചെയ്യാൻ ശ്രമി​ച്ചു​കൊണ്ട്‌ രാഷ്‌ട്രീയ-മത അധികാ​രി​കൾ നമ്മളെ ശക്തിയു​ക്തം എതിർത്തി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ആരാധ​ക​രെ സംരക്ഷി​ച്ചി​രി​ക്കു​ന്നു. ഐക്യ​നാ​ടു​ക​ളി​ലെ പരമോ​ന്ന​ത​നീ​തി​പീ​ഠ​ത്തി​ലും യൂറോപ്യൻ മനുഷ്യാ​വ​കാ​ശ കോട​തി​യി​ലും ഉൾപ്പെടെ പല കോട​തി​ക​ളി​ലും നേടിയ നിയമവിജയങ്ങൾ യഹോവ ഇന്നോളം നമ്മളെ കാത്തു​പ​രി​പാ​ലി​ക്കു​ന്നു എന്നതിന്റെ തെളി​വാണ്‌.

  • എല്ലാ തുറക​ളിൽനി​ന്നു​മു​ള്ള ആളുകളെ ഏകീക​രി​ക്കു​ന്നു. വ്യത്യ​സ്‌ത പശ്ചാത്തലം, ദേശം, ഭാഷ എന്നിവ​യിൽനി​ന്നു​ള്ള ആളുകളെ അനേകം വെല്ലു​വി​ളി​കൾ തരണം ചെയ്യാൻ സഹായി​ച്ചു​കൊ​ണ്ടും ആരാധ​ന​യിൽ ഏകീക​രി​ച്ചു​കൊ​ണ്ടും ദൈവ​രാ​ജ്യം ആളുകളെ ഒന്നിപ്പി​ക്കു​ന്നു. “യഹോ​വ​യാൽ മാത്രം സാധ്യ​മാ​കു​ന്ന ഒരു അത്ഭുത​മാണ്‌” ഇതെന്ന്‌ സാൻഡെഴ്‌സൻ സഹോ​ദ​രൻ പറഞ്ഞു. ചരി​ത്ര​ത്തിൽ ഇടം പിടി​ക്കു​ന്ന ഈ വാർഷി​ക​യോ​ഗ​ത്തിൽ കൂടി​വ​രാൻ അവസരം ലഭിച്ച​തിൽ നമ്മൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​താ​ണെന്ന്‌ അദ്ദേഹം വീണ്ടും പറഞ്ഞു.

യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം പരമ്പര.

വാർഷി​ക​യോ​ഗ​ത്തി​ലെ അടുത്ത വിഷയം രണ്ടു വർഷമാ​യി ആസ്വദി​ച്ചു​പോ​രു​ന്ന കുട്ടി​കൾക്കാ​യു​ള്ള വീഡി​യോ​യെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു. ആദ്യം അദ്ദേഹം ലോക​മെ​മ്പാ​ടും​നി​ന്നുള്ള കുട്ടി​ക​ളു​ടെ ഒരു വീഡി​യോ അഭിമു​ഖം കാണിച്ചു. വീഡി​യോ​യിൽ നിന്ന്‌ പഠി​ച്ചെ​ടു​ത്ത പാഠങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കുട്ടി​ക​ളു​ടെ വിലമ​തി​പ്പു​നി​റഞ്ഞ വാക്കു​ക​ളും അവരുടെ നിഷ്‌ക​പ​ട​മാ​യ അഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളും സദസ്യ​രു​ടെ ഹൃദയ​ങ്ങ​ളെ തൊട്ടു.

അതിനു ശേഷം ഈ പരമ്പര​യി​ലെ ഒരു പുതിയ വീഡി​യോ ആണ്‌ കാണി​ച്ചത്‌. ധൈര്യ​മുള്ളവരായിരിക്കാൻ യഹോവ നിങ്ങളെ സഹായി​ക്കുംഎന്നതാ​യി​രു​ന്നു അതിന്റെ പേര്‌. നയമാന്റെ ഭാര്യ​യോട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ ധൈര്യ​ത്തോ​ടെ സംസാ​രി​ച്ച ഇസ്രാ​യേൽക്കാ​രി​യാ​യ ഒരു പെൺകു​ട്ടി​യെ​ക്കു​റി​ച്ചുള്ള 12 മിനിട്ട്‌ വീഡി​യോ​യാ​യി​രു​ന്നു അത്‌. (2 രാജാ​ക്ക​ന്മാർ 5:1-14) 2014 ഒക്‌ടോ​ബർ 6-ാം തീയതി ഈ വീഡി​യോ jw.org-ൽ വന്നു. അത്‌ 20-ലധികം ഭാഷക​ളിൽ ലഭ്യമാണ്‌.

JW ഭാഷാ​സ​ഹാ​യി.

മറ്റൊരു ഭാഷ പഠിച്ച്‌ ശുശ്രൂഷ വികസി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളെ സഹായി​ക്കു​ന്ന​തിന്‌ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളിൽ ഉപയോ​ഗി​ക്കാ​വു​ന്ന ഒരു പുതിയ ആപ്ലി​ക്കേ​ഷ​നെ​ക്കു​റിച്ച്‌ സാൻഡെഴ്‌സൻ സഹോ​ദ​രൻ അറിയി​പ്പു നടത്തി. 18 ഭാഷക​ളി​ലാ​യി 4,000-ത്തോളം വാക്കു​ക​ളും പദപ്ര​യോ​ഗ​ങ്ങ​ളും ഇതിലുണ്ട്‌. കൂടുതൽ വാക്കു​ക​ളും പദസമൂ​ഹ​ങ്ങ​ളും വയൽസേ​വ​ന​ത്തി​നു​ള്ള അവതര​ണ​ങ്ങ​ളും മറ്റു സവി​ശേ​ഷ​ത​ക​ളും ഉൾക്കൊ​ള്ളി​ക്കാ​നു​ള്ള പദ്ധതി​യും ഉണ്ട്‌.

JW പ്രക്ഷേ​പ​ണം.

ഇന്റർനെറ്റ്‌ ഉപയോ​ഗിച്ച്‌ പ്രവർത്തി​ക്കു​ന്ന ഒരു ടിവി സ്റ്റേഷൻ തുടങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള അറിയി​പ്പു കേട്ട​പ്പോൾ സദസ്‌ ഉത്സാഹ​ഭ​രി​ത​രാ​യി. പരീക്ഷ​ണാ​ടി​സ്ഥാ​ന​ത്തിൽ ഇംഗ്ലീ​ഷി​ലാണ്‌ ഇത്‌ ആദ്യം ലഭ്യമാ​ക്കി​യത്‌. ന്യൂയോർക്കിലെ ബ്രൂക്ലി​നി​ലു​ള്ള ലോകാ​സ്ഥാ​ന​ത്തു​നി​ന്നാണ്‌ ഇതിന്റെ സം​പ്രേ​ഷ​ണം. ഇതിൽ വീഡി​യോ, സംഗീതം, നാടകീയ ബൈബിൾവാ​യന തുടങ്ങി​യവ ഉണ്ട്‌. കൂടാതെ ഭരണസം​ഘാം​ഗ​മോ അവരെ സഹായി​ക്കു​ന്ന കമ്മറ്റി അംഗങ്ങ​ളോ മാസത്തിൽ ഒരിക്കൽ നടത്തുന്ന പരിപാ​ടി​യും ഇതിൽ ഉണ്ടായി​രി​ക്കും.

ഈ പരിപാ​ടി​യു​ടെ ഒരു ഹ്രസ്വ​രൂ​പം സാൻഡെഴ്‌സൻ സഹോ​ദ​രൻ പരിച​യ​പ്പെ​ടു​ത്തി. ഭരണസം​ഘാം​ഗ​മാ​യ സ്റ്റീഫൻ ലെറ്റ്‌ സഹോ​ദ​രൻ അവതരി​പ്പി​ച്ച ഈ വീഡിയോ, ഒരു പുതിയ ടിവി സ്റ്റേഷൻ സജ്ജീക​രി​ക്കു​ന്ന​തി​നു​വേണ്ടി നടന്ന പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ കാണിച്ചു. അങ്ങനെ, JW പ്രക്ഷേ​പ​ണം എന്ന പേരി​ലു​ള്ള ഈ പരിപാ​ടി 2014 ഒക്‌ടോ​ബർ 6-ാം തീയതി ആരംഭി​ച്ചു. ഇത്‌, tv.jw.org സന്ദർശി​ക്കു​ന്ന​തി​ലൂ​ടെ ആസ്വദി​ക്കാ​നാ​കും.

“ദൈവ​രാ​ജ്യം ഒരു നൂറ്റാ​ണ്ടും കടന്ന്‌.”

ഭരണസം​ഘാം​ഗ​മാ​യ സാമുവെൽ എഫ്‌. ഹെർഡ്‌ സഹോ​ദ​രൻ അവതരി​പ്പി​ച്ച വീഡി​യോ ആയിരു​ന്നു അടുത്തത്‌. പ്രസം​ഗ​വേ​ല​യിൽ പുരോ​ഗ​മി​ക്കു​ന്ന​തി​നും ആത്മീയ​മാ​യി വളരു​ന്ന​തി​നും ദൈവ​രാ​ജ്യം നമ്മളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു ആ വീഡി​യോ വിവരി​ച്ചു. ചരി​ത്രം​കു​റി​ച്ച ദൃശ്യ​രം​ഗ​ങ്ങ​ളും പുനര​വ​ത​ര​ണ​ങ്ങ​ളും ദീർഘ​നാ​ളാ​യി സാക്ഷി​ക​ളാ​യി​രി​ക്കു​ന്ന​വ​രു​ടെ അനുഭ​വ​ങ്ങ​ളും പ്രതി​പാ​ദി​ച്ചി​രു​ന്ന ആ വീഡി​യോ പ്രംസം​ഗ​വേല വ്യാപി​പ്പി​ക്കു​ന്ന​തി​നാ​യി ചെയ്‌ത പ്രത്യേ​ക​ശ്ര​മ​ങ്ങ​ളെ​ക്കു​റിച്ച്‌ വിവരി​ച്ചു. കൂടാതെ “സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം” എന്നതിന്റെ നിർമാ​ണം, അതിന്റെ വ്യാപ​ക​മാ​യ ഉപയോ​ഗം; ഗ്രാമഫോൺ, സാക്ഷ്യ​കാർഡു​കൾ, വിജ്ഞാ​പ​ന​ജാ​ഥ​കൾ, ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാറുകൾ, വ്യത്യ​സ്‌ത​ങ്ങ​ളാ​യ സ്‌കൂ​ളു​കൾ തുടങ്ങി​യവ പ്രസം​ഗ​വേ​ല​യു​ടെ പുരോ​ഗ​തി​ക്കു സഹായി​ച്ചത്‌ എങ്ങനെ​യെ​ന്നും അതിൽ കാണി​ച്ചി​രു​ന്നു.

ദൈവ​രാ​ജ്യം അതിന്റെ ആദ്യത്തെ 100 വർഷങ്ങ​ളിൽ കൈവ​രി​ച്ചി​രി​ക്കു​ന്ന നേട്ട​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ നമുക്ക്‌ ഗുണം ചെയ്യു​ന്നത്‌ എങ്ങനെ? അത്‌, ദൈവ​രാ​ജ്യ​ത്തെ കൂടുതൽ യാഥാർഥ്യ​ത്തോ​ടെ വീക്ഷി​ക്കാ​നും ഭാവി​യിൽ നേടാ​നി​രി​ക്കു​ന്ന കാര്യ​ങ്ങ​ളോ​ടു​ള്ള വിലമ​തി​പ്പു വർധി​പ്പി​ക്കാ​നും സഹായി​ക്കു​ന്നു.

ആരാധനയിൽ ഉപയോഗിക്കുന്ന ഗീതങ്ങൾ.

യഹോവയെ പാടിസ്‌തുതിക്കുവിൻ എന്ന നമ്മുടെ പാട്ടു​പു​സ്‌ത​കം പരിഷ്‌ക​രി​ക്കാ​നു​ള്ള പദ്ധതി​യെ​ക്കു​റിച്ച്‌ ഭരണസം​ഘാം​ഗ​മാ​യ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ സഹോ​ദ​രൻ അറിയി​ച്ച​പ്പോൾ സദസിന്‌ ഒരു പുത്തൻ ഉണർവ്‌ കൈവന്നു. പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ അതേ പുറം​ച​ട്ട​യാ​യി​രി​ക്കും ഇതിനും ഉണ്ടാകുക. പാട്ടു​പു​സ്‌ത​ക​ത്തി​നു​വേണ്ടി ഉയർന്ന നിലവാ​ര​മു​ളള വസ്‌തു​ക്കൾ ഉപയോ​ഗി​ക്കു​ന്നത്‌ ആരാധ​ന​യിൽ സംഗീ​ത​ത്തി​നു​ള്ള പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കു​ന്നു.

പുതിയ ചില പാട്ടു​കൾകൂ​ടി പാട്ടു​പു​സ്‌ത​ക​ത്തിൽ ചേർക്കാൻ പോകു​ന്ന​തി​നെ​ക്കു​റി​ച്ചും സ്‌പ്ലെയ്‌ൻ സഹോ​ദ​രൻ അറിയി​ച്ചു. എന്നാൽ ആ പാട്ടുകൾ പാടു​ന്ന​തിന്‌ അത്‌ അച്ചടിച്ച്‌ കൈയിൽ കിട്ടു​ന്ന​തു​വ​രെ കാത്തി​രി​ക്കേ​ണ്ട​തി​ല്ല. പകരം അത്‌ തയ്യാറാ​കു​ന്ന​ത​നു​സ​രിച്ച്‌ jw.org-ൽ ലഭ്യമാ​ക്കു​ന്ന​താണ്‌.

മുന്നമേ പാടി​പ​രി​ശീ​ലി​ച്ച പുതിയ മൂന്നു പാട്ടുകൾ ബഥേൽ കുടും​ബാം​ഗ​ങ്ങൾ അന്ന്‌ പാടി. സ്‌പ്ലെയ്‌ൻ സഹോ​ദ​ര​ന്റെ നേതൃ​ത്വ​ത്തിൽ പാടിയ പുതിയ പാട്ടു​ക​ളിൽ ഒന്നിന്റെ വിഷയം “ദൈവ​രാ​ജ്യം സ്ഥാപി​ത​മായ്‌അതു വരേണമേ!” എന്നതാ​യി​രു​ന്നു. ദൈവ​രാ​ജ്യ​ത്തി​ന്റെ 100 വർഷത്തെ കുറി​ക്കാൻ പ്രത്യേ​കാൽ ചിട്ട​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ആ ഗീതം. തുടർന്ന്‌ സദസി​ലു​ള​ള​വ​രും ഗായക​സം​ഘ​ത്തോ​ടൊ​പ്പം ഈ പാട്ട്‌ പാടു​ക​യും ചെയ്‌തു. പിന്നീട്‌ “ധൈര്യം തരേണമേ” എന്ന മറ്റൊരു പുതിയ ഗീതവും സദസി​ലു​ള്ള​വർക്ക്‌ ഗായക​സം​ഘ​ത്തോ​ടൊ​പ്പം പാടാൻ കഴിഞ്ഞു.

അഭിമു​ഖ​ങ്ങൾ:

ബെഥേൽ സേവന​ത്തിൽ പതിറ്റാ​ണ്ടു​ക​ളു​ടെ അനുഭ​വ​പ​രി​ച​യ​മു​ണ്ടാ​യി​രുന്ന മൂന്ന്‌ ദമ്പതി​ക​ളു​ടെ റെക്കോർഡ്‌ ചെയ്‌ത അഭിമു​ഖം ഭരണസം​ഘാം​ഗ​മാ​യ ഗെരിറ്റ്‌ ലോഷ്‌ സഹോ​ദ​രൻ അവതരി​പ്പി​ച്ചു. കഴിഞ്ഞ വർഷങ്ങ​ളി​ലു​ട​നീ​ളം കണ്ടിട്ടുള്ള ശ്രദ്ധേ​യ​മാ​യ മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ അവർ അതിൽ വിവരി​ച്ചി​രു​ന്നു. ദൈവ​ജ​നം അനുദി​നം മുന്നേ​റു​ന്നു എന്നതിന്‌ ആ മാറ്റങ്ങൾ അടിവ​ര​യി​ടു​ന്നു. സംഘട​നാ​പ​ര​മാ​യ മുന്നേ​റ്റ​ങ്ങൾ ഉണ്ടാകും എന്നത്‌ ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​ട്ടു​ണ്ടെന്ന്‌ ലോഷ്‌ സഹോ​ദ​രൻ പറഞ്ഞു. ആ മാറ്റങ്ങൾക്ക്‌ അനുസ​രിച്ച്‌ സംഘട​ന​യോ​ടൊ​പ്പം മുന്നേ​റാൻ അദ്ദേഹം എല്ലാവ​രെ​യും ആഹ്വാനം ചെയ്‌തു.—യശയ്യ 60:17.

“മാതൃ​ക​ക​ളും പ്രതി​മാ​തൃ​ക​ക​ളും.”

നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഈയി​ട​യാ​യി ‘മാതൃ​ക​യെ​യും പ്രതി​മാ​തൃ​ക​യെ​യും’ കുറി​ച്ചു​ള്ള പരാമർശ​ങ്ങൾ കുറവാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു സ്‌പ്ലെയ്‌ൻ സഹോ​ദ​ര​ന്റെ അടുത്ത പ്രസംഗം.

ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന വിശ്വ​സ്‌ത​രാ​യ സ്‌ത്രീ​പു​രു​ഷ​ന്മാർ നമ്മുടെ നാളിലെ വിശ്വ​സ്‌ത​രാ​യ ക്രിസ്‌ത്യാ​നി​ക​ളു​ടെ കൂട്ടത്തെ മുൻനി​ഴ​ലാ​ക്കു​ന്നു എന്ന്‌ നമ്മൾ പറഞ്ഞി​രു​ന്നു. അതു​പോ​ലെ ബൈബി​ളി​ലെ ചില സംഭവങ്ങൾ ആധുനിക നാളിലെ ദൈവ​ദാ​സ​രെ ഉദ്ദേശി​ച്ചു​ള്ള​താ​ണെ​ന്നും വിശ്വ​സി​ച്ചി​രു​ന്നു. അത്തരം താരത​മ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ രസകര​മാ​ണെ​ന്ന​തിൽ സംശയ​മി​ല്ല. എന്നാൽ എന്തു​കൊ​ണ്ടാണ്‌ നമ്മുടെ പുതിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ അത്തരം താരത​മ്യ​പ​ഠ​ന​ങ്ങൾ തീരെ കുറഞ്ഞു​പോ​യത്‌?

ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കു​ന്ന ചില വ്യക്തികൾ ശ്രേഷ്‌ഠ​മാ​യ ഒന്നിന്റെ മാതൃ​ക​കൾ അഥവാ നിഴലു​കൾ ആയിരു​ന്നെന്ന്‌ തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നുണ്ട്‌. അങ്ങനെ ബൈബിൾ നേരിട്ട്‌ പറഞ്ഞി​ട്ടു​ള്ള മാതൃ​ക​ക​ളും പ്രതി​മാ​തൃ​ക​ക​ളും നമ്മൾ സന്തോ​ഷ​പൂർവം സ്വീക​രി​ക്കു​ന്നു. എന്നാൽ “ബൈബിൾ മൗനം പാലി​ക്കു​ന്ന സന്ദർഭ​ങ്ങ​ളിൽ നമ്മളും മൗനം പാലി​ക്കേ​ണ്ട​തുണ്ട്‌” എന്ന്‌ സ്‌പ്ലെ​യ്‌ൻ സഹോ​ദ​രൻ പറഞ്ഞു. ഒരു ബൈബിൾവി​വ​ര​ണ​ത്തി​ലേക്ക്‌ അനാവ​ശ്യ​മാ​യി ചൂഴ്‌ന്നി​റ​ങ്ങു​ന്നത്‌ നമ്മൾ ഒഴിവാ​ക്ക​ണം. കൂടാതെ മാതൃ​ക​യെ​യും പ്രതി​മാ​തൃ​ക​യെ​യും കുറി​ച്ചും അവയുടെ നിവൃ​ത്തി​യെ​ക്കു​റി​ച്ചും അന്വേ​ഷി​ച്ചു​കൊണ്ട്‌ വെറുതെ സമയം ചെലവാ​ക്കു​ക​യാ​ണെ​ങ്കിൽ—സ്വർഗീ​യ​മോ ഭൗമി​ക​മോ ആയ പ്രത്യാ​ശ​യു​ള്ള​വ​രാ​യാ​ലും—വിവര​ണ​ങ്ങ​ളു​ടെ യഥാർഥ അർഥവും പ്രാ​യോ​ഗി​ക പാഠവും ഗ്രഹി​ക്കു​ന്ന​തിൽ നമ്മൾ പരാജ​യ​പ്പെ​ടും.—റോമർ 15:4. *

“നിങ്ങൾ എപ്പോ​ഴും ‘ഉണർന്നി​രി​ക്കു​മോ?’”

ലെറ്റ്‌ സഹോ​ദ​ര​നാ​യി​രു​ന്നു ഈ പ്രസംഗം നടത്തി​യത്‌. പത്തു കന്യക​മാ​രെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ഉപമയു​ടെ പുതു​ക്കി​യ ഗ്രാഹ്യം അദ്ദേഹം നൽകി. (മത്തായി 25:1-13) ആ ഗ്രാഹ്യം ഇതാണ്‌: ഉപമയി​ലെ മണവാളൻ യേശു​വും, അതിലെ പത്തു കന്യക​മാർ അഭിഷിക്ത അനുഗാ​മി​ക​ളും ആണ്‌. (ലൂക്കോസ്‌ 5:34, 35; 2 കൊരി​ന്ത്യർ 11:2) ഉപമ അന്ത്യകാ​ല​ത്താ​ണു നിറ​വേ​റു​ന്നത്‌, അതിന്റെ പാരമ്യം മഹാക​ഷ്ട​ത്തി​ലും. വിവേ​ക​മി​ല്ലാ​ത്ത അഞ്ചു കന്യക​മാ​രെ​ക്കു​റിച്ച്‌ വിശദീ​ക​രി​ച്ച​പ്പോൾ, അഭിഷിക്ത അനുഗാ​മി​ക​ളിൽ പലരും അവിശ്വ​സ്‌ത​രാ​യി തീരു​മെ​ന്നും അവർക്ക്‌ പകരക്കാ​രെ കണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്നും പറയു​ക​യാ​യി​രു​ന്നി​ല്ല യേശു. പകരം അവർക്കുള്ള ശക്തമായ മുന്നറി​യി​പ്പാണ്‌ യേശു ഉദ്ദേശി​ച്ചത്‌. അഞ്ചു കന്യക​മാർ വിവേ​ക​മു​ള്ള​വ​രും മറ്റ്‌ അഞ്ചു കന്യക​മാർ വിവേ​ക​മി​ല്ലാ​ത്ത​വ​രും ആയതു​പോ​ലെ ഒരുക്ക​വും ജാഗ്ര​ത​യും ഉള്ളവരാ​യി​രി​ക്ക​ണോ അതോ അവിശ്വ​സ്‌ത​ത​യു​ടെ മാർഗ​ത്തിൽ ചലിക്ക​ണോ എന്ന്‌ ഓരോ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​യും സ്വയം തീരു​മാ​നി​ക്ക​ണം.

ഒരു ബൈബിൾവി​വ​ര​ണ​ത്തി​ലേക്ക്‌ അനാവ​ശ്യ​മാ​യി ചൂഴ്‌ന്നി​റ​ങ്ങ​രുത്‌ എന്ന തത്ത്വത്തി​നു ചേർച്ച​യിൽ ഈ ഉപമയു​ടെ എല്ലാ വിശദാം​ശ​ങ്ങ​ളി​ലും ഒരു പ്രാവ​ച​നി​ക​സ​മാ​ന്ത​രം കണ്ടെത്താൻ ശ്രമി​ക്കു​ന്നത്‌ ഒരിക്ക​ലും ജ്ഞാനമല്ല. പകരം ഈ ഉപമയിൽനി​ന്നു​ള്ള ഗുണപാ​ഠ​ങ്ങൾ കണ്ടെത്താൻ നമ്മൾ ശ്രമി​ക്കും. നമ്മൾ അഭിഷി​ക്ത​രാ​യാ​ലും അല്ലെങ്കിൽ ‘വേറെ ആടുക​ളു​ടെ’ ഗണത്തിൽ ആയാലും നമ്മുടെ വെളിച്ചം മറ്റുള്ള​വ​രു​ടെ മുമ്പാകെ പ്രകാ​ശി​പ്പി​ക്കാ​നും ‘ഉണർന്നി​രി​ക്കാ​നും’ ഉള്ള ഉത്തരവാ​ദി​ത്വ​മുണ്ട്‌. (യോഹ​ന്നാൻ 10:16; മർക്കോസ്‌ 13:37; മത്തായി 5:16) നമുക്കു​വേ​ണ്ടി വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ മറ്റാർക്കും കഴിയില്ല. ആത്മീയ​മാ​യി ഉണർന്നി​രു​ന്നു​കൊ​ണ്ടും ശുശ്രൂ​ഷ​യിൽ ഉത്സാഹ​ത്തോ​ടെ പങ്കെടു​ത്തു​കൊ​ണ്ടും നമ്മൾ ഓരോ​രു​ത്ത​രും ‘ജീവൻ തിര​ഞ്ഞെ​ടു​ക്ക​ണം’—ആവർത്തനം 30:19.

“താലന്തു​ക​ളു​ടെ ഉപമ.”

അടുത്ത​താ​യി സംസാ​രി​ച്ചത്‌ ഭരണസം​ഘാം​ഗ​മാ​യ ആന്തണി മോറിസ്‌ സഹോ​ദ​ര​നാണ്‌. താലന്തു​ക​ളു​ടെ ഉപമയിൽ വരുത്തിയ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ അദ്ദേഹം സദസ്യരെ സഹായി​ച്ചു. (മത്തായി 25:14-30) ഈ ഉപമയി​ലെ യജമാനൻ (യേശു) ഭാവി​യിൽ സന്നിഹി​ത​നാ​കു​മ്പോൾ അടിമ​ക​ളെ (ഭൂമി​യി​ലെ വിശ്വ​സ്‌ത​രാ​യ അഭിഷി​ക്താ​നു​ഗാ​മി​കൾ) സ്വർഗീ​യ​ജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്കു​മെന്ന്‌ ഇപ്പോൾ നമുക്ക്‌ അറിയാം. അതേസ​മ​യം ‘ദുഷ്ടനും മടിയ​നും’ ആയ ദാസ​നെ​ക്കു​റി​ച്ചു പറഞ്ഞ​പ്പോൾ അഭിഷി​ക്താ​നു​ഗാ​മി​ക​ളിൽ ഒരു നല്ല ഭാഗം അവിശ്വ​സ്‌ത​രാ​കു​മെന്നല്ല യേശു ഉദ്ദേശി​ച്ചത്‌. പകരം ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കാ​നും ദുഷ്ടദാ​സ​ന്റെ മനോ​ഭാ​വ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നത്‌ ഒഴിവാ​ക്കാ​നും അഭിഷി​ക്തർക്ക്‌ മുന്നറി​യി​പ്പു കൊടു​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

താലന്തു​ക​ളു​ടെ ഉപമയിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌? ഉപമയി​ലെ അടിമ​കൾക്ക്‌ യജമാനൻ വില​യേ​റി​യ ഒരു സമ്പത്ത്‌ കൊടു​ക്കു​ന്നു. അതു​പോ​ലെ യേശു​വും താൻ അമൂല്യ​മാ​യി കരുതുന്ന ഒരു കാര്യം അനുഗാ​മി​ക​ളെ ഭരമേൽപ്പി​ച്ചു. പ്രസം​ഗി​ക്കു​ക​യും ശിഷ്യ​രാ​ക്കു​ക​യും ചെയ്യുക എന്ന സുപ്ര​ധാ​ന​മാ​യ ഉത്തരവാ​ദി​ത്വ​മാ​യി​രു​ന്നു അത്‌. നമ്മൾ എല്ലാവ​രും പ്രസം​ഗ​വേ​ല​യിൽ കഴിവി​ന്റെ പരമാ​വ​ധി ചെയ്യാൻ യേശു പ്രതീ​ക്ഷി​ക്കു​ന്നു. ഈ വേലയിൽ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കു​ന്ന​വ​രെ മോറിസ്‌ സഹോ​ദ​രൻ അഭിന​ന്ദി​ക്കു​ക​യും ചെയ്‌തു.

“ആരാണ്‌ ദൈവ​ജ​ന​ത്തെ പെട്ടെ​ന്നു​ത​ന്നെ ആക്രമി​ക്കാൻ പോകു​ന്നത്‌?”

ആവേശ​ക​ര​മാ​യ അവസാ​ന​പ്ര​സം​ഗ​ത്തി​ന്റെ വിഷയ​മാ​യി​രു​ന്നു അത്‌. ഭരണസം​ഘാം​ഗ​മാ​യ ജഫ്രി ജാക്‌സൺ സഹോ​ദ​ര​നാണ്‌ അതു നടത്തി​യത്‌. മാഗോ​ഗി​ലെ ഗോഗി​ന്റെ നേതൃ​ത്വ​ത്തിൽ ദൈവ​ജ​ന​ത്തി​നെ​തി​രെ നടത്ത​പ്പെ​ടു​ന്ന ഭാവി​യി​ലെ ആക്രമ​ണ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു സഹോ​ദ​ര​ന്റെ ചർച്ച.—യഹസ്‌കേൽ 38:14-23.

സ്വർഗ​ത്തിൽ നിന്ന്‌ ഭൂമി​യി​ലേക്ക്‌ എറിയ​പ്പെട്ട പിശാ​ചാ​യ സാത്താന്റെ മറ്റൊരു പേരാണ്‌ ഗോഗ്‌ എന്നായി​രു​ന്നു കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ നമ്മൾ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌. എന്നാൽ ഇതി​നോ​ടു​ള്ള ബന്ധത്തിൽ വിശദീ​ക​ര​ണം ആവശ്യ​മാ​യി വരുന്ന പല ചോദ്യ​ങ്ങ​ളും അദ്ദേഹം ഉന്നയിച്ചു. ഉദാഹ​ര​ണ​ത്തിന്‌ ഗോഗി​നെ പരാജ​യ​പ്പെ​ടു​ത്തി​ക്ക​ഴി​യു​മ്പോൾ, അതിനെ “ആകാശ​ത്തി​ലെ സകല ഇരപി​ടി​യൻ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ആഹാര​മാ​യി കൊടു​ക്കും.” എന്ന്‌ യഹോവ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. (യഹസ്‌കേൽ 39:4) മാത്രമല്ല ഗോഗി​നെ​യും ഗോഗി​ന്റെ ജനസമൂ​ഹ​ത്തെ​യും അടക്കു​ന്ന​തി​നാ​യി ഭൂമി​യിൽ ഒരു താഴ്‌വര ക്രമീ​ക​രി​ക്കു​മെ​ന്നും യഹോവ പറഞ്ഞി​രു​ന്നു. (യഹസ്‌കേൽ 39:11) പക്ഷെ ഒരു ആത്മസൃ​ഷ്ടി​യിൽ ഇത്‌ എങ്ങനെ സാധ്യ​മാ​കും? വാസ്‌ത​വ​ത്തിൽ സാത്താനെ ഭക്ഷിക്കു​ക​യോ കുഴി​ച്ചി​ടു​ക​യോ അല്ല, പകരം ആയിരം വർഷ​ത്തേക്ക്‌ അഗാധ​ത്തിൽ അടയ്‌ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. കൂടാതെ, 1,000 വർഷത്തി​ന്റെ അവസാ​ന​ത്തിൽ അഗാധ​ത്തിൽനിന്ന്‌ വിടു​വി​ക്കു​ക​യും “അവൻ ഭൂമി​യു​ടെ നാലു കോണി​ലു​മു​ള്ള ജനതകളെ, ഗോഗി​നെ​യും മാഗോ​ഗി​നെ​യും, വഴി​തെ​റ്റിച്ച്‌ യുദ്ധത്തി​നു കൂട്ടി​ച്ചേർക്കാൻ പുറപ്പെ”ടുകയും ചെയ്യും എന്നും അവനെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നു. (വെളി​പാട്‌ 20:7, 8) സാത്താൻ തന്നെയാണ്‌ ഗോഗ്‌ എങ്കിൽ അവന്‌ അവനെ​ത്ത​ന്നെ എങ്ങനെ വഴി​തെ​റ്റി​ക്കാൻ കഴിയും?

അതു​കൊണ്ട്‌ യഹസ്‌കേൽ പ്രവച​ന​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന ഗോഗ്‌ സാത്താനല്ല, മറിച്ച്‌ ഭാവി​യിൽ ദൈവ​ജ​ന​ത്തി​നെ​തി​രെ ആക്രമണം നടത്തുന്ന രാഷ്‌ട്രങ്ങ​ളു​ടെ കൂട്ടമാ​ണെന്ന്‌ ജാക്‌സൺ സഹോ​ദ​രൻ വിശദീ​ക​രി​ച്ചു. സാധ്യ​ത​യ​നു​സ​രിച്ച്‌ ‘വടക്കേ രാജാ​വും’ ‘ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രും’ നടത്തുന്ന ആക്രമ​ണ​ങ്ങ​ളും ഗോഗ്‌ നടത്തുന്ന ആക്രമ​ണ​വും ഒന്നുത​ന്നെ​യാ​യി​രി​ക്കും.—ദാനി​യേൽ 11:40, 44, 45; വെളി​പാട്‌ 17:12-14; 19:19.

അങ്ങനെ​യെ​ങ്കിൽ “വടക്കേ രാജാവ്‌” ആരെയാ​ണു കുറി​ക്കു​ന്നത്‌? അത്‌ അറിയാൻ കാത്തി​രു​ന്നേ മതിയാ​കൂ. എന്തായാ​ലും, ഭാവി​യിൽ നടക്കാ​നി​രി​ക്കു​ന്ന ഈ സംഭവങ്ങൾ അടുത്ത​ടുത്ത്‌ വരു​മ്പോൾ അവയെ​ക്കു​റി​ച്ചു​ള്ള അറിവ്‌ കൂടുതൽ വ്യക്തമാ​യി​ത്തീ​രു​ന്നത്‌ തീർച്ച​യാ​യും നമ്മുടെ വിശ്വാ​സം വർധി​പ്പി​ക്കു​ന്നു. ദൈവ​ജ​ന​ത്തി​നെ​തി​രെ​യുള്ള അവസാ​ന​ത്തെ ആക്രമ​ണ​ത്തെ നമ്മൾ ഒരിക്ക​ലും പേടി​ക്കു​ന്നി​ല്ല. കാരണം മാഗോ​ഗി​ലെ ഗോഗ്‌ ആക്രമണം നടത്തു​മ്പോൾ അവനാണ്‌ പരാജ​യ​പ്പെ​ടാൻപോ​കു​ന്ന​തും പൂർണ​മാ​യി നശിക്കാൻപോ​കു​ന്ന​തും. എന്നാൽ ദൈവ​ജ​നം എന്നേക്കും നിലനിൽക്കും. *

ഉപസം​ഹാ​രം:

പോക്കറ്റ്‌ സൈസി​ലു​ള്ള പുതിയ ലോക ഭാഷാ​ന്ത​രം ലഭ്യമാ​ണെ​ന്നു സാൻഡെഴ്‌സൺ സഹോ​ദ​രൻ അറിയി​ച്ചു. കൂടാതെ ബൈബി​ളി​ന്റെ ഓഡി​യോ റെക്കോർഡിങ്‌ നടന്നു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും അദ്ദേഹം പറഞ്ഞു. ഓരോ ബൈബിൾക​ഥാ​പാ​ത്ര​ത്തി​നും വ്യത്യ​സ്‌ത ശബ്ദമാണ്‌ കൊടു​ത്തി​രി​ക്കു​ന്നത്‌. ഇതിന്റെ റെക്കോർഡിങ്ങ്‌ തീരു​ന്ന​ത​നു​സ​രിച്ച്‌ jw.org-ൽ വരുന്ന​താ​യി​രി​ക്കും. മത്തായി​യു​ടെ പുസ്‌ത​ക​ത്തിൽനി​ന്നാ​യി​രി​ക്കും ഇതിന്റെ തുടക്കം.

“യഹോ​വ​യോ​ടു നന്ദി പറയു​വിൻ; ദൈവം നല്ലവന​ല്ലോ” എന്നതാണ്‌ 2015-ലെ വാർഷി​ക​വാ​ക്യ​മെ​ന്നും സാൻഡെഴ്‌സൺ സഹോ​ദ​രൻ അറിയി​ച്ചു. ഓരോ ദിവസ​വും നന്ദിയു​ള്ള​വ​രാ​യി​രി​ക്കാ​നുള്ള കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാ​നും അദ്ദേഹം പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ഒടുവിൽ പുതിയ ഗീതങ്ങ​ളിൽ ഒന്നായ “യഹോവ എന്നാണു നിന്റെ പേർ” എന്ന ഗീതം ആലപി​ച്ചു​കൊണ്ട്‌ പരിപാ​ടി​ക്കു സമാപനം കുറിച്ചു. ഈ മനോ​ഹ​ര​മാ​യ പുതിയ ഗീതം ആലപി​ക്കാൻ സദസി​ലു​ള്ള​വർ എഴു​ന്നേ​റ്റു​നി​ന്ന​പ്പോൾ സ്റ്റേജിലെ ഗായക​സം​ഘ​ത്തോ​ടൊ​പ്പം ഭരണസം​ഘ​ത്തി​ലെ ഏഴ്‌ അംഗങ്ങ​ളും ഒന്നു​ചേർന്നു. ചരിത്രം രചിച്ച ആ പരിപാ​ടി​യു​ടെ മഹത്തായ ഒരു സമാപ​ന​മാ​യി​രു​ന്നു അത്‌.

^ ഖ. 22 ഈ പ്രസം​ഗ​വും തുടർന്നു​ള്ള രണ്ട്‌ പ്രസം​ഗ​ങ്ങ​ളും 2015 മാർച്ച്‌ 15 വീക്ഷാ​ഗോ​പു​ര​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌.

^ ഖ. 30 2015 മാർച്ച്‌ 15-ലെ വീക്ഷാ​ഗോ​പു​ര​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌ ഈ പ്രസംഗം.