വിവരങ്ങള്‍ കാണിക്കുക

വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ന്റെ 138-ാമത്‌ ബിരു​ദ​ദാ​ന​ച്ച​ടങ്ങ്‌

വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ന്റെ 138-ാമത്‌ ബിരു​ദ​ദാ​ന​ച്ച​ടങ്ങ്‌

വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ന്റെ 138-ാമത്‌ ബിരു​ദ​ദാ​ന​ച്ച​ടങ്ങ്‌ ന്യൂ​യോർക്കി​ലെ പാറ്റേർസ​ണി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തിൽവെച്ച്‌ 2015 മാർച്ച്‌ 14-ന്‌ നടന്നു. 14,000-ത്തിലധി​കം ആളുകൾ ആ പരിപാ​ടി നേരി​ട്ടോ വീഡി​യോ​യി​ലൂ​ടെ​യോ അന്നേ ദിവസം കണ്ട്‌ ആസ്വദി​ച്ചു. പുതിയ നാല്‌ രാജ്യ​ഗീ​ത​ങ്ങൾ ഉൾപ്പെ​ടു​ന്ന സംഗീ​ത​ത്തോ​ടെ​യാണ്‌ പരിപാ​ടി​കൾ ആരംഭി​ച്ചത്‌. പിന്നീട്‌ ഇത്‌ എല്ലാവ​രും ഒത്തൊ​രു​മിച്ച്‌ പാടു​ക​യും ചെയ്‌തു. *

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘാം​ഗ​മാ​യ ജഫ്രി ജാക്‌സൺ സഹോ​ദ​ര​നാണ്‌ പരിപാ​ടിക്ക്‌ അധ്യക്ഷത വഹിച്ചത്‌. വിദ്യാർഥി​കൾ തങ്ങൾ പഠിച്ച കാര്യങ്ങൾ പൂഴ്‌ത്തി​വെ​ക്ക​രു​തെ​ന്നും അത്‌ മറ്റുള്ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നാ​യി ഉപയോ​ഗി​ക്ക​ണ​മെ​ന്നും അദ്ദേഹം പ്രസം​ഗ​ത്തി​ന്റെ തുടക്ക​ത്തിൽ പറഞ്ഞു.—2 തിമൊ​ഥെ​യൊസ്‌ 2:2.

ആ ആശയം വ്യക്തമാ​ക്കാൻ ജാക്‌സൺ സഹോ​ദ​രൻ മോശ​യു​ടെ ഉദാഹ​ര​ണ​മാണ്‌ ഉപയോ​ഗി​ച്ചത്‌. ഒരു കാലം വരെ ഇസ്രാ​യേൽജ​നത ആരാധ​ന​യ്‌ക്കാ​യി ഉപയോ​ഗി​ച്ചി​രു​ന്നത്‌ മോശ​യു​ടെ കൂടാ​ര​മാ​യി​രു​ന്നു. പിന്നീട്‌, സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ പണി പൂർത്തി​യാ​യ​പ്പോൾ അത്‌ ആരാധ​ന​യ്‌ക്കാ​യി ഉപയോ​ഗി​ക്കാൻ തുടങ്ങി. എന്നാൽ, അതിന്റെ അതിവി​ശു​ദ്ധ​സ്ഥ​ലത്ത്‌ മഹാപു​രോ​ഹി​ത​നു മാത്രമേ പ്രവേ​ശ​ന​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. മോശ​യ്‌ക്ക്‌ അതിനുള്ള അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. എങ്കിലും, ഈ ക്രമീ​ക​ര​ണ​ത്തെ​പ്ര​തി മോശ പരാതി​പ്പെ​ട്ട​താ​യി യാതൊ​രു സൂചന​യു​മി​ല്ല. പകരം, മഹാപു​രോ​ഹി​തൻ എന്ന നിലയി​ലു​ള്ള അഹരോ​ന്റെ പുതിയ നിയമ​ന​ത്തെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​ക്കു​ക​യാണ്‌ ചെയ്‌തത്‌. (പുറപ്പാടു 33:7-11; 40:34, 35) എന്താണ്‌ ഇതിൽനി​ന്നു​ള്ള പാഠം? “നിങ്ങൾക്കു​ള്ള പദവി​ക​ളെ നിധി​പോ​ലെ കരുതുക, അവ പൂഴ്‌ത്തി​വെ​ക്കാ​തി​രി​ക്കുക,” എന്ന്‌ ജാക്‌സൺ സഹോ​ദ​രൻ പറഞ്ഞു.

“ഇല അനങ്ങുന്ന ശബ്ദം കേട്ട്‌ നിങ്ങൾ പേടി​ക്കു​മോ?” ഭരണസം​ഘ​ത്തി​ന്റെ ടീച്ചിങ്‌ കമ്മിറ്റി​യു​ടെ സഹായി​യാ​യി പ്രവർത്തി​ക്കു​ന്ന കെന്നത്ത്‌ ഫ്‌ലോ​ഡിൻ സഹോ​ദ​ര​ന്റെ പ്രസം​ഗ​വി​ഷ​യം ഇതായി​രു​ന്നു. പീഡന​ങ്ങ​ളോ, വെല്ലു​വി​ളി നിറഞ്ഞ നിയമ​ന​ങ്ങ​ളോ പോലെ അധൈ​ര്യ​പ്പ​ടു​ന്ന പല സാഹച​ര്യ​ങ്ങ​ളും ജീവി​ത​ത്തിൽ ഉണ്ടാ​യേ​ക്കാ​മെന്ന്‌ അദ്ദേഹം വിദ്യാർഥി​ക​ളെ ഓർമി​പ്പി​ച്ചു. ലേവ്യ​പു​സ്‌ത​കം 26:36-ാം വാക്യ​ത്തി​ലെ ഒരു പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചു​കൊണ്ട്‌ അത്തരം സാഹച​ര്യ​ങ്ങ​ളെ ബുദ്ധി​മു​ട്ടേ​റി​യ​താ​യി വീക്ഷി​ക്കു​ന്ന​തി​നു​പ​കരം കേവലം ഇല അനങ്ങിയ ശബ്ദം​പോ​ലെ കാണാൻ അദ്ദേഹം അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. കൂടാതെ, യഹോ​വ​യി​ലു​ള്ള വിശ്വാ​സ​ത്താൽ അനേകം വെല്ലു​വി​ളി​ക​ളെ തരണം ചെയ്‌ത അപ്പൊ​സ്‌ത​ല​നാ​യ പൗലോ​സി​ന്റെ മാതൃ​ക​യെ​ക്കു​റി​ച്ചും ഫ്‌ലോ​ഡിൻ സഹോ​ദ​രൻ എടുത്തു​പ​റ​ഞ്ഞു.—2 കൊരി​ന്ത്യർ 1:8, 10.

“നിങ്ങൾ എന്തിനു​വേ​ണ്ടി​യാണ്‌ കാത്തി​രി​ക്കു​ന്നത്‌?” ഭരണസം​ഘാം​ഗ​മാ​യ മാർക്ക്‌ സാൻഡെ​ഴ്‌സൺ സഹോ​ദ​ര​നാണ്‌ ഈ പ്രസംഗം നടത്തി​യത്‌. സദൃശ​വാ​ക്യ​ങ്ങൾ 13:12-ലെ തത്ത്വം അദ്ദേഹം വിശദീ​ക​രി​ച്ചു. അവിടെ ഇങ്ങനെ പറയുന്നു: “ആശാവി​ളം​ബ​നം ഹൃദയത്തെ ക്ഷീണി​പ്പി​ക്കു​ന്നു.” സങ്കടക​ര​മെ​ന്നു പറയട്ടെ, അനേകർ സമ്പത്ത്‌, പ്രശസ്‌തി എന്നിവ​പോ​ലെ ഒരിക്ക​ലും എത്തി​ച്ചേ​രു​ക​യി​ല്ലാ​ത്ത ലക്ഷ്യങ്ങ​ളിൽ മനസ്സ്‌ പതിപ്പി​ച്ച​തി​ന്റെ ഫലമായി അവരുടെ മുഴു​ജീ​വി​ത​വും നിരാ​ശ​യി​ലാ​ണ്ടു​പോ​യി​രി​ക്കു​ന്നു.

യേശു​വി​ന്റെ നാളിലെ ചിലർക്ക്‌ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കു​റിച്ച്‌ തെറ്റായ പ്രതീ​ക്ഷ​ക​ളാണ്‌ ഉണ്ടായി​രു​ന്നത്‌. (ലൂക്കോസ്‌ 7:24-28) ഉദാഹ​ര​ണ​ത്തിന്‌, ഗഹനമായ കാര്യങ്ങൾ കർണരസം പകരുന്ന വിധത്തിൽ പഠിപ്പി​ക്കു​ന്ന ഒരു തത്ത്വചി​ന്ത​ക​നെ​യാ​യി​രി​ക്കാം അവർ പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌. എന്നാൽ അവരുടെ പ്രതീക്ഷ അസ്ഥാന​ത്താ​യി​രു​ന്നു. കാരണം, യോഹ​ന്നാൻ സത്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആധികാ​രി​ക​മാ​യ സന്ദേശ​മാണ്‌ പഠിപ്പി​ച്ചത്‌. മറ്റ്‌ ചിലരാ​ക​ട്ടെ, ആകർഷ​ക​മാ​യ വസ്‌ത്ര​ധാ​ര​ണ​ത്തോ​ടു​കൂ​ടിയ ഒരു വ്യക്തി​യെ​യാ​യി​രി​ക്കാം നോക്കി​പ്പാർത്തി​രു​ന്നത്‌. എന്നാൽ, പാവപ്പെട്ട ആളുക​ളു​ടെ വസ്‌ത്ര​ധാ​രണ രീതി​യാ​യി​രു​ന്നു യോഹ​ന്നാന്‌ ഉണ്ടായി​രു​ന്നത്‌. ഇതിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി, ഒരു പ്രവാ​ച​ക​നെ പ്രതീ​ക്ഷി​ച്ചി​രു​ന്ന ആളുകൾ നിരാ​ശി​ത​രാ​യി​ല്ല. കാരണം, യോഹ​ന്നാൻ ഒരു പ്രവാ​ച​കൻ മാത്ര​മാ​യി​രു​ന്നി​ല്ല, മിശി​ഹാ​യു​ടെ മുന്നോ​ടി​യും ആയിരു​ന്നു.—യോഹന്നാൻ 1:29.

ഇതിലെ പാഠം ഉൾക്കൊ​ണ്ടു​കൊണ്ട്‌, ശരിയായ കാര്യ​ങ്ങൾക്കു​വേ​ണ്ടി നോക്കി​പ്പാർത്തി​രി​ക്കാൻ സാൻഡെ​ഴ്‌സൺ സഹോ​ദ​രൻ വിദ്യാർഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ലഭിച്ച പരിശീ​ല​നം തങ്ങളുടെ നിയമ​ന​ങ്ങ​ളിൽ പ്രാമു​ഖ്യ​ത​യ്‌ക്കോ പ്രത്യേക പരിഗ​ണ​ന​യ്‌ക്കോ വേണ്ടി ഉപയോ​ഗി​ക്കാ​തെ മറ്റുള്ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാ​യി​രി​ക്കണം നമ്മൾ ഉപയോ​ഗി​ക്കേ​ണ്ടത്‌. അതിനുള്ള ഒരു വഴി, സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ വിശ്വാ​സ​ത്തെ ബലപ്പെ​ടു​ത്തു​ന്ന​തി​നും അവരെ സ്‌നേ​ഹി​ക്കു​ന്ന​തി​നും ആയി ഗിലെ​യാ​ദിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ പങ്കു​വെ​ക്കു​ക എന്നതാണ്‌. “നിങ്ങളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ താഴ്‌മ​യോ​ടെ സേവി​ക്കാ​നു​ള്ള വഴികൾ അന്വേ​ഷി​ക്കു​ക​യും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ പരമാ​വ​ധി പ്രവർത്തി​ക്കു​ക​യും ചെയ്യുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്ക​ലും നിരാ​ശി​ത​രാ​കു​ക​യില്ല” എന്ന്‌ സാൻഡെ​ഴ്‌സൺ സഹോ​ദ​രൻ പറഞ്ഞു.

“വിശക്കു​ന്ന​വ​രെ പോഷി​പ്പി​ക്കു​ക” എന്നതാ​യി​രു​ന്നു ദിവ്യാ​ധി​പ​ത്യ സ്‌കൂൾ വിഭാ​ഗ​ത്തി​ന്റെ ഒരു അധ്യാ​പ​ക​നാ​യ ജയിംസ്‌ കോ​തൊൻ സഹോ​ദ​രൻ നടത്തിയ പ്രസം​ഗ​ത്തി​ന്റെ വിഷയം. എല്ലാവ​രും സ്‌നേഹം, വിലമ​തിപ്പ്‌, അംഗീ​കാ​രം എന്നിവ​യ്‌ക്കു​വേ​ണ്ടി വാഞ്‌ഛി​ക്കു​ന്ന​വ​രാണ്‌. യേശു​വി​നു​പോ​ലും അത്‌ ആവശ്യ​മാ​യി​രു​ന്നു. തന്റെ സ്‌നാ​ന​സ​മ​യത്ത്‌ അത്തരം ആവശ്യം യേശു​വിന്‌ അനുഭ​വ​പ്പെ​ട്ട​പ്പോൾ സ്‌നേ​ഹ​പൂർവ​മാ​യ വാക്കുകൾ പറഞ്ഞു​കൊണ്ട്‌ യഹോവ അത്‌ നിവർത്തി​ച്ചു​കൊ​ടു​ത്തു​വെന്ന്‌ ആ പ്രസം​ഗ​ത്തി​ലൂ​ടെ കോതൻ സഹോ​ദ​രൻ ചൂണ്ടി​ക്കാ​ണി​ച്ചു.—മത്തായി 3:16, 17.

വാക്കു​ക​ളി​ലൂ​ടെ മറ്റുള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ബലപ്പെ​ടു​ത്താ​നും ഉള്ള പ്രാപ്‌തി യഹോവ നമുക്ക്‌ നൽകി​യി​രി​ക്കു​ന്നു. അത്‌ ഉപയോ​ഗി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ക​യും ചെയ്യുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 3:27) “മറ്റുള്ള​വ​രി​ലെ നന്മ കണ്ടെത്ത​ണ​മെ​ന്നും അതെ​പ്ര​തി അവരെ അഭിന​ന്ദി​ക്കാൻ മടിക്ക​രു​തെ​ന്നും” അദ്ദേഹം കൂട്ടി​ച്ചേർത്തു. സഹവി​ശ്വാ​സി​ക​ളെ ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കു​മ്പോൾ അവർ ചെയ്‌ത കാര്യങ്ങൾ അർഥവ​ത്താ​യി​രു​ന്നു​വെന്ന്‌ തിരി​ച്ച​റി​യാൻ അത്‌ അവരെ സഹായി​ക്കും.

അവസാ​ന​ത്തെ തുള്ളി​വ​രെ നല്ലത്‌.” ഈ പ്രസം​ഗ​വി​ഷ​യം അവതരി​പ്പി​ച്ചത്‌ ടീച്ചിങ്‌ കമ്മിറ്റി​യു​ടെ സഹായി​യാ​യി പ്രവർത്തി​ക്കു​ന്ന മാർക്‌ നൂമാർ സഹോ​ദ​ര​നാണ്‌. കേവലം പേരി​നു​മാ​ത്രം ചെയ്യു​ന്ന​തിൽ തൃപ്‌ത​രാ​ക​രു​തെ​ന്നും മറ്റുള്ള​വർക്ക്‌ പൂർണ​മാ​യി വിട്ടു​കൊ​ടു​ക്കു​ന്ന​തി​ലാണ്‌ യഥാർഥ​സ​ന്തോ​ഷം ഉള്ളതെ​ന്നും അപ്പൊ​സ്‌ത​ല​നാ​യ പൗലോ​സി​ന്റെ ഉദാഹ​ര​ണം ഉപയോ​ഗി​ച്ചു​കൊണ്ട്‌ സഹോ​ദ​രൻ വിദ്യാർഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.—ഫിലിപ്പിയർ 2:17, 18.

ബുദ്ധി​മു​ട്ടേ​റി​യ സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും ദൈവ​സേ​വ​ന​ത്തിൽനിന്ന്‌ പൗലോസ്‌ പിന്മാ​റി​യി​ല്ല. തന്റെ അവസാ​ന​നി​മി​ഷം​വ​രെ അക്ഷീണം പ്രവർത്തി​ച്ചു​കൊണ്ട്‌ ആത്മത്യാ​ഗ​മ​നോ​ഭാ​വം പ്രകട​മാ​ക്കി​യ​തി​നാൽ ഞാൻ എന്റെ “ഓട്ടം തികച്ചി​രി​ക്കു​ന്നു” എന്ന്‌ പൗലോ​സിന്‌ സത്യസ​ന്ധ​മാ​യി പറയാൻ കഴിയു​മാ​യി​രു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 4:6, 7) അതു​കൊണ്ട്‌, വിദ്യാർഥി​കൾ തങ്ങൾക്ക്‌ നിയമനം ലഭിക്കുന്ന പ്രദേ​ശത്ത്‌ പൗലോ​സി​നെ​പ്പോ​ലെ ദൈവ​രാ​ജ്യ​വേ​ല​യെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കാൻ നൂമാർ സഹോ​ദ​രൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

അനുഭ​വ​ങ്ങൾ. അടുത്ത പരിപാ​ടി നടത്തി​യത്‌ ഗിലെ​യാദ്‌ സ്‌കൂ​ളി​ലെ ഒരു അധ്യാ​പ​ക​നാ​യ മൈക്കിൾ ബെർനെറ്റ്‌ സഹോ​ദ​ര​നാണ്‌. പാറ്റേർസ​ണിൽ താമസി​ച്ചി​രു​ന്ന സമയത്ത്‌ തങ്ങൾക്കു​ണ്ടാ​യ വയൽസേ​വന അനുഭ​വ​ങ്ങൾ ചില വിദ്യാർഥി​കൾ അപ്പോൾ പുനര​വ​ത​രി​പ്പിച്ച്‌ കാണിച്ചു.

ആളുക​ളു​ടെ മാതൃ​ഭാ​ഷ​യിൽ അല്ലെങ്കിൽ അവരുടെ ‘ഹൃദയ​ത്തി​ന്റെ ഭാഷയിൽ’ സുവാർത്ത പ്രസം​ഗി​ക്കാ​നു​ള്ള അവസരങ്ങൾ അന്വേ​ഷി​ച്ച​പ്പോൾ പലപ്പോ​ഴും വിദ്യാർഥി​കൾക്ക്‌ നല്ല ഫലം ലഭിച്ച​താ​യി അനുഭ​വ​ങ്ങൾ തെളി​യി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പ്രസം​ഗി​ക്കാൻ നിശ്ചയി​ച്ചി​രു​ന്ന പ്രദേ​ശത്ത്‌ അനേകം സ്‌പാ​നി​ഷു​കാർ താമസി​ക്കു​ന്നു​ണ്ടെന്ന്‌ ഒരു വിദ്യാർഥി അറിയാ​നി​ട​യാ​യി. അവിടെ വയൽസേ​വ​ന​ത്തി​നു പോകു​ന്ന​തി​നു​മുമ്പ്‌ അദ്ദേഹം JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേ​ഷൻ ഉപയോ​ഗിച്ച്‌ സ്‌പാ​നിഷ്‌ ഭാഷയി​ലു​ള്ള ചില വാക്കുകൾ പഠിച്ചു. അന്നുതന്നെ തെരു​വിൽവെച്ച്‌ അദ്ദേഹം സ്‌പാ​നിഷ്‌ സംസാ​രി​ക്കു​ന്ന ഒരു വ്യക്തിയെ കണ്ടുമു​ട്ടി. സ്‌പാ​നിഷ്‌ ഭാഷയിൽ ആകെ അറിയാ​മാ​യി​രു​ന്ന ഏതാനും വാക്കുകൾ ഉപയോ​ഗിച്ച്‌ അദ്ദേഹം ആ വ്യക്തി​യോട്‌ സംസാ​രി​ച്ചു. ആ സംഭാ​ഷ​ണം അദ്ദേഹ​ത്തി​നും കുടും​ബ​ത്തി​ലെ നാല്‌ അംഗങ്ങൾക്കും ബൈബി​ള​ധ്യ​യ​നം ആരംഭി​ക്കു​ന്ന​തിൽ കലാശി​ച്ചു.

അഭിമു​ഖ​ങ്ങൾ. അടുത്തത്‌, ഭരണസം​ഘ​ത്തി​ലെ സർവീസ്‌ കമ്മിറ്റി​യു​ടെ സഹായി​യാ​യി പ്രവർത്തി​ക്കു​ന്ന വില്യം ടേണർ സഹോ​ദ​രൻ നാല്‌ വിദ്യാർഥി​ക​ളു​മാ​യി നടത്തിയ അഭിമു​ഖ​മാ​യി​രു​ന്നു. ഗിലെ​യാദ്‌ സ്‌കൂ​ളിൽ വരുന്ന​തി​നു​മു​മ്പു​ള്ള അവരുടെ അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും വന്നതി​നു​ശേ​ഷം അവർക്കു ലഭിച്ച പരിശീ​ല​ന​ത്തെ​ക്കു​റി​ച്ചും ടേണർ സഹോ​ദ​രൻ അവരോട്‌ ചോദി​ച്ചു.

പാഠ്യ​പ​ദ്ധ​തി​യിൽ തങ്ങളെ വളരെ ആകർഷിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വിദ്യാർഥി​കൾ ആ സമയത്ത്‌ വിവരി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ലൂക്കോസ്‌ പത്താം അധ്യാ​യ​ത്തി​ലെ വിവര​ണ​ത്തിൽനിന്ന്‌ എന്താണ്‌ പഠിക്കാൻ കഴിഞ്ഞ​തെന്ന്‌ ഒരു വിദ്യാർഥി വിശദീ​ക​രി​ച്ചു. ആ വിവര​ണ​ത്തിൽ, യേശു അയച്ച 70 ശിഷ്യ​ന്മാർ ശുശ്രൂ​ഷ​യിൽ നല്ല ഫലങ്ങൾ ലഭിച്ച​പ്പോൾ വളരെ​യ​ധി​കം സന്തോ​ഷി​ച്ച​താ​യാണ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അവരുടെ ആ സന്തോ​ഷ​ത്തിൽ യേശു​വും പങ്കു​ചേർന്നു. എങ്കിലും, ശിഷ്യ​ന്മാ​രു​ടെ ആ സന്തോ​ഷ​ത്തി​ന്റെ അടിസ്ഥാ​നം അവർക്ക്‌ ലഭിച്ച ഫലമ​ല്ലെ​ന്നും മറിച്ച്‌, അവരുടെ ശ്രമത്തെ യഹോവ അംഗീ​ക​രി​ക്കു​ന്നു എന്ന അറിവ്‌ ആണെന്നും യേശു അതിലൂ​ടെ അവരെ പഠിപ്പി​ച്ചു. യഥാർഥ​സ​ന്തോ​ഷം നമ്മുടെ സാഹച​ര്യ​ത്തി​ലല്ല പകരം, യഹോ​വ​യു​ടെ അംഗീ​കാ​ര​ത്തി​ലാണ്‌ ആശ്രയി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഈ സംഭവം നമ്മളെ ഓർമി​പ്പി​ക്കു​ന്നു.

നിങ്ങളിൽ “നല്ല വേല തുടങ്ങി​വെച്ച” യഹോവ എന്നും നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കു​മെന്ന്‌ ഉറപ്പു​കൊ​ടു​ത്തു​കൊണ്ട്‌ ടേണർ സഹോ​ദ​രൻ ഫിലി​പ്പി​യർ 1:6-ലെ വാക്കു​ക​ളി​ലൂ​ടെ വിദ്യാർഥി​ക​ളു​ടെ മനസ്സിനെ ഒരുക്കി.

“യഹോ​വ​യിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കു​ക.” ഭരണസം​ഘാം​ഗ​മാ​യ സാമു​വെൽ ഹെർഡ്‌ സഹോ​ദ​ര​നാണ്‌ മുഖ്യ പ്രസംഗം നടത്തി​യത്‌. യഹോ​വ​യെ അക്ഷരീ​യ​മാ​യി കാണാൻ കഴിയി​ല്ലെ​ന്നി​രി​ക്കെ നമുക്ക്‌ എങ്ങനെ യഹോ​വ​യിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കാ​നാ​കു​മെന്ന്‌ അദ്ദേഹം ആ പ്രസം​ഗ​ത്തി​ലൂ​ടെ വിവരി​ച്ചു.

യഹോ​വ​യിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കാ​നു​ള്ള ഒരു വഴി യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ സഹായി​ക്കു​ന്ന അവന്‌റെ സൃഷ്ടി​ക്രി​യ​ക​ളെ പരി​ശോ​ധി​ക്കു​ക എന്നതാണ്‌. കൂടാതെ, യഹോവ ‘നമ്മുടെ ഹൃദയ​ദൃ​ഷ്ടി പ്രകാ​ശി​പ്പി​ക്കു​ക​യും’ ചെയ്‌തി​രി​ക്കു​ന്നു. (എഫെസ്യർ 1:18) ബൈബി​ളി​നെ​ക്കു​റിച്ച്‌ പഠിക്കു​ന്തോ​റും നമ്മൾ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കും. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ന്തോ​റും നമ്മൾ യഹോ​വ​യോട്‌ കൂടുതൽ അടുക്കും.

യേശു​വി​ന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും യഹോ​വ​യെ​ക്കു​റിച്ച്‌ വ്യക്തമായ ചിത്രം നൽകു​ന്ന​തി​നാൽ നമ്മൾ സുവി​ശേ​ഷ​ങ്ങൾക്ക്‌ അടുത്ത​ശ്രദ്ധ നൽകേ​ണ്ട​തുണ്ട്‌. യഹോ​വ​യു​ടെ വ്യക്തി​ത്വം ഏറ്റവും നന്നായി പ്രതി​ഫ​ലി​പ്പി​ച്ച​തി​നാൽ “എന്നെ കണ്ടിരി​ക്കു​ന്ന​വൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു” എന്ന്‌ യേശു​വിന്‌ പറയാൻ കഴിഞ്ഞു.—യോഹന്നാൻ 14:9.

യേശു​വി​ന്റെ മാതൃ​ക​യി​ലൂ​ടെ യഹോ​വ​യെ കാണുക മാത്രമല്ല, കണ്ട കാര്യങ്ങൾ അനുക​രി​ക്കാ​നും ഹെർഡ്‌ സഹോ​ദ​രൻ സദസ്സ്യരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, മറ്റുള്ള​വ​രെ പോഷി​പ്പി​ക്കാൻ യേശു ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ച​തു​പോ​ലെ നമുക്കു ലഭിച്ച ആത്മീയ ആഹാരം മറ്റുള്ള​വർക്ക്‌ നൽകാൻ നമ്മളും കഠിന​ശ്ര​മം ചെയ്യേ​ണ്ട​തുണ്ട്‌.

യഹോ​വ​യിൽ നമ്മുടെ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കു​ന്ന​തി​ലുള്ള പ്രയോ​ജ​ന​ങ്ങൾ എന്തെല്ലാ​മാണ്‌? “ഞാൻ യഹോ​വ​യെ എപ്പോ​ഴും എന്റെ മുമ്പിൽ വെച്ചി​രി​ക്കു​ന്നു; അവൻ എന്റെ വലത്തു​ഭാ​ഗ​ത്തു​ള്ള​തു​കൊ​ണ്ടു ഞാൻ കുലു​ങ്ങി​പ്പോ​ക​യി​ല്ല” എന്നു പറഞ്ഞ സങ്കീർത്ത​ന​ക്കാ​ര​ന്റെ അതേ ആത്മവി​ശ്വാ​സം നമുക്കും ഉണ്ടായി​രി​ക്കും.—സങ്കീർത്തനം 16:8.

ഉപസം​ഹാ​രം. ബിരുദം നേടി​യ​ശേ​ഷം, ക്ലാസ്സിൽ സംബന്ധി​ക്കാ​നാ​യ​തി​ന്റെ വിലമ​തിപ്പ്‌ അറിയി​ച്ചു​കൊണ്ട്‌ വിദ്യാർഥി​കൾ എഴുതിയ ഹൃദയ​സ്‌പർശി​യാ​യ ഒരു കത്ത്‌ അവരിൽ ഒരാൾ വായിച്ചു. അതിനു​ശേ​ഷം, ജാക്‌സൺ സഹോ​ദ​രൻ ഉപസം​ഹാ​ര​പ്ര​സം​ഗം നടത്തി. അതിൽ, എല്ലായ്‌പോ​ഴും തങ്ങൾ പഠിപ്പി​ക്കു​ന്ന കാര്യങ്ങൾ പുതി​യ​തും ഗഹന​മേ​റി​യ​തും ആയിരി​ക്കേ​ണ്ട​തി​ല്ലെ​ന്നും, മിക്ക​പ്പോ​ഴും സഹോ​ദ​ര​ങ്ങൾക്ക്‌ അറിയാ​വു​ന്ന കാര്യങ്ങൾ ഓർമ​പ്പെ​ടു​ത്തു​ക മാത്ര​മാ​യി​രി​ക്കും ചെയ്യേ​ണ്ടി​വ​രി​ക എന്നും അദ്ദേഹം അവരോട്‌ പറഞ്ഞു. കൂടാതെ, താഴ്‌മ​യോ​ടെ​യി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ക​ത​യെ​ക്കു​റി​ച്ചും അദ്ദേഹം എടുത്തു​പ​റ​ഞ്ഞു. തങ്ങളി​ലേ​ക്കോ ഗിലെ​യാദ്‌ പരിശീ​ല​ന​ത്തി​ലേ​ക്കോ ശ്രദ്ധ ക്ഷണിക്കു​ന്ന​തി​നു പകരം ബൈബി​ളി​ലേ​ക്കും ബൈബി​ള​ധി​ഷ്‌ഠി​ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലേ​ക്കും സഹോ​ദ​ര​ങ്ങ​ളു​ടെ ശ്രദ്ധ തിരി​ച്ചു​വി​ടാൻ വിദ്യാർഥി​ക​ളോട്‌ അദ്ദേഹം ആവശ്യ​പ്പെ​ട്ടു. കൂടാതെ, ഗിലെ​യാദ്‌ സ്‌കൂ​ളിൽ സംബന്ധി​ക്കാൻ ഒരുപക്ഷെ ഒരിക്ക​ലും അവസരം ലഭിക്കു​ക​യി​ല്ലാ​ത്ത സഹോ​ദ​ര​ങ്ങ​ളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം തങ്ങൾക്ക്‌ ഇപ്പോൾത്ത​ന്നെ ലഭ്യമാ​യി​രി​ക്കു​ന്ന ആത്മീയ​ക​രു​ത​ലു​ക​ളിൽനിന്ന്‌ പ്രയോ​ജ​നം നേടാൻ അവരെ സഹായി​ക്കു​ക​യാണ്‌ ചെയ്യേ​ണ്ടത്‌ എന്ന്‌ പറഞ്ഞ്‌ ജാക്‌സൺ സഹോ​ദ​രൻ ഉപസം​ഹ​രി​ച്ചു. ഹാജരാ​യി​രു​ന്ന​വ​രെ​ല്ലാം വളരെ പ്രോ​ത്സാ​ഹി​ത​രാ​യി. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ക എന്ന ലക്ഷ്യത്തി​ലാണ്‌ അവരെ​ല്ലാം അവി​ടെ​നിന്ന്‌ പിരി​ഞ്ഞു​പോ​യത്‌.

^ ഖ. 2 ഈ പരിപാ​ടി​യിൽ സംബന്ധി​ക്കാ​നി​രി​ക്കു​ന്ന​വർക്കു​വേണ്ടി വാരത്തി​ന്റെ തുടക്ക​ത്തിൽത്ത​ന്നെ പുതിയ പാട്ടുകൾ ലഭ്യമാ​യി​രു​ന്നു.

^ ഖ. 32 ഭൂപടത്തിൽ എല്ലാ രാജ്യ​ങ്ങ​ളെ​യും അടയാ​ള​പ്പെ​ടു​ത്തി​യി​ട്ടില്ല.

^ ഖ. 34 എല്ലാവരുടെയും പേരുകൾ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടില്ല.